ആളുകൾക്ക് മദ്യപിക്കാൻ പുറത്ത് ഒത്തുകൂടുന്നതിനുള്ള പിഴ ചുമത്താനുള്ള നിർദ്ദേശം സർക്കാർ പിൻവലിച്ചു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സർക്കാർ പാർട്ടികളിലെ മൂന്ന് നേതാക്കളും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എടുത്ത തീരുമാനത്തെ തുടർന്നാണ് പിഴ ഈടാക്കുന്നത് പിൻവലിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ കോർക്ക്, ഡബ്ലിൻ നഗരങ്ങളിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മറുപടിയായാണ് ഈ നിർദ്ദേശം. പിഴ ഈടാക്കാനും അതായിരുന്നു കാരണം പിന്നീടുള്ള ചർച്ചയിൽ അത് പിൻവലിക്കുവാനും തീരുമാനിച്ചതായി മന്ത്രിസഭ അറിയിക്കുകയുണ്ടായി. പിഴ ഈടാക്കാനുള്ള പദ്ധതി മുന്നോട്ട് വയ്ക്കുവാനുള്ള പ്രധാന കാരണം ആളുകൾ ഡ്രിങ്ക്സ് വാങ്ങി പുറത്തോത്തുകൂടിയിരുന്നു മദ്യപിച്ചതിനെ തുടർന്നായിരുന്നു, കോവിഡ്-19 ന്റെ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ അങ്ങനെയുള്ള ഒത്തുകൂടലുകൾ നിയന്ത്രിതമാക്കുവാൻ കൂടിയാണ് പിഴ ഈടാക്കൽ മുന്നോട്ട് വച്ചത് എന്നിരുന്നാലും മന്ത്രിസഭയുടെ അന്തിമ തീരുമാനം അനുസരിച്ച് അത് പിൻവലിക്കുകയായിരുന്നു. Share This News
ഡബ്ലിൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വെയർഹൗസിൽ തീപിടുത്തം
ഡബ്ലിനിലെ ഒരു വ്യാവസായിക എസ്റ്റേറ്റിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ഡബ്ലിനിലെ താലയിലെ ആളുകൾക്ക് വീടിനുള്ളിൽ തന്നെ കഴിയുവാനും ഒരറിയിപ്പുണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ഇന്നലെ രാത്രി Cookstown Industrial എസ്റ്റേറ്റിൽ ഒരു ഫാക്ടറി വെയർഹൗസിലെ നിരവധി യൂണിറ്റുകൾ തീ പിടുത്തത്തെ തുടർന്ന് കത്തി നശിച്ചു. തീപിടുത്തം വലിയ അളവിൽ അന്തരീക്ഷത്തിൽ പുകയും സൃഷ്ടിക്കുന്നുണ്ടെന്ന് ഡബ്ലിൻ ഫയർ ബ്രിഗേഡ് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റ് മൂലം പുക ഉയരുന്നത് വർധിച്ചുവരികയാണ്, പുകയെ മണത്തറിയുവാനും അതുമൂലമുണ്ടാകുന്ന നാശം പരിസരത്തുള്ള ആളുകൾക്ക് തിരിച്ചറിയാനും കഴിയുമെങ്കിൽ മുൻകരുതൽ എടുക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു. രണ്ട് ഏരിയൽ അപ്ലിയന്സസ് ഉൾപ്പെടെ എട്ട് യൂണിറ്റുകൾ തീ അണയ്ക്കുവാൻ രംഗത്തുണ്ട്. Share This News
853 ഡബ്ലിൻ വീടുകൾക്കുള്ള പ്രൊപോസൽ നിരസിച്ചുകൊണ്ട് കൗൺസിലേഴ്‌സ്
