ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ 100 ഒഴിവുകള്‍

അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡിയല്‍ (MSD) 100 ഒഴിവുകള്‍. കാര്‍ലോയിലാണ് ഒഴിവുകള്‍. ആഗോളതലത്തില്‍ മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കും ഉയര്‍ന്ന ആവശ്യകതയുണ്ടായതായാണ് കൂടുതല്‍ റിക്രൂട്ട്‌മെന്റിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്. കമ്പനിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് കമ്പനി മാനേജ്‌മെന്റ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ 2800 ഓളം പേരാണ് അയര്‍ലണ്ടിന്റെ വിവിധയിടങ്ങളിലായി കമ്പനിയില്‍ ജോലി ചെയ്യുന്നത്. പുതിയ ഒഴിവുകളിലേയ്ക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മരുന്ന് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News

Share This News
Read More

50 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസ്

കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇതുവരെ നല്‍കി വന്നിരുന്നത്. എന്നാല്‍ വാക്‌സിന്‍ 50 വയസ്സുമുതല്‍ പ്രായമുള്ളവരിലേയ്ക്കും എത്തുകയാണ്. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്നുമുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായുള്ള സ്ലോട്ട് ഇന്നു മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. എച്ച്എസ്ഇയുടെ വാക്‌സിന്‍ പോര്‍ട്ടല്‍ വഴിയോ അംഗീകൃത ജിപികള്‍ ഫാര്‍മസികള്‍ എന്നിവ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കൂടാതെ 16 ആഴ്ച ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ വര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഇപ്പോള്‍ വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ.് എല്ലാവരും തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. ഓരോ ഡോസ് വാക്‌സിന്റേയും പ്രതിരോധ ശേഷി നിശ്ചിത കാലത്തിനുശേഷം കുറഞ്ഞുപോകും എന്ന പഠനങ്ങളാണ് കൂടൂതല്‍ ബൂസ്റ്റര്‍ ഡോസുകളിലേയ്ക്ക് പോകാന്‍ ആരോഗ്യമേഖലയെ പ്രേരിപ്പിക്കുന്നത്. വളരെ…

Share This News
Read More

പൊതു മേഖലയിലെ ശമ്പള വര്‍ദ്ധന : ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു

രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍സ് കമ്മീഷനിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ജീവനക്കാരുടെ യൂണിയന്‍ നേതാക്കളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജൂണ്‍ മാസത്തിലായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനമായി നടന്നത്. അഞ്ച് ശതമാനം ശമ്പള വര്‍ദ്ധന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും ഇത് യൂണിയനുകള്‍ അംഗീകരിച്ചിരുന്നില്ല. നിലവിലെ പണപ്പെരുപ്പത്തോട് താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ കുറവാണെന്നായാിരുന്നു യൂണിയനുകളുടെ വാദം. എന്നാല്‍ തുടര്‍ ചര്‍ച്ചകളെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പ്രതികരിച്ചു. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Share This News

Share This News
Read More

മങ്കിപോക്‌സിനെതിരെ അയര്‍ലണ്ടിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

മങ്കിപോക്‌സ് രാജ്യത്തെ വ്യാപകമാകാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് അയര്‍ലണ്ട് ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി മങ്കിപോക്‌സിനെതിരെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്‌സ് ബാധയെ നിയന്ത്രണ വിധേയമാക്കുന്നതിനായാണ് സര്‍ക്കാര്‍ ടീമിനെ രൂപീകരിച്ചത്. മങ്കിപോക്‌സിനെതിരെ വാക്‌സിന്‍ നല്‍കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള 6000 പേരെയാണ് സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പത്ത് ശതമാനം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും എച്ച്എസ്ഇ അറിയിച്ചിരുന്നു. ഇതുവരെ 113 മങ്കിപോക്‌സ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടു കൂടി വാക്‌സിന്‍ നല്‍കി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. മങ്കിപോക്‌സ് സ്ഥിരീകരിച്ചവര്‍ക്ക് കുറഞ്ഞത് 21 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. Share This News

Share This News
Read More

ജീവനക്കാരുടെ കുറവ് ചൈല്‍ഡ് കെയര്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു

അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ രംഗം വലിയ പ്രതിസന്ധി നേരിടുന്നതായി പഠനങ്ങള്‍. ജീവനക്കാരെ ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. ഇതിന് കാരണമാകട്ടെ മാന്യമായ ശമ്പളം നല്‍കാനാവാത്തതും. സര്‍വ്വീസസ് ഇന്‍ഡസ്ട്രിയല്‍ പ്രഫഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ യൂണിയന്‍ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ 39 ശതമാനം ആളുകള്‍ ഈ ജോലി വിട്ടു മറ്റു ജോലികള്‍ തേടിപ്പോയെന്നും പുതിയ ആളുകളെ കിട്ടാനില്ലെന്നുമാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ഇത് ഈ മേഖലയിലെ സ്ഥാപനങ്ങളെ കാലക്രമേണ പൂട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ മേഖലയിലെ തൊഴിലുടമകളും മാനേജര്‍മാരും പറയുന്നത് സ്റ്റാഫ് റിക്രൂട്ടിംഗ് ആണ് ഇപ്പോള്‍   നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നാണ്. എന്നാല്‍ മികച്ച പ്രതിഫലം കൊടുത്താല്‍ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ശേഷമുള്ള സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ബഡ്ജറ്റില്‍ ഈ മേഖലയെ സംരക്ഷിക്കാനുള്ള…

