മാർച്ച് 20 വെള്ളിയാഴ്ച എച്ച്എസ്ഇ ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഇതുവരെയുള്ള കണക്കുപ്രകാരം COVID-19 റിക്രൂട്ട്മെന്റ് ഡ്രൈവിനായി 60,000-ത്തിലധികം ആളുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തു. ഇത് എച്ച്എസ്ഇക്ക് വലിയ പ്രതികരണമാണ് ലഭിച്ചത് എന്ന് തന്നെ വേണം പറയാൻ. ഈ നിർണായക ഘട്ടത്തിൽ അയർലണ്ടിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ ആരോഗ്യ സേവനങ്ങൾക്കായി നൽകുന്ന പിന്തുണ ഇത് വ്യക്തമായി എടുത്തുകാണിക്കുന്നു. ഇന്റർവ്യൂകളും പ്രൊഫഷണൽ രജിസ്ട്രേഷൻ പരിശോധിക്കുന്നതും ഉൾപ്പെടുന്ന ഒരു ചുരുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് നീങ്ങുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരുടെ പ്രൊഫഷണൽ രെജിസ്ടസ്റ്റൻ പരിശോധിച്ച് ഷോർട്ലിസ്റ്റ് ചെയ്യും. ശേഷം, ഇന്റർവ്യൂ നടത്തി നിയമനം നടത്തും. ആരോഗ്യ സേവനങ്ങളിൽ നിലവിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന ധാരാളം വിദഗ്ധരുണ്ട്. ആരോഗ്യ സേവനങ്ങളിലുടനീളം ശേഷി മെച്ചപ്പെടുത്തുന്നതിനായി പാർട്ട് ടൈം ജോലി ചെയ്യുന്നവരോട് അവരവരുടെ മാനേജറുമായി ചർച്ച ചെയ്ത് ഫുൾ ടൈം ജോലി ചെയ്യാനായിരിക്കും…
പുതിയ ലക്ഷുറി വീട് വില്പനയ്ക്ക് (സൗത്ത് മാറാട്)
പുതിയ ലക്ഷുറി വീട് വില്പനയ്ക്ക്. മൂവാറ്റുപുഴ – പിറവം റോഡിൽ (സൗത്ത് മാറാട്) മുറ്റത്ത് കിണറോടുകൂടിയ വീട് വില്പനയ്ക്ക്. 30 സെന്റ് സ്ഥലത്ത് പണിതിരിക്കുന്ന ഈ 1400 സ്ക്വയർ ഫീറ്റ് വീടിന് 4 ബെഡ് റൂമുകളും 3 ബാത്ത് റൂമുകളുമുണ്ട്. മൂവാറ്റുപുഴ – പിറവം റോഡിൽ 5 കിലോമീറ്റർ ദൂരത്തിൽ സൗത്ത് മാറാടിലാണ് ഈ പുതിയ ലക്ഷുറി വീട് സ്ഥിതിചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9447 215 436 എന്ന നമ്പറിൽ ബന്ധപ്പെടാം. Share This News
കൊറോണ വൈറസ് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു
അയർലൻഡ്: കൊറോണ വൈറസിനായി ഡസൻ കണക്കിന് പുതിയ പരീക്ഷണ കേന്ദ്രങ്ങൾ രാജ്യമെമ്പാടും തുറക്കുന്നു. പല വേദികളിലും സാധാരണയായി സാമൂഹിക അല്ലെങ്കിൽ കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്റ്റേഡിയങ്ങളും വേദികളുമാണ് ഇതിനായി വിനിയോഗിക്കുന്നത്. ജിഎഎ സ്റ്റേഡിയങ്ങളും മൈതാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. Croke Park, Páirc Uí Chaoimh in Cork, Nowlan Park in Kilkenny എന്നിവ ഇതിൽ പെടുന്ന ചിലതാണ്. അപ്പോയിന്റ്മെന്റ് പ്രകാരം ഒരു നിർദ്ദിഷ്ട സമയത്ത് കേന്ദ്രത്തിലേക്ക് വരാൻ ആവശ്യപ്പെടുമെന്ന് എച്ച്എസ്ഇ അറിയിച്ചു. പ്രാഥമിക പരിചരണ നിലവാരം, അപകടസാധ്യത, സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അപ്പോയ്ന്റ്മെന്റ് സിസ്റ്റത്തിലൂടെ മാത്രം കൊറോണ ടെസ്റ്റിങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. അപ്പോയിന്റ്മെന്റ് ഇല്ലാത്തവരെ ടെസ്റ്റ് സെന്ററിലേക്ക് കടത്തി വിടില്ല. വരുന്നവർക്ക് അപ്പോയ്ന്റ്മെന്റ് ഉണ്ടോ എന്ന് പരിശോധിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാവും. പരിശോധനയ്ക്കായി വരാൻ അപ്പോയിന്റ്മെന്റ് ഉള്ളവരാണെന് ഉറപ്പാക്കിയശേഷം, അവരവരുടെ കാറുകളിൽ തന്നെ ടെസ്റ്റിംഗ്…
