അയർലണ്ടിൽ കൊറോണ സ്ഥിരീകരിച്ചു. ഡബ്ലിൻ 09-ലാണ് കൊറോണ വൈറസ് ബാധിച്ച രോഗിയെന്നാണ് അറിയുന്നത്. അതിനാൽ ഈ പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ സ്കൂൾ കുട്ടികളെ പ്രത്യേകം ശ്രദ്ദിക്കുകയും വേണം. റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് 14 ദിവസത്തേക്ക് കിഴക്കൻ കൗണ്ടിയിലെ ഒരു സെക്കൻഡറി സ്കൂൾ അടച്ചിടും. ഇത് ഏത് സ്കൂൾ ആണെന്ന് പുറത്തു വിട്ടിട്ടില്ല. നോർത്ത് ഡബ്ലിനിൽ (ഡബ്ലിൻ 09) ഉള്ള ഒരു സ്കൂൾ ആണെന്നാണ് പറയപ്പെടുന്നത്. മറ്റ് ലോക രാജ്യങ്ങളിൽ അസുഖം ഇപ്പോഴും പടരുന്ന സ്ഥിതിയ്ക്ക് അയർലണ്ടിലെ കൂടുതൽ സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ അടച്ചേക്കുമെന്നാണ് കരുതുന്നത്. വൈറസ് പടരുന്നതിന്റെ മുൻകരുതലായിട്ടാണ് സ്കൂളുകൾ അടയ്ക്കാൻ പദ്ധതിയിടുന്നത്. Share This News
പുതിയ ഹ്യുണ്ടായ് i10
മൂന്നാം തലമുറ ഹ്യുണ്ടായ് ഐ 10 അയർലണ്ടിന്റെ നിരത്തുകളിൽ എത്തി. 2020 മോഡൽ ഐ 10 കുറച്ചു വ്യത്യസ്തമായ ബോഡി സ്റ്റൈലിങ്ങോടുകൂടിയാണ് എത്തിയിരിക്കുന്നത്. നീളത്തിലും വീതിയിലും വർദ്ധനവുണ്ട് ഈ പുതിയ ഹ്യുണ്ടായ് i10യിൽ എന്നാൽ ഉയരം 20 മില്ലിമീറ്റർ കുറച്ചിരിക്കുന്നു. സ്റ്റൈലിഷ് ഗ്രിൽ, സ്ലിക്ക് സ്പോട്ട്ലൈറ്റുകൾ, 15 ഇഞ്ച് അലോയ് വീലുകൾ ഈ പുതിയ മോഡലിനെ എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാൻ ധൈര്യപ്പെടുത്തുന്നു. ടൊയോട്ട യാരിസാണ് പ്രധാന എതിരാളി. ഇന്റീരിയർ ഹ്യുണ്ടായ് പുതിയ i10 ഉൾവശം മെച്ചപ്പെടുത്തി എന്ന് തന്നെ പറയാം. കാറിന്റെ ദൈർഘ്യത്തിൽ നേരിയ വർദ്ധനവ് വരുത്തിയതിനാൽ പഴയ മോഡലിനെ അപേക്ഷിച്ച് മാന്യമായ ലെഗ് റൂം ഉണ്ട്. വീൽബേസിന്റെയും മെച്ചപ്പെട്ട സ്റ്റിയറിംഗിന്റെയും വിപുലീകരണം മോട്ടോർവേയിൽ ഡ്രൈവിംഗ് ദൃഢപ്പെടുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എല്ലാ ദിശയിലും നിന്നും സുഗമമായി കാണാവുന്ന രീതിയിലാണ് 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഘടിപ്പിച്ചിരിക്കുന്നത്. ഐ10-…
ഡബ്ലിനിൽ 22 കാരന് പാമ്പുകടിയേറ്റു
പാമ്പുകൾ ഇല്ലാത്ത അയർലണ്ടിൽ 22 കാരന് പാമ്പുകടിയേറ്റു. ഡബ്ലിനിലാണ് സംഭവം നടന്നത്. ആഫ്രിക്കയിലും വെസ്റ്റേൺ അറബിയയിലും കണ്ടുവരുന്ന പഫ് ആഡ്ഡർ എന്നറിയപ്പെടുന്ന പാമ്പിന്റെ കടിയാണ് ഇയാൾക്കേറ്റത്. സ്വകാര്യമായി സൂക്ഷിച്ചിരുന്ന പാമ്പിന്റെ കടിയേറ്റാണ് ഇയാൾ ആശുപത്രിയിൽ കഴിയുന്നത്. നാഷണൽ റെപ്‌റ്റൈൽ സൂവിൽ ആന്റിവെനം ആവശ്യപ്പെട്ട് അപേക്ഷ വന്നതോടെയാണ് വിവരം പുറത്തായത്. അയർലണ്ടിൽ ആന്റിവെനം സൂക്ഷിക്കാനുള്ള ലൈസൻസ് നാഷണൽ റെപ്‌റ്റൈൽ സൂവിന് മാത്രമാണുള്ളത്. നിലവിൽ പഫ് ആഡ്ഡർ പാമ്പിന്റെ വിഷത്തിനുള്ള ആന്റിവെനം ലഭ്യമല്ലാത്തതിനാൽ യുകെയിൽ ഇന്നും ഇത് കൊണ്ടുവരേണ്ടി വരും. Share This News
Studio Apartment: Clonsilla
Studio apartment with 1 bed room kitchen and 1 bath available at Clonsilla for 1 year. It’s a fully furnished apartment. Clonsilla train station is just 700 mtr away. Contact : Joe V – 0876105940 . Share This News
കൊറോണ വൈറസ് രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ശ്രമം
