I’m Sreenath from Kollam, Kerala. Student in Dublin Business school. Urgently needs an accommodation near Dublin. Kindly contact whatsapp +91 9074861485 or else please do share your contact details. Thanks. . Share This News
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അധിക അലവന്‍സുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ് കോഴ്സ് പഠിക്കുന്നവര്‍ക്കും അധിക അലവന്‍സുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പഠനത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 500 യൂറോ നല്‍കും. പ്രധാന പ്ലെയ്സ്മെന്റ് സ്ഥലത്തിന് പുറത്തേയ്ക്ക് നിയോഗിക്കപ്പെടുമ്പോഴുള്ള ഭക്ഷണത്തിന്റേയും മറ്റും ചെലവുകള്‍ക്കായാണ് ഈ തുക നല്‍കുന്നത് . 2021 ലെ പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത 9 മില്ല്യണ്‍ യൂറോയുടെ പദ്ധതിയുടെ ഭാഗമാണ് ഇത്. പഠനസമയത്തെ പ്രാക്ടീസിന്റെ ഭാഗമായി താമസസ്ഥലത്തിന് പുറത്തുള്ള സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടി വരുന്നവര്‍ക്ക് പ്രതിവാരം നല്കി വരുന്ന തുക 300 യൂറോയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ താമസച്ചെലവിന് പരമാവധി 80 യൂറോയും നല്‍കും. ഇന്റേണ്‍ഷിപ്പ് സമയത്ത് രണ്ട് യൂണിഫോം നല്‍കുന്നത് കൂടാതെ പുറത്ത് താമസേക്കേണ്ടി വരുമ്പോള്‍ യൂണിഫോം അലക്കുന്നതിനടക്കമുള്ള ചെലവുകള്‍ ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളെ അയര്‍ലണ്ട് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. Share This News
വാട്ടര്‍മാന്‍ ടൈല്‍സിന്റെ റീറ്റെയ്ല്‍ ഷോറൂം TILEX ഡബ്ലിനില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു
ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വാട്ടര്‍മാന്‍ കമ്പനിയുടെ ടൈലുകള്‍ അയര്‍ലന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. മലയാളി സംരംഭകനായ മുരളി കുന്നുംപുറത്ത് സ്ഥാപിച്ച് മികച്ച രീതിയില്‍ മുന്നേറുന്ന സ്ഥപനമാണ് വാട്ടര്‍മാന്‍. ഡബ്ലിനിലെ TILEX റീടെയ്ല്‍ ഷോറൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. അയര്‍ലണ്ടില്‍ Porcelain ടൈലുകള്‍, ഫ്ലോര്‍ ടൈലുകള്‍, വാള് ടൈലുകള്‍, ബാക്ക സ്പ്ലാഷ്എ, ഹൈലൈറ് വാള് ടൈലുകള്‍ക്ക് പുറമേ വാട്ടര്‍മാന്റെ മികച്ച ഗുണനിലവാരമുള്ള വുഡന്‍ ഫ്ലോറുകളും സാനിറ്ററി വെയറുകളും അയര്‍ലന്‍ഡില്‍ ലഭ്യമാകും. വാട്ടര്‍മാന്‍ ടൈല്‍സ് ഹോള്‍സെയില്‍ അയര്‍ലണ്ടില്‍ 2 വര്‍ഷം മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഇത് വഴി അയര്‍ലണ്ടിലെ പല റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇതിനോടകം സപ്ലൈ ചെയ്യുന്നുടെങ്കിലും പുതിയ റീറ്റെയ്ല്‍ ഷോറൂം TILEX വഴി ഉപഭോക്താക്കള്‍ക്ക് മറ്റുള്ള റീറ്റെയ്ല്‍ ഷോപ്പുകളെക്കാളും വളരെ നല്ല വിലയില്‍ ലഭിക്കുന്നതാണ്. പ്രോസ്ലൈന് ടൈല്സികള്ക്ക് പുറമെ സ്വിസ് ക്രോണോസ്, കാന്‍ഡില്‍. മൈ ലൈഫ് ബ്രാന്‍ഡുകളുടെ തുടങ്ങിയ…