Accommodation available in Tyrrelstown
Long term accommodation available from now for a FEMALE to share in 3Bhk 3 bathroom house in Tyrrelstown, Dublin 15. Bus stop:-1 min walk 40D bus. Lidl shop:-5 min walk Rent:- €650. Please call us if interested…phone Libi :- +353 894334161 . Share This News
കൂടുതൽ സ്റ്റാഫുകളെ നിയമിക്കാൻ സൂപ്പർമാർക്കറ്റുകൾ
അയർലണ്ടിലെ കൊറോണ സാഹചര്യത്തിൽ കൂടുതൽ ആളുകളെ നിയമിക്കാൻ തയ്യാറായി പ്രശസ്ത സൂപ്പർ മാർക്കറ്റുകൾ. അധിക ഡിമാൻഡിനെ നേരിടാൻ അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു. ആൽഡി, ലീഡിൽ, സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ ഉടനടി കൂടുതൽ ജീവനക്കാരെ തേടിത്തുടങ്ങി. കൊറോണ കാരണം ജോലി നഷ്ടപ്പെട്ട റെസ്റ്ററന്റ്, ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്തിരുന്നവർക്ക് പരിഗണ പ്രസ്താവിച്ചിട്ടുണ്ട് മസ്ഗ്രോവ് ഗ്രൂപ്പ്. മസ്ഗ്രോവിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളാണ് സൂപ്പർ വാല്യൂ, സെൻട്ര, ഡേ ബ്രേക്ക് തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ. നൂറുകണക്കിന് റോളുകൾക്കായി റിക്രൂട്ട്മെന്റ് ഡ്രൈവുകൾ ലിഡിലും ആൽഡിയും അടുത്തിടെ ആരംഭിച്ചു. രാജ്യത്തൊട്ടാകെയുള്ള 400 അധിക സ്റ്റാഫുകളെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ലീഡിൽ. അതേസമയം, കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാരുടെ മണിക്കൂർ വേതന നിരക്കിൽ 10% ബോണസ് നൽകുമെന്ന് ടെസ്കോ അയർലൻഡ് പ്രഖ്യാപിച്ചു. https://www.youtube.com/watch?v=IM-OYNbpokU&t=4s Share…
കൊറോണ: ഗർഭിണിയായ നിങ്ങൾക്ക് ജോലി നഷ്ടപ്പെട്ടോ?
നിങ്ങൾ ഗർഭിണിയാണെങ്കിൽ, COVID-19 പാൻഡെമിക് സമയത്ത് നിങ്ങളുടെ തൊഴിലുടമയ്ക്ക് ജോലി ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് ഒരു സാമൂഹ്യക്ഷേമ (social welfare) പേയ്മെന്റിനായി അപേക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, നിങ്ങൾ അപേക്ഷിക്കുന്ന പേയ്മെന്റ് നിങ്ങളുടെ അവസാന തൊഴിൽ ദിവസം മുതൽ നിങ്ങൾ പ്രസവിക്കേണ്ട തീയതി (ഡ്യൂ ഡേറ്റ്) വരെയുള്ള ആഴ്ചകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. https://youtu.be/73Yh6-y6i7s നിങ്ങളുടെ പ്രസവ ഡ്യൂ ഡേറ്റ് നിങ്ങളുടെ അവസാന തൊഴിൽ ദിവസത്തിൽ നിന്നും 16 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ, നിങ്ങൾ മാതൃത്വ ആനുകൂല്യത്തിന് (Maternity Benefit) വേണം അപേക്ഷിക്കാൻ. കാരണം, നിങ്ങൾക്ക് ഈ സാഹചര്യത്തിൽ സ്വമേധയാ മറ്റേർണിറ്റി ബെനഫിറ്റിന് അർഹതയുണ്ട്. നിങ്ങളുടെ അവസാന ജോലി ദിവസത്തിൽ നിന്ന് നിങ്ങളുടെ പ്രസവ ഡ്യൂ ഡേറ്റ് 16 ആഴ്ചയിൽ കൂടുതലാണെങ്കിൽ, നിങ്ങൾ COVID-19 പാൻഡെമിക് തൊഴിലില്ലായ്മ പേയ്മെന്റിനായി അപേക്ഷിക്കണം. ഈ പേയ്മെന്റ് നിങ്ങൾക്ക് 6 ആഴ്ച വരെ ലഭിക്കും. ആ കാലയളവിൽ നിങ്ങൾ ഒരു…
