Virtual pre-Pravasi Bharatiya Divas (PBD) Conference on: “Role of Diaspora in Promotion of Indian Culture abroad

A virtual pre-Pravasi Bharatiya Divas (PBD) Conference on: “Role of Diaspora in Promotion of Indian Culture abroad” is being organized by Indian Council of Cultural Relations (ICCR) in collaboration with Antar Rashtriya Sahayog Praishad (ARSP) on 09 December 2020 from 14H00 – 16H00 (Irish Time). The Hon. Minister of State (External Affairs) Mr V. Muraleedharan will be the Chief Guest and will deliver the keynote Address. A copy of the program and list of speakers is attached. The link for the Conference is: https://iccr.webex.com/iccr/onstage/g.php?MTID=e88a224ec099ca225f832b1f9606378bb Event Id.: 1266607889 and PW: 123456. All are invited…

Share This News
Read More

Wage Subsidy Scheme ആയിരങ്ങളെ ജോലിയിലേക്ക് തിരിച്ചുവരാൻ സഹായിച്ചു

എം‌പ്ലോയ്മെൻറ് വേജ് സബ്സിഡി സ്കീം, കോവിഡ് റെസ്ട്രിക്ഷൻ സപ്പോർട്ട് സ്കീം തുടങ്ങിയ സ്കീമുകൾ “പതിനായിരക്കണക്കിന്” ആളുകളെ ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിച്ച് ജോലിയിലേക്ക് മടങ്ങാൻ സഹായിച്ചുവെന്ന് റിപോർട്ടുകൾ. കോവിഡ് ലോക്ക്ഡൗണുകളുടെ രണ്ടാം തരംഗമായി പാൻഡെമിക് സംബന്ധമായ പിന്തുണകൾക്കുള്ള ചെലവ് വർദ്ധിക്കുകയും ടാക്സ് രസീതുകൾ കുറയുകയും ചെയ്തതിനാൽ പൊതു ധനസഹായം കഴിഞ്ഞ മാസം റെഡ് സോണിൽ  8.9 ബില്യൺ യൂറോയായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വെറും 3.3 ബില്യൺ യൂറോയുടെ ഡെഫിസിറ്റ് മാത്രമാണ് കാണിക്കുന്നതെന്ന് ഫിനാൻസ് ഡിപ്പാർട്മെന്റ് സൂചിപ്പിച്ചു. ധനകാര്യ വകുപ്പ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ വരുമാനം കാണിക്കുന്നത്, നവംബർ അവസാനം വരെ സർക്കാർ 51.1 ബില്യൺ യൂറോ നികുതി ഈടാക്കിയതായാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.9 ശതമാനം അഥവാ 3.7 ബില്യൺ യൂറോ മാത്രമാണ്. Share This News

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 301 പുതിയ കേസുകൾ

കോവിഡ് -19 നുമായി ബന്ധപ്പെട്ട് പുതിയ മരണങ്ങളൊന്നും അയർലണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് ഓഫീസുകൾ സ്ഥിരീകരിച്ചു. 301 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ ഇന്നലെ സ്ഥിരീകരിച്ചു. അയർലണ്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ 74,246 ആണ്, മരണങ്ങളുടെ എണ്ണം 2,099 ആയി തന്നെ തുടരുന്നു. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 133 പുരുഷന്മാർ / 168 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നലത്തെ കേസുകളുടെ കണക്കുകൾ കാണിക്കുന്നത് ഡബ്ലിനിൽ 119, ഡൊനെഗലിൽ 32, കോർക്കിൽ 16, കിൽഡെയറിൽ 13, കിൽകെന്നിയിൽ 13, ബാക്കി 108 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്നു. ഇന്നലെ സ്ഥിരീകരിച്ച 231 കോവിഡ് -19 രോഗികളിൽ 28 പേർ ഐസിയുവിലാണ്. 14 ദിവസത്തെ നാഷണൽ ഇൻസിഡന്റ് റേറ്റ് നിലവിൽ ഒരു ലക്ഷത്തിൽ 80.7…

