നോക്കിൽ ആദ്യമായി ഒരു സ്ത്രീയെ സുഖപ്പെടുത്തിയതായി കത്തോലിക്കാ സഭ അറിയിച്ചു. മരിയൻ കരോളിന്റെ പതിറ്റാണ്ടുകളുടെ പ്രചാരണത്തിന്റെ പരിസമാപ്തിയാണ് പ്രഖ്യാപനം. 30 വർഷം മുമ്പ് നാഷണൽ മരിയൻ ദേവാലയത്തിൽ വച്ച് തനിക്ക് ഒരു അത്ഭുതകരമായ രോഗശാന്തി അനുഭവിച്ചതായി അത്തലോണിൽ നിന്നുള്ള മുത്തശ്ശി അവകാശപ്പെടുന്നു. അർഡാ – ക്ലോൺമാക്നോയിസ് രൂപതയിൽ നിന്നും നോക്കിലേക്കുള്ള വാർഷിക തീർത്ഥാടനത്തിനായി സ്ട്രെച്ചറിൽ കൊണ്ടുവന്ന മിസ്സിസ് കരോൾ അന്ന് ഒരു അമ്മയായിരുന്നു. അന്ന് കരോളിന് നാൽപതു വയസ്സോളം പ്രായമുണ്ടായിരുന്നു. 1989ൽ ആയിരുന്നു ഈ സംഭവം. വീഡിയോ കാണാം കൂടുതൽ സമയം കിടക്കയിലും വീൽചെയറിലുമായി ഒതുങ്ങിയിരിക്കുകയായിരുന്നു കരോൾ. കൂടാതെ, അനിയന്ത്രിതവും മൾട്ടിപ്പിൾ സ്ക്ലിറോസിസിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അവർ ലേഡി ഓഫ് നോക്കിന്റെ ഒരു പ്രതിമയോട് ഒരു അമ്മ വളരെയധികം കഷ്ടപ്പെടുന്നത് എങ്ങനെയായിരുന്നുവെന്ന് മദർ മേരി അറിഞ്ഞിരിക്കണം എന്ന് കരോൾ വളരെയധികം മനോവിഷമത്തോടെ പ്രാർത്ഥിച്ചു. അവർ ലേഡി…
ദ്രോഗഢ ഇന്ത്യൻ അസോസിയേഷന്റെ സ്പോർട്സ് ഡേയും ഓണാഘോഷവും
ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ ഈ വർഷം സംഘടിപ്പിക്കുന്ന അതിഗംഭീരമായ സ്പോർട്സ് ഡേ ഇന്ന് 31 ഓഗസ്റ്റ് ശനിയാഴ്ച്ച. ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പൊന്നോണം ഗൃഹാതുരത്വത്തിന്റെ വർണ്ണചിറകുകളിലേറി വരവായി. സെപ്റ്റംബർ 07 ശനിയാചയാണ് ദ്രോഗഢ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ഓണാഘോഷം. വേദി: Tullyallan Parochial Hall മാവേലിമന്നന് വരവേൽപ്പ്, പൂക്കളം, കായിക മത്സരങ്ങൾ, വടംവലി, ഓണസദ്യ തുടങ്ങി നിരവധി കലാപരിപാടികളുണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: സിൽവസ്റ്റർ ജോൺ: 0877593210 ബേസിൽ അബ്രാഹം: 0858726902 ബിനോയ് ജോസഫ്: 0870609485 Share This News
ഐഫോൺ പാർട്സ് സ്വതന്ത്ര റിപ്പയർ ഷോപ്പുകളിൽ വിൽക്കാൻ ആപ്പിൾ
