അയര്‍ലണ്ടില്‍ ഹോം കെയര്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനം. സ്റ്റേറ്റ് എംപ്ലോയ്മെന്റ് അഫയേഴ്സ് ജൂനിയര്‍ മിനിസ്റ്റര്‍ ഡാമിയന്‍ ഇംഗ്ലീഷാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് ജോലിക്കാര്‍ക്ക് ആവശ്യം വേണ്ട ജോലി സമയം നല്കാന് കഴിയാത്തതും പേയ്മെന്റുകളില്‍ വീഴ്ച വരുത്തുന്നതുമാണ് സര്‍ക്കാര്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കാത്തിന്റെ കാരണമായി പറയുന്നത്. എന്നാല്‍ നഴ്സിംഗ് ഹോമുകളിലും മറ്റും നല്കിയ വരുന്ന കെയര്‍ ഗീവര്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നോണ്‍ ഇയു രാജ്യങ്ങള്‍ക്ക് തുടര്‍ന്നും നല്‍കും. ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഹോം കെയര്‍ മേഖലയിലെ പ്രശ്നങ്ങളെ തുടര്‍ന്നു നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇക്കഴിഞ്ഞ കാലങ്ങളിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കിരുന്നില്ല. നോണ്‍ ഇയു രാജ്യങ്ങളിലെ ആളുകള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന തൊഴിലുകളുടെ…
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയത്തില്‍ മാറ്റം
ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്ര ചെയ്യാനുള്ളവര്‍ എയര്‍ പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി മാറ്റം വരുത്തി. ദീര്‍ഘദൂര യാത്രക്കാര്‍ മൂന്നുമണിക്കൂറും ഹ്രസ്വദൂര യാത്രയ്ക്കുള്ളവര്‍ രണ്ട് മണിക്കൂറും മുമ്പ് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകും നേരത്തെ ഇത് യഥാക്രമം നാല് മണിക്കൂറും മൂന്ന് മണിക്കൂറുമായിരിക്കും. എയര്‍ പോര്‍ട്ട് നടപടികളില്‍ കാര്യമായ പുരോഗതിയുണ്ടായതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. എന്നാല്‍ ചെക്ക് ഇന്‍ ലഗേജുള്ളവര്‍ അല്പം കൂടി നേരത്തെ എത്തണം. ഇത് പരമാവധി ഒരു മണിക്കൂറാണ്. എയര്‍പോര്‍ട്ടില്‍ ചെക്ക് ഇന്‍ അടക്കമുള്ള കാര്യങ്ങളില്‍ താമസം നേരിടുകയും തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തതോടെ നിരവധി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത വിമാനം നഷ്ടപ്പെടുകയും ലഗേജുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ , സ്ക്രീനിംഗ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി എന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് . മാത്രമല്ല ഒരു…
ഇനി ഗാര്‍ഡ പുതിയ യൂണിഫോമില്‍
അയര്‍ലണ്ടിലെ പോലീസ് സേനയായ ഗാര്‍ഡയുടെ യൂണിഫോമില്‍ മാറ്റം. തിങ്കളാഴ്ച മുതലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ പുതിയ യൂണിഫോം അണിഞ്ഞു തുടങ്ങിയത്. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് യൂണിഫോമില്‍ മാറ്റം വരുത്തുന്നത്. ഇളം നീല പോളോ ഷര്‍ട്ടും മഞ്ഞയും നേവി ബ്ലൂവും ചേര്‍ന്ന വാട്ടര്‍ പ്രൂഫ് ജാക്കറ്റും ചേര്‍ന്നതാണ് യൂണിഫോം. വലിയ പോക്കറ്റോട് കൂടിയ ഓപ്പറേഷണല്‍ ട്രൗസേഴ്സും ഉണ്ട്. പഴയ ടൈയോട് കൂടിയ യൂണിഫോം ഔദ്യോഗിക പരിപാടികളിലാവും ഇനി ഉപയോഗിക്കുക. എന്നാല്‍ തൊപ്പി പഴയതു തന്നെയായിരിക്കും. 560 സ്റ്റേഷനുകളിലായി 13,000 സേനാംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. 1987 ലും 2018 ലുമാണ് ഇതിനുമുമ്പ് യൂണിഫോമില്‍ വിത്യാസം വരുത്തിയത്. ഗാര്‍ഡ, സര്‍ജന്റ്സ് ,ഇന്‍സ്പെക്ടര്‍ എന്നിവരുടെ യൂണിഫോമിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. യൂണിഫോമില്‍ ഗാര്‍ഡയുടെ എംബ്ലവും ഉണ്ടായിരിക്കും. സൂപ്രണ്ട് മുതല്‍ കമ്മീഷണര്‍ വരെയുള്ളവരുടെ യൂണിഫോമില്‍ മാറ്റങ്ങളില്ല. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ്…
ജി ഐ സി സി- ഗോൾവെ ഓണം സെപ്റ്റംബർ മൂന്നിന്.
