വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രാദേശിക സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടു കൂടി കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം (WCRF)രൂപീകരിച്ചു. പ്രാരംഭ ഘട്ടമായി നാളെ 30/03/2020 രാവിലെ 9മണി മുതല്‍ വൈകിട്ടു 5മണി വരെ ആഴ്ച്ചയില്‍ എഴ് ദിവസവും പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സപ്പോർട്ട് കാൾ സെന്റർ നിലവില്‍ വരും. ഭവന,ആസൂത്രണ,തദ്ദേശഗവര്ണ്മെന്റ് സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രി ശ്രീ ഇയോഗന്‍ മര്‍ഫിയുടെ നിര്‍ദ്ദേശാനുസരണമാണ് എല്ലാ പ്രാദേശിക ഭരണ കൗണ്‍സിലുകളുടെയും നേതൃത്വത്തില്‍ COVID19 മഹാമാരിയെ നേരിടുന്നതിനു ഉള്ള പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുവാന്‍ വേണ്ടിയാണ് CRF കമ്മ്യൂണിറ്റി റെസ്പോൺസ് ഫോറം രൂപീകരിച്ചത്. അതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമാണ് നാളെ വെക്സ്ഫോര്‍ഡ് കൗണ്ടി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. സമൂഹത്തില്‍ അടിയന്തിരമായി കരുതല്‍ ആവശ്യമുള്ള ജനങ്ങളെ കണ്ടെത്തി അവര്‍ക്കു ആവശ്യമുള്ള സഹായ സഹകരണങ്ങള്‍ ഉടനടി എത്തിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. WCRFമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ പേരുവിവരം…
അയർലണ്ടിലും ലോക്ക് ഡൗൺ: ഗാർഡ പരിശോധന കർശനമാക്കി
മാർച്ച് 27 വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് അയർലണ്ടിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെ ചെറുത്തു നിർത്താനുള്ള അയർലണ്ടിന്റെ ഈ പ്രക്രിയ വളരെ വൈകിപ്പോയെന്നാണ് പൊതുവെയുള്ള വിമർശനം. ഏപ്രിൽ 12 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഗാർഡയ്ക്ക് അധികമായ ചുമതലകളും അധികാരവും നൽകി. മാർച്ച് 30 തിങ്കളാഴ്ച്ച വരെ കൂടുതൽ പട്രോളിംഗിനും ചെക്കിങ്ങിനുമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ചെക്കിങ് കർശനമാക്കും. അനാവശ്യമായ യാത്രകൾ ഒരു കാരണവശാലും സാധിക്കില്ല. ഒരു കാരണവശാലും നിങ്ങളുടെ വീടിന്റെ 2 കിലോമീറ്റർ ദൂരത്തിന് പുറത്ത് യാത്ര ചെയ്യരുത്. എന്തൊക്കെ ചെയ്യാം/ചെയ്യരുത് തികച്ചും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഇനി പുറത്തിറങ്ങാനാവുകയുള്ളു. ജോലിയുടെ ഭാഗമായി പുറത്തിറങ്ങാം. എന്നാൽ വീട്ടിൽ നിന്ന് ചെയ്യാൻ സാധിക്കുന്ന ജോലിയാണെങ്കിൽ പുറത്തിറങ്ങാൻ സാധിക്കില്ല. ആരോഗ്യം, സാമൂഹിക പരിപാലനം അല്ലെങ്കിൽ മറ്റ് അവശ്യ സേവനം എന്നിവയ്ക്ക് വീടുവിട്ടിറങ്ങാം. ഭക്ഷണം, മരുന്ന്,…
കെയറർ കോഴ്സ് പുതിയ ഓൺലൈൻ ബാച്ച് ഏപ്രിൽ 4 ശനിയാഴ്ച്ച ആരംഭിക്കുന്നു
അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ ആവശ്യമായ യോഗ്യത നേടാനുള്ള QQI LEVEL 5 HEALTHCARE SUPPORT കോഴ്സിലേക്കുള്ള പുതിയ ഓൺലൈൻ ബാച്ച് ഏപ്രിൽ 4 ശനിയാഴ്ച്ച ആരംഭിക്കുന്നു. കൊറോണ സാഹചര്യം മൂലം നിരവധി HSE ഹോസ്പിറ്റലുകളും നഴ്സിംഗ് ഹോമുകളും ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തുന്നതിനാൽ ധാരാളം ആളുകൾ ഇപ്പോൾ ഈ കോഴ്സിന് ചേർന്ന് ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കാനുള്ള തിരക്കിലാണ്. മാർച്ചിൽ ആരംഭിച്ച ബാച്ച് ഫുൾ ആയതിനെത്തുടർന്ന് ശനിയാഴ്ച്ച ദിവസങ്ങളിൽ അടുത്ത ബാച്ചിന് ക്ലാസുകൾ നടത്തുന്നതായിരിക്കും എന്ന് B&B Nursing Ltd അറിയിച്ചു. മലയാളികളിൽ ബഹുഭൂരിപക്ഷം ആൾക്കാരും QQI LEVEL 5 HEALTHCARE SUPPORT ഒരു പതിറ്റാണ്ടിലേറെയായി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് B&B Nursing Ltd. ഡബ്ലിൻ, കോർക്ക് എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള B&B Nursing Ltd ഇപ്പോൾ പൂർണ്ണമായും ഓൺലൈൻ ആയി ക്ലാസ്സുകൾ സംഘടിപ്പിക്കുന്നുണ്ട്. അയർലണ്ടിൽ കെയർ…
കൊറോണ: താലയിലെ കുട്ടികളുടെ ആശുപത്രി അടക്കുന്നു
കൊറോണ വൈറസ് ബാധയെത്തുടർന്ന് താലയിലെ കുട്ടികളുടെ ആശുപത്രി താൽക്കാലികമായി അടക്കുന്നു. കോവിഡ് -19 പാൻഡെമിക് കാരണം ഡബ്ലിനിലെ താല ഹോസ്പിറ്റലിലെ അക്യൂട്ട് പീഡിയാട്രിക് സേവനങ്ങൾ താൽക്കാലികമായി ക്രംലിൻ, ടെമ്പിൾ സ്ട്രീറ്റ് എന്നീ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കുന്നു. അതുപോലെ തന്നെ പീഡിയാട്രിക് ഔട്ട് പേഷ്യന്റ്, അടിയന്തിര പരിചരണ കേന്ദ്ര സേവനങ്ങൾ എന്നിവ ബ്ലാഞ്ചാർഡ്സ്റ്റൗണിലെ കൊനോലി ആശുപത്രിയിലേക്ക് മാറ്റുന്നു. മാർച്ച് 27 വെള്ളിയാഴ്ച്ച അർദ്ധരാത്രി മുതലാണ് മാറ്റങ്ങൾ നിലവിൽ വരുക. LATEST INFORMATION https://www.youtube.com/watch?v=WToNBcRlKRo Share This News
കൊറോണ: സഹായ ഹസ്തവുമായി അയർലണ്ടിലെ ഇന്ത്യൻ എംബസ്സി
അയർലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിനു താങ്ങും തണലുമായി അയർലണ്ടിലെ ഇന്ത്യന്‍ അംബാസഡർ സജീവമായി രംഗത്ത്. ഇന്ത്യന്‍ അംബാസഡർ ശ്രീ.സന്ദീപ് കുമാര്‍ അവറുകളുടെ നേത്യത്വത്തില്‍ കൊറോണയെന്ന ഈ മഹാമാരിയെ തുടര്‍ന്ന് ഉടലെടുത്ത സഹാചര്യങ്ങളെ മറി കടക്കുവാനും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ട സഹായ സഹകരണങ്ങള്‍ക്കും വേണ്ടി കമ്യുണിറ്റി സപ്പോർട്ട് ഗ്രുപ്പുകള്‍ (CSG) രൂപികരിച്ചു. ജിവിത്തതിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജരെ അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ ആർക്കെങ്കിലും ഈ മഹാമാരിയുമായി ബന്ധപ്പെട്ടു പ്രയാസങ്ങള്‍ അനുഭവിക്കുകയാണ് എങ്കില്‍ വേണ്ട സഹായ സഹകരണങ്ങള്‍ ഉടനടി ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഇത് രൂപവത്കരിച്ചിട്ടുളത്. ആയതിലേയ്ക്ക് കൗണ്ടി വെക്സ്ഫോര്‍ഡില്‍ കമ്യുണിറ്റി സപ്പോര്‍ട്ട് ഗ്രുപ്പിനു നേത്യത്വം കൊടുക്കുന്നവരുടെ പേരും വിശദാംശങ്ങളും താഴെ ചേര്‍ക്കുന്നു. Contact Numbers of the community support group members in County Wexford (DISTRICT WISE) 1.Mr REJITH THOMAS: 08997 74780 (NEWROSS DISTRICT)…