Share This News
Read More

ഇലക്ട്രിക് ലെക്സസ് UX 300e ജനുവരിയിൽ ഐറിഷ് വിപണിയിലേക്ക്

ലെക്സസ് അയർലൻഡ് തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് വാഹനമായ UX 300e 2021 ജനുവരി മുതൽ വിൽപ്പനയ്ക്കെത്തുമെന്ന് വെളിപ്പെടുത്തി. ഒരു മണിക്കൂറിന് 54.3 കിലോവാട്ട് ഉയർന്ന ശേഷിയുള്ള ബാറ്ററിയാണ് ഇത് നൽകുന്നത്, ഒറ്റ ചാർജിങ്ങിൽ ഒന്ന് മുതൽ 305 കിലോമീറ്റർ വരെ ദൂരപരിധിയും. ഓൺ-റോഡ് പ്രകടനത്തിനായി UX 300e ഒരുങ്ങിക്കഴിഞ്ഞു, കൂടാതെ വാഹന ബോഡിക്ക് താഴെ സ്ഥിതിചെയ്യുന്ന മോട്ടോർ, ബാറ്ററി എന്നിവ ഉപയോഗിച്ച് കുറഞ്ഞ മാഗ്നെറ്റിക് പവറും ഇതിന്റെ പ്രധാന സവിശേഷതയാണ്. ഇത് ഡ്രൈവർമാർക്കും യാത്രക്കാർക്കും കൂടുതൽ സ്ഥലവും സൗകര്യങ്ങളും നൽകുന്നു. കൂടുതൽ ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവത്തിനായി UX 300e പുറത്തുനിന്നുള്ള ശബ്‌ദം കുറവാണ് നൽകുന്നത്. യു‌എക്സ് 300 ഇയിൽ പുതുതായി വികസിപ്പിച്ച ലിഥിയം അയൺ ബാറ്ററിയും ഉൾപ്പെടുന്നു. 54.3 കിലോവാട്ട് ബാറ്ററിക്ക് ഒരൊറ്റ ചാർജിൽ 305 കിലോമീറ്റർ ദൂരം നേടാൻ കഴിയും, കൂടാതെ ബാറ്ററികളിൽ ടെമ്പറേച്ചർ മാനേജുമെന്റ്…

Share This News
Read More

പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി “ഓഡി അയർലൻഡ്”

ഓഡി അയർലൻഡ് ‘പുതിയ ഓഡി ഇലക്ട്രിക് കിക്ക് സ്കൂട്ടറുമായി’ വിപണിയിൽ. ഒരൊറ്റ ചാർജിൽ 65 കിലോമീറ്റർ വരെ ഓടിയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ സ്പീഡ് റേഞ്ച് നൽകുന്നു, അതേസമയം ആറ് മണിക്കൂറിനുള്ളിൽ റീചാർജ് ചെയ്യാനും സാധിക്കും. 350W മോട്ടോർ ഉപയോഗിച്ച്, 19.1 കിലോഗ്രാം സ്കൂട്ടർ 20 കിലോമീറ്റർ വേഗതയും നൽകുന്നു, അതോടൊപ്പം തന്നെ ഫോൾഡ് ചെയ്യാവുന്ന രീതിയിലാണ് സ്കൂട്ടർ രൂപകൽപന ചെയ്തിട്ടുള്ളത്. ഓഡി ഇ-സ്‌കൂട്ടറിന്റെ വില 999 യൂറോയാണ്, ഇത് ഓഡി കമ്പനിയുടെ ഏറ്റവും പുതിയ ഉല്പന്നം കൂടിയാണ്. കൂടുതൽ സുരക്ഷയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന ഓഡി ഇലക്ട്രിക് സ്‌കൂട്ടർ എക്കോ-ഫ്രണ്ട്‌ലി മോഡലിലാണ് ഉണ്ടാക്കിയിരിക്കുന്നത്, അതിൽ ഫ്രണ്ട്, റിയർ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്നു. ഇലക്ട്രിക് സ്കൂട്ടറിന് രണ്ട് ബ്രേക്കുകളുണ്ട്; മുൻ ചക്രത്തിൽ ഒരു ഡ്രം ബ്രേക്കും പിൻ ചക്രത്തിൽ ഒരു ഇലക്ട്രിക്കൽ ബ്രേക്കും. രണ്ട് 10 ഇഞ്ച്…

Share This News
Read More

അയർലണ്ടിനെക്കുറിച്ച് ഒരു ചെറിയ വിവരണം നിങ്ങളുടെ അറിവിലേക്ക്

നിങ്ങൾ അയർലണ്ടിനെ ഇഷ്ടപെടുന്ന ഒരാളാണോ ? എങ്കിൽ തീർച്ചയായും ഇതറിഞ്ഞിരിക്കണം. അയർലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും ഇപ്പോൾ അയർലണ്ടിൽ ഉള്ളവരുമായവരുടെ ശ്രദ്ധയിലേക്ക് ഒരു ചെറിയ അറിവ് പകരുന്നു. നിങ്ങളാരും ഇതറിയാതെ പോകരുത് എന്ന കാരണത്താൽ ഷെയർ ചെയ്യുന്നു. ഒരുപക്ഷെ ജോലിയുമായി ബന്ധപെട്ടായിരിക്കാം നിങ്ങളിൽ പലരും അയർലണ്ടിൽ വന്നതും അയർലണ്ടിനെ ഇഷ്ടപ്പെടുന്നതും. അതുമായി ബന്ധപ്പെട്ട ഒരു ചെറിയ അറിവ് മാത്രമാണിത്, എന്നിരുന്നാലും പല രീതിയിലും നിങ്ങൾക്ക് ഇത് ഉപകരിക്കും എന്ന വിശ്വാസത്തോടെ ഇത് ഷെയർ ചെയ്യുന്നു. Please follow the link https://www.idaireland.com/newsroom/publications/high-growth-companies-in-ireland Share This News