കോവിഡ് കാലത്തിന്റെ ഇടവേളയ്ക്കു ശേഷം ഗോൾവേയിൽ ആഘോഷങ്ങളുടെ പൂര പറമ്പുസൃഷ്ടിയ്ക്കാൻ ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (GICC)യുടെ നേതൃത്വത്തിൽ ഓണാഘോഷം സെ പ്റ്റംബർ മൂന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിയ്ക്കുന്നു.ഗോൾവേയിലെ Salthill ഉള്ള Leisureland ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം സജ്ജമാക്കുന്നത്. വാശിയേറിയ വടം വലി മത്സരത്തിന് ശേഷം, റോയൽ കാറ്ററേഴ്സ് ഡബ്ലിന്‍ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും, തുടർന്ന് ഗോൾവേയിലെ കലാകാരന്മാരുടെ വിവിധ കലാപ്രകടനങ്ങളും,”സോൾ ബീറ്റ്സ്” ഡബ്ലിൻ ഒരുക്കുന്ന ഗംഭീര ഗാനമേളയും ഉണ്ടായിരിക്കും. ഒരിടവേളയ്ക്കു ശേഷം എത്തുന്ന ആദ്യത്തെ ഓണാഘോഷത്തെ വരവേൽക്കാൻ ഗോൾവെജിയൻസ് കലാപരിപാടികൾ പ്രാക്ടീസ് ചെയ്തും മറ്റു തയ്യാറെടുപ്പുകൾ നടത്തിയും അത്യന്തം ഉത്സാഹത്തോടെയും ആവേശത്തോടെയും കാത്തിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ അയർലണ്ടിൽ എത്തിയിരിക്കുന്ന മലയാളികളുടെ ആദ്യത്തെ ഐറിഷ് ഓണവും ആയിരിക്കും എന്ന പ്രത്യേകത ഉള്ളതിനാൽ ഇക്കുറി ഏവരുടെയും സജീവ സാന്നിധ്യം ആണ് പ്രതീക്ഷിക്കുന്നത്. തദവസരത്തിൽ GICC കഴിഞ്ഞ…
ഓണാഘോഷത്തിനൊരുങ്ങി ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹം
മവേലി നാടിന്റെ മധുരസ്മരണകള് അയവിറക്കി കേരളക്കര ഓണഘോഷത്തിലേയ്ക്ക് കടക്കുകയാണ്. ഓണവും ഓണക്കാലവും ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് സമ്മാനിക്കുന്നത് ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകളാണ്. ഓണക്കാലത്തിന്റെ പൊലിമ ഒട്ടും ചോരാതെ ആഘോഷത്തിനൊരുങ്ങുകയാണ് അയര്‍ലണ്ട് ലെറ്റര്‍ക്കെനിയിലെ മലയാളി സമൂഹവും. സെപ്റ്റംബര്‍ 11 ഞായറാഴ്ച ലെറ്റര്‍ക്കെനിയിലെ റാഡിസം ബ്ലൂ ഹോട്ടലിലാണ് ആഘോഷപരിപാടികള്‍ നടക്കുക. രാവിലെ ഒമ്പതിനാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം ആറുമണിയോടെ സമാപിക്കും. ഓണക്കളികള്‍, കലാപരിപാടികള്‍, പൂക്കളം , ശിങ്കാരിമേളം , മാവേലി , തിരുവാതിര വടംവലി , വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷ പരിപാടികളിലേയ്ക്കുള്ള പ്രവേശനം പാസ് മൂലമാണ്. 15 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്ക് 25 യൂറോയും 15 വയസ്സുവരെയുള്ളവര്‍ക്ക് 15 യൂറോയുമാണ് പാസിന് ഈടാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിയ്ക്കാവുന്നതാണ്. 0894142349, 0851631030, 087604585, 0894797699, 0892540805, 0894441932 Share This News
ചൈല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ആലോചന
രാജ്യത്ത് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുക നല്കാന് സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ തലത്തില്‍ ഏകദേശ ധാരണയായ പദ്ധതി ബഡ്ജറ്റ് ദിനത്തില്‍ പ്രഖ്യാപിച്ചേക്കും. ഇത് നടപ്പിലായാല്‍ നിലവില്‍ ഒരു കുട്ടിക്ക് 140 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 280 യൂറോയും രണ്ട് കുട്ടികള്‍ക്ക് 280 യൂറോ ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 560 യൂറോയും ലഭിക്കും. ഡിസംബറിലാകും ഈ തുക ലഭിക്കുക. ഒറ്റത്തവണ പേയ്മെന്റായാകും ഇരട്ടി തുക നല്‍കുക. ഡിസംബറിന് ശേഷമുള്ള മാസങ്ങളില്‍ സാധാരണ ലഭിക്കുന്ന പോലെ തന്നെയാകും ആനുകൂല്ല്യം ലഭിക്കുക. കോസ്റ്റ് ഓഫ് ലീവിംഗ് പാക്കേജിന്റെ ഭാഗമായാലും ഇത് പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ 27 നാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് ദിനം. മൂന്നു കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 840 യൂറോ ലഭിക്കും. ധനവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് , പൊതു ചെലവ് വകുപ്പ് എന്നിവ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നികുതി…
