ഓണത്തെ വരവേൽക്കാൻ ഒരുങി ഡൻഗാർവ്വൻ മലയാളി അസ്സോസിയേഷൻ (DMA)

September 14 തിരുവോണ നാളിൽ ഉച്ചക്ക് 2 മണിക്ക് ആഘോഷങൾക്ക് തുടക്കം കുറിക്കുകയും ഇതോട്കൂടെ Angel Beats Waterford അവതരിപ്പിക്കുന്ന അടിപൊളി ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.. ഏവർക്കും സ്വാഗതം ഞങ്ങളുടെ ഈ ചെറിയ കൂട്ടായ്മയിലേക്ക്. Share This News

Share This News
Read More

വെക്സ്ഫോർഡിൽ കാസിൽബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി  (06-09-2024 മലയാളമാസം  ചിങ്ങം 21 അത്തം ദിനത്തിൽ) ഓണം ആഘോഷിച്ചു.

അയർലൻഡ്. വെക്സ്ഫോർഡിൽ കാസിൽബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി  (06-09-2024 മലയാളമാസം ചിങ്ങം 21 അത്തം ദിനത്തിൽ) ഓണം ആഘോഷിച്ചു.  ഉദ്ദേശം  നൂറ്റിമുപ്പതോളം ആളുകൾ പങ്കെടുത്തു. ആറുമണി വൈകിട്ട്  ആരംഭിച്ചു രാത്രി പതിനൊന്നരയോടെ കൂടി അവസാനിച്ചു. ഓണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കിയും, ഓണപ്പാട്ട് പാടുകയും, ചെണ്ടമേളത്തോടുകൂടിയും മാവേലിമന്നനെ വരവേറ്റു. കുട്ടികളുടേയും, മുതിർന്നവരുടേയും പാട്ടുകളും തിരുവാതിരയും കലാകായിക നൃത്തങ്ങളും  അരങ്ങേറി. എല്ലാവരും ഒന്നിച്ചുള്ള ഓണസദ്യയും ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം ഓണാശംസകൾ കൈമാറി പിരിഞ്ഞു. . Share This News

Share This News
Read More

Asian Delights Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു.

അയർലണ്ടിലെ മലയാളികൾക്ക് ഓണമൊരുക്കാൻ Asian ഡിലൈറ്റ്‌സ്, Santry ഓണം സദ്യ ബുക്കിംഗ് ആരംഭിച്ചു. മലയാളിക്ക് ഓണസദ്യ ഒരു വികാരം ആണ്, 28 ഐറ്റം അടങ്ങിയ ഓണസദ്യ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ. നാടൻ പാചകത്തിൽ പ്രാവീണ്യം നേടിയ ഷെഫ് നിങ്ങൾക്കായി തികച്ചും നാടൻ ഫ്രഷ് പച്ചക്കറികളാൽ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഊണ് മേശയിൽ എത്തിക്കാൻ തയ്യാറായി കഴിഞ്ഞു. നിങ്ങളുടെ മനസ് നിറച്ചു സദ്യ വിളമ്പാൻ ഞങ്ങൾ തയ്യാർ…. നിങ്ങളോ ? ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ… സെപ്റ്റംബർ 12 നു മുൻപായി നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യൂ, സിംഗിൾ പാക്ക് €25 ഫാമിലി പാക്ക് €96 (4 പേർക്ക് കഴിക്കാൻ ). മുൻ‌കൂർ ബുക്ക് ചെയ്യുന്നവർക്ക് താഴെ കാണുന്ന കളക്ഷൻ സെന്റർ വഴി ഓർഡർ കളക്ട ചെയ്യാവുന്നതാണ്. കളക്ഷൻ ടൈം സെപ്റ്റംബർ 14, 15 തീയതികളിൽ രാവിലെ…

Share This News
Read More

അയർലണ്ടിലെ അടുത്ത പൗരത്വ ചടങ്ങ് തീയതികൾ പ്രഖ്യാപിച്ചു

അയർലണ്ടിൽ സിറ്റിസൺഷിപ്പിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ നോക്കിയിരുന്ന വാർത്ത. അടുത്ത പൗരത്വ ചടങ്ങ് സെപ്റ്റംബർ 16 തിങ്കളാഴ്ച്ച ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കും. അപേക്ഷകർക്കുള്ള ക്ഷണങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. സിറ്റിസൺഷിപ്പ് സെറിമണി ദിവസം അപേക്ഷകർ തിരിച്ചറിയൽ രേഖകൾ ഹാജരാക്കേണ്ടതുണ്ട്, ഉദാഹരണത്തിന് സാധുവായ പാസ്‌പോർട്ട്. ഒരു സാധുവായ പാസ്‌പോർട്ട് ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റ് തിരിച്ചറിയൽ മാർഗ്ഗം കൊണ്ടുപോകേണ്ടതാണ്. സിറ്റിസൺഷിപ്പ് സെറിമണി ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോടുള്ള വിശ്വസ്തതയുടെ പ്രതിജ്ഞയെടുക്കും. ഇത് സംബന്ധിച്ച് കത്ത് മുഖേന അപേക്ഷകർക്ക് അറിയിപ്പുകൾ ലഭിക്കും. കൂടുതലായി അറിയുവാൻ: https://www.irishimmigration.ie/how-to-become-a-citizen/citizenship-ceremonies/   . Share This News

