മൂന്ന് മാസം എനര്‍ജി ക്രെഡിറ്റ് നല്‍കിയേക്കും

അയര്‍ലണ്ടില്‍ മൂന്നുമാസം ഉപഭോക്താക്കള്‍ക്ക് എനര്‍ജി ക്രെഡിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായി സൂചന. 600 യൂറോയാണ് ക്രെഡിറ്റ് ആയി നല്‍കുന്നത് മൂന്നുമാസങ്ങളിലായി 200 യൂറോ വീതമാണ് നല്‍കുക. ശരാശരി നല്‍കി വരുന്ന ബില്ലുകളില്‍ നിന്നും മുപ്പത് ശതമാനം കൂടുതല്‍ ബില്‍ തുക ലഭിച്ചവര്‍ക്കാണ് സബ്‌സിഡി എന്ന രീതിയില്‍ സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കടുത്ത വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. ഈ മാസം ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലുള്ള ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒട്ടനവധി പദ്ധതികള്‍ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സര്‍ക്കാരിന് കാര്യമായ നികുതി വരുമാനം ഉള്ളതിനാല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്നുണ്ട്. Share This News

Share This News
Read More

കോവിഡില്‍ ജീവന്‍ പൊലിഞ്ഞ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം

കോവിഡ് മഹാമാരിയുടെ കാലത്ത് ജോലിക്കിടെ കോവിഡ് ബാധിക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതി. 23 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്. 100,000 യൂറോ നികുതിയില്ലാതെ ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. നഴ്‌സിംഗ് ഹോമുകളിലെ ജീവനക്കാര്‍ മുതല്‍ ആരോഗ്യമേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാമാരിയോട് പൊരുതി ജീവന്‍ വെടിഞ്ഞ ആരോഗ്യപ്രവര്‍ത്തരുടെ കുടുംബങ്ങള്‍ക്ക് സംഭവിച്ച നഷ്ടം വലിയ വേദനായണെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു Share This News

Share This News
Read More

മിനിമം വേതനം ഉയര്‍ത്തും ; അടുത്ത വര്‍ഷം ആദ്യം മുതല്‍ പ്രബല്ല്യത്തില്‍

രാജ്യത്ത് മിനിമം വേതനം ഉയര്‍ത്താനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം. സര്‍ക്കാര്‍ തലത്തിലും രാഷട്രീയ തലത്തിലും ഇക്കാര്യത്തില്‍ ധാരണയായതായാണ് സൂചന. ഇന്നു ചേരുന്ന മന്ത്രി സഭായോഗം കൂടി ഇക്കാര്യത്തിന് അനുമതി നല്‍കുന്നതോടെ ഇക്കാര്യങ്ങളിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും. മണിക്കൂറിന് 0.80 സെന്റ് ആണ് ഉയര്‍ത്തുന്നത്. 2023 ആദ്യം മുതലാവും ഇത് നടപ്പിലാക്കുന്നത്. ലോ പേ കമ്മീഷന്റെ ശുപാര്‍ശയ്ക്കാണ് അംഗീകാരം നല്‍കുന്നത്. നിലവിലെ വിലക്കയറ്റത്തെയും പണപ്പെരുപ്പത്തേയും തടുക്കാന്‍ ഈ വര്‍ദ്ധനവ് മതിയാകില്ലെന്നും അതിനാല്‍ മറ്റ് നടപടികളും ഉണ്ടാവണമെന്നും ലോ പേ കമ്മീഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. മണിക്കൂറിന് 80 സെന്റ് ഉയര്‍ത്തുന്നതോടെ അടുത്ത വര്‍ഷം മുതല്‍ മണിക്കൂറിന് 11.30 ആവും കുറഞ്ഞ വേതനം. 2026 ഓടെ മിനിമം വേതനം എന്ന രീതിയില്‍ നിന്നും ലീവിംഗ് വേജ് എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറ്റനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇങ്ങനെ വന്നാല്‍ കുറഞ്ഞ വേതനമായി ശരാശരി വേതനത്തിന്റെ…

