കോവിഡ് മഹാമാരിയോടെ കൂടുതല്‍ പ്രചാരം നേടിയ റിമോട്ട് വര്‍ക്കിംഗ് സമ്പ്രദായത്തിന് കൂടുതല്‍ പ്രോത്സാഹനം നല്കി അയര്‍ലണ്ട് സര്‍ക്കാര്‍. ഓഫീസിലെത്താതെ വീട്ടിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള ഇടങ്ങളിലോ ഇരുന്നു കൂടുതല്‍ സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്കുള്ള വൗച്ചര്‍ സ്കീമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. Connectedhubbs.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൂന്ന് സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്. ഇതു വഴി രാജ്യത്തെ 284 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ ഇവര്‍ക്ക് ജോലി ചെയ്യാം. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 3300 വൗച്ചറുകളാണ് വിറ്റുപോയത്. സാധാരണയായി റിമോര്‍ട്ട് വര്‍ക്കിംഗ് ഹബ്ബുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം 15 മുതല്‍ 20 യൂറോ വരെയാണ് ചെലവ്. വൗച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ചെലവ് ഒഴിവാക്കാന്‍ കഴിയും. Share This News
പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി ബയോ ഫാര്‍മ കമ്പനിയായ അബ്വി
അയര്‍ലണ്ടിലെ പ്രമുഖ ബയോഫാര്‍മ കമ്പനികളിലൊന്നായ അബ്വി പുതിയ ജീവനക്കാരെ നിയമിക്കുന്നു. 70 പേരെയാണ് കമ്പനി പുതുതായി നിയമിക്കാനൊരുങ്ങുന്നത്. കോര്‍ക്കിലുള്ള കമ്പനിയുടെ പ്ലാന്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി നിയമനം നടത്തുന്നത്. 60 മില്ല്യണ്‍ യൂറോയാണ് കമ്പനി ഇവിടെ കൂടുതാലായി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. കോര്‍ക്കിലെ പ്ലാന്റില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും അത്യാധുനിക സാങ്കേതിക വിദ്യ നടപ്പിലാക്കുകയുമാണ് കമ്പനി ഉദ്ദേശിക്കുന്നത്. സ്റ്റെറൈല്‍ മാനുഫാക്ചറിംഗ്, ക്വാളിറ്റി കണ്ട്രോള്, എന്‍ജിനിയറിംഗ് മേഖലകളിലാണ് ഒഴിവുകള്‍. നിയമനം സംബന്ധിച്ച നടപടികള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍ 70 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കമ്പനിയില്‍ ആകെ 2,600 പേരോളം ജോലി ചെയ്യുന്നുണ്ട്. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റ് വഴിയാകും പുറത്തു വിടുക. Share This News
സംരഭങ്ങളെ സഹായിക്കാന്‍ ബഡ്ജറ്റില്‍ രണ്ട് പ്രധാന പദ്ധതികളുണ്ടാവുമെന്ന് സൂചന
വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയിരിക്കുന്ന ഐറിഷ് ജനതയ്ക്ക് ആശ്വാസത്തിന്റെ കുളിര്‍ക്കാറ്റാവും പുതിയ ബഡ്ജറ്റെന്ന് സൂചന. ജനങ്ങളുടെ പോക്കറ്റിലേയ്ക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് ബഡ്ജറ്റ് ലക്ഷ്യമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നികുതി കുറച്ചും ആനൂകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുമാകും ഇത് സാധ്യമാക്കുക പ്രധാനമായും രണ്ട് പദ്ധതികളാവും ബഡ്ജറ്റില്‍ സംരഭങ്ങള്‍ക്കായി ഉണ്ടാവുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. സര്‍ക്കാര്‍ പിന്തുണയോടെ കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കുകയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന പദ്ധതി.. ഉയര്‍ന്ന ഊര്‍ജ്ജ വിലമൂലം നഷ്ടം നേരിടുന്ന സംരഭങ്ങള്‍ക്ക് അവ ഉത്പ്പാദനമോ കയറ്റുമതിയോ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതാണ് രണ്ടാമത്തെ പദ്ധതി. ശമ്പള വര്‍ദ്ധനും , സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ കൂടുതല്‍ പണം നല്‍കുന്നതും കൂടുതല്‍ സബ്സിഡികളുമാണ് ജനങ്ങളും പ്രതീക്ഷിക്കുന്നത്. Share This News
