പബ്ലിക് ഹെൽത്ത് ഓഫീസുകൾ 675 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്ന് സ്ഥിരീകരിച്ചു. ഇന്നത്തെ കേസുകളും ചേർത്ത് അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 59,434 ആയി. കൂടാതെ 6 കോവിഡ് -19 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 1,896 ആയി. ഇന്ന് സ്ഥിരീകരിച്ച കേസുകളിൽ 309 പുരുഷന്മാരും 364 സ്ത്രീകളുമാണ് ഉള്ളത്. ഇന്നത്തെ കേസുകളിൽ 65% ആളുകൾ 45 വയസ്സിന് താഴെയുള്ളവരാണ്. നോർത്തേൺ അയർലണ്ടിൽ മാത്രം (ഇന്നലത്തേയും ചേർത്ത്) അഡിഷണൽ 9 മരണങ്ങളും 840 പുതിയ കോവിഡ് -19 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപോർട്ടുകൾ. Share This News
Electricity, Gas disconnection സംബന്ധിച്ച് പുതിയ മൊറട്ടോറിയം
അയർലണ്ടിലെ ഉപഭോക്താക്കളുടെ എല്ലാ ഡിസ്കൺക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്മീഷൻ ഫോർ റെഗുലേഷൻ ഓഫ് യൂട്ടിലിറ്റീസ് (സിആർയു) ഈ മാസം മുതൽ ഡിസംബർ 1 വരെ പുതിയ മൊറട്ടോറിയം പ്രാബല്യത്തിൽ കൊണ്ടുവരുന്നു. ലെവൽ-5 നിയന്ത്രണങ്ങൾ അടുത്തിടെ അവതരിപ്പിച്ചതിനെ തുടർന്നാണിത്. പതിവുപോലെ ബില്ലുകൾ അടയ്ക്കുന്നത് തുടരുന്നതിലൂടെ കടബാധ്യത വരുന്നതൊഴിവാക്കാൻ CRU എല്ലാ ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിക്കുന്നു. കോവിഡ് -19 പാൻഡെമിക് സമയത്ത് ഉപഭോക്താക്കളുടെ കുടിശ്ശികയും ഡിസ്കണക്ഷൻറെ എണ്ണവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്മീഷൻ അറിയിച്ചു. കുടിശ്ശികയുടെ അളവ് വർദ്ധിച്ചിട്ടുണ്ടെങ്കിലും, ഡിസ്കണക്ഷൻറെ അളവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്നിട്ടില്ല. ഡിസ്കണക്ട് ചെയ്യാതിരിക്കാൻ വിതരണക്കാർ ഉപഭോക്താക്കളുമായി ചേർന്ന് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അതിനൊത്തവണ്ണം പ്രവർത്തിക്കുന്നു. സ്വന്തം ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിന് വിതരണക്കാർ സ്വീകരിക്കുന്ന നടപടികൾ CRU അംഗീകരിക്കുമ്പോൾ, താൽക്കാലിക മൊറട്ടോറിയം ഉപയോക്താക്കൾക്ക് ഒരു പ്രധാന പരിരക്ഷയായി കണക്കാക്കുന്നു. മൊറട്ടോറിയം ഡിസ്കണക്ഷനിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമ്പോൾ, ഉപഭോക്താക്കൾക്ക്…
‘ടാക്സ് റിട്ടേൺ’ ഫയൽ ചെയ്യുവാനുള്ള സമയപരിധി നീട്ടി
ടാക്സ് ഇൻകമുള്ള സെല്ഫ് എംപ്ലോയ്ഡ് ജോലിക്കാർക്കും പെയിഡ് ജോലിക്കാർക്കും ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ടൈം ലിമിറ്റ് 4 ആഴ്ചകൂടി നീട്ടി. ഏകദേശം 500,000 ആളുകൾ അയർലണ്ടിൽ ഓരോ വർഷവും പെയ്ഡ് ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നു. റവന്യൂവിലേക്ക് പണമടയ്ക്കാനിരിക്കുന്ന ടാക്സ് പെയേഴ്സിനോട് അവരുടെ പെൻഷൻ ഫണ്ടിലേക്ക് അധിക സംഭാവന നൽകി ചില നികുതികൾ ലാഭിക്കാൻ ബ്രോക്കേഴ്സ് അയർലണ്ട് നിർദ്ദേശിച്ചു. ഈ വർഷം ടാക്സ് അടയ്ക്കാൻ ഫണ്ടില്ലാത്ത ആളുകൾക്ക് സർക്കാർ അടുത്തിടെ അവതരിപ്പിച്ച പദ്ധതി പ്രകാരം കുടിശ്ശികയുള്ള തുക “വെയർഹൗസ്” ചെയ്യാൻ കഴിയും. ഓൺലൈൻ പേയ്മെന്റിന്റെയും, E-ഫയലിംഗിന്റെയും സമയപരിധി ഡിസംബർ 10 വരെ നീട്ടിയതായി ഫിനാൻസ് ഡിപ്പാർട്മെൻറ് അറിയിച്ചു. ഹെൽത്ത് ഇൻകം സ്വീകരിക്കുന്നവർക്ക്, ഈ മാസത്തിന്റെ അവസാന ദിവസമാണ് സമയപരിധി. ഓരോ 100 യൂറോയ്ക്കും 40 യൂറോ വീതമാണ് പെൻഷൻ സംഭാവന ലഭിക്കുന്നതെന്ന് ബ്രോക്കേഴ്സ് അയർലണ്ട് അറിയിച്ചു.…
കോവിഡ് -19: അയർലണ്ടിൽ 720 പുതിയ കേസുകൾ