കൊറോണ: ആഴ്ചയിൽ 350 യൂറോ വേതനം ലഭിക്കും
പ്രതിസന്ധി ബാധിച്ച ഐറിഷ് തൊഴിലാളികൾക്കും കമ്പനികൾക്കും സാമ്പത്തിക സഹായം നൽകുന്നതിനായി സർക്കാർ ദേശീയ കോവിഡ് -19 വരുമാന സഹായ പദ്ധതി പ്രഖ്യാപിച്ചു. അയർലണ്ടിൽ കൊറോണ മൂലം ജോലി നഷ്ടപ്പെട്ടവരെ സാമ്പത്തികമായി സഹായിക്കാൻ പ്രതിവാര നികുതി രഹിത തുക ആഴ്ചയിൽ 410 യൂറോ വരെ ആക്കി ഉയർത്തി. ഇത് നികുതിക്ക് മുമ്പ് ആഴ്ചയിൽ 500 യൂറോയ്ക്ക് തുല്യമാണ്. പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അടിയന്തിര കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് ആഴ്ചയിൽ 350 യൂറോ ലഭിക്കും (203 യൂറോയിൽ നിന്ന് വർദ്ധനവ്). കോവിഡ് -19 അസുഖ പേയ്മെന്റും ആഴ്ചയിൽ 350 യൂറോയാക്കി ഉയർത്തും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ അഫയേഴ്സ്, സോഷ്യൽ പ്രൊട്ടക്ഷൻ വകുപ്പിൽ നിന്ന് നേരിട്ട് 350 യൂറോ ലഭിക്കും (റവന്യൂ പദ്ധതി പകരം) മോർട്ട്ഗേജുകൾ, വാടക അല്ലെങ്കിൽ യൂട്ടിലിറ്റി ബില്ലുകൾ എന്നിവയിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന…
അയർലണ്ടിൽ കൊറോണ പരിശോധനയ്ക്ക് ഇനി രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കണം
കോവിഡ് -19 പരിശോധനയ്ക്കായി പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. അതായത് ഭാവിയിൽ കൊറോണ ടെസ്റ്റിന് യോഗ്യത നേടുന്നതിന് രോഗികൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. മിഡ്വെസ്റ്റിൽ കോവിഡ് -19 ടെസ്റ്റിനായി കാത്തിരിക്കുന്നവരുടെ എണ്ണം 8,000 കഴിഞ്ഞു. ഈ സാഹചര്യത്തിൽ വെറും സംശയത്തിന്റെ പേരിൽ മാത്രം ടെസ്റ്റ് ചെയ്തു നോക്കുന്നവരെ ഒഴിവാക്കാനാണ് പുതിയ നീക്കം. അത്യാവശ്യമില്ലാത്തവർ കൂടി ടെസ്റ്റിന് എത്തിയാൽ, തിരക്ക് കൂടി ആവശ്യക്കാരെ പോലും പരിശോചിക്കാൻ കഴിയാത്ത അവസ്ഥ വരാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് പുതിയ നിയമ നടപടി. രോഗികൾക്ക് രണ്ട് പ്രധാന ലക്ഷണങ്ങൾ കാണിക്കേണ്ടിവരും – പനി, ചുമ അല്ലെങ്കിൽ ശ്വാസതടസ്സം. ഈ ലക്ഷണങ്ങൾ ഉള്ളവർക്ക് മുൻഗണന ലഭിക്കും. അയർലണ്ടിൽ 1,329 കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. 204 പുതിയ കേസുകൾ തിങ്കളാഴ്ച അർദ്ധരാത്രി വരെ രാജ്യത്തൊട്ടാകെയുള്ള ലബോറട്ടറികളിൽ 17,992 ടെസ്റ്റുകൾ നടത്തി, 93% ടെസ്റ്റുകളും…
Be on Call for Ireland: 60,000-ലധികം പേർ രജിസ്റ്റർ ചെയ്തു
