ഉര്‍ജ്ജ വിതരണ കമ്പനികള്‍ ഈ അടുത്ത കാലത്ത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച സംഭവങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു ക്രിസ്മസ് സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍നിര ഊര്‍ജ്ജവിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ട്. 50 യൂറോ വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ 50 യൂറോ ക്രെഡിറ്റ് ലഭിക്കുന്നത്, ഇതി ഇതിനകം തന്നെ ആളുകളുടെ അകക്കൗണ്ടില് വന്നുതുടങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന 200 യൂറോ ക്രെഡിറ്റിന് പുറമേയാണ് കമ്പനിയുടെ 50 യൂറോ . 1.1 മില്ല്യനോളം ഉപഭോക്താക്കല്‍ക്ക് ഈ ആനുകൂല്ല്യം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഊര്‍ജ്ജ വിലയില്‍ അയര്‍ലണ്ട് നട്ടം തിരിഞ്ഞ വര്‍ഷമായിരുന്നു 2022. വര്‍ഷാവസാനത്തില്‍ സര്‍ക്കാരിന്റെ 200 യൂറോ ക്രെഡിറ്റും ഒപ്പം ഇലക്ട്രിക് അയര്‍ലണ്ടിന്റെ 50 യൂറോ ക്രെഡിറ്റും സാധാരണക്കാര്‍ക്ക് നല്കുന്ന ആശ്വാസം ചെറുതല്ല. Share This News
മൂന്ന് രോഗങ്ങള്‍ ഒന്നിച്ച് പകരുന്നു ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ക്രിസ്മസ് ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിലേയ്ക്ക് എത്തുകയാണ്. എന്നാല്‍ ക്രിസ്മസിനു ശേഷവും സന്തോഷവും ആഘോഷങ്ങളും ഇതുപോലെ നിലനില്ക്കണമെങ്കില് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. കോവിഡ് ഉള്‍പ്പെടെ രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം. രോഗലക്ഷണങ്ങള്‍ എന്തെങ്കിലുമുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദ്ദേശം. രോഗം വ്യാപിക്കാതിരിക്കാന്‍ ഇവര്‍ ക്രിസ്മസ് പാര്‍ട്ടികളിലോ, കുടുംബയോഗങ്ങളിലോ ക്രിസ്മസ് ഈവ് ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്നും ഇവര്‍ പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ തീര്‍ച്ചയായും സാമൂഹ്യ സുരക്ഷയെ കരുതി മാസ്ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് വാക്സിനോ ഫ്ളൂ വാക്സിനോ സ്വീകരിക്കാത്തവര്‍ ഉടന്‍ തന്നെ ആവശ്യമായ വാക്സിന് സ്വീകരിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെഡാ സ്മൈത്ത് പറഞ്ഞു. ആയര്‍ലണ്ടില്‍ ഇപ്പോള്‍ മൂന്ന് വൈറസുകള്‍ ഒന്നിച്ചാണ് പടര്‍ന്നു പിടിക്കുന്നതെന്നാണ് എച്ച്എസ്ഇ യുടെ നിഗമനം. കോവിഡ് , RSV, ഇന്‍ഫ്ളുവന്‍സാ എന്നിവയാണ് പടരുന്നത്.…
അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ക്കും അവസരം
അയര്‍ലണ്ടിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവില്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് തങ്ങളുടെ വിവരങ്ങളിലെ തിരുത്തലുകള്‍ക്കും ഇപ്പോള്‍ അവസരം. ഇതിനായി സജ്ജീകരിച്ചിരിക്കുന്ന വെബ്സൈറ്റുകളില്‍ നിന്നും പേരു ചേര്‍ക്കലും തിരുത്തലുമായി ബന്ധപ്പെട്ട ഫോമുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കാണ് വോട്ടവകാശമുള്ളതെങ്കിലും 16 വയസ്സ് കഴിഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കും. അപേക്ഷകരുടെ ജനന തിയതി, PPSN, Eir Code, എന്നിവയാണ് പേര് ചേര്‍ക്കലിന് ആവശ്യമായ കാര്യങ്ങള്‍. പൗരത്വമില്ലാത്ത സ്ഥിര താമസക്കാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പക്ഷെ ഇവര്‍ക്ക് കൗണ്ടി കൗണ്‍സിലുകളിലേയ്ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ സാധിക്കുന്നത്. പേര് ചേര്‍ക്കുന്നതിനും തിരുത്തലലുകള്ക്കുമായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.checktheregister.ie/en-IE/ Share This News
