ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവരെ തള്ളി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് അദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍ അങ്ങോട്ടേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പൗരത്വനിയമത്തിന്റെ അതേ മാതൃകയില്‍ ബ്രിട്ടനില്‍ ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. ഇതിനെ തടയുക…
കോവിഡ് ടെസ്റ്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന കോവിഡ് കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണ് ഇത്. നിലവില്‍ ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ട ആളുകള്‍ക്ക് ഡോക്ടേഴ്സിന്റെ റഫറന്‍സ് ഇല്ലാതെ തന്നെ എച്ച്എസ്ഇ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിസിആര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ മറ്റ് ആളുകള്‍ക്ക് ഈ സെന്ററുകളില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഡോക്ടേഴ്സിന്റെ റഫറന്‍സ് വേണം എന്നാല്‍ ഇനി ഹൈ റിസ്ക് കാറ്റഗറിയില്‍ അല്ലാത്തവര്‍ ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ടെസ്റ്റിംഗിന് റഫറന്‍സ് നല്‍കേണ്ടെന്നാണ് എച്ച്എസ്ഇ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷിക്കുന്ന പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് നിര്‍ദ്ദേശിച്ചാലും ടെസ്റ്റിംഗ് നടത്തും. രാജ്യത്തെ വിവിധ കൗണ്ടികളില്‍ ഇതിനകം തന്നെ നിരവധി ടെസ്റ്റിംഗ് സെന്ററുകള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. IRELAND GO FOR CLOSING COVID TEST CENTERS Share This News
ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം ഉടന്‍
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഇക്കഴിഞ്ഞ ആഴ്ചയും അനധികൃതമായി എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണ്‍ പറന്നതിനാല്‍ വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ആഴ്ചകള്‍ക്കകം സ്ഥാപിക്കുമെന്ന് മന്ത്രി ജാക്ക് ചേംബര്‍ വ്യക്തമാക്കി. ഇതിനായുള്ള സംവിധാനങ്ങള്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും ഇത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭയും പരിഗണിച്ചു. ഇതിനുവേണ്ട നിയമഭേദഗതിയും ഉടന്‍ നടപ്പിലാക്കും. എയര്‍പോര്‍ട്ടിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തില്‍ യാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ഡ്രോണുകള്‍ പറത്തുന്നത്. Share This News
കോവിഡ് സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കാനൊരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്
കോവിഡിനെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട്. രാജ്യത്ത് കോവിഡ് സ്പ്രിംഗ് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് രോഗം വന്നാല്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളവരെ അവഗണിക്കാനാവില്ലെന്നും ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കിയെ മതിയാകൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത്. മുമ്പത്തെ ഡോസ് സ്വീകരിച്ച് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് പുതിയ ബൂസ്റ്ററിന് അര്‍ഹത. ആദ്യ ഘട്ടമായി കെയര്‍ ഹോമുകള്‍ കേന്ദ്രീകരിച്ചായിരിക്കും വാക്സിന് നല്‍കുക. സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈ റിസ്ക് ഗ്രൂപ്പിലുള്ളവര്‍ക്ക് ഇനിയും പ്രതിരോധം അനിവാര്യമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. Share This News
അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം
അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നു. റീട്ടെയ്ല്‍ സ്റ്റോക്ക് കണ്ട്രോള് അസിസ്റ്റന്റ് , കാറ്ററിംഗ് അസിസ്റ്റന്റ്, റിട്ടെയ്ല്‍ അസിസ്റ്റന്റ് , കംപ്ലയ്ന്സ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍ , ഗ്രൗണ്ട് സര്‍വ്വീസ് ഓപ്പറേറ്റീവ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. മിക്ക ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസത്തില്‍ തന്നെയാണ്. താത്പര്യമുള്ളമുള്ളവര്‍ ജോലി ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.irelandwestairport.com/about_us/careers Share This News
