കോവിഡ് -19 അയർലൻഡ്: 306 പുതിയ കേസുകൾ

റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 306 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു കൂടാതെ ഒരു മരണവും, ഇതോടെ രാജ്യത്ത് ആകെ 2,053 കോവിഡ് -19 മരണങ്ങളും 72,544 കേസുകളും സ്ഥിരീകരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 56 പുരുഷന്മാർ / 148 സ്ത്രീകൾ ആണുള്ളത്. 67 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കുകൾ പ്രകാരം 108 ഡബ്ലിനിലും 30 ലിമെറിക്കിലും 22 ഗോൽവേയിലും 17 ഡൊനെഗലിലും 15 വിക്ലോയിലും 14 കോർക്കിലും ബാക്കി 100 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്ന് ഉച്ചയോടെ 244 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കോവിഡ് -19 രോഗികൾ ഐറിഷ് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാളെ മുതൽ ലെവൽ-5 കോവിഡ് -19 നിയന്ത്രണങ്ങൾ ഉപേക്ഷിച്ച്…

Share This News
Read More

അയർലണ്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ന്മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

ഇന്ന് മുതൽ അയർലണ്ടിലെത്തുന്ന എല്ലാ യാത്രക്കാർക്കും നെഗറ്റീവ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട് കൈവശമുണ്ടെങ്കിൽ അഞ്ച് ദിവസത്തിന് ശേഷം അവരുടെ ചലന നിയന്ത്രണം അവസാനിപ്പിക്കാം. യൂറോപ്യൻ യൂണിയന്റെ ട്രാഫിക് ലൈറ്റ് സമീപനത്തിന് അനുസൃതമായി അയർലൻഡ് യാത്രാ നിയന്ത്രണങ്ങൾ പൊരുത്തപ്പെടുത്തുന്നത് തുടരുന്നതിനാലാണ് ഈ മാറ്റം. എന്നിരുന്നാലും ഓറഞ്ച്, ചുവപ്പ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലേക്ക് എത്തുന്ന ആളുകൾ അവരുടെ ചലനങ്ങൾ 14 ദിവസത്തേക്ക് നിയന്ത്രിക്കേണ്ടതുണ്ട്. അയർലണ്ടിൽ വരുന്നതിന്‌ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും മുൻപെടുത്ത നെഗറ്റീവ് പിസിആർ പരിശോധന ലഭിക്കുകയാണെങ്കിൽ ആ രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾക്ക് അവരുടെ ചലന നിയന്ത്രണം അവസാനിപ്പിക്കാം. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് പുറത്തുള്ള രാജ്യങ്ങൾ റെഡ്/ ഗ്രേ ലിസ്റ്റിൽ പെടുന്ന പ്രദേശങ്ങൾക്ക് തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു, അതിനാൽ ആ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അഞ്ച് ദിവസത്തെ നിയമവും ബാധകമാണ്. ഓറഞ്ച് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന…