Share This News
Read More

ആദ്യമായി ഒരു മലയാളി അയർലണ്ടിൽ HIQA ഇൻസ്‌പെക്ടറായി സ്ഥാനമേറ്റു

കോട്ടയം ജില്ലയിൽ എരുമേലി മുക്കൂട്ടുതറ സ്വദേശി ഞൊണ്ടിമാക്കൽ എബിൻ ജോസഫ് എന്ന മലയാളി അയർലണ്ടിലെ ഹിക്വാ (HIQA – Health Information and Quality Authority) ഇൻസ്പെക്ടറായി സ്ഥാനമേറ്റു. അയർലണ്ടിൽ ആദ്യമായിട്ടാണ് ഒരു ഭാരതീയൻ ഈ നേട്ടം കൈവരിക്കുന്നത്. ഇത് മലയാളിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്. 2020 നവംബറിലാണ് അയർലണ്ടിലെ മലയാളികൾക്കെല്ലാം അഭിമാനകരമായ എബിൻ ജോസഫ് ഹിക്വാ (HIQA) ഇൻസ്‌പെക്ടർ ആയി ജോലി തുടങ്ങിയത്. 2009 ലാണ് എബിൻ ജോസഫ് അയർലണ്ടിലെത്തിയത്. എം.എസ്.സി. നഴ്സിംഗ് നാട്ടിൽ പൂർത്തിയാക്കി 2009 ൽ സ്റ്റാഫ് നഴ്‌സായി അയർലണ്ടിലെ കോർക്കിലെത്തിയ എബിൻ ജോസഫ് ആദ്യമായി സ്റ്റാഫ് നഴ്‌സായി ജോലി തുടങ്ങിയത് കോർക്കിലെ കെഹീറിൻ കെയർ സെന്ററിലാണ്. ഈ നഴ്സിംഗ് ഹോമിൽ മൂന്ന് വർഷം നഴ്‌സായി സേവനമനുഷ്ഠിച്ചശേഷം ഡാരാഗ്ലിൻ (Darraglynn) നഴ്സിങ് ഹോമിൽ ഡയറക്ടറായി നാല് വർഷം ജോലി ചെയ്തു. ശേഷം,…

Share This News
Read More

Rental protections during COVID-19 in Ireland: അറിയേണ്ടതെല്ലാം

If you are at risk of losing your rented accommodation because you cannot pay your rent due to COVID-19, you cannot be evicted and your rent cannot be increased until 11 January 2021 (under the Residential Tenancies and Valuation Act 2020). It is expected that these protections will be extended until 12 April 2021, but legislation is needed for this. To benefit from the rent freeze and eviction ban, you must be at risk of losing your tenancy because of COVID-19 and you must be getting either: Enhanced COVID-19 Illness…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 265 പുതിയ കേസുകൾ

അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,086 ആയി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇ‌ഇടി) 265 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,491 ആയതായും അറിയിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 133 പുരുഷന്മാരും 131 സ്ത്രീകളുമാണ് ഉള്ളത്, 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ നിലവാരം ഇങ്ങനെയാണ് – ഡബ്ലിനിൽ 84, ലോത്തിൽ 28, ലിമെറിക്കിൽ 27, ഡൊനെഗലിൽ 19, വിക്ലോയിൽ 15, ഗോൽവേയിൽ 15, ബാക്കി 77 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News

Share This News
Read More

അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിംഗ് സെന്റർ -“റോക്ക് ഡോക്ക്”

കോവിഡ് -19 ടെസ്റ്റിംഗ് സംവിധാനം അടുത്ത ചൊവ്വാഴ്ച മുതൽ മായോ കൗണ്ടിയിലെ നോക്കിലുള്ള അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ ലഭ്യമാണ്. ഹെൽത്ത് കെയർ കമ്പനിയായ ‘റോക് ഡോക്ക്’ നടത്തുന്ന ഈ സൗകര്യം വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിനോട് ചേർന്നായിരിക്കും പ്രവർത്തിക്കുന്നത്. പരിശോധനാ ഫലങ്ങൾ അതേ ദിവസം തന്നെ ലഭ്യമാക്കും എന്നും റോക്ക് ഡോക്ക് അഭിപ്രായപ്പെട്ടു. 129 യൂറോ മുതലാണ് ഒരു ടെസ്റ്റിന്റെ വില ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. ലാമ്പ്, പി‌സി‌ആർ ടെക്നൊളജികൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പി‌ആർ‌എ) അംഗീകാരവും ഉള്ളതാണ്. വലിയ ഓർഗനൈസേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി ഒരു മൊബൈൽ ലബോറട്ടറിയും ടെസ്റ്റിംഗ് സൗകര്യവും ഇതിനോടൊപ്പം തന്നെ നടത്തുന്നുണ്ട്. ഒരേ ദിവസത്തെ ഫലങ്ങൾ (Test Results) ലഭ്യമാക്കാൻ ഇത് വളരെ ഉപകരിക്കും. Share This News

Share This News
Read More