ശിശുസംരക്ഷണം കണ്ടെത്താൻ കഴിയാത്ത ആരോഗ്യ പ്രവർത്തകർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകുമെന്ന് HSE. കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ജീവിത പങ്കാളികൾക്ക് അവരുടെ ജോലിയിൽ നിന്ന് വിട്ട് വീടുകളിൽത്തന്നെ കുഞ്ഞുങ്ങളെ നോക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പല യൂണിയനുകളും ഇതിനെ അപലപിച്ചിരുന്നു. സിംഗിൾ പേരന്റ് ആയിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരുന്ന പുതിയ ആനുകൂല്യത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് HSE. തങ്ങളുടെ കുഞ്ഞുങ്ങളുടെ നോക്കാൻ ക്രെഷുകളും സ്കൂളുകളും നിലവിൽ ഇല്ലാത്തതിനാൽ, ശിശുസംരക്ഷണത്തിനായി ശമ്പളത്തോടുകൂടിയ അവധി ജീവനക്കാർക്ക് നൽകുമെന്ന് ശിശുസംരക്ഷണം HSE പറഞ്ഞു. ശിശുസംരക്ഷണ ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഈ മഹാമാരിയുടെ സമയത്ത് നിർണായക ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് സ്റ്റാഫുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നുവെന്നാണ് എച്ച്എസ്ഇയുടെ നിലപാട്. Share This News
അയർലണ്ടിലെ വിസ പുതുക്കൽ താൽക്കാലികമായി ഓൺലൈനാക്കി
അയർലണ്ടിൽ നിലവിലുള്ളവരുടെ വിസാ കാലാവധി കോവിഡ് 19 ലോക്കഡോൺ പച്ഛാത്തലത്തിനിടയിൽ എക്സ്പയർ ആകുന്നവർക്ക് ഇപ്പോൾ ഇമെയിൽ ആയി burghquayregoffice@justice.ie എന്ന വിലാസത്തിലേക്ക് ഡീറ്റെയിൽസ് മെയിൽ ചെയ്താൽ മതി. COVID-19 പാൻഡെമിക് മൂലമുണ്ടായ അനിശ്ചിതത്വങ്ങളുടെ വെളിച്ചത്തിൽ, ഇപ്പോൾ മുതൽ 2020 മെയ് 20 വരെയുള്ള ഒരു താൽക്കാലിക നടപടിയായി, ഇനിപ്പറയുന്ന അനുമതികൾ മാറ്റുന്നതിനുള്ള അപേക്ഷകൾ ഇലക്ട്രോണിക് ആയി രജിസ്ട്രേഷൻ ഓഫീസ്, ബർഗ് ക്വേ, ഡബ്ലിനിലേക്ക് സമർപ്പിക്കാം. From Stamp To Stamp Stamp 1 (Critical Skill Employment Permit) Stamp 4 (after 2 completed years on CSEP and DBEI Stamp 4 support letter) Stamp 1 (Employment Permit) Stamp 4 (after 5 completed years on Employment Permits) Stamp 2 Stamp 1 (Employment Permit) Stamp…
For Rent in Belmayne, Dublin 13
Double bedroom with bathroom available to let from May . Location- Belmayne, Dublin 13. Located at few minutes walk from Clarehall shopping centre which has a selection of shops, gp clinic etc. Close to transportation links for city centre, 15 mins drive to airport, malahide and portmarnock. Kindly contact for more info – MINI ,0894852061 . Share This News
ഇളവുകളുമായി മോട്ടോർ ഇൻഷുറൻസ് കമ്പനികൾ