Share This News
Read More

പാൻഡെമിക് പേയ്മെന്റ് (PUP) കിട്ടുന്നവർക്കും “ക്രിസ്മസ് ബോണസ്” ലഭിക്കും

ആഴ്ചയിൽ 1.6 ദശലക്ഷത്തിലധികം ആളുകൾക്ക് ഡിസംബർ 7 മുതൽ ആരംഭിക്കുന്ന സോഷ്യൽ വെൽഫേർ ക്രിസ്മസ് ബോണസ് നൽകും, ആകെ 390 ദശലക്ഷം യൂറോ മൊത്തത്തിൽ ഇതിനായി വേണ്ടിവരും. ഇന്നത്തെ ഏറ്റവും വലിയ ക്രിസ്മസ് ബോണസിന്റെ വിശദാംശങ്ങൾ സാമൂഹിക സംരക്ഷണ മന്ത്രി ഹെതർ ഹംഫ്രീസ് പ്രഖ്യാപിച്ചു. മുൻവർഷത്തെ കണക്കനുസരിച്ച്, ദീർഘകാല സോഷ്യൽ വെൽഫേർ സ്വീകരിക്കുന്നവരായ Pensioners, People with disabilities, Carers and lone parents എന്നിവർക്ക് 100 ശതമാനം ക്രിസ്മസ് ബോണസ് നൽകും. ഈ വർഷം പാൻഡെമിക് അൺഎംപ്ലോയ്‌മെന്റ് പെയ്‌മെന്റ് (പി.യു.പി) സ്വീകരിക്കുന്നവർക്കും ക്രിസ്മസ് ബോണസ് നൽകും, അവർ ഒരു പിയുപി പേയ്‌മെന്റ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ – തുടർച്ചയായോ അഥവാ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെയോ – അതുമല്ലെങ്കിൽ മാർച്ച് മുതൽ കുറഞ്ഞത് 4 മാസം (17 ആഴ്ച). ഇങ്ങനെ ഏതെങ്കിലും രീതിയിൽ PUP സ്വീകരിച്ചവർക്കും ക്രിസ്മസ് ബോണസ് ലഭിക്കും. പി‌യു‌പിയിൽ…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 299 പുതിയ കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസ് 299 പുതിയ കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 72,241 ആയി. കൂടാതെ, കോവിഡ് -19 ബാധിച്ച രണ്ട് പേർ കൂടി മരണമടഞ്ഞതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു, മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 2,052 ആയി. 14 ദിവസത്തെ സംഭവ നിരക്ക് ഇപ്പോൾ 100,000ന് 92.3 ആണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ അറിയിച്ച കേസുകളിൽ 67% 45 വയസ്സിന് താഴെയുള്ളവരിൽ ഉൾപ്പെടുന്നു, പുരുഷന്മാരിൽ 158 ഉം സ്ത്രീകളിൽ 141 ഉം. ഇന്നലത്തെ കണക്കുകളിൽ റിപ്പോർട്ടുചെയ്‌ത പോസിറ്റീവ് കേസുള്ള വ്യക്തികളുടെ ശരാശരി പ്രായം 34 ആണ്. 94 കേസുകൾ ഡബ്ലിനിലും 41 ഡൊനെഗലിലും 27 വിക്ലോയിലും 14 ലൂത്തിലും 13 ലിമെറിക്കിലും ബാക്കി 110 കേസുകൾ മറ്റ് 20 കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്നലെ  ഉച്ചകഴിഞ്ഞ് 257…

Share This News
Read More

അയർലണ്ടിലേക്ക് ഒരു ഇലക്ട്രിക്ക് തിരിച്ചുവരവുമായി “എം‌ജി മോട്ടോർ”

ആദ്യത്തെ എം‌ജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിൽ എത്തും, തുടർന്ന് പുതിയ എം‌ജി 5 ഇവി സ്‌പോർട്വാഗൺ, എം‌ജി എച്ച്എസ് പ്ലഗ്-ഇൻ ഹൈബ്രിഡ് മിഡ്‌സൈസ് എസ്‌യുവി എന്നീ മോഡലുകളും. എം‌ജി മോട്ടോർ തങ്ങളുടെ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ ശൃംഖല വിപുലീകരിക്കുന്നു. ഐറിഷ് മോട്ടോർ വ്യവസായത്തിൽ അരനൂറ്റാണ്ടിലേറെ പരിചയമുള്ള ഫ്രാങ്ക് കീൻ ഗ്രൂപ്പാണ് എംജി മോട്ടോഴ്സിന്റെ അയർലണ്ടിലെ വിതരണക്കാർ (Authorized Dealer in Ireland). ഫാമിലി ഫ്രണ്ട്‌ലി കോം‌പാക്റ്റ് എസ്‌യുവിയായ എം‌ജി ഇസെഡ് ഇവിയിൽ നിന്ന് ആരംഭിക്കുന്ന ഇലക്ട്രിക് മോഡലുകളുടെ നിരയാണ് എം‌ജി വാഗ്ദാനം ചെയ്യുന്നത്. Five-star Euro NCAP, സുരക്ഷിതമായ റേറ്റിംഗും ഉയർന്ന സാങ്കേതികവിദ്യയും ഏഴ് വർഷത്തെ വാറണ്ടിയും ഉള്ള ഇതിന്റെ വില 28,995 യൂറോയാണ്. ആദ്യത്തെ എം‌ജി ഇസെഡ് ഇവി മോഡലുകൾ 2020 നവംബറിൽ അയർലണ്ടിലെത്തും, തുടർന്ന് പുതിയ എം‌ജി 5…

Share This News
Read More

അയർലണ്ടിൽ പുതിയ 7 സ്റ്റോറുകൾ കൂടി തുറക്കാൻ ഡാനിഷ് റീട്ടെയിലർ ”JYSK”

