നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1500 പേര്‍ പങ്കെടുത്ത് സിറ്റിസണ്‍ഷിപ്പ് സെറിമണി

ഡബ്ലിനില്‍ നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ പങ്കെടുത്തത് 1500 പുതിയ പൗരന്‍മാര്‍. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ പുതുതായി പൗരത്വം ലഭിച്ചവരുടെ ഒരു ഒത്തു ചേരല്‍ നടക്കുന്നത്. കോവിഡിനെ തുടര്‍ന്നായിരുന്നു ഈ ചടങ്ങ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൗരത്വം ലഭിച്ചവരുടെ സത്യപ്രതിജഞ സോളിസിറ്റര്‍മാരുടെ ന്നമ്പില്‍ നടത്തുകയായിരുന്നു. അതാത് വര്‍ഷങ്ങളില്‍ പൗരത്വം ലഭിക്കുന്നവര്‍ ഒത്തുചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു കോവിഡിന് മുമ്പ് നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ഏതാണ്ട് നൂറോളം രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചവരാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്. മന്ത്രിമാരായ സൈമണ്‍ ഹാരിസ്, റോഡ്രിക് ഗോര്‍മാന്‍ തുടങ്ങിയവര്‍ പുതുതായി പൗരത്വം ലഭിച്ചവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കോവിഡ് കാലത്ത് വിര്‍ച്വല്‍ സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ സംഘടിപ്പിച്ചിരുന്നു. Share This News

Share This News
Read More

‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ തെരഞ്ഞെടുക്കുന്ന തൊഴിലുടമകളുടെ എണ്ണം കുറയുന്നു

ജോലിക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഈ അടുത്ത കാലത്ത് ഉയര്‍ന്നു വന്ന പദ്ധതിയാണ് ‘ഫോര്‍ ഡേ വര്‍ക്കിംഗ് ‘ നിരവധി കമ്പനികള്‍ ഇതൊരു പരീക്ഷണമായി നടത്തുകയും വിജയപ്രദമാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു. ഉയര്‍ന്ന പ്രഫഷണലുകള്‍ അടക്കം ഭൂരിഭാഗം തൊഴിലാളികളും ഈയൊരു രീതിയെ പിന്തുണയ്ക്കുന്നുമുണ്ട്. എന്നാല്‍ 2022 നെ അപേക്ഷിച്ച് 2023 ല്‍ ഫോര്‍ ഡേ വര്‍ക്കിംഗ് നടപ്പാക്കുകയോ പരീക്ഷിക്കുകയോ ചെയ്യുന്ന കമ്പനികളുടെ എണ്ണം കുറയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ല്‍ ആറ് ശതമാനം കമ്പനികളാണ് ഈ രീതി നടപ്പിലാക്കുകയോ അല്ലെങ്കില്‍ പരീക്ഷിക്കുകയോ ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇത് മൂന്ന് ശതമാനത്തിലേയ്ക്ക് താഴ്ന്നു. ഇത് വിജയകരമാകുമോ എന്ന തൊഴിലുടമകള്‍ക്കിടയിലെ ആശങ്കയാണ് പലരും ഇതില്‍ നിന്നു പിന്‍മാറാനുള്ള കാരണമായി പറയുന്നത്. Share This News

Share This News
Read More

സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് ബോണസ് ലഭിക്കാതെ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍

കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ചും ജീവന്‍ രക്ഷിക്കാന്‍ നെട്ടോട്ടമോടിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതി രഹിത കോവിഡ് ബോണസായ 1000 യൂറോ ലഭിക്കാന്‍ ഇനിയും നിരവധി പേര്‍. അയര്‍ലണ്ടിലെ പ്രമുഖ മാധ്യമമായ RTE പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പതിനൊന്നായിരത്തോളം നേഴ്‌സുമാര്‍ക്കാണ് ഇനിയും ബോണസ് ലഭിക്കാനുള്ളത്. എച്ച്എസ്ഇ യുടെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തരില്‍ ഭൂരിഭാഗം പേര്‍ക്കും ബോണസ് ലഭിച്ചെങ്കിലും ഏജന്‍സികളുടെ ഭാഗമായി ജോലി ചെയ്തവര്‍ക്കും നഴ്‌സിംഗ് ഹോമുകളിലെ ജീവനക്കാര്‍ക്കുമാണ് ഇനി ബോണസ് ലഭിക്കാനുള്ളത്. 2022 ജനുവരിയിലായിരുന്നു ആരോഗ്യമന്ത്രി കോവിഡ് ബോണസ് പ്രഖ്യാപിച്ചത്. ആകെ 141712 പേരായിരുന്നു ബോണസിന് അര്‍ഹത നേടിയത്. ഇതില്‍ ആണ് പതിനോരായിരത്തിലധികം പേര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ഇവരുടെ കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗതത്ത് നിന്നും അടിയിന്തര ശ്രദ്ധ വേണമെന്ന ആവശ്യം ശക്തമാണ്. Share This News