Share This News
Read More

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) തിരുവോണം 2024

ന്യൂബ്രിഡ്ജ്, കോ. കിൽഡെയർ – ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2024 ആഘോഷം സെപ്റ്റംബർ 14 ആം തിയതി ശനിയാഴ്ച Ryston Sports and Social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 9.30 നു വിവിധ കായിക / ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ചു 11.45 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു. ന്യൂബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ക്രിസ് പെൻഡർ, മാവേലി എന്നിവർ വിശിഷ്ട അതിഥിയായ് എത്തുന്നു. തിരുവാതിരകളി, ഓണപ്പാട്ടുകൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കരോക്കെ ഗാനമേള, വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 5 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. എല്ലാവര്ക്കും ഹൃദ്യമായി ഓണക്കാലം ആശംസിക്കുന്നു.   . Share This News

Share This News
Read More

ഈ വർഷം 200-ഓളം അധിക സെക്കൻഡറി സ്കൂൾ അഡ്മിഷനുകൾ

അയർലണ്ടിൽ ജനപ്പെരുപ്പം കൂടുന്നതനുസരിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉണ്ടാവുന്നുണ്ടോ എന്ന് എല്ലാവര്ക്കും ഒരു ആശങ്ക തന്നെയാണ്. ഇതിൽ പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസം തന്നെ. അടുത്ത മാസം സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ സ്‌കൂൾ സ്ഥലങ്ങൾക്കായുള്ള വർധിച്ച ആവശ്യം നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ അയർലണ്ടിന് ചുറ്റുമുള്ള ആറ് പട്ടണങ്ങളിലായി ഏകദേശം 200 അധിക ഒന്നാം വർഷ സെക്കൻഡറി സ്കൂൾ അഡ്മിഷനുകൾ സൃഷ്ടിച്ചിട്ടുണ്ട്. സ്‌കൂൾ അഡ്മിഷനുകൾക്കായുള്ള വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും താമസസൗകര്യം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിക്ലോ കൗണ്ടിയിലെ ഗ്രേസ്റ്റോണിൽ, പോസ്റ്റ്-പ്രൈമറി സ്കൂൾ അഡ്മിഷനുകൾ ഇല്ലാതെ അവശേഷിക്കുന്ന 70-ലധികം കുട്ടികളെ ഉൾക്കൊള്ളുന്നതിനായി മൂന്ന് ഒന്നാം വർഷ സ്ട്രീമുകൾ കൂടി സൃഷ്ടിച്ചു. ഏഥൻറി, സെൽബ്രിഡ്ജ്, മെയ്‌നൂത്ത്, ഫെർമോയ് എന്നീ പട്ടണങ്ങളിൽ ഒരു അധിക ഒന്നാം വർഷ സ്ട്രീം സൃഷ്ടിച്ചിട്ടുണ്ട്, അവിടെ പുതിയ ക്ലാസ് ഗ്രൂപ്പ് നഗരത്തിലെ…

Share This News
Read More

ലിമെറിക്ക് മാർത്തോമാ പ്രെയർ ഗ്രൂപ്പിന്റെ കൺവെൻഷൻ ഓഗസ്റ്റ് 15 ന്

ഡബ്ലിന്‍ Nazareth Marthoma Church ന്റെ ഭാഗമായ ലിമറിക്ക് മാര്‍ത്തോമ പ്രെയര്‍ ഗ്രൂപ്പിന്റെ രണ്ടാമത് കൺവെൻഷൻ ഓഗസ്റ്റ് മാസം 15 നു Adare St Nicholas Church ഇൽ വെച്ച് വൈകുന്നേരം 07 .00 പിഎം ന് , കൺവെൻഷൻ നു Rev John Mathew Charivil  വചന ശുശ്രുഷ നേത്രതും വഹിക്കും. Rev Varughese Koshy അധ്യക്ഷം വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി സുബിൻ എബ്രഹാം 0857566248  കൺവീനർ ഷിബിൻ ബാബു 0892496680 . Share This News

Share This News
Read More

“ഓൾ അയർലൻഡ് മലയാളി ടഗ് ഓഫ് വാർ യൂണിയൻ” സ്ഥാപിച്ചു

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം. അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയി വടം വലി മത്സരത്തിൽ 16 and 14ൽ  പരം ടീമുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡബ്ലിന് പുറത്തുള്ള മുഖ്യ ആഘോഷങ്ങൾ ആയ COINS Summerfest Cork, TIPP INDIAN Clonmel Summerfest and Midland Indian Fest_UTASV Portloais ലും ഈ ടീമുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതര ഐറിഷ് വേനൽക്കാല…

Share This News
Read More

KOLAHALAM – ന്യൂകാസ്റ്റിൽ വെസ്റ്റ്

ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “SUMMER FEST” 2024 “KOLAHALAM” എന്ന പരിപാടി നിങ്ങൾക്കായി ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നു. “SUMMER FEST” ഇന്റെ ഭാഗമായി കുട്ടികൾക്കായി “OBSTACLE COURSE” സുകളും അനേകം തരത്തിലുള്ള “BOUNCY CASTLE ” ലുകളും ക്രമീകരിച്ചിട്ടുണ്ട്‌. VINTAGE CARSHOW / FACE PAINTING / CULTURAL DANCE / MAGIC SHOW എന്നിവയ്ക്ക് പുറമെ രാവിന് മാറ്റുകൂട്ടുവാൻ DJ LIVE MUSIC ക്കും GANAMELAYUM ഒരുക്കിയിരിക്കുന്നു. ഇതിലെല്ലാം ഉപരി 10 ഓളം “PROFESSIONAL CHEF” കൾ അണിനിരന്ന് നടൻ തട്ട് വിഭവങ്ങൾ മുതൽ CONTINENTAL ഡിഷസ് വരെ ലൈവ് ആയി നിങ്ങൾക്കായി ഒരുക്കുന്നു. ഈ രുചിക്കൂട്ടുകൾ ആസ്വദിക്കാനായി നിങ്ങൾ മറക്കാതെ, ഈ വരുന്ന ജൂൺ 27 2024 ന് ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന…

Share This News
Read More