ഡിസ്പ്ലേ പൊട്ടിപ്പോയ ഐഫോണുകൾ ശരിയാക്കുന്നതിനായി ആപ്പിൾ ഫോണുകളുടെ ഭാഗങ്ങൾ, ഉപകരണങ്ങൾ, റിപ്പയർ ഗൈഡുകൾ എന്നിവ സ്വതന്ത്ര ഷോപ്പുകളിൽ വിൽക്കാൻ തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചു. അമേരിക്കയിലാവും ഇത് ആദ്യമായി തുടങ്ങുക. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ വിധത്തിൽ സാദാരണ ഔട്ലെറ്റുകളിൽ നന്നാക്കുന്ന ഫോണുകൾക്ക് കമ്പനിയുടെ വാറന്റി ലഭിക്കുകയും ചെയ്യും. ഇത് സാധാരണക്കാർക്ക് കേടായ ഐഫോണുകൾ ചെറിയ തുകയ്ക്ക് റിപ്പർ ചെയ്യാൻ അവസരമൊരുക്കും. ഐഫോണിന്റെ അടുത്ത വേർഷൻ ഐഫോൺ 11 ഉടനെ വിപണിയിലെത്തും എന്നാണു അറിയുന്നത്. അടുത്തിടെ അമേരിക്കയിൽ ആപ്പിൾ കാർഡ് പുറത്തിറക്കിയിരുന്നു. പേയ്മെന്റ് സർവീസ് ആയ മാസ്റ്റർകാർഡ് ആണ് ആപ്പിളിന്റെ പുതിയ ആപ്പിൾ കാർഡ്. ഇത് തികച്ചും സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുന്നു. Share This News
അയർലൻഡ് മലയാളിയുടെ കൊച്ചിയിലെ വില്ല വില്പനയ്ക്ക്
മെറിഡിയൻ റീജന്റ് സ്ക്വയറിൽ ലക്ഷുറി വില്ല വില്പനയ്ക്ക്. അയർലണ്ടിലെ സ്ഥിരതാമസക്കാരനായ ഷോം സക്കറിയയുടെ കൊച്ചി മരടിലെ വില്ല വില്പനയ്ക്ക്. ഫുള്ളി ഫർണിഷ്ഡ് ആയിട്ടുള്ള 1980 സ്ക്വയർ ഫീറ്റ് വില്ലയാണിത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ അടക്കം പലതരം ആകർഷകമായ സവിശേഷതകളുള്ള വിലയാണിത്. രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന ആകർഷണങ്ങൾ: Abad Neucles Mall Crown Plaza Hotel Le Meridien Hotel All Luxury Car Showrooms Up comming Prestige Mall Gregorian School കൂടുതൽ വിവരങ്ങൾക്ക് ഷോം (ഷോൺ) സക്കറിയയെ +353 87 911 3873 എന്ന നമ്പറിൽ ബന്ധപ്പെടാം. GOOGLE MAP: Click Here Share This News
നീന കൈരളിയുടെ സ്പോർട്സ് ഡേ വർണാഭമായി
ഓഗസ്റ്റ് 17ന് നടന്ന വർണാഭമായ സ്പോർട്സ് ഡേയിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. വടംവലി, തീറ്റ മത്സരം, പെനാൽറ്റി ഷൂടൗട്ട്, ക്വിസ് മത്സരം, ചാക്കിലോട്ടം തുടങ്ങി ഒട്ടനനവധി മത്സരങ്ങളാണ് സംഘടിപ്പിച്ചിരുന്നത്. https://youtu.be/RmFzOclZ7Og 2007ൽ സ്ഥാപിതമായ നീന കൈരളി എന്ന മലയാളി കൂട്ടായ്മ എല്ലാ മലയാളികളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ആഘോഷങ്ങൾക്ക് എന്നും മാറ്റുകൂട്ടുന്നു മാതൃകാപരമായ ഒരു അസോസിയേഷനാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഈ വർഷത്തെ ഓണത്തിന് നീന കൈരളി ഒരുങ്ങുന്നത്. സെപ്റ്റംബർ 14നാണ് നീന കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം. Share This News