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് രുചി പകരാന്‍ നാവില്‍ കൊതിയൂറും തനിനാടന്‍ വിഭവങ്ങളുമായി റോയല്‍ കേറ്ററിംഗ്
എങ്ങും എവിടെയും ആഘോഷങ്ങളാണ്. പടിവാതില്‍ക്കലെത്തി നില്ക്കുന്ന ക്രിസ്മസും ന്യൂയറും മണ്ണിലും മനസ്സിലും ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തും. ആഘോഷങ്ങള്‍ക്കും അനുസ്മരങ്ങള്ക്കും ഒപ്പം ക്രിസ്മസ് കാലം അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് അയര്‍ലണ്ട് മലയാളിയും. ആഘോഷാവസരങ്ങളേതായാലും ഗൃഹാതുതത്വത്തിന്റെ സുഖമുള്ള നോവും അയര്‍ലണ്ട് മലയാളിയുടെ ഉള്ളിലുണ്ടാവും. ക്രിസ്മസ് കരോളും പുല്‍ക്കൂടൊരുക്കലും പാതിരാകുര്‍ബാനയും ഇങ്ങനെ പോകുന്നു നാട്ടിലെയും കുട്ടിക്കാലത്തെയും ക്രിസ്മസ് ആഘോഷങ്ങളെങ്കില്‍ ക്രിസ്മസ് ദിവസം അടുക്കളയില്‍ നിന്നുയരുന്ന കൊതിയൂറും വിഭവങ്ങളുടെ ഗന്ധം ഇപ്പോഴും ക്രിസ്മസ് കാലത്ത് ഒടിയെത്തി മാടിവിളിക്കാത്തവര് കുറവാണ്. അതേ അന്ന് അമ്മച്ചിയുണ്ടാക്കി തന്ന വിഭങ്ങളുടെ രുചിക്കൂട്ടുകളില്‍ തന്നെ ഇത്തവണ അയര്‍ലണ്ടില്‍ ഈ തനിനാടന്‍ ക്രിസ്മസ് വിഭങ്ങള്‍ ലഭ്യമാണ്. എവിടെയാണെന്നറിയേണ്ടെ ?.. ഇന്നലെകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും രൂചിക്കൂട്ടുകളുടെ വിസ്മയം കൊണ്ടും അയര്‍ലണ്ട് മലയാളിയുടെ കൂടെപ്പിറപ്പായി മാറിയ നമ്മുടെ റോയല്‍ കേറ്ററിംഗില്‍ തന്നെ ക്രിസ്മസിനായി റോയല്‍ കേറ്ററിംഗ് ഒരുക്കിയിരിക്കുന്ന ഫാമിലി പാക്ക് വാങ്ങിയാല്‍…
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന ഈ മാസം മുതൽ ; ഡിസംബർ 23 ന് ക്രിസ്തുമസ് കുർബാന
ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ വിശുദ്ധ കുര്‍ബ്ബാന ഈ മാസം മുതല്‍ ആരംഭിക്കും. ഈ മാസം 23 ന് വൈകുന്നേരം ആറ് മണിക്ക് നടക്കുന്ന കൃസ്തുമസ് കുര്ബ്ബാനയോട് കൂടി ഇതിന് തുടക്കമാവും. തുടര്‍ന്ന് എല്ലാ മാസവും നാലാമത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കുമെന്ന് ലിമറിക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പ് അറിയിച്ചു. ഡിബംബര് 23 ന് ലിമറിക് Galvone, RCCG His Glory Parish നടക്കുന്ന കൃസ്തുമസ് കുര്‍ബ്ബാനയ്ക്ക് Rev Varughese Koshy വഹിക്കും. Share This News
ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം ; ലിയോ വരദ്ക്കര്‍ സാരഥ്യമേറ്റെടുത്തു