അയർലണ്ടിൽ ഇന്ന് 720 പുതിയ കൊറോണ വൈറസ് കേസുകളും അഞ്ച് മരണങ്ങളും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 58,767 ആയി. അയർലണ്ടിൽ 1,890 കോവിഡ് -19 മരണങ്ങൾ ഇത്വരെ ഉണ്ടായിട്ടുണ്ട്. നിലവിൽ കോവിഡ് -19 ഉള്ള 38 രോഗികളാണ് ഐസിയുവിൽ ഉള്ളത്. ഈ മാസം ഇതുവരെ 79 കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങൾ നടന്നിട്ടുണ്ട്, അതിൽ 32 എണ്ണം നഴ്സിംഗ് ഹോമുകളിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 228 ഡബ്ലിനിലും 130 കോർക്കിലും 47 ഗൊൽവേയിലും 31 മീത്തിലും 31 ലിമെറിക്കിലും ബാക്കി 257 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്നത്തെ കേസുകളിൽ 348 പുരുഷന്മാരും 371 സ്ത്രീകളും 65% പേർ 45 വയസ്സിന് താഴെയുള്ളവരുമാണ്. അയർലണ്ടിലെ കോവിഡ് –19 ടെസ്റ്റുകളുടെ പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ ഏഴു…
അയർലണ്ടിൽ 14,000 ഉന്നത വിദ്യാഭ്യാസ സീറ്റുകൾ കുറഞ്ഞ ഫീസിൽ
കോവിഡ് -19 ബാധിച്ച തൊഴിലാളികളെ സഹായിക്കുന്നതിന് ഉന്നതവിദ്യാഭ്യാസത്തിലെ 14,000 സീറ്റുകൾ കുറഞ്ഞ ഫീസിൽ ലഭ്യമാക്കാൻ പാക്കേജ്. പാർട്ട് ടൈം/ഗ്രാജുവേഷൻ സീറ്റുകളെ പിന്തുണയ്ക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് 30 മില്യൺ യൂറോ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയിൽ സർക്കാർ ജോബ്സ് സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിക്കുകയും കൊറോണ വൈറസ് നിയന്ത്രണങ്ങൾ മൂലം വർക്കേഴ്സിനെ അത് വലിയ തോതിൽ ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിൽനിന്നൊക്കെ തീർത്തും വിത്യസ്തമായി പരിശീലനമോ വിദ്യാഭ്യാസമോ ആഗ്രഹിക്കുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ഈ പുതിയ പാക്കേജിലൂടെ ശ്രമിക്കും. മോഡുലാർ കോഴ്സുകളിൽ ഏകദേശം 12,000 സീറ്റുകൾക്കുള്ള ഫീസ് പുതിയ പാക്കേജ് ഫണ്ട് ചെയ്യും. 2,500 ബിരുദാനന്തര ബിരുദ സീറ്റുകൾക്കും ധനസഹായം ലഭിക്കും. സയൻസ്, എഞ്ചിനീയറിംഗ്, ഐസിടി, ആരോഗ്യം, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ 23 കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള 200 കോഴ്സുകളിൽ ഇവ ലഭ്യമാകും. കൂടാതെ…
Room in Santry
Hello, A lovely spacious single room with bathroom available for sharing in 136 Temple court, Northwood, Santry. Dublin 9. Only females accepted. If interested, please do contact: 0892521539 / 0879445345. Many thanks, Jincy Jiby . Share This News
“ഓരോ കുടുംബവും പ്രാർത്ഥിക്കും നേരം ഒരു ജപമാലയാവുന്ന സമയം”
അയർലണ്ട്: ജപമാല മാസത്തിൽ ലോകം മുഴുവനും വേണ്ടി ഒരു പ്രാർത്ഥന സമ്മാനവുമായി ഐയർലണ്ടിൽ നിന്നും വീണ്ടും ഫാ. രാജേഷ് മേച്ചിറാകത്ത് . ജപമാല മാസാചരണത്തിന്റെ സമാപനത്തോട് അനുബന്ധിച്ചു കുടുംബങ്ങളുടെ പ്രിയ ഗായിക ചിത്ര അരുൺ ആലപിക്കുന്ന ഏറ്റവും പുതിയ മരിയൻ ഗാനമാണ് “ഓരോ കുടുംബവും പ്രാർത്ഥിക്കും നേരം”. ഹൃദയസ്പർശിയായ ഈ ഗാനം Black & White Creations ന്റെ ബാനറിൽ Fr. Rajesh Mechirakath രചനയും സംഗീതവും നിർവഹിച്ച് Music Shack Christian Devotional Songs എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടും ഇന്ന് റിലീസ് ചെയുന്നു. സംഗീത മേഖലയിലെ പ്രമുഖരാണ് ഇതിൻറെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് പ്രിൻസ് ജോസഫ് ആണ് . നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് അയർലണ്ടിൽ തന്നെയുള്ള സണ്ണി തെയ്യ പതിക്കൽ ആണ്. സുപ്രസിദ്ധ ഗായകൻ സാബു ജോസഫും , പ്രശസ്ത സംഗീത സംഗീതസംവിധായകനായ ജോജി…