പെന്നീസ് ക്രിസ്മസിന് കൂടുതൽ ജോലിക്കാരെ നിയമിക്കുന്നു
തിരക്കേറിയ ക്രിസ്മസ് കാലഘട്ടത്തിൽ പ്രവർത്തിക്കാൻ ഡബ്ലിനിലെ പെന്നീസ് ജോലിക്കാരെ തിരയുന്നു. പെന്നിസ് മേരി സ്ട്രീറ്റ് സ്റ്റോറിൽ താൽക്കാലിക റീട്ടെയിൽ അസിസ്റ്റന്റുമാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. 20-24 മണിക്കൂർ ആഴ്ചയിൽ ജോലി വരുന്ന താൽക്കാലിക തസ്തികയിലേക്കാണ് അവസരങ്ങൾ ഉള്ളത്. വിദ്യാർഥികൾക്ക് ഇതൊരു നല്ല അവസരമായിരിക്കും. ഇന്റർവ്യൂ പാസ്സായാൽ സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ ഈ സീസണൽ ജോലി ആരംഭിക്കും. പാർട്ട് ടൈം ജോലിയാണെങ്കിലും ഫുൾ ഫ്ലെക്സിബിലിറ്റി വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. എങ്ങനെ അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ കണ്ടെത്താം. Share This News
വില്പനയ്ക്ക് ശേഷം ബീക്കൺ ഹോസ്പിറ്റൽ ആദ്യമായി ലാഭത്തിലായി
വിൽപ്പനയ്ക്ക് ശേഷമുള്ള ആദ്യത്തെ ലാഭം ബീക്കൺ ഹോസ്പിറ്റൽ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഡബ്ലിനിലെ ബീക്കൺ ഹോസ്പിറ്റൽ ആദ്യമായി പ്രവർത്തന ലാഭം രേഖപ്പെടുത്തി. ശതകോടീശ്വരൻ വ്യവസായി ഡെനിസ് ഓബ്രിയന്റെ ഉടമസ്ഥതയിൽ ബീക്കൺ ഹോസ്പിറ്റൽ വന്നതിനുശേഷമുള്ള ആദ്യാലാഭമാണിത്. 2017 ൽ 1.3 മില്യൺ യൂറോയുടെ പ്രവർത്തന നഷ്ടം നേരിട്ട ബീക്കൺ 2018ൽ 3.1 മില്യൺ യൂറോയുടെ പ്രവർത്തന ലാഭം കൊയ്തു. വരുമാനം 18 ശതമാനം ഉയർന്ന് 103.9 മില്യൺ യൂറോയിൽ നിന്ന് 122.66 മില്യൺ യൂറോയായി ഉയർന്നതിനെത്തുടർന്നാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. 199 ബഡ്ഡുകൾ ഉള്ള ഈ ഹോസ്പിറ്റലിൽ കൺസൾട്ടൻറുകൾ, നഴ്സുമാർ, ആരോഗ്യ പരിപാലന വിദഗ്ധർ എന്നിവരടക്കം 1,400 പേർ ജോലി ചെയ്യുന്നുണ്ട്. Share This News
നോ ഡീൽ ആണെങ്കിലും ഐറിഷ് വാഹനങ്ങൾക്ക് യുകെയിൽ ഗ്രീൻ കാർഡ് ആവശ്യമില്ല
നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാൽ, നോർത്തേൺ അയർലൻഡ് ഉൾപ്പെടെ യുകെയിൽ എവിടെയും ഐറിഷ് വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇൻഷുറൻസിന്റെ തെളിവായി സാധുവായ ഐറിഷ് ഇൻഷുറൻസ് ഡിസ്കുകൾ മതിയെന്ന് മോട്ടോർ ഇൻഷുറേഴ്സ് ബ്യൂറോ ഓഫ് അയർലൻഡ് (MIBI). മോട്ടോർ ഇൻഷുറേഴ്സ് ബ്യൂറോ ഓഫ് അയർലൻഡും (എംഐബിഐ) തമ്മിലുള്ള വിശദമായ ചർച്ചകളെ തുടർന്നാണ് തീരുമാനം യുകെ ഗതാഗത