കോട്ടയം ജില്ലയിൽ എരുമേലി മുക്കൂട്ടുതറ സ്വദേശി ഞൊണ്ടിമാക്കൽ എബിൻ ജോസഫ് എന്ന മലയാളി അയർലണ്ടിലെ ഹിക്വാ (HIQA – Health Information and Quality Authority) ഇൻസ്പെക്ടറായി സ്ഥാനമേറ്റു. അയർലണ്ടിൽ ആദ്യമായിട്ടാണ് ഒരു ഭാരതീയൻ ഈ നേട്ടം കൈവരിക്കുന്നത്. ഇത് മലയാളിയെന്ന നിലയിൽ നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന ഒന്നാണ്. 2020 നവംബറിലാണ് അയർലണ്ടിലെ മലയാളികൾക്കെല്ലാം അഭിമാനകരമായ എബിൻ ജോസഫ് ഹിക്വാ (HIQA) ഇൻസ്പെക്ടർ ആയി ജോലി തുടങ്ങിയത്. 2009 ലാണ് എബിൻ ജോസഫ് അയർലണ്ടിലെത്തിയത്. എം.എസ്.സി. നഴ്സിംഗ് നാട്ടിൽ പൂർത്തിയാക്കി 2009 ൽ സ്റ്റാഫ് നഴ്സായി അയർലണ്ടിലെ കോർക്കിലെത്തിയ എബിൻ ജോസഫ് ആദ്യമായി സ്റ്റാഫ് നഴ്സായി ജോലി തുടങ്ങിയത് കോർക്കിലെ കെഹീറിൻ കെയർ സെന്ററിലാണ്. ഈ നഴ്സിംഗ് ഹോമിൽ മൂന്ന് വർഷം നഴ്സായി സേവനമനുഷ്ഠിച്ചശേഷം ഡാരാഗ്ലിൻ (Darraglynn) നഴ്സിങ് ഹോമിൽ ഡയറക്ടറായി നാല് വർഷം ജോലി ചെയ്തു. ശേഷം,…
Rental protections during COVID-19 in Ireland: അറിയേണ്ടതെല്ലാം
If you are at risk of losing your rented accommodation because you cannot pay your rent due to COVID-19, you cannot be evicted and your rent cannot be increased until 11 January 2021 (under the Residential Tenancies and Valuation Act 2020). It is expected that these protections will be extended until 12 April 2021, but legislation is needed for this. To benefit from the rent freeze and eviction ban, you must be at risk of losing your tenancy because of COVID-19 and you must be getting either: Enhanced COVID-19 Illness…
കൊറോണ വൈറസ്: അയർലണ്ടിൽ 265 പുതിയ കേസുകൾ
അയർലണ്ടിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇപ്പോൾ 2,086 ആയി. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇഇടി) 265 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,491 ആയതായും അറിയിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 133 പുരുഷന്മാരും 131 സ്ത്രീകളുമാണ് ഉള്ളത്, 66% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ നിലവാരം ഇങ്ങനെയാണ് – ഡബ്ലിനിൽ 84, ലോത്തിൽ 28, ലിമെറിക്കിൽ 27, ഡൊനെഗലിൽ 19, വിക്ലോയിൽ 15, ഗോൽവേയിൽ 15, ബാക്കി 77 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു. Share This News
അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റിംഗ് സെന്റർ -“റോക്ക് ഡോക്ക്”
കോവിഡ് -19 ടെസ്റ്റിംഗ് സംവിധാനം അടുത്ത ചൊവ്വാഴ്ച മുതൽ മായോ കൗണ്ടിയിലെ നോക്കിലുള്ള അയർലൻഡ് വെസ്റ്റ് വിമാനത്താവളത്തിൽ ലഭ്യമാണ്. ഹെൽത്ത് കെയർ കമ്പനിയായ ‘റോക് ഡോക്ക്’ നടത്തുന്ന ഈ സൗകര്യം വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിനോട് ചേർന്നായിരിക്കും പ്രവർത്തിക്കുന്നത്. പരിശോധനാ ഫലങ്ങൾ അതേ ദിവസം തന്നെ ലഭ്യമാക്കും എന്നും റോക്ക് ഡോക്ക് അഭിപ്രായപ്പെട്ടു. 129 യൂറോ മുതലാണ് ഒരു ടെസ്റ്റിന്റെ വില ആരംഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. ലാമ്പ്, പിസിആർ ടെക്നൊളജികൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനകൾക്ക് ഹെൽത്ത് പ്രൊഡക്ട്സ് റെഗുലേറ്ററി അതോറിറ്റി (എച്ച്പിആർഎ) അംഗീകാരവും ഉള്ളതാണ്. വലിയ ഓർഗനൈസേഷനുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കമ്പനി ഒരു മൊബൈൽ ലബോറട്ടറിയും ടെസ്റ്റിംഗ് സൗകര്യവും ഇതിനോടൊപ്പം തന്നെ നടത്തുന്നുണ്ട്. ഒരേ ദിവസത്തെ ഫലങ്ങൾ (Test Results) ലഭ്യമാക്കാൻ ഇത് വളരെ ഉപകരിക്കും. Share This News
റെസ്റ്റോറന്റുകളും ഗ്യാസ്ട്രോപബുകളും വീണ്ടും തുറക്കാൻ ഒരുങ്ങുന്നു
ലെവൽ 5 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ, കഫേകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണം വിളമ്പുന്ന പബ്ബുകൾ (Food Serving Pubs) എന്നിവ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. അത്യാവശ്യ സർവിസുകൾ നൽകുന്ന റീട്ടെയിൽ സ്റ്റോറുകൾ, ഹെയർഡ്രെസ്സർമാർ, ബ്യൂട്ടിഷ്യൻമാർ എന്നിവരുൾപ്പെടെ മറ്റ് മേഖലകൾ ഡിസംബർ ഒന്നിന് തുറന്നതിനെത്തുടർന്ന്, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഭൂരിപക്ഷം പ്രസ്ഥാനങ്ങളും തുറക്കാൻ ഒരുങ്ങുകയാണ് (വെറ്റ് പബ്ബുകൾ ഒഴികെയുള്ള). ഭക്ഷണം വിളമ്പാത്ത പബ്ബുകൾ (Pubs not serving food) അടച്ചിടാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ബുധനാഴ്ച, Licensed Vintners Association (LVA) അയർലണ്ടിലേയും Vintners Federation of Ireland (VFI) ലേയും ചില പബ്ബുകൾ അടച്ചു തന്നെ ഇടുവാൻ പറഞ്ഞതിനെ തുടർന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് ഒരു ജോയിന്റ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ (Supporting Evidences) നൽകുവാൻ കഴിയാത്തത് മൂലം, വെറ്റ് പബ്ബുകൾ വൈറസ് പകരാനുള്ള സാധ്യത…