കോവിഡ് 19 പച്ഛാത്തലത്തിൽ അയർലണ്ടിലെ മിക്ക മോട്ടോർ ഇൻഷുറർമാരും റീഫണ്ടുകളോ ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ സമ്മതിച്ചു. യാത്രാ നിയന്ത്രണം നിലവിലിരിക്കെ ആളുകൾ അവരുടെ വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ പുതിയ ആശ്വാസകരമായ നടപടി. റീഫണ്ടോ, ഡിസ്കൗണ്ടോ ആയി ലഭിക്കുന്ന തുക ഓരോ കമ്പനിയെ ആശ്രയിച്ചും ഉപഭോക്താക്കളെ അനുസരിച്ചും വ്യത്യസ്തപ്പെടാം. നിലവിലെ ഈ നിയന്ത്രണങ്ങളുടെ കാലാവധി ഇപ്പോഴും അനിശ്ചിതത്വത്തിലാണെങ്കിലും മോട്ടോർ ഇൻഷുറൻസ് മേഖലയിലെ സാമ്പത്തിക ആഘാതം പൂർണ്ണമായി വിലയിരുത്താൻ ഇപ്പോൾ ഇത് വളരെ നേരത്തെയാണ്, എന്നാൽ ഐറിഷ് വിപണിയിലെ അതുല്യമായ വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ടു മിക്ക ഇൻഷുറൻസ് കമ്പനികളും റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറാണ് എന്ന് അറിയിച്ചു കഴിഞ്ഞു. എന്നാൽ Aviva, Liberty എന്നീ കമ്പനികൾ എന്നാൽ ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. റീഫണ്ടോ, ഡിസ്കൗണ്ട് പ്രീമിയങ്ങളോ നൽകാൻ തയ്യാറായ കമ്പനികൾ താഴെ പറയുന്നവയാണ്: Allianz AXA FBD…
കോൾ ബാക്ക് സേവനം ഒരുക്കി സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ
COVID-19 പാൻഡെമിക് സമയത്ത്, സിറ്റിസൺസ് ഇൻഫർമേഷൻ ഒരു പുതിയ ദേശീയ കോൾ ബാക്ക് സേവനം നടത്തുന്നു. ഏതെങ്കിലും ബെനിഫിറ്റുകളെപ്പറ്റിയോ അവകാശങ്ങളെക്കുറിച്ചോ എന്തെങ്കിലും സംശയം ഉണ്ടെന്നിരിക്കെ സിറ്റിസൺസ് ഇൻഫർമേഷൻ സെന്ററിന്റെ ഓഫീസ് നമ്പറിൽ പല തവണ വിളിച്ചിട്ടും നിങ്ങളുടെ ഫോൺ കോൾ അറ്റൻഡ് ചെയ്യുന്നില്ല അഥവാ ഒത്തിരിയധികം നേരം വൈറ്റിംഗിൽ നിൽക്കേണ്ട അവസ്ഥയുണ്ടോ? എങ്കിലിതാ, അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ. പൗരന്മാരുടെ അവകാശങ്ങളെ കുറിച്ച് നിങ്ങൾക്ക് ചോദ്യങ്ങളുണ്ടെങ്കിൽ, ഒരു സിറ്റിസൺസ് ഇൻഫർമേഷൻ സെന്റർ ഉദ്യോഗസ്ഥനിൽ നിന്ന് ഒരു ഫോൺ കോൾ അഭ്യർത്ഥിക്കാൻ citizeninformation.ie/callback സന്ദർശിക്കുക. പേരും, മൊബൈൽ നമ്പറും, ഇമെയിൽ ഐഡിയും, താമസിക്കുന്ന കൗണ്ടിയുടെ പേരും രേഖപ്പെടുത്തി ബദ്ധപ്പെട്ട വിഷയം ഏതാണെന്ന് ഡ്രോപ്പ് ഡൗണിൽ നിന്ന് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്താൽ മാത്രം മതി. 2 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസർ നമ്മെ ഇങ്ങോട്ട് വിളിച്ച് ആവശ്യമായ…
അയർലണ്ടിൽ 49 പേർ കൂടി മരിച്ചു
കോവിഡ് -19 രോഗനിർണയം നടത്തിയ 49 പേർ കൂടി മരിച്ചു, ആകെ മരണസംഖ്യ 769 ആയി. 769 മരണങ്ങളിൽ 386 പേർ ആശുപത്രിയിൽ മരിച്ചു എന്നാണ് കണക്ക്. ഇതിൽ 50 പേർ ഐസിയുവിൽ മരണമടഞ്ഞു. ഐസിയുവിൽ പ്രവേശിച്ചവരുടെ ശരാശരി പ്രായം 60. അയർലണ്ടിൽ മൊത്തം കൊറോണ കേസുകളുടെ എണ്ണം 16,671 ആയി. Share This News
പൊതുമേഖലാ ജോലിക്കാരുടെ ജീവിത പങ്കാളിക്ക് ശമ്പളത്തോടുകൂടിയ അവധി
അയർലണ്ടിൽ ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രഖ്യാപിച്ചു. പൊതുമേഖലയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് വീട്ടിൽ തന്നെ ശിശു സംരക്ഷണം നൽകാൻ അനുവദിക്കുന്നതിന് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. പബ്ലിക് സർവീസിൽ ജോലി ചെയ്യുന്ന ഏവരും ഈ ആനുകൂല്യത്തിന് അർഹരാവും. ഹെൽത്ത് കെയറിൽ തന്നെ ജോലി ചെയ്യുന്നവർ ആകണമെന്നില്ല. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഎച്ച്ഇറ്റി) ഈ നടപടി അംഗീകരിച്ചിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇത് പൊതുമേഖലാ ജീവനക്കാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ശിശു സംരക്ഷണത്തിനായിട്ടാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. അതിനാൽ കുട്ടികൾ ഉള്ളവർക്കായിരിക്കും ഇത് ലഭിക്കുക. ഇരുവരും ആരോഗ്യ മേഖലയിലെ പ്രവർത്തകരായ ദമ്പതികൾ ആയിരിക്കണമെന്നില്ല. ഒരാൾ സ്വകാര്യമേഖലയിലും മറ്റൊന്ന് പൊതുമേഖലയിലും ജോലി ചെയ്യുന്ന…
സ്കൂളുകൾ ‘ആഴ്ചയിൽ ഒരിക്കൽ’ തുറക്കാൻ ആലോചന
അയർലണ്ടിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പതിയെ കുറയ്ക്കാനുള്ള പദ്ധതികൾ ആലോചനയിൽ. ‘ആഴ്ചയിൽ ഒരിക്കൽ’ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ആസൂത്രണം നടക്കുന്നു. അതുപോലെ തന്നെ 2 കിലോമീറ്ററിൽ കൂടുതൽ വ്യായാമത്തിനായി പോകാൻ അനുമതി നൽകാനുള്ള ചർച്ചകളും ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. ചില ഹാർഡ് വെയർ ഷോപ്പുകളും ഈ ആഴ്ച്ച മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയായി. വീട്, ബിസിനസ്സ് പരിപാലനം, ശുചിത്വം, കാർഷിക ഉപകരണങ്ങൾ അല്ലെങ്കിൽ പൂന്തോട്ടപരിപാലനം, കൃഷി, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന ഹാർഡ്വെയർ സ്റ്റോറുകൾ “എസ്സൻഷ്യൽ” പട്ടികയിൽ ആണെന്ന് കണക്കാക്കിയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുന്നത്. Share This News
ഇന്ത്യൻ അംബാസഡർ വിദ്യാർത്ഥികൾക്കായി ഫേസ്ബുക്ക് ലൈവിൽ വരുന്നു
2020 ഏപ്രിൽ 21 ചൊവ്വാഴ്ച രാവിലെ 11: 30 ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ സന്ദീപ് കുമാർ അയർലണ്ടിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിനായി ഒരു ഫേസ്ബുക്ക് ലൈവ് സെഷനിൽ വരുന്നു. ഇതിലേയ്ക്കായി ഡബ്ലിൻ ഇന്ത്യൻ എംബസി ഏവരെയും ക്ഷണിക്കുന്നു. അയർലണ്ടിലെ നിലവിലെ ലോക്ക്-ഡൗൺ അവസ്ഥകളെ പറ്റിയും സംസാരിക്കുകയും ഈ വെല്ലുവിളിയെ കൂട്ടായി നേരിടുന്ന എല്ലാവർക്കും പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്യും ഇന്ത്യൻ അംബാസഡർ ഈ ലൈവ് സെഷനിൽ. ഇവിടെ ക്ലിക്ക് ചെയ്ത് ഫേസ്ബുക് ലൈവ് സെഷനിൽ പങ്കുചേരാം. സമയം ഏപ്രിൽ 21 ചൊവ്വ 11:30 am -12:15 pm Share This News
അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം 13000 കവിഞ്ഞു
അയർലണ്ടിൽ 724 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടു കൂടി അയർലൻഡിലെ ആകെ കൊറോണ കേസുകളുടെ എണ്ണം 13000 കടന്നു. അയർലണ്ടിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 13,271 ആണ്. ഇതിൽ 25% പേർ ആരോഗ്യ പ്രവർത്തകരാണ്. 3,090 ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മൊത്തം കേസുകളിൽ 51% കേസുകൾ ഡബ്ലിനിലാണ്. രണ്ടാമതായി ഏറ്റവും കൂടുതൽ കേസുകളുള്ളത് കോർക്കിൽ. 43 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 486 ആയി ഉയർന്നു. രോഗം ഭേദമായവർ 77. Share This News