മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക) സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സുഹൃത്തുക്കളാല്‍ പലവിധ നഷ്ടവും അപകീർത്തിയും വരാതെ ശ്രദ്ധിക്കുക. പിതാവുമായി സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. വിദേശത്ത് നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. വ്യാപാരത്താൽ ധാരാളം ധനം ശേഖരിക്കും. ഭാര്യയാലും സന്താനങ്ങളാലും മാനസികസന്തോഷം ഉണ്ടാകുന്നതാണ്. ആഡംബരമായ ജീവിതം നയിക്കുന്നതായിരിക്കും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ജ്യോതിഷം, കുറി പറയുന്നവർക്ക് പ്രശസ്തിയും ധനവരവും വന്നുചേരും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും വരാനിടയുണ്ട്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. Share This News
വാരഫലം (ജനുവരി 13 –19 ) 2019
Share This News