പെന്ഷന് പ്രായം 66 തന്നെ : പ്രിയപ്പെട്ടവരെ പരിചരിച്ചാലും പെന്ഷന്
രാജ്യത്ത് പെന്ഷന് പ്രായം 66 ല്‍ തന്നെ നിലനിര്‍ത്തും. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രിയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വിട്ടത്. ഇത് സംബന്ധിച്ച് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ പെന്ഷന് പ്രായം സംബന്ധിച്ച് ക്യാബിനറ്റ് പരിഗണിക്കുന്ന റിപ്പോര്‍ട്ടില്‍ മറ്റൊരു ആകര്‍ഷകമായ കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ദീര്‍ഘനാളായി മികച്ച സംരക്ഷണവും കരുതലും നല്കേണ്ടതിനാല് മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കും പെന്ഷന് നല്‍കും എന്നാണ് പുതിയ തീരുമാനം. മന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുക.. ചരിത്രത്തിലാദ്യമായാണ് അയര്‍ലണ്ട് ഇത്തരമൊരു പെന്ഷന് സ്കീം നടപ്പിലാക്കുന്നത്. പെന്ഷന് പ്രായം 66 ആണെങ്കിലും 70 വയസ്സുവരെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ജീവനക്കാര്‍ക്ക് ഉണ്ട് ഇവര്‍ക്ക് കൂടുതല്‍ പെന്ഷന് നല്‍കും. 60 വയസ്സുമുതല്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വരുന്നവര്‍ക്കായും പ്രത്യേക പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. Share…
ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് : വാട്ടര്‍ഫോര്‍ഡ് ടൈഗേഴ്സ് ജേതാക്കള്‍
ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ക്ലബ് ന്റെ ആഭിമുഖ്യത്തില്‍ ന്യൂകാസില്‍ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് സെപ്റ്റംബര്‍ 15 ന് നടത്തിയ പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വാട്ടര്‍ഫോഡ് ടൈഗേഴ്സ് ജേതാക്കളായി. മത്സരം കാണുവാന്‍ എത്തിയ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനല്‍ മത്സരത്തില്‍ നാലു റണ്‍സിനാണ് ലിമറിക്ക് ബ്ലാസ്റ്റേഴ്സിനെതിരെ വിജയം കരസ്ഥമാക്കി 2022 NCW ട്രോഫിയില്‍ ടൈഗേര്‍സ് മുത്തമിട്ടത്. സ്കോര്‍ ടൈഗേര്‍സ് 41/5 (6.0 overs), ബ്ലാസ്റ്റേഴ്സ് 37/5 (6.0 overs). ആറു ടീമുകള്‍ അന്യോന്യം മാറ്റുരച്ച ലീഗ് മത്സരങ്ങളില്‍ ഗ്രൂപ്പ് ചാമ്പ്യന്മാര് ആയ ടീമുകളാണ് ഫൈനലില്‍ ഇടം നേടിയത്. Nudola Afro-Asian Foods Newcastle West, Greenchilly Asian Foods Limerick, LINK + Careers Ireland എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ സ്പോണ്‍സര്‍മാര്‍. വിജയികള്‍ക്കുള്ള NCW ട്രോഫിയും ക്യാഷ് അവാര്‍ഡും മെഗാ സ്പോണ്സര് Nudola Foods ന്റെ പ്രതിനിധി…
ശിശു സംരക്ഷ കേന്ദ്രങ്ങളിലെ ഫീസ് വര്‍ദ്ധിക്കില്ല
ശിശു സംരക്ഷ മേഖല കടുത്ത് പ്രസിസന്ധിയെ നേരിടുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫീസ് വര്‍ദ്ധനവ് ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍ക്ക് അധിക ഫീസ് ബാധ്യത ഉണ്ടാകില്ലെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സര്‍ക്കാര്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതി പ്രകാരം ഈ വര്‍ഷം ഫീസ് വര്‍ദ്ധിക്കില്ല. സര്‍ക്കാരിന്റെ പുതിയ ഫണ്ടിംഗ് പദ്ധതി രക്ഷിതാക്കള്‍ക്കും ഒപ്പം ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണ്. ഈ ഫണ്ടിംഗ് പദ്ധതിയില്‍ ഏതാണ്ട് 4000 ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Share This News
എയര്‍ ലിംഗസ് , റയാന് എയര്‍ വിമാനങ്ങള്‍ റദ്ദാക്കി