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഡാനിഷ് റീട്ടെയിലർ, JYSK കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ യുകെയിലും അയർലൻഡിലും റെക്കോർഡ് ലാഭം ഉണ്ടായതായി അറിയിച്ചു, കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതം അവഗണിച്ച് 41 മില്യൺ യൂറോയുടെ സെയിൽസ് നടത്തി. അയർലണ്ടിലെയും യുകെയിലെയും സെയിൽസ് 74 ശതമാനം വർദ്ധിച്ചു, ജെ‌വൈ‌എസ്‌കെ ഐറിഷ് അഥവാ യുകെ വിപണിയിലെ സെപറേറ്റ് ഫലങ്ങൾ പ്രഖ്യാപിക്കുന്നില്ല എങ്കിലും കഴിഞ്ഞ വർഷത്തെ ഫലങ്ങളെ അപേക്ഷിച്ച് 2.9 മില്യൺ യൂറോയുടെ വർദ്ധനവാണ് ഈ വർഷത്തെ വിൽപ്പനയെ പ്രതിനിധീകരിക്കുന്നത്. JYSK 2019 ൽ അയർലണ്ടിൽ ആദ്യത്തെ സ്റ്റോർ തുറന്നു, ഇപ്പോൾ 112 ജീവനക്കാരുമായി ഒമ്പത് സ്റ്റോറുകൾ അയർലണ്ടിൽ പ്രവർത്തിക്കുന്നുണ്ട്. 51 രാജ്യങ്ങളിലായി 2900 ലധികം സ്റ്റോറുകൾ പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം 4.1 ബില്യൺ യൂറോയുടെ ഗ്ലോബൽ ടേൺഓവർ പ്രഖ്യാപിച്ചു. പകർച്ചവ്യാധിയുടെ ഫലമായി സ്റ്റോർ അടച്ചിട്ടും അനാവശ്യമായ സ്റ്റാഫ് പിരിച്ചുവിടലുകൾ നടത്താതിരുന്നതിൽ…

Share This News
Read More

സീമ ബാനുവിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ ഒരു മുപ്പത്കാരൻ അറസ്റ്റിൽ

കഴിഞ്ഞ മാസം ഡബ്ലിനിൽ ഒരു സ്ത്രീയുടെയും രണ്ട് മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് ഒരാളെ ഇന്ന് അറസ്റ് ചെയ്തതായി റിപോർട്ടുകൾ. സീമ ബാനു (37), ആറുവയസ്സുള്ള മകൻ ഫൈസാൻ സയ്യിദ്, 11 വയസ്സുള്ള മകൾ അസ്ഫിറ റിസ എന്നിവരെ ഒക്ടോബർ 28 ന് ബല്ലിന്റീറിലെ ലെവെല്ലിൻ കോർട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് അന്വേഷണവുമായി ബന്ധപ്പെട്ട് ഗാർഡ മുപ്പതുകളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 1984 ലെ സെക്ഷൻ 4 ലെ വകുപ്പുകൾ പ്രകാരമാണ് ഇയാളെ ഇപ്പോൾ ഡണ്ട്രം ഗാർഡ സ്റ്റേഷനിൽ വച്ചിരിക്കുന്നത്. അന്വേഷണം തുടരുകയാണ്. അയൽക്കാർ അലാറം ഉയർത്തിയതിനെത്തുടർന്ന് ഒക്ടോബർ 28 നാണ് എംഎസ് ബാനുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുടുംബവീട്ടിൽ കണ്ടെത്തിയത്, അവർ മരിച്ചിട്ട് ദിവസങ്ങൾ ആയിരുന്നു. അന്വേഷണത്തിന് സഹായകരമല്ലെന്ന് കരുതപ്പെടുന്ന വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ഗാർഡ പൊതുജനങ്ങളോട്…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 243 കേസുകൾ