ഇറ്റലിയിൽ നിന്ന് ഡബ്ലിൻ എയർപോർട്ടിൽ ഇറങ്ങി ട്രെയിൻ മാർഗം ബെൽഫാസ്റ്റിനു പോയ നോർത്തേൺ അയർലണ്ടുകാരിയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആരെയെങ്കിലും തിരിച്ചറിയാൻ അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള പൊതുജനാരോഗ്യ അധികൃതർ ശ്രമിക്കുന്നു. രോഗിയുടെ സ്വകാര്യ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, പക്ഷേ ഇത് ഒരു സ്ത്രീയാണെന്ന് അറിയാം. ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ പരിശോധന നടത്തിയപ്പോൾ, വീട്ടിലേയ്ക്ക് മടങ്ങാൻ അനുവദിച്ചതായും അവിടെ സ്പെഷ്യലിസ്റ്റ് വൈദ്യചികിത്സ സ്വീകരിക്കുന്നതായും അറിയുന്നു. ഇമ്മിഗ്രേഷൻ ക്ലീറൻസ് അടക്കം പലരും ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടാവാം. അതുപോലെ തന്നെ പബ്ലിക് ട്രാസ്പോർട്ട് സൗകര്യം ഉപയോഗിച്ചപ്പോളും ഇവർ പലരുമായി അടുത്തിടപിഴകിയിട്ടുണ്ടാവാം എന്നാണ് കരുതുന്നത്. അതിനാൽ ഇരു ബോർഡറുകളിലും ഇപ്പോൾ ചെക്കിങ് കർശനമാക്കിയിരിക്കുകയാണ്. Share This News
Accommodation Available for 1 female, SINGLE BED
Temporary/Long Term Accommodation Available for 1 female, SINGLE BED vacancy. Address Of the House: 2, Ardoyne house, Pembroke park, Ballsbridge, Dublin 4 -Rent would be €490 exclusive of wifi and electricity (usually WiFi €10/month and electricity €10-20/ month) About place – 2 BHK -Seperate wardrobes,sidetables – Kitchen, lobby, living room – Calm and quite environment. – Tesco 7-8 mins walk, lidl 15 mins walk , Aldi 20 mins walk – City centre 2.5 kms, quick bus connectivity, bus stop for 46A, 4, 7, 145, 155, 39A etc 5min available -Ranelagh…
മാർച്ച് 19 വ്യാഴാഴ്ച്ച കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു
വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ്, കെയറർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ 2020 മാർച്ച് 19 വ്യാഴാഴ്ച്ച ആരംഭിക്കുമെന്ന് അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5) കോഴ്സ് പഠിക്കാനായി ബി & ബി നഴ്സിംഗ് ltd പുതിയ ബാച് അഡ്മിഷൻ സ്വീകരിച്ചു തുടങ്ങി. ഡബ്ലിനില്‍ ക്‌ളാസുകള്‍ നടക്കുന്നത് താലയിലാണ്. മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക. Margaret Byrne 087 6865034…
ഫെബ്രുവരി ലക്കം ഐറിഷ് വനിത E-Magazine
2020 ഫെബ്രുവരി ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. . Share This News
ഡബ്ലിനിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മാസ്റ്റർകാർഡ്
അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ അയർലണ്ടിൽ 1,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി മാസ്റ്റർകാർഡ്. ഡബ്ലിനിലെ ലെപ്പേർഡ്‌സ്ടൗണിലെ ഒരു പുതിയ കാമ്പസ് സൈറ്റ് യൂറോപ്പിനായുള്ള മാസ്റ്റർകാർഡിന്റെ സാങ്കേതിക കേന്ദ്രമായി മാറും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് 2008 മുതൽ ഡബ്ലിനിൽ സാന്നിധ്യമുണ്ട്, നിലവിൽ 36 പേരായിരുന്നു ആദ്യഘട്ടത്തിൽ ജോലിക്ക് ഉണ്ടായിരുന്നത്. മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് ബിസിനസുകൾ അവരുടെ ചുവടുറപ്പിച്ചിരിക്കുന്നത് അയർലൻഡിലാണ്. യൂറോപ്പ്യൻ ഹെഡ് ക്വാർട്ടേഴ്‌സ് അയർലണ്ടിൽ പ്രവർത്തിപ്പിക്കുന്ന ധാരാളം വമ്പൻ കമ്പനികൾ ഇപ്പോഴുണ്ട്. ഫേസ്ബുക്കും ഗൂഗിളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. Share This News
Room wanted in Dunlaoughaire, Blackrock or Bray
Hi, I am Blessy working as a staff nurse in Glenagary searching an accomodation in Dunlaoughaire, Blackrock, Bray or any near places which should be close to dart station. My family includes husband and a 4 years old daughter. Thanks, Thomas – 0894714276 . Share This News