രാജ്യത്ത് ജീവിത ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വേതന വര്‍ദ്ധനവ് നടപ്പിലാക്കണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനകള്‍. 2024 ജനുവരി മുതല്‍ കുറഞ്ഞ വേതനം മണിക്കൂറിന് രണ്ട് യൂറോ വര്‍ദ്ധിപ്പിച്ച് 13.30 യൂറോയാക്കണമെന്നാണ് ആവശ്യം. ദി ഐറീഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ICTU) ആണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ വേതനക്കാര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേതന വര്‍ദ്ധവ് അത്യന്താപേക്ഷിതമാണെന്ന് ICTU പ്രതിനിധികള്‍ Low Pay Commission നെ അറിയിച്ചു. 2025 ജനുവരി മുതല്‍ വീണ്ടും രണ്ട് യൂറോ ഉയര്‍ത്തി കുറഞ്ഞ വേതനം 15.30 ആക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. 2023 ജനുവരി മുതലാണ് കുറഞ്ഞ വേതനം 0.80 സെന്റ് ഉയര്‍ത്തി 11.30യൂറോയാക്കിത്. 2026 ആകുമ്പോളേക്കും മിനിമം വേജ് എന്ന രീതി എടുത്തുമാറ്റി ലീവിംഗ് വേജ് സമ്പ്രദായം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് ഒരു മണിക്കൂറിലെ ശരാശരി…
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസള്‍ട്ട് തിയ്യതി പ്രഖ്യാപിച്ചു
രാജ്യത്ത് ഇ വര്‍ഷത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മാ ഫോളിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂണിലാണ് എക്സാം നടക്കുന്നത്. റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പായി ഒരു തവണകൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. ഗുരുതരമായ രോഗങ്ങളോ , പരിക്കോ മൂലം ജൂണില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായാണ് സ്റ്റേറ്റ് എക്സാം കമ്മീഷന് വീണ്ടും പരീക്ഷ നടത്തുന്നത്. കഴിഞ്ഞ തവണ അധ്യാപകരുടെ ക്ഷാമം മൂലം പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ഇത്തവണ അത് ഉണ്ടാവില്ലെന്നും കൃത്യ സമയത്ത് തന്നെ പരീക്ഷാ ഫലം പുറത്തുവിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. Share This News
യൂണിഫോമിട്ട് ജനസേവനത്തിനിറങ്ങുന്ന നഴ്സുമാരുള്‍പ്പെടെയുള്ള ജോലിക്കാരെ തൊടരുതെന്ന് സര്‍ക്കാര്‍ ; കടുത്ത ശിക്ഷ
രാജ്യത്ത് ഗാര്‍ഡ , നഴ്സുമാര്‍ അടക്കമുള്ള മുന്‍ നിര ജോലിക്കാര്‍ക്ക് തങ്ങളുടെ ജോലി സ്ഥലത്ത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി സര്‍ക്കാര്‍. ഗാര്‍ഡയെ ആക്രമിക്കുന്നവര്‍ക്കുള്ള തടവു ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയ ബില്ലില്‍ നഴ്സുമാരടക്കമുള്ള മുന്‍ നിര ജീവനക്കാരെയും ഉള്‍പ്പെടുത്തി. ബില്‍ മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി അധികം വൈകാതെ നിയമമഭേദഗതി നടപ്പിലാകും. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു. ആക്രമണം മാത്രമല്ല ഇവരുടെ ജോലി തടസ്സപ്പെടുത്തുന്ന എന്ത് നീക്കമുണ്ടായാലും ഇത് അക്രമണമായി പരിഗണിക്കും. ഇത്തരം അക്രമണങ്ങളും മുന്‍നിര ജോലിക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കാനാവില്ലെന്ന കൃത്യമായ നിലപാടാണ് ബില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ മന്ത്രി സഭ സ്വീകരിച്ചത്. ഗാര്‍ഡ, പ്രതിരോധ സേനാംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഫയര്‍ ബ്രിഗേഡ് അംഗങ്ങള്‍, എന്നിവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക. പൊതുജനങ്ങള്‍ക്കുവേണ്ടി യൂണിഫോം ധരിച്ച് ജോലിക്കിറങ്ങുന്നവര്ക്കെതിരെ ബലപ്രയോഗമോ, ഭീഷണിയോ , ആക്രമമോ എന്തുണ്ടായാലും അത് ഈ…
ഒഴിഞ്ഞു കിടക്കുന്ന ഓഫീസുകള്‍ വീടുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ പദ്ധതി