അയർലണ്ടിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിയന്ത്രണം
ഈ ക്രിസ്മസിന് കുട്ടികൾക്കായി ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങരുതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. ഈ വർഷം ഇതുവരെ ഇലക്ട്രിക് സ്കൂട്ടറുകളുമായി ബന്ധപ്പെട്ട് 37 ആക്സിഡന്റ് കേസുകൾ ഉണ്ടായതായി റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. 2019 ലെ കണക്കനുസരിച് ഇത് വളരെ ഉയർന്നതാണ്. അടുത്ത കാലത്തായി ഇലക്ട്രിക് സ്കൂട്ടറുകൾ യാത്രക്കാർക്കിടയിൽ കൂടുതൽ പ്രചാരം നേടിയിട്ടുണ്ട്, പക്ഷേ നിയമം പബ്ലിക് റോഡുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ വർഷം ജനുവരി ഒന്നിനും ഒക്ടോബറിനുമിടയിൽ 91 ഇലക്ട്രിക് സ്കൂട്ടറുകൾ കസ്റ്റഡിയിൽ എടുത്തതായി ഗാർഡ നൽകിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പബ്ലിക് റോഡുകളിൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് സ്കൂട്ടർ ഉപയോക്താക്കൾ ആവശ്യപെടുന്നു. കഴിഞ്ഞ വർഷം ഗാർഡയുടെ മുന്നറിയിപ്പിന് ശേഷം സ്കൂട്ടർ ഉപയോഗിക്കുന്നത് നിർത്തിയ ഇലക്ട്രിക് സ്കൂട്ടർ ഉടമ മാർട്ടി മിയാനി പറഞ്ഞത്, “ഇലക്ട്രിക് സ്കൂട്ടറുകൾ ഇതിനകം തന്നെ ആയിരക്കണക്കിന്…
ഡെബിറ്റ് കാർഡിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്തി-“അൾസ്റ്റർ ബാങ്ക്”
ഡെബിറ്റ് കാർഡുകളുടെ ഉപയോഗം കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്നതിന് ചില ഇടപാടുകൾ തടയാനുള്ള കഴിവ് ഉൾപ്പെടെ പുതിയ നിയന്ത്രണങ്ങൾ അൾസ്റ്റർ ബാങ്ക് ആരംഭിച്ചു. നിർത്തലാക്കാവുന്ന ഇടപാടുകളിൽ സബ്സ്ക്രിപ്ഷൻ സർവീസുകൾ, കോൺടാക്റ്റ്ലെസ് പേയ്മെന്റുകൾ, ഓൺലൈനിൽ വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ചിപ്പ്, പിൻ പേയ്മെന്റുകൾ, ഇന്റർനാഷണൽ പേയ്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു. “കാർഡ് പേയ്മെന്റ് നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ അൾസ്റ്റർ ബാങ്ക് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഓപ്ഷൻസ് നൽകുന്നു, ഏത് തരത്തിലുള്ള ഇടപാടുകളാണ് അവർക്ക് ഏറ്റവും സുഖകരമെന്ന് തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു,”. “ഇത് സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് തെറ്റായ ആളുകളുടെ കയ്യിൽ അകപ്പെട്ടാൽ അത് ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള മുൻകരുതലുകളും ബാങ്കിന്റെ പക്കലുണ്ട്.” ഉപയോക്താക്കൾ ബാങ്കുമായി ബന്ധപ്പെടേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് അൾസ്റ്റർ ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ എല്ലാം…
കോവിഡ് -19: അയർലണ്ടിൽ ഇന്ന് 939 കേസുകൾ
അയർലണ്ടിൽ 939 പുതിയ കോവിഡ്-19 കേസുകൾ ഇന്ന് സ്ഥിരീകരിച്ചു, കൂടാതെ മൂന്ന് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വൈറസുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 1,885 ആയി. അയർലണ്ടിൽ കോവിഡ് -19 കേസുകളിൽ 58,067 കേസുകളുണ്ട്. ഇന്നത്തെ കേസുകളിൽ 444 പുരുഷന്മാരും 483 സ്ത്രീകളുമാണ്. 66 ശതമാനം കേസുകളും 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളിൽ 262 കേസുകൾ ഡബ്ലിനിലും 96 എണ്ണം കോർക്കിലും 61 കേസുകൾ മീത്തിലും 53 ഗോൽവേയിലും 51 ഡൊനെഗലിലുമാണ്. ശേഷിക്കുന്ന 413 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് 341 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 38 പേർ ICU- വിൽ തുടരുന്നു. Share This News