Accommodation needed in Tallaght
Hi My name is Maya , staff nurse in tallaght university hospital.Iam looking for an accomadation (single bedroom) in dublin 24. Am ready to move any time, ready to pay anytime.Please let me know if available vacant rooms. Thank you My contact number:0852250603 . Share This News
ഓണാഘോഷത്തിനൊരുങ്ങി കാവന് ; അരങ്ങൊരുക്കി കാവന് ഇന്ത്യന്‍ അസോസിയേഷന്
കാവന് ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രൗഢഗംഭീരമായ ഓണാഘോഷത്തിന് അരങ്ങൊരുങ്ങുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ആഘോഷപരിപാടികള്‍. ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ആഘോഷങ്ങളുടെ പൊലിമ ചോരാതെ മലയാളികളെ മനസുകൊണ്ട് കേരളക്കരയിലെത്തിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മലയാളി മങ്കമാരും മാവേലിയും പുലിക്കുട്ടികളും അത്തപ്പൂക്കളവും ആഘോഷങ്ങളുടെ മാറ്റുകൂട്ടുമ്പോള്‍ പരിപാടി നടക്കുന്ന ബാളിഹെയ്സ് കമ്മ്യൂണിറ്റി ഹാള്‍ ഒരു കൊച്ചു കേരളമാകുമെന്നതില്‍ സംശയമില്ല. തിരുവാതിരയും , മാവേലിയും , പുലികളിയും ഡാന്‍സും ടഗ് ഓഫ് വാറും മറ്റ് ഗെയിമുകളും അത്തപ്പൂക്കളമത്സരവും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകിട്ട് ആറിന് സമ്മാന വിതരണത്തോടെയാണ് സമാപിക്കുന്നത്. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്. മാവേലി നാടിന്റെ മധുര സ്മരണകളുയര്‍ത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ഉറപ്പിക്കാവുന്നതാണ.് കമ്മിറ്റി അംഗങ്ങളില്‍ നിന്നോ കാവനിലെ റോയല്‍ സ്പൈസ് ലാന്‍ഡില്‍ നിന്നോ ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് സദ്യയുള്‍പ്പെടെ…
ചെലവേറുന്നു ; നിലനില്‍പ്പിനായി പൊരുതി നഴ്സിംഗ് ഹോമുകള്‍
സമസ്ത മേഖലകളിലും വിലക്കയറ്റം തുടരുകയും ചെലവേറുകയും ചെയ്യുന്നതിനാല്‍ നഴ്സിംഗ് ഹോമുകളുടെ നിലനില്‍പ്പും ഭീഷണിയിലാകുന്നു. പിടിച്ചു നില്‍ക്കാനായി ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് നഴ്സിംഗ് ഹോമുകളുടെ ആവശ്യം. ചീഫ് എക്സിക്യൂട്ടീവ് ഓഫ് അയര്‍ലണ്ട് നഴ്സിംഗ് ഹോം ആഴ്ചയില്‍ 69 യൂറോയുടെ വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി , ഗ്യാസ് , എന്നിവയുടെ വില വര്‍ദ്ധനവും ഒപ്പം ജീവനക്കാരുടെ ക്ഷാമവും ആണ് നിലവില്‍ നഴ്സിംഗ് ഹോമുകളെ ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സഹായധനം അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. ഇതിനാല്‍ ഒരു താമസക്കാരന് ആഴ്ചയില്‍ 69 യൂറോ എന്ന രീതിയില്‍ സര്‍ക്കാര്‍ അധികം നല്‍കുകയോ അല്ലെങ്കില്‍ ആളുകളില്‍ നിന്നും ഈടാക്കേണ്ടി വരികയോ ചെയ്യുമെന്നും ഇവര്‍ പറയുന്നു. 29 നഴ്സിംഗ് ഹോമുകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇതില്‍ 14 എണ്ണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് പൂട്ടിപ്പോയത്. എല്ലാം ചെറുകിട നഴ്സിംഗ് ഹോമുകളാണ്.…
അയര്‍ലണ്ടില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം 100 കടന്നു
അയര്‍ലണ്ടില്‍ മങ്കിപോക്സ് രോഗികളുടെ എണ്ണം കൂടുന്നു. ഇതുവരെ 101 കേസുകളാണ് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഇത് 97 ആയിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ നിലവിലെ രോഗികളുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് സ്മോള്‍ പോക്സ് വാക്സിന് നല്‍കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. ഗേ വിഭാഗത്തില്‍ ഉള്ളവര്‍ക്കും ബൈ സെക്ഷ്വലായിട്ടുള്ള പുരുഷന്മാര്ക്കും രോഗസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. Share This News