വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ അയര്ലണട് ജനതയ്ക്ക് ആശ്വാസമായി ബഡ്ജറ്റ്. എല്ലാ കുടുംബങ്ങള്‍ക്കും 600 യൂറോയുടെ എനര്‍ജി ക്രെഡിറ്റ് എന്ന വന്‍ പ്രഖ്യാപനവും ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇത് 200 യൂറോയുടെ മൂന്ന് ഗഡുക്കളായാണ് നല്‍കുക. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് 1000 യൂറോയുടെ ടാക്സ് ക്രെഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 500 യൂറോ വീതം ഈ വര്‍ഷവും അടുത്ത വര്‍ഷവുമാണ് ലഭിക്കുക. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതുപോലെ ചെല്‍ഡ് ബെനഫിറ്റ് ഇരട്ടിയാക്കിയിട്ടുണ്ട്. ഇത് നവംബര്‍ മാസത്തിലാണ് നല്‍കുക. കോളേജ് ഫീസിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാന നികുതിക്കുള്ള കട്ട് ഓപ് റേറ്റ് 40,000 ആക്കിയതും നിരവധി പേര്‍ക്ക് ആശ്വാസം നല്‍കും. സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകളില്‍ 12 യൂരോയുടെ വര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍ സോഷ്യല്‍ ബെനഫിറ്റ് പേയ്മെന്റുകള്‍ ആഴ്ചയില്‍ 12 യൂറോ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ക്കിംഗ് പാമിലി പേയ്മെന്റ് ലഭിക്കുന്നവര്‍ക്കും കെയറര്‍ സപ്പോര്‍ട്ട് ഗ്രാന്രിന് അര്‍ഹതയുള്ളവര്‍ക്കും നവംബറില്‍ 500 യൂരോ…
‘നീനാ ചിയേർസ് ‘സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ന് .
നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേർസ് ‘ സംഘടിപ്പിക്കുന്ന ഓൾ അയർലണ്ട് റമ്മി ചാമ്പ്യൻഷിപ് 2022 നവംബർ 5 ശനിയാഴ്ച രാവിലെ 11 മണി മുതൽ നീനാ സ്കൗട്ട് ഹാളിൽ വച്ച് നടക്കും . അത്യന്തം വാശിയേറിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 501 യൂറോ ,251 യൂറോ ,101 യൂറോ എന്നിങ്ങനെ സമ്മാനമായി ലഭിക്കുന്നതാണ് . അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ് കൂടുതൽ വിവരങ്ങൾക്കും ,രജിസ്ട്രേഷനും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. ഷിന്റോ ജോസ് : 0892281338 ടോം പോൾ : 0879057924 ജിൻസൺ അബ്രഹാം : 0861546525 വാർത്ത : ജോബി മാനുവൽ Share This News
മലയാളികൾക്ക് അഭിമാനമായി സോഷ്യൽ വർക്കേഴ്സിന്റെ പ്രഥമ കൂട്ടായ്മ.
അയർലണ്ടിൽ വിവിധ സോഷ്യൽ വർക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളികളായ സോഷ്യൽ വർകേഴ്സിൻ്റെ പ്രഥമ യോഗം Liffyvally വച്ച് സംഘടിപ്പിച്ചു. അയർ ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന സോഷ്യൽ വർക്കേഴ്സ് പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും പുതിയ അവസരങ്ങളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ മേഖലയിലേക്ക് കടന്ന് വരുന്നതിൻ്റെ ഭാഗമായുള്ള CORU രജിസ്ട്രേഷൻ നടപടികൾക്ക് തയ്യാറെടുക്കുന്നവർക് ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ ചെയ്തു കൊടുക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഓരോരുത്തരും അഭിപ്രായപ്പെട്ടു. നിരന്തരമായ പരിശ്രമത്തിലൂടെയും ഇച്ഛാശക്തിയിലൂടെയും സോഷ്യൽ workers മേഖലയിലും തങ്ങളുടെ കൈയൊപ്പ് പതിപ്പിക്കാന്‍ നിരവധി അവസരങ്ങൾ ഉണ്ട് എന്നത് പലരും ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സോഷ്യൽ വർകിൻ്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ യോഗം പ്രത്യേകം അനുമോദിച്ചു. ജോലിത്തിരക്കും സമ്മർദവും ഉണ്ടെങ്കിൽ കൂടിയും എല്ലാ വർഷവും യോഗം കൂടണമെന്നുള്ളത്എല്ലാവരും ഏകകണ്ഠമായി തീരുമാനിച്ചുകൊണ്ട് യോഗം അവസാനിച്ചു. Share This…
Accommodation Needed in Dublin.