Share This News
Read More

TSK SELECTASIA ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 17 ന്

ഐറിഷ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് TSK SELECT ASIA ചാമ്പ്യന്‍ഷിപ്പ് പോരാട്ടം നടക്കുന്നു. താലാ സൂപ്പര്‍ കിംഗ്സിന്റെ ആഭിമുഖ്യത്തില്‍ 2022 സെപ്റ്റംബര്‍ 17 ന് കോര്‍ക്കാ പാര്‍ക്കിലെ അതിമനോഹരമായ ACC ക്രിക്കറ്റ് മൈതാനത്ത് വച്ചാണ് വാശിയേറിയ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഒന്നാമതെത്തുന്ന ടീമിനെ കാത്തിരിക്കുന്നത് TSK-SELECTASIA എവറോളിംഗ് ട്രോഫിയും 666 യൂറോയുമാണ്. ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇന്‍ഡ്യന്‍ – ഏഷ്യന്‍ നിത്യോപയോഗ സാധനങ്ങളുടെ പറുദീസയായ SELECT ASIA ആണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് TSK- LEGENDS എവറോളിംഗ് ട്രോഫിയും 333 രൂപ ക്യാഷ് അവാര്‍ഡുമാണ് ലഭിക്കുന്നത് ക്യാഷ് അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഫ്രോസണ്‍ ഫുഡ്സിന്റെ കലവറയായ വിശ്വാസ് ഫുഡ്സ് ആണ്. ഇതോടൊപ്പം നാല് വ്യക്തിഗത സമ്മാനങ്ങളുമുണ്ട്. OSCAR TRAVELS, INGREDIENTS, CAMILE, SPOCE HOME KITCHEN എന്നിവര്‍ ചേര്‍ന്നാണ് വ്യക്തിഗത…

Share This News
Read More

ന്യൂകാസിലില്‍ ‘ഓണാനിലാവ് 2022 ‘ ഓണാഘോഷം വിപുലമായി നടന്നു

ന്യൂകാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. സെപ്റ്റംബര്‍ 10നാണ് ‘ഓണനിലാവ് 2022’ എന്നു പേരിട്ട ആഘോഷ പരിപാടി ക്യാസില്‍മേഹന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് വിപുലമായി നടന്നത്. ബഹു.TD ശ്രീ. ടോം റിഡ്ഡില്‍ പ്രസ്തുത പരിപാടിയില്‍ വിശിഷ്ടാതിഥിയായിരുന്നു. ആത്മീയ സാന്നിധ്യമായി ഫാ. റോബിന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയാണ് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് പ്രാരംഭം കുറിച്ചത്. തദവസരത്തില്‍ ന്യൂകാസില്‍വെസ്റ്റ് കമ്മ്യൂണിറ്റിയോടുള്ള സ്‌നേഹസൂചകമായി NCW ക്രിക്കറ്റ് ക്ളബ്ബിന് ക്ലബ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ ശ്രീ ടോം റിഡ്ഡിലില്‍ 1000 യൂറോ സ്‌പോണ്‍സണ്‍ ചെയ്തു. അദ്ദേഹത്തടുള്ള നന്ദി ന്യൂ കാസില്‍ വെസ്റ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലെ പരിപാടികളെ അപേക്ഷിച്ച് ന്യൂകാസിലില്‍ എത്തിയ പുതുമുഖങ്ങളെയെല്ലാം ഏകോപിപ്പിച്ച് പൂര്‍വാധികം ഭംഗിയായും വിപുലമായും ഈ ആഘോഷപരിപാടി ആസൂത്രണം ചെയ്തത് കര്‍മ്മനിരതരായി മുന്നിട്ടിറങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ…

Share This News
Read More

Accommodation needed in ENNISTYMON

Hi, MY NAME IS SAI DURGA. I AM FROM ALLEPPEY, KERALA, INDIA I AM MOVING TO CO CLARE ENNISTYMON COMMUNITY HOSPITAL TO WORK AS A STAFF NURSE BY OCTOBER 24 2022 I AM SINGLE AND LOOKING FOR SHARED OR RENTED ACCOMMODATION NEAR OR AROUND THE HOSPITAL(ENNISTYMON COMMUNITY HSE HOSPITAL) ANY LEADS WOULD BE HIGHLY APPRECIATED AS EARLY AS POSSIBLE YOU CAN REACH OUT TO ME IN THIS NUMBER/MAIL:+91 8589994600  saidurganeeluri7722@gmail.com Thanks in advance . Share This News

Share This News
Read More

എനെര്‍മെക് കമ്പനിയില്‍ 170 ഒഴിവുകള്‍

ഇന്റഗ്രേറ്റഡ് സൊലൂഷന്‍സ് സ്‌പെഷ്യലിസ്റ്റുകളായ എനെര്‍മെക് കമ്പനിയില്‍ ഒഴിവുകള്‍. കമ്പനിയുടെ അത്‌ലോണിലുള്ള ഐഡിഎ ബിസിനസ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലെ സെന്ററിലാണ് ഒഴിവുകള്‍. 9.2 മില്ല്യണ്‍ യൂറോ മുടക്കിയാണ് ഇവിടെ കമ്പനിയുടെ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളിലായിരിക്കും 170 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുക. ഇതില്‍ കുറച്ച് ഒഴിവുകളിലേയ്ക്ക് ഉടന്‍ തന്നെ നിയമനം നടത്തും നിലവില്‍ 110 പേരാണ് അയര്‍ലണ്ടില്‍ കമ്പനിയ്ക്കായി ജോലി ചെയ്യുന്നത്. 50 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനിയാണ് എനെര്‍മെക്. 23 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് എനെര്‍മെകിന്റെ ബിസിനസ് ശൃംഖല. Share This News