Notice | Minister announces new arrangements for renewal of registrations
From 02 December 2020, customers renewing their Immigration Registration Permision will no longer need to submit their passport to have an immigration stamp attached by their Registration Office. This applies to renewals made in the Burgh Quay Registration Office in Dublin and renewals made in local Registration Offices at Garda Stations nationwide. Full details about these changes are available in the two documents below. Immigration Registration Permission Renewal: Update to procedure Immigration Permission Renewal with online passport submission FAQs Share This News
കൊറോണ വൈറസ്: അയർലണ്ടിൽ 270 കേസുകൾ
അയർലണ്ടിൽ കോറോണയുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച രാജ്യത്ത് ഇപ്പോൾ മരിച്ചവരുടെ എണ്ണം 2,074 ആയിരിക്കുകയാണ്. നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം 270 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 73,066 ആയി ഉയർന്നതായും അറിയിച്ചു. ഏകദേശം 231 കോവിഡ് -19 രോഗികളെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ഐസിയുവിൽ തുടരുന്നു. ഇന്നലെ സ്ഥിരീകരിച്ച കേസുകളിൽ: 141 പുരുഷന്മാരും 129 സ്ത്രീകളുമാണ് ഉള്ളത്. 63% പേർ 45 വയസ്സിന് താഴെയുള്ളവരും. ഇന്നലത്തെ കേസുകളുടെ നിലയനുസരിച് 58 കേസുകൾ ഡബ്ലിനിലും 38 ഡൊനെഗലിലും 28 വിക്ലോയിലും 25 മായോയിലും 24 ലിമെറിക്കിലുമാണ്. ബാക്കി 97 കേസുകൾ മറ്റ് 21 കൗണ്ടികളിലും. Share This News
Accommodation available at Shankill
Accommodation available at Shankill for female only. Please call: Anju: 089 459 0639 Share This News
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 269 കേസുകളും 18 മരണങ്ങളും
അയർലണ്ടിൽ ഇന്ന് 269 കോവിഡ്-19 കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അതോടൊപ്പം തന്നെ കൊറോണ വൈറസുമായി ബന്ധപ്പെട്ട 18 മരണങ്ങളും. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 72798 ഉം മരണങ്ങൾ 2069 ആയിരിക്കുകയാണ് അയർലണ്ടിൽ. ഇന്ന് അറിയിച്ച കേസുകളിൽ: 133 പുരുഷന്മാരും 133 സ്ത്രീകളുമാണ് ഉള്ളത്. ഇന്നത്തെ കേസുകളിൽ 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കനുസരിച്ച് ഡബ്ലിനിൽ 73, കിൽകെന്നിയിൽ 20, ലിമെറിക്കിൽ 20, ലോത്തിൽ 19, ടിപ്പരറിയിൽ 19, ബാക്കി 118 കേസുകൾ മറ്റ് 20 കൗണ്ടികളിലായിട്ടാണുള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 224 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിലാണ്. Share This News
കോവിഡ് -19 അയർലൻഡ്: 306 പുതിയ കേസുകൾ
റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ 306 കോവിഡ് -19 കേസുകൾ കൂടി സ്ഥിരീകരിച്ചു കൂടാതെ ഒരു മരണവും, ഇതോടെ രാജ്യത്ത് ആകെ 2,053 കോവിഡ് -19 മരണങ്ങളും 72,544 കേസുകളും സ്ഥിരീകരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 56 പുരുഷന്മാർ / 148 സ്ത്രീകൾ ആണുള്ളത്. 67 ശതമാനം പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ കണക്കുകൾ പ്രകാരം 108 ഡബ്ലിനിലും 30 ലിമെറിക്കിലും 22 ഗോൽവേയിലും 17 ഡൊനെഗലിലും 15 വിക്ലോയിലും 14 കോർക്കിലും ബാക്കി 100 കേസുകൾ മറ്റ് 18 കൗണ്ടികളിലായി വ്യാപിച്ചിരിക്കുന്നു. ഇന്ന് ഉച്ചയോടെ 244 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 31 പേർ ICU-വിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് കോവിഡ് -19 രോഗികൾ ഐറിഷ് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാളെ മുതൽ ലെവൽ-5 കോവിഡ് -19 നിയന്ത്രണങ്ങൾ ഉപേക്ഷിച്ച്…