Share This News
Read More

ബാക്ക് ടു സ്‌കൂള്‍ ലോണില്‍ വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് അധിക ചെലവുകള്‍ താങ്ങാനുള്ള സാമ്പത്തിശേഷി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനായി ലോണ്‍ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പവും അതിലൂടെ വര്‍ദ്ധിച്ച ജീവിത ചെലവുമാണ് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതിനുള്ള ചെലവുകള്‍ക്കായി വായ്പകളെ ആശ്രയിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. റോസ് കോമണ്‍ ക്രെഡിറ്റ് യൂണിയന്‍ ഈ വര്‍ഷം ഇതുവരെ 60,000 യൂറോയാണ് ഈ ഇനത്തില്‍ മാത്രം വായ്പ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 3000 യൂറോയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനുള്ള അധിക ചെലവ് മാതാപിതാക്കള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നത് സാധാരണയാണെങ്കിലും ഇത്തവണ അത് താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് ലോണിനപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്. കഴിഞ്ഞ വര്‍ഷം ലോണെടുക്കുന്ന തുക 500 യൂേറാ മുതല്‍ 1000 യൂറോ വരെയായിരുന്നെങ്കില്‍ ഇത് ഈ വര്‍ഷം 1000 യൂറോ മുതല്‍ 1500 വരെയാണ്. റോസ് കോമ്ണ്‍ ക്രെഡിറ്റ് യൂണിയന്‍ സിഇഒയെ ഉദ്ധരിച്ച്…

Share This News
Read More

ഫാ.ഡാനിയേൽ പൂവണ്ണത്തിൽ അയർലണ്ടിൽ എത്തി,’ലിമെറിക്ക് ബൈബിൾ കൺവെൻഷൻ’ഓഗസ്റ്റ് 25 ന് ആരംഭിക്കും

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 25 ന് ആരംഭിക്കും . 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത്  ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു.…

Share This News
Read More

Accommodation needed in Dublin

Hi, I am Lijomol, me and my friend will start working from 29th august in St. Vincent’s university hospital. We required shared two single room accommodation or a double room accommodation from next month 15th, we are looking rooms nearby hospital. Thank you Lijomol: 089 418 2964 . Share This News

Share This News
Read More

പാനാഡമിക് അണ്‍ എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് അനധികൃതമായി വാങ്ങിയവര്‍ക്ക് പണി വരുന്നു

കോവിഡ് കാലത്ത് കൈത്താങ്ങായി സര്‍ക്കാര്‍ നല്‍കിയ പാനാഡമിക് അണ്‍എപ്ലോയ്‌മെന്റ് പേയ്‌മെന്റ് അനധികൃതമായി നിരവധി ആളുകള്‍ വാങ്ങിയെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 46.5 മില്ല്യണ്‍ യൂറോയാണ് അനധികൃതമായി ആളുകള്‍ കൈപ്പറ്റിയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയത്. ഇതില്‍ 12.6 മില്ല്യണ്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. ബാക്കി വരുന്ന 33.9 മില്ല്യണ്‍ തിരിച്ചു പിടിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞും സഹായം സ്വീകരിച്ചവരാണ് അധികം. 20 ഗാര്‍ഡ ഓഫീസേഴ്‌സ് അടക്കം 120 പേരുടെ ടീമാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. പണം തിരിച്ചു പിടിക്കാന്‍ കൃത്യമായ പദ്ധതിയോടെയാണ് ബന്ധപ്പെട്ട വകുപ്പ് മുന്നോട്ട് പോകുന്നത്. അനധികൃതമായി പണം സ്വീകരിച്ചവരെ കണ്ടെത്തി പണം തിരികെ നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ടും തയ്യാറാകാത്തവര്‍ക്കെതിരെ കോടതി നടപടികളിലേയ്ക്ക് പോകും. ചില കോസുകളിലെ പ്രേസിക്യൂഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഗാര്‍ഡയുടെ പിന്തുണയോടെയാണ്…

Share This News
Read More

അയര്‍ലണ്ടില്‍ മങ്കിപോക്‌സ് വാക്‌സിനേഷന് തുടക്കമാകുന്നു

കോവിഡിനെതിരെ കൃത്യമായ പദ്ധതിയിലൂടെ വാക്‌സിനേഷന്‍ അതീവ വിജയകരമായി നല്‍കി പ്രതിരോധ മതില്‍ തീര്‍ത്ത രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. നിലവില്‍ ലോകാരോഗ്യ മേഖല നേരിടുന്ന മറ്റൊരു വെല്ലുവിളിയായ മങ്കിപോക്‌സിനെതിരെയും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ട്. മങ്കിപോക്‌സിനെതിരെയും വാക്‌സിന്‍ നല്‍കി തുടങ്ങാനാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ തീരുമാനം. ആരോഗ്യപരമായി ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള ആളുകള്‍ക്ക് അടുത്ത ആഴ്ചകളില്‍ തന്നെ വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. മങ്കിപോക്‌സ് ബാധിക്കാന്‍ സാധ്യത കൂടിയ 6000 ആളുകള്‍ രാജ്യത്തുണ്ടെന്നാണ് എച്ച്എസ്ഇയുടെ വിലയിരുത്തല്‍. ഇവരില്‍ 10 ശതമാനം പേര്‍ക്ക് അതായത് 600 പേര്‍ക്കാവും ആദ്യഘട്ടമായി വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ നല്‍കേണ്ട ആളുകളുടെ പട്ടിക മുന്‍ഗണനാ ക്രമത്തില്‍ ഇപ്പോള്‍ എച്ച്എസ്ഇ തയ്യാറാക്കുകയാണ് gbMSM, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ ഹൈ റിസ്‌ക് പട്ടികയില്‍ വരുന്നവരാണ്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിനാണ്നല്‍കുന്നത്.…

Share This News
Read More