കോവിഡ് -19 പാൻഡെമിക് ബാധിച്ച മേഖലകളായ ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ് എന്നിവയ്ക്ക് മൂന്നാം പാദത്തിൽ (3rd Quarter) കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് എന്റർപ്രൈസ് മന്ത്രി അറിയിച്ചു. വാക്സിനേഷൻ പ്രചാരണ പരിപാടികൾ ലോക്ക്ഡൗണുകൾ നീക്കം ചെയ്യാൻ അനുവദിക്കുന്നതിനാൽ അയർലണ്ടും മറ്റ് യൂറോ സോൺ രാജ്യങ്ങളും മാർച്ച് മുതൽ മെയ് വരെ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് എപ്പോൾ, എങ്ങനെ ആരംഭിക്കണമെന്ന് തീരുമാനിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു. പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ്, തൊഴിൽ വേതന സബ്സിഡി പദ്ധതി, ഗണ്യമായി അടച്ചുപൂട്ടാൻ നിർബന്ധിതരായ ബിസിനസുകൾക്കുള്ള ധനസഹായം എന്നിങ്ങനെ മൂന്ന് പ്രധാന പിന്തുണകളാണ് രണ്ടാം പാദത്തിലേക്ക് (2ND Quarter) സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് ടെനിസ്റ്റ് ലിയോ വരദ്കർ തന്റെ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ്, എന്റെർറ്റൈന്മെന്റ് തുടങ്ങിയ മേഖലകളിൽ കോവിഡ്-19 മൂലം നഷ്ടം നേരിട്ട മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായവും നൽകുമെന്ന്…
Double Room near Beaumont hospital
Hi, Double Room for rent Double room with separate bathroom available for rent, can accommodate single or two males/ females or couple near Beaumont hospital. Nearer to tesco, lidl, asian shop, penneys, omni shopping centre. If interested please contact 089 238 8751 Thank you Share This News
ഫെബ്രുവരി 22 മുതൽ ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം.
2021 ഫെബ്രുവരി 22 മുതൽ ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം പുറത്തു വന്നു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഏത് എയർപോർട്ടിൽ ചെന്നിറങ്ങുന്നവർക്കും ഫെബ്രുവരി 22 മുതൽ കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. ഈ മാർഗനിദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടാതെ ക്വാറന്റൈൻ അടക്കമുള്ള മറ്റ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ മരണസംഖ്യ 4,000 കടന്നു
അയർലണ്ടിൽ 650 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി എൻപിഇറ്റി (നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 57 പേർ കൂടി മരിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി 831 രോഗികൾ ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ 154 രോഗികൾ ഐസിയുവിലാണ്. ഇന്നലെ റിപ്പോർട്ടു ചെയ്ത മരണങ്ങളുടെ പ്രായപരിധി 52 നും 99 നും ഇടയിലാണ്. ഇതോടെ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,036 ആയി. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ആകെ 211,751 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 325 പുരുഷന്മാർ / 323 സ്ത്രീകൾ ആണുള്ളത്, 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ് കേസുകളുടെ അവസ്ഥ കൗണ്ടിതിരിച്ച് ഡബ്ലിനിൽ 192, ഗോൽവേയിൽ 53, മീത്തിൽ 50, കിൽഡെയറിൽ 46, കോർക്കിൽ 46, ബാക്കി 263 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. നിലവിൽ,…
അയർലണ്ടിലുള്ളവർ കോവിഡ്-19 വാക്സിൻ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണോ?