അയര്‍ലണ്ടില്‍ നിന്നും മൈക്രോസോഫ്റ്റ് 60 പേരെക്കൂടി പിരിച്ചുവിടും
ഐടി രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് അയര്‍ലണ്ടില്‍ നിന്നും 60 പേരെ കൂടി പിരിച്ചുവിടും. ഇതു സംബന്ധിച്ച് അയര്‍ലണ്ടിലെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. നേരത്തെ ആഗോള തലത്തിലുള്ള പിരിച്ചു വിടലിന്റെ ഭാഗമായി 120 പേരെ അയര്‍ലണ്ടില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ 60 പേരെക്കൂടി പിരിച്ചുവിടുന്നത്. 3500 പേരാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ഉണ്ടായിരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ 10,000 പേരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ 180 പേര്‍ക്ക് ജോലി നഷ്ടമാവുക. ഓപ്പറേഷന് , സെയില്‍സ്, എഞ്ചിനിയറിംഗ് പ്രൊഡക്ട് ഡവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. Share This News
അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ ഇളവ്
അയര്‍ലണ്ടില്‍ പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൗരത്വ അപേക്ഷയ്ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് കാലത്ത് ലഭിക്കുന്നത് വിസ സ്റ്റാംപ് 1 ജിയാണ്. Click Here for Details. ഈ കാലത്തിന് ശേഷം ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ലഭിച്ചാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം എന്നതാണ് പുതിയ മാറ്റം. സ്റ്റ ബാക്ക് കാലത്തിന്റെ അവസാനമാണ് ജോലി ലഭിക്കുന്നതെങ്കില്‍ പോലും പിന്നീട് മൂന്നു വര്‍ഷം മതിയാവും പൗരത്വത്തിന് അപേക്ഷിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. . Share This News
അയര്‍ലണ്ടില്‍ ഹോം കെയര്‍മാര്‍ക്ക് മികച്ച വേതനത്തിന് അവസരമൊരുങ്ങുന്നു
അയര്‍ലണ്ടില്‍ ജീവനക്കാരുടെ ക്ഷാമം കൊണ്ട് ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ഹോം കെയര്‍ മേഖല സംബന്ധിച്ച് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ അടുത്ത മാസത്തോടെ ഉണ്ടായേക്കും. എച്ച്എസ്ഇ യിലേയ്ക്ക് ഹോം കെയര്‍ പ്രവൈഡര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് അടുത്ത മാസത്തോടെ സര്‍ക്കാര്‍ അന്തിമ രൂപം നല്‍കും. ഹോം കെയര്‍ മേഖല പുതിയ ജീവനക്കാരുടെ നിയമന കാര്യത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും ഹോം കെയര്‍ മേഖലയിലെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ചിരിക്കുന്നത് വെറും ഏഴ് പേര് മാത്രമാണ്. സര്‍ക്കാര്‍ 1000 വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നിടത്താണ് വെറും ഏഴ്പേര് മാത്രം അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹോം കെയര്‍ ആവശ്യപ്പെട്ട് എച്ച്എസ്ഇ യെ സമീപിച്ച് വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നവര്‍ 6000 പേരാണ്. ഇവരില്‍ പലരും മുന്‍കൂട്ടി പണമടച്ചിരിക്കുന്നവരുമാണ്. നിലവില്‍ എച്ച്എസ്ഇ യുമായുള്ള കരാര്‍ പ്രകാരം ഏജന്‍സികളാണ് ഇപ്പോള്‍ ഹോം…
Shared Accommodation Available in Dublin 15
Hi , I have two rooms available for renting in Dublin 15. Please let me know if you are interested. Thanks With Regards Joseph 0899590830 . Share This News
ബാങ്ക് ഓഫ് അയര്‍ലണ്ട് 100 പേരെ നിയമിക്കുന്നു
ബാങ്ക് ഓഫ് അയര്‍ലണ്ട് പുതുതായി 100 പേരെ നിയമിക്കുന്നു. ടെക്നോളജി സെക്ടറിലാണ് ഒഴിവുകള്‍. ഡബ്ലിനിലാണ് നിയമനം. Cloud Platform Engineers, Cybersecurity experts, Data Infrastructure engineers, specialised Project Managers and Business Analysst എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനം. വര്‍ക്ക് ഫ്രം ഹോമായോ , ബാങ്കിന്റെ കേന്ദ്ര ഓഫീസിലോ അല്ലെങ്കില്‍ നിലവിലുള്ള 13 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളിലോ ഇരുന്ന് ഇവര്‍ക്ക് വര്‍ക്ക് ചെയ്യാവുന്നതാണ്. ടെക്നോളജി മേഖലയില്‍ ജോലി നഷ്ടം സംഭവിക്കുമ്പോള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് നടത്താനൊരുങ്ങുന്ന നിയമനങ്ങളെ സര്‍ക്കാരും സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.bankofireland.com/cyber-careers-at-bank-of-ireland Share This News