44 മില്യൺ യൂറോ വിലമതിക്കുന്ന നഗരത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഒരു സ്വകാര്യ (Private) ഡവലപ്പർക്ക് വിൽക്കാനുള്ള നീക്കം ഡബ്ലിനിലെ കൗൺസിലർമാർ തടഞ്ഞു. ഗ്ലെൻവീഗ് ഹോംസ് 853 വീടുകൾ സാൻട്രിയിൽ നിർമ്മിക്കുകയും അതിൽ പകുതിയും സ്വകാര്യ വിപണിയിൽ വിൽക്കുകയും ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു ഈ നീക്കം. ലോക്കൽ അതോറിറ്റി സൈറ്റ് വികസിപ്പിക്കുകയും കൂടുതൽ സാമൂഹിക ഭവനങ്ങൾ നിർമ്മിച്ച് നൽകുകയും കൂടാതെ അവിടെ താങ്ങാനാവുന്ന വീടുകളുടെ വില കുറയ്ക്കുകയും ചെയ്യണമെന്നാണ് വിമർശകർ പറയുന്നത്. ഈ ഡിമാന്റുകൾ അംഗീകരിക്കാൻ ഗ്ലെൻവീഗ് ഹോംസ് തയ്യാറല്ലെങ്കിൽ കൗൺസിലിന്റെ ഭവന മേധാവി ബ്രെൻഡൻ കെന്നി പറയുന്നത് ഈ സൈറ്റ് ഇനി മുൻപോട്ടുള്ള വർഷങ്ങളിലും ഒഴിഞ്ഞു തന്നെ കിടക്കുമെന്നാണ്. Share This News
150,000 യൂറോ വിലവരുന്ന അനധികൃത നായ്ക്കുട്ടി വളർത്തൽ പിടികൂടി
അയർലണ്ടിൽ അനധികൃതമായ രീതിയിൽ നായ്ക്കുട്ടി വളർത്തൽ ലക്ഷ്യമിട്ട് ഗാർഡ നടത്തിയ റെയ്ഡിൽ 150,000 യൂറോ വിലമതിക്കുന്ന 32 നായ്ക്കളെയും നാല് കുതിരകളെയും പിടികൂടി. വടക്കൻ ഡബ്ലിനിലെ ബാൽഡൊയിൽ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് മൃഗങ്ങളെ കണ്ടെടുത്തത്. പിടിച്ചെടുത്ത നായ്ക്കളിൽ ചിഹുവാസ്, ജാക്ക് റസ്സൽസ്, പഗ്സ് എന്നിവ ഉൾപ്പെടുന്നു. പിടിച്ചെടുത്ത മൃഗങ്ങളെല്ലാം ഇപ്പോൾ ഉചിതമായ രക്ഷാപ്രവർത്തന ഏജൻസികളുടെ സംരക്ഷണയിലാണെന്ന് ഗാർഡ അറിയിച്ചു. അനധികൃത നായ്ക്കുട്ടികളെക്കുറിച്ചും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഗാർഡ കൂട്ടിച്ചേർത്തു. Share This News
ആൾക്കഹോളിക് ഡ്രിങ്ക്സ് കഴിക്കുവാൻ പുറത്ത് ഒത്തുകൂടുന്നവർക്ക് പിഴ
മദ്യം വാങ്ങിയ 100 മീറ്ററിനുള്ളിൽ അത് കഴിക്കുന്ന ഒരാൾക്ക് 300 യൂറോ വരെ പിഴ ഈടാക്കാൻ ഗവണ്മെന്റ് ഉത്തരവ് ഇറക്കുന്നു. പരിസരത്തിന്റെ 100 മീറ്ററിനുള്ളിൽ മദ്യപിക്കാൻ സമ്മതിച്ചാൽ ഒരു ബാർ ലൈസൻസ് ഉടമ 1,500 യൂറോയിൽ കുറയാത്ത പിഴയ്ക്കും വിധേയരാകും. ഇന്ന് കാബിനറ്റ് അംഗീകരിക്കുന്ന പുതിയ നിയന്ത്രണം കോവിഡ് -19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും, കൂടാതെ നിലവിലുള്ള പിഴയായ 300 യൂറോയെക്കാൾ കുറവായ സ്ഥിര പിഴയും കാണും. പിഴയുടെ തുക ഇന്ന് ക്യാബിനറ്റ് തീരുമാനിക്കും. ടേക്ക്‌അവേ പിന്റുകളും മറ്റ് ലഹരിപാനീയങ്ങളും നിരോധിക്കണമെന്ന ആശയത്തിൽ സർക്കാർ നടത്തിയ ഒരു “യു-ടേൺ” ആണ് ഈ നടപടി. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച് ആളുകൾ ഒത്തുകൂടിയ നിരവധി സംഭവങ്ങൾ കാരണം പബ്ബുകളിൽ നിന്ന് ടേക്ക്അവേ പിന്റുകൾ വിൽക്കുന്നത് സർക്കാർ കർശനമായി പരിശോധിക്കുമെന്നും ഇന്നലെ താവോസീച്ച് അറിയിച്ചു. നഗരങ്ങളിലും കൗണ്ടി കൗൺസിലുകളിലും പൊതു സ്ഥലങ്ങളിലും…
കൊറോണ വൈറസ്: അയർലണ്ടിൽ 456 പുതിയ കേസുകൾ സ്ഥിരീകരിച്ചു