ഗൂഗിളിന് സുപ്രധാന നിര്‍ദ്ദേശവുമായി യൂറോപ്പിലെ പരമോന്നത കോടതി
ജനപ്രിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് സുപ്രധാന നിര്‍ദ്ദേശവുമായി യൂറോപ്പിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് ജസ്റ്റീസ് ഓഫ് ദി യൂറോപ്യന്‍ യൂണിയന്. ഉപഭോക്താവ് വിവരങ്ങള്‍ തെരയുമ്പോള്‍ പ്രയോജനകരമായ വിവരങ്ങള്‍ മാത്രം നല്‍കണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ഇപ്പോള്‍ ഗൂഗിളില്‍ ഒരു വിഷയം തെരഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ വരും. എന്നാല്‍ ഇങ്ങനെ വരുന്ന വിവരങ്ങളില്‍ ഉപയോഗപ്രദമല്ലാത്ത വിവരങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ ഒരോ തെരച്ചിലുകള്‍ക്കും ഉപയോഗപ്രദമായ വിവരങ്ങള്‍ മാത്രമെ ഉപയോക്താവിന് ലഭിക്കൂ. അനാവശ്യമായി പല തെരച്ചിലുകള്‍ക്കും തങ്ങളുടെ കമ്പനികളുടെ വിവരങ്ങള്‍ വരുന്നതായി വിവിധ നിക്ഷേപക കമ്പനികളും ഗൂഗിളിനെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. Share This News
വൈദ്യുതി ചാര്‍ജ് വീണ്ടും വര്‍ദ്ധിപ്പിക്കാനൊരുങ്ങി പിനേര്‍ജി
ഊര്‍ജ മേഖലയിലെ വിലവര്‍ദ്ധനവിന് പുതുവര്‍ഷത്തിലും അറുതിയില്ല. പുതുവര്‍ഷത്തില്‍ വൈദ്യുതിയുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് പിനേര്‍ജി അയര്‍ലണ്ട്. 14 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.2023 ജനുവരി 9 മുതലാകും വര്‍ദ്ധനവ് നിലവില്‍ വരിക. ശരാശി ഒരാഴ്ച 6.16 യൂറോയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് ചാര്‍ജില്‍ വര്‍ദ്ധനവുണ്ടാകില്ല. പിനേര്ജിക്ക് അയര്‍ലണ്ടില്‍ 30,000 ത്തോളം ഗാര്‍ഹിക ഉപഭോക്താക്കളാണ് ഉള്ളത്. വൈദ്യുതിയുടെ മൊത്തവിലയിലെ വര്‍ദ്ധനവാണ് വിലവര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ ന്യായീകരണം. കഴിഞ്ഞ വര്‍ഷം അഞ്ച് തവണയായിരുന്നു കമ്പനി വില വര്‍ദ്ധനവ് നടപ്പിലാക്കിയത്. ഏറ്റവും ഒടുവിലായി സെപ്റ്റംബറില്‍ 19.2 ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കിയിരുന്നു. Share This News
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ചാരുത നല്കാന് ലൈവ് ആനിമല്‍ ക്രിബ് ഡബ്ലിനില്‍
ഡബ്ലിനില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തുന്നവര്‍ക്ക് വിത്യസ്ത അനുഭവം സമ്മാനിക്കുകയാണ് ലൈവ് ആനിമല്‍ ക്രിബ്. മൃഗങ്ങളുടെ ചെറു പ്രതിമകള്‍ പുല്‍ക്കൂട്ടില്‍ കണ്ടു ശീലിച്ചവര്‍ക്കാണ് പൂല്ക്കൂട്ടിനുള്ളില് ജീവനോടെയുള്ള മൃഗങ്ങളുടെ സാന്നിധ്യം ആശ്ചര്യമാകുന്നത്. ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഡബ്ലിന്‍ സിറ്റിയിലെ സ്റ്റീഫന്‍സ് ഗ്രീന്‍ പാര്‍ക്കിലാണ് ഈ പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. ആടും കഴുതയുമൊക്കെ പുല്‍ക്കൂടിന്റെ ഭാഗമാണ്. ഇവിടെ നിന്നും ഫോട്ടോയെടുക്കാനും മറ്റും ആളുകളുടെ നല്ല തിരക്കാണ് അനുഭപ്പെടുന്നത്. കാരോള്‍ ഗാനങ്ങളും വിവിധ ക്രിസ്മസ് പരിപാടികളും അതിലുപരി അലങ്കാരങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബേദ്ലഹേമിലെ പൂല്‍ക്കൂടിന്റെ സ്മരണയില്‍ Share This News
അയര്‍ലണ്ടിലെ ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്
അയര്‍ലണ്ടിലെ ഫാര്‍മസികളില്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ആന്റി ബയോട്ടിക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഐറീഷ് ഫാര്‍മസി യൂണിയന് പ്രസിഡന്റാണ് വെളിപ്പെടുത്തിയത്. അധികൃതര്‍ ആന്റി ബയോട്ടിക്കുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അയര്‍ലണ്ടില്‍ കുട്ടികള്‍ക്കിടയില്‍ ഇപ്പോള്‍ ഭീഷണിയായിരിക്കുന്ന Strep A ഇന്ഫക്ഷന് പ്രതിവിധിയായി ആന്റി ബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആന്റി ബയോട്ടിക്കുകളുടെ ക്ഷാമം തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം നാല് വയസ്സുകാരന് ഈ രോഗം മൂലം മരണപ്പെട്ടു എന്നും എച്ച് എസ് ഇ സ്ഥിരീകരിച്ചിരുന്നു. നിരവധി ആളുകള്‍ ഡോക്ടര്‍മാരുടെ പ്രിസ്ക്രിബ്ഷനുകളുമായി തങ്ങളെ സമീപിക്കുന്നുണ്ടെന്നും എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ഫാര്‍മസികള്‍ പറയുന്നു. augmentin duo , calvepen എന്നീ ആന്റി ബയോട്ടിക്കുകളാണ് സാധാരണയായി ഉപയോഗിക്കുന്നത് ഇവയും ഇപ്പോള്‍ പല ഫാര്‍മസികളിലും ലഭിക്കാനില്ലാത്ത അവസ്ഥയാണ്. Share This News
ദീര്‍ഘകാല വാടകയ്ക്ക് കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കും
രാജ്യത്ത് വാടകയ്ക്ക് വീടുകള്‍ ലഭിക്കുന്നതിനുള്ള ക്ഷാമത്തിന് ചെറിയ പരിഹാരമാവുമെന്ന് സൂചന. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷോര്‍ട്ട് ടേം ലെന്‍ഡിംഗ് സിസ്റ്റം നടപ്പിലാവുന്നതോടെ കൂടുതല്‍ വീടുകള്‍ ലഭ്യമായേക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഹ്രസ്വകാല വാടകയ്ക്ക് വീടുകള്‍ നല്കാന് ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഹ്രസ്വകാല വാടകയ്ക്ക് നല്കാന് പരസ്യം നല്കിയാല് ആദ്യ ഘടത്തില്‍ 300 യൂറോയും ഡിസ്ട്രിക് കോര്‍ട്ട് വരെ പോകേണ്ട സാഹചര്യമുണ്ടായാല്‍ 5000 യൂറോയുമാണ് വീട്ടുടമയ്ക്ക് പിഴ ലഭിക്കുക. പരസ്യം നല്കുന്ന വെബ്സൈറ്റുകളും 5000 യൂറോ പിഴയോടുക്കേണ്ടി വരും. വാടകയ്ക്ക് നല്കുന്ന വീടുകള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ വേണമെന്നും നിയമമുണ്ട്. ഹ്രസ്വകാല വാടകകള്‍ക്ക് ഇത്രയും നിബന്ധനകള്‍ വരുന്നതോടെ ആളുകള്‍ വീടുകള്‍ ദീര്‍ഘകാല വാടകയ്ക്ക് നല്കാന് തയ്യാറാകും എന്നാണ് കണക്ക് കൂട്ടല്‍. കുറഞ്ഞത് 12000 വീടുകളെങ്കിലും ദീര്‍ഘ കാലത്തേയ്ക്ക് വാടകയ്ക്ക് നല്കാന്…