പബ്ലിക് ഹെൽത്ത് ഓഫീസുകൾ അയർലണ്ടിൽ 243 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ മൊത്തം കേസുകളുടെ എണ്ണം 71,942 ആയി. കൂടാതെ ഏഴ് പേർ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇന്നത്തെ അപ്‌ഡേറ്റ് അയർലണ്ടിലെ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 2,050 ആയി എത്തിക്കുന്നു. ഇന്ന് അറിയിച്ച കേസുകളിൽ 137 പുരുഷന്മാരും 104 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്. 71% കേസുകളും 45 വയസ്സിന് താഴെയുള്ളവരിലാണ്, ശരാശരി പ്രായം കണക്കാക്കിയാൽ 32 വയസ്സ്. ഇന്ന് ഉച്ചകഴിഞ്ഞ് 254 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിലാണ്. ഇന്ന് അറിയിച്ച കേസുകളിൽ 91 എണ്ണം ഡബ്ലിനിൽ നിന്നാണ്, 26 എണ്ണം ഡൊനെഗലിലും 18 കോർക്ക്, വാട്ടർഫോർഡിലും 16 ലിമെറിക്കിലുമാണ്. ബാക്കി 77 കേസുകൾ 18 മറ്റ് കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നുവെന്ന് റിപോർട്ടുകൾ. 14…

Share This News
Read More

അയർലണ്ടിൽ Level -5 നിയന്ത്രണങ്ങൾക്ക് അവസാനം, ചൊവ്വാഴ്ച മുതൽ രാജ്യം Level-3 യിലേക്ക്

യാത്രകളും ഇൻഡോർ ഡൈനിംഗ് നിയന്ത്രണങ്ങളും എല്ലാം ഒഴിവാക്കിക്കൊണ്ട് ക്രിസ്മസിന് ലെവൽ-5 നിയന്ത്രണങ്ങളൊക്കെ മാറ്റിവെച്ച് രാജ്യം വീണ്ടും തുറക്കാനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച മുതൽ ക്രിസ്മസിനോടനുബന്ധിച്ചും രാജ്യത്ത് ലെവൽ-5 നിയന്ത്രണങ്ങൾക്ക് അവസാനം കുറിക്കുന്നതിനെ തുടർന്നും റെസ്റ്റോറന്റുകൾക്കും പബ്ബുകൾക്കും നിയന്ത്രണങ്ങളോടെ ഇൻഡോർ ഡൈനിംഗിനായി തുറക്കാൻ കഴിയുമെന്ന് ഗവണ്മെന്റ് അറിയിച്ചു. ഒരു മണിക്കൂർ 45 മിനിറ്റ് വരെ ചിലവഴിക്കാൻ ഡൈനർമാർക്ക് അനുമതിയുണ്ട്, പക്ഷേ സാമൂഹിക അകലമായ രണ്ട് മീറ്റർ പാലിച്ചിരിക്കണം. നോർത്തേൺ അയർലൻഡിലേക്കുള്ള യാത്രാനിയന്ത്രണങ്ങൾ ഡിസംബർ 18 ന് സർക്കാർ വീണ്ടും പരിശോധിക്കും, അതിന് ശേഷമേ അങ്ങോട്ടേക്കുള്ള മറ്റ് നിയന്ത്രണങ്ങളുടെ കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകൂ എന്നും ഐറിഷ് ഗവണ്മെന്റ് അഭിപ്രായപ്പെട്ടു. ഡിസംബർ 1 മുതൽ ആളുകൾ തിരക്കേറിയ ജോലിസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും തിരക്കേറിയ ഔട്ട്‌ഡോർ പ്രദേശങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഹെയർഡ്രെസ്സർമാർ, മ്യൂസിയങ്ങൾ, ലൈബ്രറികൾ,…

Share This News
Read More

കൊറോണ വൈറസ് അയർലൻഡ്: 335 പുതിയ കേസുകൾ

കോവിഡ് -19 ബാധിച്ച മൂന്ന് പേരുടെ മരണവും 335 പുതിയ വൈറസ് കേസുകളും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോൾ 2036 ആണ്, അതേസമയം അയർലണ്ടിലെ ആകെ കേസുകളുടെ എണ്ണം 71,494 ആയി ഉയർന്നു. ഇന്ന് അറിയിച്ച കേസുകളിൽ; 162 പുരുഷന്മാരും 171 സ്ത്രീകളുമാണ് ഉള്ളത്. 64 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 119, കിൽകെന്നിയിൽ 29, ലിമെറിക്കിൽ 23, ഡൊനെഗലിൽ 20, ടിപ്പററിയിൽ 19, കോർക്കിൽ 19 കേസുകൾ. ബാക്കിയുള്ള 106 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ 246 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 35 പേർ ഐസിയുവിലാണ്. Share This News

Share This News
Read More