അയർലണ്ടിൽ ജനപ്പെരുപ്പം കൂടുന്നതനുസരിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉണ്ടാവുന്നുണ്ടോ എന്ന് എല്ലാവര്ക്കും ഒരു ആശങ്ക തന്നെയാണ്. ഇതിൽ പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസം തന്നെ. അടുത്ത മാസം സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ സ്കൂൾ സ്ഥലങ്ങൾക്കായുള്ള വർധിച്ച ആവശ്യം നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അയർലണ്ടിന് ചുറ്റുമുള്ള ആറ് പട്ടണങ്ങളിലായി ഏകദേശം 200 അധിക ഒന്നാം വർഷ സെക്കൻഡറി സ്കൂൾ അഡ്മിഷനുകൾ സൃഷ്ടിച്ചിട്ടുണ്ട്. സ്കൂൾ അഡ്മിഷനുകൾക്കായുള്ള വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും താമസസൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിക്ലോ കൗണ്ടിയിലെ ഗ്രേസ്റ്റോണിൽ, പോസ്റ്റ്-പ്രൈമറി സ്കൂൾ അഡ്മിഷനുകൾ ഇല്ലാതെ അവശേഷിക്കുന്ന 70-ലധികം കുട്ടികളെ ഉൾക്കൊള്ളുന്നതിനായി മൂന്ന് ഒന്നാം വർഷ സ്ട്രീമുകൾ കൂടി സൃഷ്ടിച്ചു. ഏഥൻറി, സെൽബ്രിഡ്ജ്, മെയ്നൂത്ത്, ഫെർമോയ് എന്നീ പട്ടണങ്ങളിൽ ഒരു അധിക ഒന്നാം വർഷ സ്ട്രീം സൃഷ്ടിച്ചിട്ടുണ്ട്, അവിടെ പുതിയ ക്ലാസ് ഗ്രൂപ്പ് നഗരത്തിലെ…
ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ കൺവെൻഷൻ ഓഗസ്റ്റ് 15 ന്
ഡബ്ലിന് Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്ത്തോമ പ്രെയര് ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15 നു Adare St Nicholas Church ഇൽ വെച്ച് വൈകുന്നേരം 07 .00 പിഎം ന് , കൺവെൻഷൻ നു Rev John Mathew Charivil വചന ശുശ്രുഷ നേത്രതും വഹിക്കും. Rev Varughese Koshy അധ്യക്ഷം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി സുബിൻ എബ്രഹാം 0857566248 കൺവീനർ ഷിബിൻ ബാബു 0892496680 . Share This News
“ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിച്ചു
കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം. അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയി വടം വലി മത്സരത്തിൽ 16 and 14ൽ പരം ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡബ്ലിന് പുറത്തുള്ള മുഖ്യ ആഘോഷങ്ങൾ ആയ COINS Summerfest Cork, TIPP INDIAN Clonmel Summerfest and Midland Indian Fest_UTASV Portloais ലും ഈ ടീമുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതര ഐറിഷ് വേനൽക്കാല…
KOLAHALAM – ന്യൂകാസ്റ്റിൽ വെസ്റ്റ്
ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “SUMMER FEST” 2024 “KOLAHALAM” എന്ന പരിപാടി നിങ്ങൾക്കായി ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. “SUMMER FEST” ഇന്റെ ഭാഗമായി കുട്ടികൾക്കായി “OBSTACLE COURSE” സുകളും അനേകം തരത്തിലുള്ള “BOUNCY CASTLE ” ലുകളും ക്രമീകരിച്ചിട്ടുണ്ട്. VINTAGE CARSHOW / FACE PAINTING / CULTURAL DANCE / MAGIC SHOW എന്നിവയ്ക്ക് പുറമെ രാവിന് മാറ്റുകൂട്ടുവാൻ DJ LIVE MUSIC ക്കും GANAMELAYUM ഒരുക്കിയിരിക്കുന്നു. ഇതിലെല്ലാം ഉപരി 10 ഓളം “PROFESSIONAL CHEF” കൾ അണിനിരന്ന് നടൻ തട്ട് വിഭവങ്ങൾ മുതൽ CONTINENTAL ഡിഷസ് വരെ ലൈവ് ആയി നിങ്ങൾക്കായി ഒരുക്കുന്നു. ഈ രുചിക്കൂട്ടുകൾ ആസ്വദിക്കാനായി നിങ്ങൾ മറക്കാതെ, ഈ വരുന്ന ജൂൺ 27 2024 ന് ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന…
Accommodation Available in Citywest
Hi Single room available for rent in citywest, from August first week , 3km from Tallaght hospital. 200 meter from bus stop ,900 meter from Luas station. Bus stop in 2 minutes. Dunnes stores and Lidl nearby. Please contact Jithin: 0894833554 Share This News
എച്ച്എസ്ഇ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ അവസാനിച്ചു
അയർലണ്ടിൽ നിലവിലുള്ളവർക്കും അയർലണ്ടിലേയ്ക്ക് വരാനാഗ്രഹിച്ചിരിക്കുന്ന നഴ്സുമാർക്കും സന്തോഷ വാർത്ത. ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിലെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ ഇന്ന് (15 ജൂലൈ 2024) അവസാനിച്ചു എന്ന് സിഇഒ ബെർണാഡ് ഗ്ലോസ്റ്റർ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എച്ച്എസ്ഇ റിക്രൂട്ട്മെന്റ് ഫ്രീസ് ഏർപ്പെടുത്തിയത്. കഴിഞ്ഞ 8 മാസത്തോളമായി ഡിസിഷൻ ലെറ്റർ വരെ കിട്ടി എച്ച്എസ്ഇ ജോലിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള നഴ്സുമാർക്ക് ആശ്വാസ വാർത്തയാണിത്. കൂടാതെ അയർലണ്ടിൽ നിലവിൽ പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നരും കാത്തിരുന്ന ഒരു തീരുമാനമാണിത്. നിരവധി പേരാണ് അയർലണ്ടിൽ ഇന്റർവ്യൂ പാസ്സായി എച്ച്എസ്ഇ പാനലിൽ വെയ്റ്റിംഗ് ലിസ്റ്റിൽ ഈ ഒരു വാർത്തയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നത്. ഈ വർഷത്തെ ധനകാര്യത്തിൽ എച്ച്എസ്ഇക്ക് 1.5 ബില്യൺ യൂറോ അധികമായി നൽകുമെന്ന് ഈ ആഴ്ച ആദ്യം സർക്കാർ പ്രഖ്യാപിച്ചു. അധിക 1.5 ബില്യൺ യൂറോ “ആരോഗ്യ സേവനത്തിൻ്റെ അടിസ്ഥാനത്തിലേക്ക്” പോകുന്ന…
രണ്ട് മാസങ്ങൾ നീളുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നീനാ കൈരളി.