Share This News
Read More

തകരാര്‍ പരിഹരിച്ചു ; എയര്‍ ലിംഗസ് സര്‍വ്വീസുകള്‍ സാധാരണ നിലയിലേയ്ക്ക്

യാത്രക്കാര്‍ക്ക് ഏറെ ആശങ്ക പടര്‍ത്തി തകരാറിലായ എയര്‍ ലിംഗസ് സര്‍വ്വീസുകള്‍ സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു. ഡബ്ലിനില്‍ നിന്നും യു.കെ. യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കുള്ള സര്‍വ്വീസുകള്‍ക്കായിരുന്നു തകരാര്‍ സംഭവിച്ചത്. ഏകദേശം 51 വിമാനങ്ങളായിരുന്നു റദ്ദാക്കിയത്. ഇത് യാത്രക്കാര്‍ക്ക് സൃഷ്ടിച്ച ബുദ്ധിമുട്ട് ചെറുതായിരുന്നില്ല. നെറ്റ് വര്‍ക്ക് സിസ്റ്റത്തിലായിരുന്നു തകരാര്‍ സംഭവിച്ചത്. യുകെയില്‍ നിന്നുള്ള സെര്‍വറിലായിരുന്നു പ്രശ്‌നം. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് വിവരങ്ങള്‍ ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ടി വന്നത്. സംഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലിംഗസ് അധികൃതര്‍ യാത്രക്കാരോട് മാപ്പ് ചോദിച്ചു. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫ്‌ളൈറ്റുകളുടെ സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്ന് ഫ്‌ളൈറ്റ് അധികൃതര്‍ അറിയിച്ചു. Share This News

Share This News
Read More

Toyota RAV4 for Sale

Top spec Rav4, New NCT until 2024, Adaptive cruise control, Toyota protect paint, Hybrid automatic ,2.5 engine, Full Toyota service history, Air Conditioning, Central Locking, Immaculate condition, Electric Windows, Alarm, Alloy Wheels, Adaptive/Intelligent Cruise Control, Electric Mirrors, Fog Lamps, Immobiliser, Privacy Glass, Automatic Wipers, Centre Armrest, Luggage Cover, sunglass holder, Multi-function steering wheel, Roof Rails, Climate Control, Satellite Navigation, Traction Control, Metallic Paint, Multiple Air Bags, Anti-Theft System, Parking Sensors, Bluetooth, Remote Central Locking, EBD, Folding rear seats, Sun blinds, Isofix, reverse Camera, Front Parking Sensors, Wireless Smartphone Control, Electro…

Share This News
Read More

ഓണാഘോഷങ്ങള്‍ സംഗീതമയമാക്കാന്‍ റോയല്‍ കേറ്റേഴ്‌സിനൊപ്പം ഉടന്‍ ഒന്നിക്കാമെന്ന് അനൂപ് ശങ്കര്‍

റോയല്‍ കേറ്ററിംഗ് റിം-ജിം 2022 സംഗീത സംന്ധ്യയുടെ രണ്ടാം പ്രമോ വീഡിയോ പുറത്തു വിട്ടു. റിമി ടോമിക്കു ശേഷം അനൂപ് ശങ്കറാണ് വീഡിയാേയില്‍ എത്തിയിരിക്കുന്നത്. നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലേയ്‌ക്കെത്താന്‍ കാത്തിരിക്കുകയാണെന്നും റോയല്‍ കേറ്റേഴ്‌സിനൊപ്പം ഓണം സംഗീത സാന്ദ്രാമാക്കാമെന്നും അനൂപ് ശങ്കര്‍ പറയുന്നു. ആഘോഷ രാവ് നവംബറിലാണെങ്കിലും ഈ ഓണം മുതല്‍ രുചി വൈവിദ്ധ്യങ്ങളുടെ ഉത്സവം തന്നെയാണ് റോയല്‍ കേറ്ററിംഗ് തീര്‍ക്കുന്നതെന്നും അവയെല്ലാം ആസ്വദിച്ച് ഓണം അടിച്ചുപൊളിക്കാനും അനൂപ് ശങ്കര്‍ ആഹ്വാനം ചെയ്യുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. https://youtube.com/shorts/nH1OH9SAvGc  നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ്…

Share This News
Read More