അയർലണ്ടിൽ കോവിഡ് -19 സ്ഥിരീകരിച്ച അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,984 ആയി തുടരുന്നു. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം 456 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 68,356 ആയി ഉയർന്നതായും അറിയിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 199 പുരുഷന്മാരും 257 സ്ത്രീകളുമാണ് ഉള്ളത്. 69% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 105, ലിമെറിക്കിൽ 85, കോർക്കിൽ 43, മീത്തിൽ 38, ക്ലെയറിൽ 25, ബാക്കി 160 കേസുകൾ മറ്റ് 21 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. ഇന്ന് 274 കോവിഡ് -19 രോഗികളാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്, ഇതിൽ 33 പേർ ഐസിയുവിലാണ്. Share This News
പാൻഡെമികിനെ തുടർന്ന് മാറ്റിവച്ച ലീവിംഗ് സെർട്ട് പരീക്ഷകൾ പുനരാരംഭിക്കുന്നു
2500 ൽ അധികം കുട്ടികൾക്ക് തിങ്കളാഴ്ച മുതൽ ലീവിംഗ് സെർട്ട് പരീക്ഷ ആരംഭിക്കും, പകുതിയിലധികം പേർ ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രമാണ് പരീക്ഷ എഴുതുന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം മെയ് മാസത്തിൽ നടത്താനിരുന്ന ലീവിങ് സെർട് പരീക്ഷയാണ് ഈ മാസം നടത്തുന്നത്. മെയ് മാസത്തിൽ പരീക്ഷ നടത്താൻ കഴിയാത്തതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കിയ ഒരു ഗ്രേഡ് സമ്പ്രദായം അന്ന് അവതരിപ്പിച്ചിരുന്നു, അതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ അധ്യാപകരിൽ നിന്ന് കണക്കാക്കിയ ഗ്രേഡുകളെ അടിസ്ഥാനമാക്കി ഫലങ്ങൾ ലഭിച്ചു, ഇത് ഒരു സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയയ്ക്ക് വിധേയമാണ്. എങ്കിലും കണക്കുകൂട്ടിയ ഗ്രേഡുകൾ ലഭിച്ച വിദ്യാർത്ഥികൾക്കും ഈ നടക്കുന്ന ലീവിങ് സെർട് പരീക്ഷ എഴുതുവാനുള്ള ഓപ്ഷൻ ഉണ്ട്. ഡിസംബർ 11 വരെ നടക്കുന്ന ലീവിങ് സെർട് എഴുത്തു പരീക്ഷകളിൽ 2,569 കുട്ടികൾ ഇപ്പോഴും പങ്കെടുക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു.…
അയർലണ്ടിൽ ഔട്ട്പേഷ്യന്റ് ഹോസ്പിറ്റൽ കെയറിനായി 612,000 പേർ കാത്തിരിക്കുന്നു
കുട്ടികളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ആശുപത്രികളിൽ (ഒരു ഡോക്ടറിന്റെ കൺസൾട്ടേഷനായുള്ള 45,000 പേർ ഉൾപ്പെടെ) 612,000 ആളുകൾ ഔട്ട് പേഷ്യന്റ് ട്രീട്മെന്റിനായി കാത്തിരിക്കുന്നു. നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ടിന്റെ (എൻടിപിഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ അവസാനത്തോടെ 612,817 ആളുകൾ അയർലണ്ടിൽ ഔട്ട്പേഷ്യന്റ് ട്രീട്മെന്റിനായി വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഒരു കൺസൾട്ടന്റിനെ കാണാൻ കാത്തിരിക്കുന്ന ആളുകളുടെ എണ്ണം അയർലണ്ടിൽ ആദ്യമായി റെക്കോർഡ് നിലയിലെത്തിയിരിക്കുകയാണ്. കോർക്ക്, സൗത്ത് ടിപ്പററി, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ ഔട്ട്പേഷ്യന്റുകളുടെ എണ്ണം അയർലണ്ടിലെ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൊത്തത്തിൽ, ആരോഗ്യ സംരക്ഷണത്തിനായി വെയിറ്റിംഗ് ലിസ്റ്റുകളിൽ 844,000-ത്തിലധികം ആളുകൾ അയർലണ്ടിലുണ്ട് എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ 378 പുതിയ കേസുകൾ
ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിൽ 378 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. രോഗവുമായി ബന്ധപ്പെട്ട ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം മരണങ്ങളുടെ എണ്ണം 1,979 ഉം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 67,903 ഉം ആയി. ഇന്ന് അറിയിച്ച കേസുകളിൽ: 186 പുരുഷന്മാർ / 190 സ്ത്രീകൾ ആണുള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഡബ്ലിനിൽ 124, ഡൊനെഗലിൽ 34, ലോത്തിൽ 23, കോർക്കിൽ 19, ലിമെറിക്കിൽ 19, ബാക്കി 159 കേസുകൾ മറ്റ് 20 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News
അയർലണ്ടിൽ 53% ജീവനക്കാർ ബ്രോഡ്ബാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നു
ഒരു പുതിയ സർവ്വേ റിപ്പോർട്ട് അനുസരിച്ച് അയർലണ്ടിലെ 53% ജീവനക്കാർ (വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരും) അവരുടെ ജോലിസ്ഥലത്തെ ബ്രോഡ്‌ബാൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കണ്ടെത്തി. ബ്രോഡ്‌ബാൻഡ്, ടെലികോം ദാതാക്കളായ പ്യുവർ ടെലികോമിന്റെ സർവ്വേ അനുസരിച്ച് കൂടുതലും റിമോട്ട് ഏരിയയിലുള്ള ഓഫീസ് ജീവനക്കാരെയാണ് ഈ പ്രശ്നം ഗുരുതരമായി ബാധിച്ചതെന്ന് പറയപ്പെടുന്നു. വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവരുടെ ലൊക്കേഷൻ അവരുടെ പ്രൊഡക്ടിവിറ്റിയെ പ്രതികൂലമായി ബാധിച്ചുവെന്ന് 44% പേർ അഭിപ്രായപ്പെട്ടു. മിക്ക ഓഫീസ് ജീവനക്കാരും കുറച്ച് സമയമെങ്കിലും റിമോട്ട് ഏരിയയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ഗവേഷണം കണ്ടെത്തി. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരിൽ 32% പേരും കോവിഡ് -19 നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശേഷവും വീട്ടിലിരുന്ന് ജോലിചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും, 28% പേർ മുഴുവൻ സമയവും വീട്ടിൽ തന്നെയിരുന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. പ്യൂവർ…