നീനാ (കൗണ്ടി ടിപ്പററി) : മുൻ വർഷങ്ങളിലേതുപോലെ തന്നെ മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ രണ്ട് മാസങ്ങൾ നീളുന്ന ആഘോഷാരവങ്ങളുമായി വരവേൽക്കാൻ നീനാ കൈരളി. കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ, കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും, ആഘോഷത്തിമിർപ്പ് നിറഞ്ഞതുമാണ് ഈ രണ്ട് മാസങ്ങൾ. ‘ഇലുമിനാറ്റി, ആവേശം, തരംഗം, അമ്പാൻ ‘എന്നിവയാണ് ഗ്രൂപ്പുകൾ. ലേലം, റമ്മി തുടങ്ങിയ മത്സരങ്ങളുമായി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു കൈരളി. ഓഗസ്റ്റ് 23 ന് നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടക്കും. അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പുകളെ കാത്തിരിക്കുന്നത്. വടംവലി, റിലേ, ക്രിക്കറ്റ്, ക്വിസ്, ബാഡ്മിന്റൺ, ചാക്കിലോട്ടം, എന്നിവ അവയിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെടുന്നു. ജേഴ്സികൾ അണിഞ്ഞ് ‘സ്പോർട്സ്ഡേ’ യിൽ ആധിപത്യം സ്ഥാപിക്കാൻ കാത്തിരിക്കുകയാണ്…
‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2024’ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 16,17,18 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.അട്ടപ്പാടി PDM ന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കൽ PDM ആണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് ചാപ്ലയിൻ ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു . Location: Limerick Race Course,Green mount park Patrickswell, V94K858 കൂടുതൽ വിവരങ്ങൾക്ക്: ഫാ.പ്രിൻസ്…
2,200-ലധികം ജീവനക്കാരെ നിയമിക്കുന്നതിന് HSE പച്ചക്കൊടി
അയർലണ്ടിൽ HSE റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ ഉടൻ നീക്കാൻ സാധ്യത. കൂടാതെ റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ എടുത്തു മാറ്റുമ്പോൾ 2,200-ലധികം ഹെൽത്ത് കെയർ ജീവനക്കാരെ നിയമിക്കുന്നതിന് HSE യുടെ പച്ചക്കൊടി. ഇന്നലെ ജൂൺ 18 നാണ് ഈ വാർത്ത പുറത്തു വന്നത്. ഈ വർഷം അധികമായി 2,969 ജീവനക്കാർക്കായി ധനസഹായം ലഭ്യമാക്കിയതായി ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു. ഇതിൽ 2,268 പുതിയ നിയമനങ്ങൾ ഹെൽത്ത് കെയരിലും 701 നിയമനങ്ങൾ മറ്റ് വിഭാഗങ്ങളിലുമായിരിക്കും. Department of Children, Equality, Disability, Integration and Youth എന്നീ വിഭങ്ങളിലാണ് ഈ പറഞ്ഞ 701 നിയമനങ്ങൾ വരുക. ഈ 2,268 അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. 2024-ൽ ഘട്ടം ഘട്ടമായി ഓരോ മേഖലയിലും റിക്രൂട്ട്മെന്റ് ലക്ഷ്യങ്ങൾ എച്ച്എസ്ഇയെ കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ്, ഹെൽത്ത് സർവീസിലെ ജീവനക്കാരുടെ സ്ഥലംമാറ്റം, കരിയർ…
അയർലണ്ടിൽ സെക്യൂരിറ്റി ജീവനക്കാർക്ക് വേതന വർധന
സെക്യൂരിറ്റി തൊഴിലാളികൾക്കുള്ള പുതിയ എംപ്ലോയ്മെന്റ് റെഗുലേഷൻ ഓർഡറിന് മന്ത്രി ഹിഗ്ഗിൻസ് അംഗീകാരം നൽകി. പുതിയ എംപ്ലോയ്മെന്റ് റെഗുലേഷൻ ഓർഡർ (ERO) 2024 ജൂലൈ 1-ന് പ്രാബല്യത്തിൽ വരും. അതായത് 2024 ജൂലൈ 1 മുതൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് മണിക്കൂറിന് €14.50 എന്ന പുതിയ മിനിമം വേതന നിരക്ക് നൽകും. ഇതോടെ ഈ മേഖലയിലെ തൊഴിലാളികൾക്കുള്ള നിയമാനുസൃത കുറഞ്ഞ വേതന നിരക്ക് മണിക്കൂറിൽ 12.90 യൂറോയിൽ നിന്ന് 14.50 യൂറോ ആയി വർദ്ധിക്കും. Share This News