വകുപ്പ് ഇത് സ്ഥിരീകരിച്ചത്. മാർച്ച് 29 ലെ യഥാർത്ഥ ബ്രെക്സിറ്റ് സമയപരിധിക്ക് മുമ്പായി, കരാർ ഇല്ലാത്ത ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കിൽ, യുകെയിൽ യാത്ര ചെയ്യുന്ന എല്ലാ ഐറിഷ് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾക്കും അന്താരാഷ്ട്ര അംഗീകാരമുള്ള ഇൻഷുറൻസ് രേഖയായ ഗ്രീൻ കാർഡിന് MIBI മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിയമം ഇപ്പോൾ വേണ്ടെന്ന് വയ്ക്കുകയാണ്. എന്നാൽ, നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടായാൽ, അയർലണ്ട് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്ന യുകെ രജിസ്റ്റർ ചെയ്ത…
ഓണാഘോഷത്തിലേയ്ക്ക് നമ്മെ നേരീട്ട് ക്ഷണിച്ച് ബ്രെയിലെ മാവേലി തമ്പുരാൻ
തുമ്പപ്പൂ ഓണാഘോഷത്തിലേയ്ക്ക് നമ്മെ നേരീട്ട് ക്ഷണിച്ച് ബ്രെയിലെ മാവേലി തമ്പുരാൻ. ഓഗസ്റ്റ് 24 ശനിയാഴ്ചയാണ് ബ്രെയിലെ തുമ്പപ്പൂ’19 ഓണാഘോഷം. ബ്രേയുടെ പത്താം ഓണാഘോഷമാണിത്. വുഡ്ബ്രുക് കോളേജിൽ വച്ചായിരിക്കും തുമ്പപ്പൂ ഓണാഘോഷം ഇത്തവണ നടക്കുക. എല്ലാ പ്രിയ മലയാളി സുഹൃത്തുക്കൾക്കും സ്വാഗതം. വീഡിയോ കാണാം https://www.facebook.com/chrymartin/videos/10218694619252619/ Share This News
GICC- TROPHY 2019, ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റിൽ UCC ക്ലോന്മേൽ A ജേതാക്കൾ.
ഗോൾവേ: ശനിയാഴ്ച കൗണ്ടി ഗോൾവേ ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന പ്രഥമ GICC-TROPHY ഓൾ അയർലണ്ട് ക്രിക്കറ്റ് ടൂർണമെന്റിൽ UCC ക്ലോന്മേൽ A ടീം ആബി ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഫൈനലിൽ പരാജയ പെടുത്തി GICC-TROPHY 2019 കരസ്ഥമാക്കി അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ ആദ്യ സെമിയിൽ ഗഫൂർക്ക ദോസ്ത് (ഡബ്ലിൻ) ക്രിക്കറ്റ് ക്ലബ് നെ UCC ക്ലോന്മേൽ A പരാജയപെടുത്തി ഫൈനലിൽ പ്രവേശനം നേടി. രണ്ടാമത്തെ സെമി ഫൈനലിൽ ഗോൾവേ സൂപ്പർകിങ്സിനെ മറികടന്നു ആബി ടസ്കേഴ്സ് UCC ക്ലോന്മേൾ A യെ ഫൈനലിൽ നേരിട്ടു. പങ്കെടുത്ത മറ്റു ടീമുകൾ ഗോൾവേ എന്ത്യൻസ് , സിറ്റി ടസ്കേഴ്സ് ഡബ്ലിൻ, UCC ക്ലോന്മേൽ B, ബലിനസ്ലോ ക്രിക്കറ്റ് ക്ലബ് എന്നിവർ ആയിരുന്നു. വിശിഷ്ടാതിഥിയായി ഇന്ത്യൻ അംബാസഡർ ശ്രീ സന്ദീപ് കുമാർ സന്നിഹിതനായിരുന്നു.…