ഗാൽവേ – ഹെവൻലിഫീസ്റ്റ് അയർലൻഡ് സഭയുടെ നേതൃത്വത്തിൽ മാർച്ച് 9 ന് ശനിയാഴ്ച വൈകുംന്നേരം 5 മണിക്ക് ഗാൽവേ city centre ന് അടുത്തുള്ള Salthill Knocknacarra GAA Clubൽ വച്ച് നടത്തപ്പെടുന്നു. address: venue: Salthill Knocknacarra GAA Club,Dr Mannix Road, Galway ഈ കൂട്ടായ്മയിലേക്ക് ഗാൽവേയിലുംപരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ദൈവജനങ്ങളേയും കർത്തവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു .contact nr.089 947 3261, 089 403 7676. Share This News
POWER VBS 2024
ന്യൂ കാസ്റ്റിൽ വെസ്ട് ( ലിമറിക് ) : പവർ VBS 2024 ഏപ്രിൽ 04 മുതൽ06 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഗിൽഗാൽ പെന്റകോസ്റ്റൽ ചര്ച് , ന്യൂകാസ്റ്റിൽ വെസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടത്തപെടുന്നു. സോങ്സ് ഗെയിംസ് , ആക്ഷൻ സോങ്സ് , ആർട് , സ്റ്റോറി ടെല്ലിങ് ഇവ ഒക്കെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും . കൂടുതൽ വിവരങൾകും രെജിസ്ട്രേഷനും +353 (89) 209 6355 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്, റജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കുന്നതാണു. Share This News
SMYM ഗോൾവേ റീജിയൻ Youth Meet “ALIVE ’24” -ന്റെ പോസ്റ്റർ പ്രകാശനം നടത്തി.
ഗാൽവേ/കാവൻ: ഏപ്രിൽ 6 നു ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന SMYM ഗോൾവേ റീജിയൻ യൂത്ത് മീറ്റ് ALIVE 24 -ന്റെ പോസ്റ്റർ പ്രകാശനം കാവനിൽ നടന്ന ഓൾ അയർലൻഡ് ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ വേദിയിൽ വെച്ചു സിറോ മലബാർ അയർലൻഡ് കോർഡിനേറ്റർ ഫാ: ജോസഫ് ഓലിയകാട്ടിൽ നിർവഹിച്ചു. ഫാ: ഷിന്റോ, ഫാ: സെബാൻ വെള്ളമത്തറ, സഭാ യോഗം പ്രതിനിധികൾ ബൈബിൾ ക്വിസ് contestants ഇവരുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ഗോൾവേ റീജിയൻ പ്രതിനിധികൾ ജോബി ജോസഫ് (കൈക്കാരൻ), അനീറ്റ ജോ ( SMYM യൂണിറ്റ് പ്രസിഡണ്ട്), എഡ്വിൻ ബിനോയി ( SMYM യൂണിറ്റ് വൈസ് പ്രസിഡണ്ട്), അനഘ ജോ ( SMYM യൂണിറ്റ് പ്രാതിനിഥി ), മാത്യൂസ് ജോസഫ് ( SMYM റീജിയൻ ആനിമേറ്റർ ) എന്നിവർ സന്നിഹിതരായിരുന്നു. ഇടവകയിലൂടെ ലോകത്തെ നവീകരിക്കുക എന്ന…
MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെട്ടു.
പുതിയ ആകാശം പുതിയ ഭൂമി പുത്തൻ ചുവടുവയ്പ്പ്… മൂന്ന് മാസങ്ങൾക്ക് മുൻപാണ് …കുടുംബം പോലൊരു കൂട്ടായ്മ എന്നൊരാശയവുമായി സിറ്റിവെസ്റ്റ് മലയാളികളുടെ ഇടയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങി ചെന്നപ്പോൾ ആണ് MIC എന്ന സങ്കല്പം സഫലമായത്. 2024 ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച താല കിൽനമാന ഹാളിന്റെ വിശാലതയിലേക്ക് വീശിയടിച്ച നാലുമണിക്കാറ്റിനെ സാന്ദ്രമാക്കികൊണ്ട് ഒരു പ്രാർത്ഥന സംഗീതം അവിടെമാകെ അലയടിച്ചു… ശേഷം കമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും പ്രാതിനിധ്യത്തിൽ സിറ്റിവെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പേരേപ്പാടന്റെ കാർമ്മികത്വത്തിൽ നൂറുകണക്കിന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തുടിപ്പുകളെ ഒന്നാക്കിമാറ്റിക്കൊണ്ട് അവിടെ തെളിഞ്ഞുനിന്ന അഞ്ചുതിരികളെയും സാക്ഷ്യമാക്കി MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെട്ടു…. പിറന്ന നാടിനെയും പൊയ്പോയ കാലത്തെയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള രംഗപൂജയോടെ കലാപരിപാടികൾ ഓരോന്നായി വിരുന്നിനെത്തി… നാടും വീടും വിട്ട് പ്രവാസത്തിന്റെ പുതിയ ഭൂമിക, സിറ്റിവെസ്റ്റ് എന്ന കൊച്ചു നാടിന്റെ ചരിത്രവും…
‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ ഓഗസ്റ്റ് 16 ന് ആരംഭിക്കും.
സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്: ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, സിബി ജോണി അടപ്പൂർ: 0871418392 ബിനോയി കാച്ചപ്പിള്ളി: 0874130749.…
MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് ഇന്ന് സമർപ്പിക്കപ്പെടും
സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയാകാശത്തേക്ക് പുതിയൊരു വെളിച്ചം തിരിയായ് തെളിയുന്ന ദിവസവും ഇടവുമാണത്.. കാണാൻ കാത്തു കാത്തിരുന്നൊരാളെ പോലെ…, കേൾക്കാൻ കൊതിച്ചിരുന്നൊരു പാട്ടുപോലെ… സിറ്റിവെസ്റ്റ് മലയാളികൾ ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരുങ്ങുന്ന ഒന്ന്.. രണ്ടായിരങ്ങളുടെ തുടക്കം മുതലും രണ്ടായിരത്തിഇരുപത്തിമൂന്നിന്റെ ഒടുക്കം വരെയും, തുടർന്നും നൂറുനുറു മലയാളികൾ സ്ഥിരവാസത്തിനും അല്ലാതെയും ഇവിടേക്ക് ഒഴുകിവന്നുകൊണ്ടേയിരുന്നു.. ചെറിയ ചെറിയ കൂട്ടായ്മകളായി അവർ വളർന്നും കൊണ്ടേയിരുന്നു., എന്നിട്ടും… എല്ലാവേലികെട്ടുകളുടെയും അപ്പുറത്തേക്ക് വളർന്നുയരാൻ എന്തോ അതിനു സാധിച്ചിരുന്നില്ല.. ആ ശൂന്യതയിലേക്ക് ഒരു കൂട്ടം ആളുകൾ ഇറങ്ങിവന്നപ്പോഴുണ്ടായ ഇത്തിരി വെട്ടത്തിലാണ്….. MIC സാധ്യമായത്. ഇന്ന് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച വൈകിട്ട് 3.30ന് സിറ്റിവെസ്റ്റ് മലയാളികളുടെ ഹൃദയത്തെ സാക്ഷിയാക്കി അവരുടെതന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പ്രതിനിധികൾക്കൊപ്പം സിറ്റി വെസ്റ്റിന്റെ സ്വന്തം കൗൺസിലർ ബേബി പേരപ്പാടൻ തിരി തെളിക്കുന്നതോടെ MIC സിറ്റിവെസ്റ്റ് മലയാളികൾക്ക് സമർപ്പിക്കപ്പെടും…. തുടർന്നുള്ള കലാപരിപാടികളും, കളികളും,…
എന്നിസ്കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢഗംഭീരമായി
എന്നിസ്കോർത്തി ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഇന്ത്യയുടെ അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി റീതി മിശ്ര എന്നിവർ മുഖ്യ അതിഥികളായിരുന്നു . കൂടാതെ മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD ,പോൾ ക്യൂ TD , ഡിസ്ട്രിക്ട് കൌൺസിൽ ചെയർമാൻ ജോൺ ഒ റൂർക്കേ എന്നിവർ അഥിതികളായിരുന്നു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അഥിതികളെയും , അതിഥികളെയും എന്നിസ്കോർത്തി ഇന്ത്യൻ അസോസിയേഷന് വേണ്ടി Dr ജോർജ് ലെസ്ലി (പീസ് കമ്മിഷണർ )സ്വാഗതം ചെയ്തു .പ്രസിഡണ്ട് ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട അംബാസിഡർ ശ്രീ അഖിലേഷ് മിശ്ര റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .മിനിസ്റ്റർ ജെയിംസ് ബ്രൗൺ TD ,പോൾ ക്യു T D, ജോൺ ഓ റൂർക്കേ എന്നിവർ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങൾ നൽകി.…
വർക്ക് പെർമിറ്റ് റീആക്ടിവേറ്റ് ചെയ്യാൻ