റയാന് എയറിന്റെയും എയര്‍ ലിംഗസിന്റേയും ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി ഈ കമ്പനികളുടെ അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ഏകദിന സമരത്തെ തുടര്‍ന്നാണ് ഫ്ളൈറ്റുകള്‍ റദ്ദാക്കിയത്. 420 ഫൈളറ്റുകളാണ് റയാന് എയര്‍ റദ്ദാക്കിയത്. എയര്‍ ലിംഗസിന്റെ 12 ഫ്ളൈറ്റുകളും റദ്ദാക്കി. ഫ്രാന്‍സിന് മുകളിലൂടെ പറക്കുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയത് 80,000 യാത്രക്കാര റയാന് എയര്‍ അധികൃതര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഈ വിമാനങ്ങള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് ഇത് പ്രത്യേക സന്ദേശങ്ങളായും നല്‍കിയിട്ടുണ്ട്. എയര്‍ ലിംഗസിന്റെ താഴെ പറയുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്. EI524 Dublin (DUB) to Paris (CDG) EI525 Paris (CDG) to Dublin (DUB) EI528 Dublin (DUB) to Paris (CDG) EI529 Paris (CDG) to Dublin (DUB) EI544 Dublin (DUB) to Nice (NCE)…
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തിയതി തീരുമാനമായില്ല
അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ എന്നു പ്രസിദ്ധീകരിക്കും എന്ന കാര്യത്തില്‍ തീരുമാനമായില്ല. കോവിഡിന് മുമ്പ് സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ലിവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അപ്പീലുകള്‍ ഇപ്പോള്‍ തീര്പ്പാക്കികൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഉടന്‍ തന്നെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് ഫലങ്ങള്‍ പുറത്തു വിടും എന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ക്യത്യമായ ഒരു തിയതി നിശ്ചയിക്കാത്തില് രക്ഷിതാക്കള്ക്കിടയിലടക്കം ശക്തമായ എതിര്‍പ്പുണ്ട്. 1,31,000 കുട്ടികളായിരുന്നു ഇത്തവണ പരീക്ഷ എഴുതിയത്. 2019 ന് ശേഷം ആദ്യമായായിരുന്നു ഇത്തവണ എക്സാം നടത്തിയത്. Share This News
മൂന്ന് മാസം എനര്‍ജി ക്രെഡിറ്റ് നല്‍കിയേക്കും
അയര്‍ലണ്ടില്‍ മൂന്നുമാസം ഉപഭോക്താക്കള്‍ക്ക് എനര്‍ജി ക്രെഡിറ്റ് നല്കാന് സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായി സൂചന. 600 യൂറോയാണ് ക്രെഡിറ്റ് ആയി നല്‍കുന്നത് മൂന്നുമാസങ്ങളിലായി 200 യൂറോ വീതമാണ് നല്‍കുക. ശരാശരി നല്കി വരുന്ന ബില്ലുകളില്‍ നിന്നും മുപ്പത് ശതമാനം കൂടുതല്‍ ബില്‍ തുക ലഭിച്ചവര്‍ക്കാണ് സബ്സിഡി എന്ന രീതിയില്‍ സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കടുത്ത വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് ഇത് നല്കുന്ന ആശ്വാസം ചെറുതായിരിക്കില്ല. ഈ മാസം ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒട്ടനവധി പദ്ധതികള്‍ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സര്‍ക്കാരിന് കാര്യമായ നികുതി വരുമാനം ഉള്ളതിനാല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്നുണ്ട്. Share This News
കോവിഡില്‍ ജീവന് പൊലിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം
കോവിഡ് മഹാമാരിയുടെ കാലത്ത് ജോലിക്കിടെ കോവിഡ് ബാധിക്കുകയും ജീവന് നഷ്ടപ്പെടുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതി. 23 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്. 100,000 യൂറോ നികുതിയില്ലാതെ ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ മുതല്‍ ആരോഗ്യമേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാമാരിയോട് പൊരുതി ജീവന് വെടിഞ്ഞ ആരോഗ്യപ്രവര്‍ത്തരുടെ കുടുംബങ്ങള്‍ക്ക് സംഭവിച്ച നഷ്ടം വലിയ വേദനായണെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു Share This News