Hi I’m Abhin Jose Peter, from Kerala. I’m looking for accommodation in Dublin. Currently I’m staying in Dublin 6 temporarily. I’m studying in Griffith college in Dublin 8. Let me know if any rooms are available. Contact me either through email or whatsapp number mentioned below. Thanks and Regards Abhin Jose Peter +91 9995565465 . Share This News
Double room is available in Tallaght
Hi, A double room is available for one person (Female) immediately in Dublin 24 [very near to Tallaght Hospital ] Good Location for Nurses working at Tallaght University hospital or St.James Hospital. Contact Mathews : 353 894828698 . Share This News
പൊതുഗതാഗത സംവിധാനങ്ങളില്‍ ചാര്‍ജ് കുറച്ചേക്കും
ബഡ്ജറ്റിലേയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അയര്‍ലണ്ട് ജനത ഏറെ പ്രതിക്ഷയിലാണ്. കുതിച്ചുയരുന്ന ജീവിത ചെലവില്‍ പിടിച്ചു നില്ക്കാന് സര്‍ക്കാര്‍ കൈത്താങ്ങ് പ്രഖ്യാപിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സബ്സിഡികളും സാമൂഹ്യ സുരക്ഷാ പേയ്മെന്റുകളും ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. പൊതുഗതാഗത സംവിധാനത്തിലെ യാത്രാ ചെലവുകള്‍ കുറയുമെന്ന സൂചനകളുമുണ്ട്. ബസ് ചാര്‍ജില്‍ 20 ശതമാനത്തിന്റെ കുറവായിരിക്കും ഉണ്ടാവുക. 90 മിനിറ്റ് യാത്ര കുറഞ്ഞ ചെലവില്‍ നടത്താവുന്ന ഡ്രോപ്പ് ഹോട്ട് സോണ്‍ പദ്ധതി ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും 55 കിലോമീറ്റര്‍ ദൂരമായി ഉയര്‍ത്താനും പദ്ധിയുണ്ട്. നിലവില്‍ ഇത് ഡബ്ലിന്‍ സിറ്റിയില്‍ മാത്രമാണുള്ളത്. പൊതുഗാതാഗത സംവിധാനം സംബന്ധിച്ച് മറ്റു പല നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും ഈ രണ്ട് പദ്ധതികളാണ് ഏകദേശം ഉറപ്പായിരിക്കുന്നത്. Share This News
ഈ വര്‍ഷം അയര്‍ലണ്ട് ഏറ്റവുമധികം നോണ്‍ – ഇയു വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കിയത് ഇന്ത്യക്കാര്‍ക്ക്
അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ അയര്‍ലണ്ട് നോണ്‍ – ഇയു രാജ്യങ്ങളിലെ പൗരന്മാര്ക്ക് നല്കിയ വര്‍ക്ക് പെര്‍മിറ്റുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ലഭിച്ചത് ഇന്ത്യന്‍ പൗരന്മാര്ക്കാണ്. 10171 വര്‍ക്ക് പെര്‍മിറ്റുകളാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് നല്‍കിയത്. 27653 വര്‍ക്ക് പെര്‍മിറ്റുകളാണ് ഈ കാലയളവില്‍ ആകെ നല്‍കിയത്. ഐറിഷ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്റര്‍പ്രൈസ,് ട്രേഡ് ആന്‍ഡ് എംപ്ലോയ്മെന്റ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 13 വര്‍ഷത്തെ അപേക്ഷിച്ച് ഏററവും കൂടുതല്‍ അപേക്ഷകളാണ് ഈ വര്‍ഷം നോണ്‍ ഇയു രാജ്യങ്ങളില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിനായി ലഭിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിച്ചത് ബ്രസീലില്‍ നിന്നുള്ളവര്‍ക്കാണ് 3322 പെര്‍മിറ്റുകളാണ് ബ്രസീല്‍ പൗരന്മാര്ക്ക് ലഭിച്ചത്. ഫിലിപ്പീന്‍സ് പൗരന്മാര്ക്ക് 1387 പെര്‍മിറ്റും പാകിസ്ഥാനികള്‍ക്ക് 1277 പെര്‍മിറ്റുകളും ലഭിച്ചു. ഇന്‍ഫര്‍മേഷന്‍…
കുടുംബ സൗഹൃദ ജോലി സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍
ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യാനുള്ള അവസരമൊരുക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. ഇതിനായി Family -Friendly Working Draft ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്കി. ഇത് നിയമമാകുന്നതോടെ ജോലിയും ജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായം ചെയ്യും. രോഗാവസ്ഥയിലുള്ളവരെ സഹായിക്കുന്നവര്‍ക്ക് ഈ ബില്‍ വരുന്നതോടെ വീട്ടിലിരുന്നു തങ്ങള്‍ക്ക് കൂടി യോജിച്ച സമയത്ത് ജോലി ചെയ്യുന്നതിനുള്ള അവസരം നല്കാന് തൊഴിലുടമയോട് ആവശ്യപ്പെടാന്‍ സാധിക്കും. മാത്രമല്ല ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ അഞ്ച് അവധികള്‍ വരെ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. 12 വയസ്സുവരെയുള്ള കുട്ടികളേയും പ്രായമായവരേയും പരിചരിക്കുന്നവര്‍ക്കും മുലയൂട്ടുന്നവര്‍ക്കും കൂടുതല്‍ ഇളവുകളും അവധികളും നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. Share This News
ഐറീഷ് റസ്റ്റോറന്റ് അവാര്‍ഡില്‍ മിന്നുന്ന വിജയവുമായി പിങ്ക് സാള്‍ട്ട് ഇന്ത്യന്‍ റെസ്റ്റോറന്റ്
ഐറീഷ് റസ്റ്റോറന്റ് അവാര്‍ഡ് -2022 ല്‍ തിളക്കമാര്‍ന്ന വിജയവുമായി പിങ്ക് സാള്‍ട്ട് ഇന്ത്യന്‍ റസ്റ്റോറന്റ്. ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡാണ് പിങ്ക് സാള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്. ഡബ്ലിന്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചു നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് പ്രൊപ്രൈറ്റര്‍ ജെയ് ജോഹാന്‍സ് ഏറ്റുവാങ്ങി. 900 ത്തോളം റെസ്റ്റോറന്റ് പ്രതിനിധികളായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ രുചികളുടെ വസന്തമാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ് അയര്ലണട്ില് ഒരുക്കുന്നത്. ഇതിനാല്‍ തന്നെ പിങ്ക് സാള്‍ട്ടിന് അയര്‍ലണ്ടില്‍ ആരാധകരും നിരവധിയാണ്. പിങ്ക് സാള്‍ട്ടിനെ അവാര്‍ഡ് തേടിയെത്തുന്നതും ഇതാദ്യമല്ല. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനെ തേടിയെത്തിയത്. ഇത്തവണ ഐറീഷ് റെസ്റ്റോറന്റ് അവാര്‍ഡ്സ് -2022 ല്‍ Lienster നിന്നും എത്തിയിരിക്കുന്ന ഏക റസ്റ്റോറന്റാണ് പിങ്ക് സാള്‍ട്ട്. Share This News
റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ വീണ്ടും സൗജന്യ വൗച്ചറുകള്‍
കോവിഡ് മഹാമാരിയോടെ കൂടുതല്‍ പ്രചാരം നേടിയ റിമോട്ട് വര്‍ക്കിംഗ് സമ്പ്രദായത്തിന് കൂടുതല്‍ പ്രോത്സാഹനം നല്കി അയര്‍ലണ്ട് സര്‍ക്കാര്‍. ഓഫീസിലെത്താതെ വീട്ടിലോ അല്ലെങ്കില്‍ ഇഷ്ടമുള്ള ഇടങ്ങളിലോ ഇരുന്നു കൂടുതല്‍ സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലേയ്ക്കുള്ള വൗച്ചര്‍ സ്കീമിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. Connectedhubbs.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മൂന്ന് സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്. ഇതു വഴി രാജ്യത്തെ 284 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളില്‍ ഇവര്‍ക്ക് ജോലി ചെയ്യാം. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 3300 വൗച്ചറുകളാണ് വിറ്റുപോയത്. സാധാരണയായി റിമോര്‍ട്ട് വര്‍ക്കിംഗ് ഹബ്ബുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിദിനം 15 മുതല്‍ 20 യൂറോ വരെയാണ് ചെലവ്. വൗച്ചറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ ചെലവ് ഒഴിവാക്കാന്‍ കഴിയും. Share This News