അയർലണ്ടിൽ വർക്ക് പെർമിറ്റിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഇനി ഓൺലൈനായി പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാം. ഇന്ത്യക്കാരടക്കം നോൺ-ഇ.യൂ. രാജ്യങ്ങളിൽ നിന്ന് അയർലണ്ടിൽ വർക്ക് പെർമിറ്റ് എത്തിയവർക്ക് എംപ്ലോയറുടെ കുഴപ്പം കൊണ്ട് ജോലി നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട കാര്യമില്ല. അയർലണ്ടിൽ നിന്നുകൊണ്ട് തന്നെ പുതിയ വർക്ക് പെർമിറ്റിനായി ഇമെയിൽ വഴി ഇനി അപേക്ഷിക്കാം. 2024 ഫെബ്രുവരി 1 മുതൽ ഹെൽപ്പ്ഡെസ്കിൽ DRPcustomerservice@justice.ie എന്ന ഇമെയിൽ ഐഡിയിലേക്കാണ് പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം ആവശ്യമായ രേഖകളോടുകൂടി സമർപ്പിക്കേണ്ടത്. ഈ ലിങ്കിൽ കൊടുത്തിരിക്കുന്ന അപേക്ഷാ ഫോം വേണം ഉപയോഗിക്കാൻ. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ വായിക്കേണ്ടത് പ്രധാനമാണ്. എന്റർപ്രൈസ് ട്രേഡ് & എംപ്ലോയ്നെറ്റ് ഡിപ്പാർട്ട്മെന്റ് ഇഷ്യൂ ചെയ്ത തൊഴിൽ പെർമിറ്റ് കൈവശമുള്ളവരും എന്നാൽ ജോലി നഷ്ടപ്പെട്ടവരുമായ ആളുകൾക്കുള്ളതാണ് ഈ അപേക്ഷ. ഒരു പുതിയ തൊഴിൽ പെർമിറ്റിന് അപേക്ഷിക്കാൻ ഈ അനുമതി നിങ്ങളെ…
ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോം പോളിനും കുടുംബത്തിനും യാത്രയയപ്പ് നൽകി നീനാ മലയാളി സമൂഹം.
നീനാ ( കൗണ്ടി ടിപ്പററി) : 2006 മുതൽ ആരംഭിച്ച ദീർഘ കാലത്തെ അയർലണ്ടിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും നോബിളിനും ,മക്കളായ എയ്ഡൻ,ഓസ്റ്റിൻ,അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ ഹൃദയ നിർഭരമായ യാത്രയയപ്പ് നൽകി. നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്.നീനാ കൈരളിയുടെ മുൻ പ്രസിഡന്റ് കൂടിയാണ് ടോം. എക്കാലത്തെയും നീനാ കൈരളിയുടെ അമരക്കാരിൽ ഒരാൾ,പകരം വെക്കാൻ ആളില്ലാത്ത നീനാ മലയാളികളുടെ ഉറ്റ തോഴൻ,അതായിരുന്നു ടോം. കൂടാതെ നീനാ ക്രിക്കറ്റ് ക്ലബ്,ബാൻഡ്മിന്റൺ ക്ലബ്,വോളിബോൾ ക്ലബ് എന്നിവയിലെല്ലാം മുൻനിരയിൽ നിന്നുകൊണ്ട് സാന്നിധ്യവും കഴിവും തെളിയിച്ച പ്രതിഭയാണ് ടോം.ഇവയിലെല്ലാം നിരവധി തവണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൂടിയാണ് ടോം. കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ടോമും…
തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ (TIA) ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു.
തുള്ളാമോർ : തുള്ളാമോർ ഇന്ത്യൻ അസോസിയേഷൻ റിപ്പബ്ലിക്ക് ഡേയും ,പുതിയ ഭരണ സമിതിയുടെ സത്യപ്രീതിഞ്ജയും , TIA ടെ പുതിയ ലോഗോ , വെബ്സൈറ്റ് ഉത്ഘാടനവും പ്രൗഢഗംഭീരമായ സദസിൽ നടക്കുകയുണ്ടായി. ജനുവരി 26നു സൈന്റ്റ് മേരീസ് യൂത്ത് & കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ഓഫാലി കൗണ്ടി കൌൺസിൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റര്മാരായ മിസ് ബ്രിഡീയും ,മിസ് ക്ലെയറും പങ്കെടുത്ത സദസിൽ പ്രെസിഡന്റായി ശ്രീ. സൈമൺ ജെയിംസിനെയും ,വൈസ്പ്രസിഡന്റായി ശ്രീ.ജെയ്സ് കുര്യാന്,സെക്രട്ടറിയായി ശ്രീമതി .ദിവ്യ നായർ ,ജോയിന്റ് സെക്രട്ടറിയായി ശ്രീ .എൽദോസ് ജോർജും ,ട്രെഷററായി ശ്രീ.അനിമോൻ ചാക്കോയും , പി .ർ .ഓ ആയി ശ്രീ.എമിൽ ജോയിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ .P.അനൂപ് ,ശ്രീമതി .ദൃശ്യ ശശികുമാർ ,ശ്രീമതി .റൂബി മാത്യു എന്നിവർ സത്യപ്രീതിഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ത്യയുടെ ദേശ സ്നേഹം വിളിച്ചോതുന്ന വിവിധങ്ങളായ…