കുട്ടികളിലെ രോഗലക്ഷണങ്ങള്‍ ; സ്കൂളുകള്‍ക്ക് എച്ച്എസ്ഇ യുടെ ജാഗ്രതാ നിര്‍ദ്ദേശം
രാജ്യത്തെ സ്കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ്. പനി, ചുമ , ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത എന്നീ രോഗലക്ഷങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കണമെന്നും ഇവര്‍ക്ക് കര്‍ശനമായി വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കമെന്നുമാണ് എച്ച്എസ്ഇയുടെ നിര്‍ദ്ദേശം. വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നതും ഒപ്പം Group A Strep ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതുമാണ് എച്ച്എസ്ഇ സ്കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്കാന് കാരണം. രോഗവ്യപനം വര്‍ദ്ധിക്കുണ്ടെങ്കിലും കോവിഡ് കാലത്തിനു മുമ്പത്തെപ്പോലെ ഗുരുതരമാകുന്നില്ലെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ പറയുന്നു. ചെറിയ രോഗലക്ഷണങ്ങള്‍(പനി, ചുമ, ജലദോഷം , തൊണ്ടയ്ക്ക് അസ്വസ്ഥത) എന്നിവ കാണപ്പെടുന്ന കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴിയെന്ന് എച്ച്എസ്ഇ പറയുന്നു. ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എച്ച്എസ്ഇ പറയുന്നു. കുട്ടികള്‍ കൃത്യമായി വാക്സിനുകള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. Share…
ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെയും മെക്കാനിക്കുകളേയും നിയമിക്കുന്നു
തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത. അയര്‍ലണ്ടിന്റെ പൊതുഗതാഗത മേഖലയിലെ പ്രമുഖരായ ഡബ്ലിന്‍ ബസിന്റെ ഭാഗമാകാന്‍ സുവര്‍ണ്ണാവസരം. ഡ്രൈവര്‍മാര്‍, മെക്കാനിക്കുകള്‍ എഞ്ചിനിയറിംഗ് ഓപ്പറേറ്റീവ്സ് എന്നീ ഒഴിവുകളിലേയ്ക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. ഡിസംബര്‍ 10 ശനിയാഴ്ച ഡബ്ലിന്‍ ബസിന്റെ ഹെഡ് ഓഫീസിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. Upper O’ Connell Strete ലാണ് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രാവിലെ പത്തുമുതല്‍ അഞ്ച് വരെയാണ് ഇന്റര്‍വ്യൂ നടക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് തുടക്കത്തില്‍ 791.55 യൂറോയാണ് ആഴ്ചയിലെ ശമ്പളം പ്രതിവര്‍ഷം ഏകദേശം 41000 യൂറോ വരും മെക്കാനിക്കുകള്‍ക്ക് പ്രതിവര്‍ഷം 38000 യൂറോയും എഞ്ചിനിയറിംഗ് ഓപ്പറേറ്റീവുകള്‍ക്ക് 27352 യൂറോയുമായാണ് പ്രതിവര്‍ശ ശമ്പളം വരുന്നത്. ഡേ നൈറ്റ് – ഷിഫ്റ്റുകള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി ചെയ്യേണ്ടത്. റിക്രൂട്ട്മെന്റ് ഡ്രൈവിന് വരുന്നവര്‍ ഡബ്ലിന്‍ ബസിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തങ്ങളുടെ ലൈസന്‍സും വിശദമായ ബയോഡേറ്റയും…