രാജ്യത്ത് ഭവനക്ഷാമവും ഒപ്പം ഭവനങ്ങളുടെ വിലയും വാടകയും വര്‍ദ്ധിച്ചു വരികയാണ്. വിവിധ രീതിയിലുള്ള ഇടപെടലുകള്‍ വിപണിയില്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭവനക്ഷാമവും ഉയര്‍ന്ന വിലയും തുടരുകയാണ്. കൂടുതല്‍ വീടുകള്‍ വിപണിയില്‍ ലഭ്യമാക്കാന്‍ പുതിയൊരു പദ്ധതി ആവിഷ്കരിക്കുകയാണ് സര്‍ക്കാര്‍. രാജ്യത്ത് വിവിധയിടങ്ങളില്‍ നിരവധി ഓഫീസുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. ഈ ഓഫീസുകള്‍ വീടുകളാക്കി മാറ്റാമെന്നാണ് സര്‍ക്കാര്‍ ആലോചന. ഭവനകാര്യ വകുപ്പു മന്ത്രി Darragh O’Brien ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സംരഭകകാര്യ മന്ത്രി Simon Coveney യുമായി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ഉപയോഗിക്കുന്നില്ലാത്ത ഓഫീസുകള്‍ നിയമങ്ങളുടെ നൂലാമാലകളില്ലാതെ വീടുകളാക്കി മാറ്റാന്‍ സാധിക്കുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. Share This News
ഇനി ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുക കടുത്ത ശിക്ഷ
രാജ്യത്തെ ക്രമസമാധാന പാലനം കൂടുതല്‍ മികവുറ്റതാക്കി മാറ്റാന്‍ ശക്തമായ നിയമവുമായി സര്‍ക്കാര്‍. ജോലിക്കിടെ ഗാര്‍ഡയ്ക്കെതിരെ ഉണ്ടായേക്കാവുന്ന ഏത് നീക്കവും ശക്തമായി ചെറുക്കാനാണ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്. പുതിയ നിയമഭേദഗതി അനുസരിച്ച് ഗാര്‍ഡയെ ആക്രമിച്ചാല്‍ ലഭിക്കുന്ന ശിക്ഷ 12 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് ഏഴ് വര്‍ഷമായിരുന്നു. ഗാര്‍ഡയുടെ പട്രോള്‍ വാഹനത്തില്‍ മറ്റ് വാഹനങ്ങള്‍ ഇടിക്കുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സുരക്ഷിതമായ ജോലി സാഹചര്യം ഗാര്‍ഡയ്ക്ക് ഒരുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബന്ധരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്ന. കുടിയേറ്റ വിരുദ്ധ പ്രക്ഷേഭങ്ങളടക്കം നേരിടേണ്ടി വരുന്ന ഗാര്‍ഡ ഓഫീസേഴ്സിന് ബോഡി ക്യാമറ നല്‍കാനും പദ്ധതിയുണ്ട്. Share This News
അയര്‍ലണ്ടില്‍ മദ്യക്കുപ്പിയിലെ ലേബലില്‍ ഇനി ഇക്കാര്യങ്ങളും അറിയാം
അയര്‍ലണ്ടില്‍ വില്‍ക്കുന്ന മദ്യക്കുപ്പികളിലെ ലേബലുകളില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രധാനമായും കുപ്പിക്കുളിലെ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും ഒപ്പം ആല്‍ക്കഹോള്‍ കണ്ടന്റിന്റെ അളവും കുപ്പിയില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം ഇത് സംബന്ധിച്ച നിയമത്തില്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി ഒപ്പുവെച്ചു. മദ്യം ഉപയോഗിക്കുന്നത് കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും ഒപ്പം മദ്യത്തിന്റെ ഉപയോഗം മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സര്‍ സാധ്യതകളും കരളിനുണ്ടാകുന്ന പ്രശ്നങ്ങളും ലേബലില്‍ വിശദമാക്കണമെന്നും നിയമത്തില്‍ പറയുന്നു. ഈ നിയമം മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മദ്യം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ ബോധവത്കൃതരാകാന് സഹായിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. Share This News
പുതിയ ഫീച്ചറുമായി വാട്സാപ്പ് ; അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാം
ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരിക്കുകയും ആവശ്യപ്പെടുകയും ചെയ്ത പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് വാട്സപ്പ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ മെസേജുകളില്‍ ചെറിയ മാറ്റം വരുത്തേണ്ട സാഹചര്യത്തില്‍ പോലും ആ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് അയക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മെസേജുകള്‍ അയച്ച് 15 മിനിട്ടിനുള്ളില്‍ മാത്രമെ എഡിറ്റിംഗ് സാധിക്കുകയുള്ളു. എഡിറ്റ് ചെയ്യുന്നതിനായി മെസേജില്‍ അമര്‍ത്തിപ്പിടിക്കുക. അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും എഡിറ്റ് ഓപ്ഷന് സെലക്ട് ചെയ്യുക. എഡിറ്റ് ചെയ്ത മെസേജുകള്‍ എഡിറ്റഡ് എന്ന ലേബലിലായിരിക്കും കാണുക. എന്നാല്‍ എഡിറ്റ് ഹിസ്റ്ററി കാണാന്‍ സാധിക്കില്ല. ടെലഗ്രാം , സിഗ്നല്‍ എന്നീ ആപ്പുകള്‍ നേരത്തെ തന്നെ മെസേജുകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന് നല്‍കിയിരുന്നു. Share This News