പെന്നിസ് അടച്ചു: രണ്ടാഴ്ച്ച ശമ്പളം നൽകും
പെന്നിസ് അടച്ചു: നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ന് വൈകുന്നേരം 5 മണി മുതൽ പെന്നിസ് സ്റ്റോറുകൾ അടച്ചു. പതിനായിരത്തോളം തൊഴിലാളികൾ ഈ ശൃംഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് രണ്ടാഴ്ചത്തേക്ക് പൂർണമായി ശമ്പളം നൽകും, തുടർന്ന് സ്ഥിതി അവലോകനം ചെയ്യും. Share This News
കൊറോണ: ഗ്രീസിൽ പത്ത് പേർ ഒരുമിച്ചാൽ 1,000 യൂറോ പിഴ
ഗ്രീസിൽ കൊറോണ വൈറസ് അണുബാധ 418 ആയി ഉയർന്നതിനാൽ 10 പേരുടെ ഔട്ട് ഡോർ സമ്മേളനങ്ങൾക്ക് ഗ്രീസിൽ നാളെ മുതൽ അടുത്ത നിരോധനം എന്ന് അധികൃതർ അറിയിച്ചു. നാളെ പ്രാബല്യത്തിൽ വരുന്ന ഈ നടപടി അനുസരിക്കാത്തവർക്ക് 1,000 യൂറോ പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു. Share This News
ക്യാഷ്ലെസ്സ് ട്രാൻസാക്ഷൻ പരിധി €50 ആക്കി
കോവിഡ് -19: കോൺടാക്ട് ലെസ്സ് ട്രാൻസാക്ഷൻ പരിധി €50 ആക്കി ഉയർത്തി. അയർലണ്ടിൽ കൊറോണ പകരുന്നത് അധികമായതിനെത്തുടർന്ന് പല ആൾക്കാരും നോട്ടുകൾ കൈമാറ്റം ചെയ്യുന്നതിൽ വിമുഖത കാണിച്ചു തുടങ്ങിയതിനെ തുടർന്ന് അയർലണ്ടിലെ എല്ലാ ബാങ്കുകളും അവരുടെ എടിഎം കാർഡ് ഉപയോഗിച്ചുള്ള ക്യാഷ് ലെസ്സ് (കോൺടാക്ട് ലെസ്സ്) ഇടപാടുകൾ €50 ആക്കി. ഒറ്റത്തവണ €30 വരെയായിരുന്നു ഇതുവരെയുള്ള ട്രാൻസാക്ഷൻ പരിധി. ഇത് €20 അധികമായി കൂട്ടിച്ചേർത്ത് ഇപ്പോൾ 50 യൂറോ ആയി. Share This News
കോവിഡ് -19 ന്റെ 40 പുതിയ കേസുകൾ സ്ഥിരീകരിച്ചു, പബ്ബുകൾ അടച്ചു
കോവിഡ് -19 ന്റെ 40 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ അയർലൻഡ് റിപ്പബ്ലിക്കിലെ മൊത്തം കേസുകളുടെ എണ്ണം 169 ആയി. പുതിയ കേസുകളിൽ 23 പുരുഷന്മാരും 17 പേർ സ്ത്രീകളുമാണ് ഉള്ളത്. ഇതിൽ പേർ 25 രാജ്യത്തിന്റെ കിഴക്കുള്ളവരും, ഒമ്പത് പേർ പടിഞ്ഞാറ് ഭാഗത്തും, ആറ് പേർ തെക്ക് ഭാഗത്തുള്ളവരുമാണ്. അയർലണ്ടിൽ ഇതുവരെ വൈറസുമായി ബന്ധപ്പെട്ട് രണ്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ നാൽപത്തിയഞ്ച് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു. പബ്ബുകൾ അടയ്ക്കാൻ ആവശ്യപ്പെട്ടു കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ഹോട്ടലുകളും ബാറുകളും പബ്ബുകളും ഇന്ന് രാത്രി മുതൽ മാർച്ച് 29 വരെ അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കിൽ വീണ്ടും കൂടുതൽ ദിവസങ്ങൾ അടയ്ക്കേണ്ടതായി വരുമെന്നും അറിയിച്ചിട്ടുണ്ട്. പബ്ബുകൾ അടച്ചിരിക്കുന്ന സാഹചര്യത്തിൽ ഹൗസ് പാർട്ടികൾ നടത്തരുതെന്നും സർക്കാർ ശക്തമായി ഉപദേശിച്ചിട്ടുണ്ട്. Share This News