ബ്രിട്ടനില്‍ ഋഷി സുനക്കിന് പിന്നാലെ അയര്‍ണ്ടിനെ നയിക്കാനും ഇന്ത്യന്‍ വംശജന്. ഭരണമുന്നണയിലെ മുന്‍ ധാരണ പ്രകാരമാണ് ലിയോ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനം അലങ്കരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fine Gael പാര്‍ട്ടി നേതാവായ ലിയോ Fianna Fail പാര്‍ട്ടി നേതാവായ മിഹോള്‍ മാര്‍ട്ടിനില്‍ നിന്നുമാണ് അധികാരമേറ്റെടുത്തത്. ഇന്നലെയാണ് അദ്ദേഹം പ്രസിഡന്റിനെ സന്ദര്‍ശിച്ച് സ്ഥാനമേറ്റെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അശോക് വരദ്കറിന്റേയും അയര്‍ലണ്ടുകാരിയായ മറിയത്തിന്റേയും മകനാണ് ലിയോ. സ്ഥാനാരോഹണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കളും എത്തിയിരുന്നു. ലിയോ വരദ്ക്കര്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് വീണ്ടുമെത്തുന്നതിന്റെ ആവശേത്തിലും അഭിമാനത്തിലുമാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹവും. അധികാരമേറ്റെടുത്ത ലിയോ വരദ്ക്കറിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നു. ഇതിനു മുമ്പ് 2017 മുതല്‍ 2020 വരെയാണ് അദ്ദേഹം പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ട്രിനിറ്റി കോളേജില്‍ നിന്നും ബിരുദമെടുത്ത വരദ്ക്കര്‍ ഏറെ നാള്…
നായക്കുട്ടി പ്രധാന കഥാപാത്രമായ ഹ്രസ്വചിത്രം വൈറലാകുന്നു
ഹ്രസ്വ ചിത്രങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും വിത്യസ്തമായ ഒരു അനുഭവമാണ് HOPPY എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒമനത്തമുള്ള ഒരു നായക്കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു എന്നത് തന്നെയാണ് ഇതിന്റെ സവിഷേഷതയായി പറയാവുന്നത്. ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ നായക്കുട്ടിയുടെ അടുത്ത നീക്കങ്ങള്‍ക്കായി കാഴ്ചക്കാരന് ആകാംഷയോടെ കാത്തിരിക്കും എന്നതാണ് ചിത്രത്തിന്റെ വിജയരഹസ്യം. Wexford ഉള്ള shijil Surendran ആണ് ഈ കൊച്ചു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും സ്മാര്‍ട്ട്ഫോണില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ് ഇതെന്ന് കണ്ടിരിക്കുന്നവര്‍ വിശ്വസിക്കാന്‍ പ്രയാസപ്പെട്ടാലും അത്ഭുതമില്ല. സംവിധാന മികവും , ഒന്നിനോടൊന്നും മത്സരിക്കുന്ന ക്യാമറയും ശബ്ദക്രമീകരണവും അഭിനയവും ഡബ്ബിംഗുമെല്ലാം ചിത്രത്തിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. Kachu layers of shutter എന്ന യൂട്യൂബ് ചാനലിലാണ് ച്ത്രം റിലീസ് ചെയ്തിരിക്കുന്നത്. https://youtu.be/svxcXy6Wh5Q Share This News
റസിഡന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്കും രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യാം
തങ്ങളുടെ കാലാവധി കഴിഞ്ഞ ഐറീഷ് റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ക്രിസ്മസിന് പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയും അടുത്തയേക്ക് യാത്ര ചെയ്യാനും മറ്റു രാജ്യങ്ങളിലേയ്ക്ക് വിനോദയാത്രകള്‍ പോകാന്‍ ആഗ്രഹിച്ചിട്ടും റസിഡന്‍സ് കാര്‍ഡ് പുതുക്കി ലഭിക്കാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കാണ് ഇപ്പോള്‍ വലിയ ആശ്വാസം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രാവല്‍ കണ്ഫര്മേഷന് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ പുതുക്കി ലഭിക്കാത്തവര്‍ക്കും രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യാമെന്നും തിരികെ രാജ്യത്ത് പ്രവേശിക്കാമെന്നുമാണ് ഈ നോട്ടീസില്‍ പറയുന്നത്. ഈ നോട്ടീസിന്റെ പകര്‍പ്പും കാലാവധി കഴിഞ്ഞ റസിഡന്‍സ് കാര്‍ഡും ഒപ്പം റസിഡന്‍സ് കാര്‍ഡ് പുതുക്കാന്‍ നല്കിയിട്ടുണ്ടെന്നതിന്റെ തെളിവും യാത്രാ വേളയില്‍ കൈയ്യില്‍ കരുതണം. ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി 31 വരെയാണ് ഈ സൗജന്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഐഡി കാര്‍ഡ് പുതുക്കാനുള്ള അപേക്ഷകളുടെ…
കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം
അയര്‍ലണ്ടില്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലേയ്ക്കെന്ന് സൂചന. പണികള്‍ക്ക് തൊഴിലാളികളെ ലഭിക്കാനില്ലാത്തത് കൃഷിക്കാരെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്. പുതുതായി പുറത്തു വന്ന ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചില്ലെങ്കില്‍ പലരും കാര്‍ഷിക വൃത്തി ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയില്‍ കൃഷിപ്പണികളില്‍ പരിചയമുള്ളവരെയും അല്ലാത്തവരേയും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും വിദേശത്ത് നിന്നും തൊഴിലാളികളെ കൊണ്ടുവരാന്‍ കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കണമെന്നുമാണ് കര്‍ഷകരും കാര്‍ഷിക മേഖലയിലുള്ള കമ്പനികളും ആവശ്യപ്പെടുന്നത്. മൂന്നില്‍ രണ്ട് കര്‍ഷകരും തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥയിലാണ്. 1100 ഓളം പേര് കാര്‍ഷിക മേഖലയില്‍ ജോലിക്കാരായി ഉണ്ടെങ്കിലും പണികള്‍ക്ക് കൂടുതല്‍ ആളുകളെ വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കൃഷിയിറക്കാനും, വിളവെടുകക്കാനും , വളങ്ങള്‍, കീടനാശിനികള്‍ എന്നിവ പ്രയോഗിക്കാനും, കളപറിക്കല്‍ നടത്താനും അതിന്റേതായ സമയമുണ്ട് ആ സമയങ്ങളില്‍ തൊഴിലാളികളെ ലഭിച്ചില്ലെങ്കിലും ഫലം വിപരീതമാവും. അതിനാല്‍ പലരും മുഴുവന്‍ സമയതൊഴിലാളികളെയാണ്…
ക്രിസ്മസിനോടനുബന്ധിച്ച് സോഷ്യല്‍ വെല്‍ഫര്‍ പേയ്മെന്റ് തിയതികളില്‍ മാറ്റം
ക്രിസ്മസ് പടിവാതില്ക്കല് എത്തിക്കഴിഞ്ഞു. നാട് ക്രിസ്മസ് അവധികളിലേയ്ക്കും ആഘോഷങ്ങളിലേയ്ക്കും കടക്കുകയാണ്. ക്രിസ്മസ് ദിനങ്ങളെ ആഘോഷമാക്കാന്‍ സര്‍ക്കിരില്‍ നിന്നും ഈ മാസം കിട്ടാനുള്ള വിവിധ പേയ്മെന്റുകള്‍ക്കായി കാത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക. പേയ്മെന്റ് തിയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫീസ് , ബാങ്ക് എന്നിവിടങ്ങളിലെ തിരക്കും അവധി ദിനങ്ങളും മൂലം പണമെത്തുന്നത് വൈകാതിരിക്കുക എന്ന ലക്ഷ്യത്തോടയൊണ് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ക്രിസ്മസ് ബോണസ് ഡിസംബര്‍ അഞ്ചുമുതല്‍ ആളുകളിലേയ്ക്ക് എത്തി തുടങ്ങിയെങ്കിലും ആഴ്ചകളിലും മാസങ്ങളിലും ലഭിക്കുന്ന മറ്റ് പേയ്മെന്റുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. തിയതികളിലെ വിത്യാസങ്ങള്‍ താഴെ കൊടുക്കുന്നു. Social Welfare Date Changes for Christmas Changes to weekly payments: Payment due: December 19, 20, 21 – No change Payment due: December 22 – Paid out: December 21 Payment due: December…