മാർച്ച് 20 വെള്ളിയാഴ്ച എച്ച്എസ്ഇ ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഇതുവരെയുള്ള കണക്കുപ്രകാരം COVID-19 റിക്രൂട്ട്മെന്റ് ഡ്രൈവിനായി 60,000-ത്തിലധികം ആളുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ഇത് എച്ച്എസ്ഇക്ക് വലിയ പ്രതികരണമാണ് ലഭിച്ചത് എന്ന് തന്നെ വേണം പറയാൻ. ഈ നിർണായക ഘട്ടത്തിൽ അയർലണ്ടിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾക്കായി നൽകുന്ന പിന്തുണ ഇത് വ്യക്തമായി എടുത്തുകാണിക്കുന്നു. ഇന്റർവ്യൂകളും പ്രൊഫഷണൽ രജിസ്ട്രേഷൻ പരിശോധിക്കുന്നതും ഉൾപ്പെടുന്ന ഒരു ചുരുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരുടെ പ്രൊഫഷണൽ രെജിസ്ടസ്റ്റൻ പരിശോധിച്ച് ഷോർട്ലിസ്റ്റ് ചെയ്യും. ശേഷം, ഇന്റർവ്യൂ നടത്തി നിയമനം നടത്തും. ആരോഗ്യ സേവനങ്ങളിൽ നിലവിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ധാരാളം വിദഗ്ധരുണ്ട്. ആരോഗ്യ സേവനങ്ങളിലുടനീളം ശേഷി മെച്ചപ്പെടുത്തുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യുന്നവരോട് അവരവരുടെ മാനേജറുമായി ചർച്ച ചെയ്ത് ഫുൾ ടൈം ജോലി ചെയ്യാനായിരിക്കും…
പുതിയ ലക്ഷുറി വീട് വില്പനയ്ക്ക് (സൗത്ത് മാറാട്)
പുതിയ ലക്ഷുറി വീട് വില്പനയ്ക്ക്. മൂവാറ്റുപുഴ – പിറവം റോഡിൽ (സൗത്ത് മാറാട്) മുറ്റത്ത് കിണറോടുകൂടിയ വീട് വില്പനയ്ക്ക്. 30 സെന്റ് സ്ഥലത്ത് പണിതിരിക്കുന്ന ഈ 1400 സ്ക്വയർ ഫീറ്റ് വീടിന് 4 ബെഡ് റൂമുകളും 3 ബാത്ത് റൂമുകളുമുണ്ട്. മൂവാറ്റുപുഴ – പിറവം റോഡിൽ 5 കിലോമീറ്റർ ദൂരത്തിൽ സൗത്ത് മാറാടിലാണ് ഈ പുതിയ ലക്ഷുറി വീട് സ്ഥിതിചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447 215 436 എന്ന നമ്പറിൽ ബന്ധപ്പെടാം. Share This News
കൊറോണ വൈറസ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു
അയർലൻഡ്: കൊറോണ വൈറസിനായി ഡസൻ കണക്കിന് പുതിയ പരീക്ഷണ കേന്ദ്രങ്ങൾ രാജ്യമെമ്പാടും തുറക്കുന്നു. പല വേദികളിലും സാധാരണയായി സാമൂഹിക അല്ലെങ്കിൽ കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളും വേദികളുമാണ് ഇതിനായി വിനിയോഗിക്കുന്നത്. ജിഎഎ സ്റ്റേഡിയങ്ങളും മൈതാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. Croke Park, Páirc Uí Chaoimh in Cork, Nowlan Park in Kilkenny എന്നിവ ഇതിൽ പെടുന്ന ചിലതാണ്. അപ്പോയിന്റ്മെന്റ് പ്രകാരം ഒരു നിർദ്ദിഷ്ട സമയത്ത് കേന്ദ്രത്തിലേക്ക് വരാൻ ആവശ്യപ്പെടുമെന്ന് എച്ച്എസ്ഇ അറിയിച്ചു. പ്രാഥമിക പരിചരണ നിലവാരം, അപകടസാധ്യത, സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അപ്പോയ്ന്റ്മെന്റ് സിസ്റ്റത്തിലൂടെ മാത്രം കൊറോണ ടെസ്റ്റിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അപ്പോയിന്റ്മെന്റ് ഇല്ലാത്തവരെ ടെസ്റ്റ് സെന്ററിലേക്ക് കടത്തി വിടില്ല. വരുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ഉണ്ടോ എന്ന് പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാവും. പരിശോധനയ്ക്കായി വരാൻ അപ്പോയിന്റ്മെന്റ് ഉള്ളവരാണെന് ഉറപ്പാക്കിയശേഷം, അവരവരുടെ കാറുകളിൽ തന്നെ ടെസ്റ്റിംഗ്…