Share This News
Read More

പ്രൈമറി സ്‌കൂളുകളിലെ പുതിയ പാഠ്യപദ്ധതിയില്‍ മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജും

രാജ്യത്ത് പുതിയ പാഠ്യപദ്ധതി അണിയറിയില്‍ ഒരുങ്ങുന്നു. സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കാന്‍ ഇനിയും സമയം എടുക്കുമെങ്കിലും ഇതിന്റെ രൂപരേഖ സംബന്ധിച്ച് ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാഠ്യപദ്ധതിയുടെ ഉള്ളടക്കം എന്തായിരിക്കുമെന്നോ അല്ലെങ്കില്‍ എന്നു നടപ്പാക്കുമെന്നോ ഇതുവരെ വിവരങ്ങളില്ല. എന്നാല്‍ ഇത് നടപ്പിലാകുന്നതോടെ പ്രൈമറി സ്‌കൂളുകള്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ കുട്ടികളെ ഏതെങ്കിലുമൊരു മോഡേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് പഠിപ്പിക്കണം. വിദ്യാഭ്യാസ മന്ത്രി നോമാ ഫോളിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ കാര്യങ്ങളിലെ പരിശീലനത്തിന് കുറഞ്ഞത് രണ്ടര മണിക്കൂര്‍ മാറ്റിവയ്ക്കണമെന്നത് രണ്ട് മണിക്കൂറായി കുറച്ചിട്ടുണ്ട്. ഹെല്‍ത്ത് എഡ്യുക്കേഷന്‍, പിഇ, ഐറീഷ് ഭാഷ എന്നിവയ്ക്കും നിശ്ചിത സമയം മാറ്റി വയ്ക്കണം. പാഠ്യപദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്ത് വന്നേക്കും. Share This News

Share This News
Read More

ബ്രിട്ടനില്‍ ഇനി അനധികൃത കുടിയേറ്റക്കാര്‍ ജയിലില്‍

ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറുന്നവരെ തള്ളി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറ്റക്കാര്‍ക്ക് ഇനി അഭയം നല്‍കില്ലെന്ന് അദേഹം വ്യക്തമാക്കി. ഇങ്ങനെ യുകെയില്‍ എത്തുന്നവരെ തങ്കടലിലാക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഇവിടെനിന്ന് അവരെ മാറ്റും. സ്വന്തം രാജ്യത്തേക്കു പോകാനാകുമെങ്കില്‍ അങ്ങോട്ടേക്കോ അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ മാറ്റും. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ചെയ്യുന്നതുപോലെ പിന്നീട് യുകെയില്‍ പ്രവേശനം വിലക്കുകയും ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ പൗരത്വനിയമത്തിന്റെ അതേ മാതൃകയില്‍ ബ്രിട്ടനില്‍ ‘നിയമവിരുദ്ധ കുടിയേറ്റ ബില്‍’ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയില്‍ എത്തുന്ന പ്രവണത ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിന്റെ തീരത്ത് കഴിഞ്ഞ വര്‍ഷം മാത്രം 45,000ല്‍ അധികം കുടിയേറ്റക്കാരാണ് അനധികൃതമായി ബോട്ടുകളില്‍ വന്നിറങ്ങിയത്. 2018ല്‍ വന്നവരേക്കാള്‍ 60% കൂടുതല്‍പ്പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ ഇംഗ്ലണ്ടില്‍ എത്തിയത്. ഇതിനെ തടയുക…