അയര്‍ലണ്ടില്‍ 400 പേരെ നിയമിക്കുമെന്ന് അമേരിക്കന്‍ കമ്പനി
അയര്‍ലണ്ടില്‍ 400 പേര്‍ക്ക് ജോലി നല്‍കുമെന്ന് അമേരിക്കന്‍ കമ്പനിയായ ബോസ്റ്റണ്‍ സയന്റിഫിക്. കൗണ്ടി ടിപ്പറ്റിയിലെ Clonmel ല്‍ ആണ് കമ്പനി നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ബോസ്റ്റണ്‍ സയന്റിഫിക്, Clonmel ല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് , ഓഫീസ് എന്നിവയ്ക്കായി 80 മില്ല്യണ്‍ യൂറോ നിക്ഷേപം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. അമേരിക്കയിലാണ് കമ്പനിയുടെ ആസ്ഥാനം. പ്രൊഡക്ഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ്, സപ്ലെ ചെയിന്‍ , ക്വാളിറ്റി എന്നി മേഖലകളിലേയ്ക്ക് നിയമനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്പനിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. Share This News
അയര്‍ലണ്ടില്‍ 25 ശതമാനം ജോലിക്കാരും റിമോട്ട് വര്‍ക്കേഴ്സാണെന്ന് പഠനങ്ങള്‍
കോവിഡ് ഉയര്‍ത്തിയ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ആളുകള്‍ക്ക് ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നത്. ഇത് പല സ്ഥാപനങ്ങളുടേയും മുന്നോട്ട് പോക്കിന് തടസ്സമായപ്പോള്‍ ഉയര്‍ന്നു വന്ന ഒരു പരീക്ഷണ രീതിയാണ് റിമോട്ട് വര്‍ക്ക്. അതായത് വീടുകളിലടക്കം ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യാം ഓഫീസിലെത്തേണ്ടതില്ല. എങ്ങനെ ശാസ്ത്രീയമായി ഉത്പാദനക്ഷമതയോടെ ഈ പുതിയ രീതി മുന്നോട്ട് കൊണ്ടുപോകാം എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയും ഇത് നടപ്പിലാക്കുകയും ചെയ്തു. എന്നും രാവിലെ എണീറ്റ് വീട്ടിലെ പണിയെല്ലാം തീര്‍ത്ത് ദീര്‍ഘ യാത്രചെയ്ത് ഓഫീസിലെത്തുന്നവരും അല്ലെങ്കില്‍ ജോലികള്‍ക്കായി കുടുംബത്തെ വിട്ട് മാറി നില്‍ക്കുന്നവരും അതുവരെ ചോദിച്ച ചോദ്യമായിരുന്നു ഞാന്‍ ഈ പണി വീട്ടിലിരുന്നു ചെയ്താല്‍ പോരെയെന്ന്…… അങ്ങനെയുള്ളവരുടെ സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു ഇത്. . ഇതോട് കൂടി തൊഴിലിടങ്ങളില്‍ പുതിയ തൊഴില്‍ സംസ്കാരവും വളര്‍ന്നു വന്നു. റിമോട്ട് വര്‍ക്കിനുും അതിന്റേതായ ഗുണവും ദോഷവും…
അയർലണ്ടിലെ വെക്സഫോർഡ് കൗണ്ടിയിൽ മലയാളം പെന്തക്കോസ്ത് കൂട്ടായ്മ ആരംഭിച്ചു
വെക്സഫോർഡ്: അയർലന്റിലെ വെക്സഫോർഡ് കൗണ്ടിയിൽ വെക്സ്ഫോർഡ് റിവൈവൽ ചർച്ച് എന്ന പേരിൽ മലയാളം പെന്തക്കോസ്ത് സഭ ഈ വർഷാദ്യം മുതൽ പ്രവർത്തനം തുടങ്ങി. വെക്സഫോർഡിലെ Barntown Community Centreൽ വച്ച് എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 2:30 മുതലാണ് ആരാധന നടന്നുവരുന്നത്. ഇതിനു പുറമെ സണ്ടേസ്കൂൾ, കോട്ടേജ് മീറ്റിങ്ങുകൾ, യൂത്ത് മീറ്റിങ്ങുകൾ, വുമൻസ് ഫെല്ലോഷിപ്പ്, മദ്ധ്യസ്ഥ പ്രാർത്ഥനകളും മറ്റു ഔട്ട് റീച്ച് പ്രവർത്തനങ്ങളും നടന്നു വരുന്നു. ജാതി, മത, ഭാഷാ, സഭാ ഭേദമെന്യേ നിരവധി പേർ ഇവിടെ കൂടിവരുന്നു. ദൈവ വചനത്തിൽ അടിത്തറയിട്ട് ഇവാ. അനു അലക്സിന്റെ നേതൃത്വ ത്തിൽ ആരംഭിച്ച ഈ സ്വതന്ത്രസഭയിൽ കൂടിവരുവാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ (മറ്റു സഭകളിൽ പോകാത്തവർ) താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 085 254 9152 / 089 475 0107 wexfordrevivalchurch@gmail.com Share This News