Share This News
Read More

കോവിഡ് ടെസ്റ്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന കോവിഡ് കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണ് ഇത്. നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട ആളുകള്‍ക്ക് ഡോക്ടേഴ്‌സിന്റെ റഫറന്‍സ് ഇല്ലാതെ തന്നെ എച്ച്എസ്ഇ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിസിആര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ മറ്റ് ആളുകള്‍ക്ക് ഈ സെന്ററുകളില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഡോക്ടേഴ്‌സിന്റെ റഫറന്‍സ് വേണം എന്നാല്‍ ഇനി ഹൈ റിസ്‌ക് കാറ്റഗറിയില്‍ അല്ലാത്തവര്‍ ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ടെസ്റ്റിംഗിന് റഫറന്‍സ് നല്‍കേണ്ടെന്നാണ് എച്ച്എസ്ഇ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷിക്കുന്ന പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് നിര്‍ദ്ദേശിച്ചാലും ടെസ്റ്റിംഗ് നടത്തും. രാജ്യത്തെ വിവിധ കൗണ്ടികളില്‍ ഇതിനകം തന്നെ നിരവധി ടെസ്റ്റിംഗ് സെന്ററുകള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു. IRELAND GO FOR CLOSING COVID TEST CENTERS Share This News

Share This News
Read More

ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം ഉടന്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഇക്കഴിഞ്ഞ ആഴ്ചയും അനധികൃതമായി എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണ്‍ പറന്നതിനാല്‍ വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ആഴ്ചകള്‍ക്കകം സ്ഥാപിക്കുമെന്ന് മന്ത്രി ജാക്ക് ചേംബര്‍ വ്യക്തമാക്കി. ഇതിനായുള്ള സംവിധാനങ്ങള്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും ഇത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭയും പരിഗണിച്ചു. ഇതിനുവേണ്ട നിയമഭേദഗതിയും ഉടന്‍ നടപ്പിലാക്കും. എയര്‍പോര്‍ട്ടിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തില്‍ യാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ഡ്രോണുകള്‍ പറത്തുന്നത്. Share This News

Share This News
Read More

കോവിഡ് സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കാനൊരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്

കോവിഡിനെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട്. രാജ്യത്ത് കോവിഡ് സ്പ്രിംഗ് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് രോഗം വന്നാല്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളവരെ അവഗണിക്കാനാവില്ലെന്നും ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയെ മതിയാകൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത്. മുമ്പത്തെ ഡോസ് സ്വീകരിച്ച് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് പുതിയ ബൂസ്റ്ററിന് അര്‍ഹത. ആദ്യ ഘട്ടമായി കെയര്‍ ഹോമുകള്‍ കേന്ദ്രീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക. സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ക്ക് ഇനിയും പ്രതിരോധം അനിവാര്യമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. Share This News

Share This News
Read More

അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം

അയര്‍ലണ്ട് വെസ്റ്റ് എയര്‍പോര്‍ട്ടില്‍ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടക്കുന്നു. റീട്ടെയ്ല്‍ സ്‌റ്റോക്ക് കണ്‍ട്രോള്‍ അസിസ്റ്റന്റ് , കാറ്ററിംഗ് അസിസ്റ്റന്റ്, റിട്ടെയ്ല്‍ അസിസ്റ്റന്റ് , കംപ്ലയ്ന്‍സ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍ , ഗ്രൗണ്ട് സര്‍വ്വീസ് ഓപ്പറേറ്റീവ് എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം. മിക്ക ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസത്തില്‍ തന്നെയാണ്. താത്പര്യമുള്ളമുള്ളവര്‍ ജോലി ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.irelandwestairport.com/about_us/careers Share This News

Share This News
Read More

അയര്‍ലണ്ടില്‍ നിന്നും മൈക്രോസോഫ്റ്റ് 60 പേരെക്കൂടി പിരിച്ചുവിടും

ഐടി രംഗത്തെ ഭീമന്‍മാരായ മൈക്രോസോഫ്റ്റ് അയര്‍ലണ്ടില്‍ നിന്നും 60 പേരെ കൂടി പിരിച്ചുവിടും. ഇതു സംബന്ധിച്ച് അയര്‍ലണ്ടിലെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചു. നേരത്തെ ആഗോള തലത്തിലുള്ള പിരിച്ചു വിടലിന്റെ ഭാഗമായി 120 പേരെ അയര്‍ലണ്ടില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ 60 പേരെക്കൂടി പിരിച്ചുവിടുന്നത്. 3500 പേരാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ഉണ്ടായിരുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു മൈക്രോസോഫ്റ്റ് ആഗോള തലത്തില്‍ 10,000 പേരെ പിരിച്ചു വിടുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് അയര്‍ലണ്ടില്‍ 180 പേര്‍ക്ക് ജോലി നഷ്ടമാവുക. ഓപ്പറേഷന്‍ , സെയില്‍സ്, എഞ്ചിനിയറിംഗ് പ്രൊഡക്ട് ഡവലപ്പ്‌മെന്റ് എന്നീ മേഖലകളിലാണ് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് ടീമില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. Share This News

Share This News
Read More