ഈ ഗ്രൂപ്പുകളിലെ ആളുകൾക്ക് നിലവിൽ COVID-19 നെതിരെ വാക്സിനേഷൻ നൽകുന്നു: (ഗ്രൂപ്പ് 1) – ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്ന 65 വയസും അതിൽ കൂടുതലുമുള്ളവർ (ഗ്രൂപ്പ് 2) – ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ (ഗ്രൂപ്പ് 3 ന്റെ ഭാഗം) – കമ്മ്യൂണിറ്റിയിൽ 85 വയസും അതിൽ കൂടുതലുമുള്ളവർ COVID-19 നെതിരെ അയർലണ്ടിലെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന താൽക്കാലിക പട്ടിക താഴെ പറയുന്ന രീതിയിലാണ്. 1 People aged 65 years and older who are residents of long-term care facilities (likely to include all staff and residents on site) 2 Frontline healthcare workers 3 People aged 70 and older 4 Other healthcare workers not in direct patient contact 5…
കെയറർ കോഴ്സ്: മാർച്ച് ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യാൻ ആവശ്യമായ QQI LEVEL 5 HEALTHCARE SUPPORT കോഴ്സിന്റെ മാർച്ച് മാസത്തെ ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി B&B Nursing Ltd അറിയിച്ചു. ഈ കോഴ്സ് തികച്ചും ഓൺലൈനായി തന്നെ ചെയ്യാമെന്നത് പഠിതാക്കൾക്ക് ഈ കോഴ്സ് ചെയ്യുകയെന്നത് കൂടുതൽ എളുപ്പമാക്കുന്നു. മുൻപ് ഏത് പ്രൊഫഷണൽ/വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും QQI LEVEL 5 HEALTHCARE SUPPORT കോഴ്സ് ചെയ്താൽ അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ സാധിക്കും. മാത്രമല്ല, എട്ട് മൊഡ്യൂളുകൾ ഉള്ള ഈ കോഴ്സിന്റെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകൾ പൂർത്തിയാക്കിയാൽ തന്നെ ശമ്പളത്തോടുകൂടിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയും ചെയ്യും. അയർലണ്ടിൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഈ കോഴ്സ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ B&B Nursing Ltd ഒരുക്കിയിട്ടുണ്ട്. ഇത് അയർലണ്ടിന്റെ ഏത് ഭാഗത്തുനിന്നുമുള്ളവർക്ക് ഈസിയായി ഈ കോഴ്സ് പൂർത്തിയാക്കാൻ…
കോവിഡ് -19: 80 വയസ്സിനു മുകളിലുള്ളവരിൽ 94% പേർക്ക് വാക്സിനേഷൻ നൽകി
വടക്കൻ അയർലണ്ടിൽ കോവിഡ് -19 ബാധിച്ച് ആറ് പേർ മരിച്ചു. 297 പേർ രോഗബാധിതരാണെന്ന് മേഖലയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ 434 പേർ രോഗബാധിതരായി ആശുപത്രിയിലാണ്, 53 പേർ ICU വിലും. അതേസമയം, 438,708 വാക്സിനുകൾ ഈ മേഖലയിൽ നൽകിയിട്ടുണ്ട്. 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 94 ശതമാനവും ഇതിൽ ഉൾപ്പെടുന്നു – 67,824 പേർ. ബാക്കി ആറ് ശതമാനത്തിൽ ഗണ്യമായ എണ്ണം വീടുകളിലോ ആശുപത്രിയിലോ കഴിയുന്ന ആളുകളായിരിക്കും. വടക്കൻ അയർലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കുന്ന കാര്യത്തിൽ വ്യാഴാഴ്ച നിർണായക തീരുമാനങ്ങൾ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാർച്ച് എട്ടിന് (തിങ്കളാഴ്ച) സ്കൂളുകൾ പൂർണ്ണമായും തുറക്കുമോ ഇല്ലയോ എന്നത് സംശയത്തിലാണ്, അത് പൊതുജനാരോഗ്യ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. നിലവിലെ പഠന ക്രമീകരണങ്ങളിൽ മാർച്ച് എട്ടിന് മാറ്റം വരുത്തിയാൽ, എല്ലാ വിദ്യാർത്ഥികൾക്കും ഉടനടി ക്ലാസ് മുറിയിലേക്ക് മടങ്ങാൻ കഴിഞ്ഞേക്കില്ല എന്ന്…
ലിമെറിക്ക് സീറോ മലബാര്‍ സഭയില്‍ പുതിയ അത്മായ നേതൃത്വം സ്ഥാനമേറ്റു
ലിമെറിക്ക് : ലിമെറിക്ക് സീറോ മലബാർ സഭയുടെ 2021-2022 വര്‍ഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അല്മായ നേതൃത്വത്തെ തെരഞ്ഞെടുത്തു ..കൈക്കാരന്മാരായി അനിൽ ആന്റണി ,സിബി ജോണി ,എന്നിവരും സെക്രട്ടറിയായി ബിനോയി കാച്ചപ്പിള്ളി ,പി .ആർ .ഓ ആയി സെബിൻ സെബാസ്റ്റ്യൻ ,യൂത്ത് അനിമേറ്റേഴ്സായി ആന്റണി റെജിൻ ജോർജ് ,ദിവ്യ ആൻസ് ,സെൻട്രൽ കമ്മറ്റി അംഗങ്ങളായി ജോജോ ദേവസ്സി ,സിബി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു .2021 വര്‍ഷത്തെ കൈക്കാരനായി അനിൽ ആന്റണി ശനിയാഴ്ച നടന്ന ദിവ്യബലി മദ്ധ്യേ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2021-2022 വര്‍ഷത്തെ പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ്: റെവ.ഫാ.റോബിന് തോമസ് (അധ്യക്ഷന്‍) ,അനിൽ ആന്റണി ,സിബി ജോണി ,ബിനോയി കാച്ചപ്പിള്ളി ,സെബിൻ സെബാസ്റ്റ്യൻ ,ആന്റണി റെജിൻ ജോർജ് ,ജോജോ ദേവസ്സി ,ജസ്റ്റിൻ ജോസഫ് ,സോണി സക്കറിയ ,റോബിൻ ജോസഫ് ,ജിൻസൺ വി ജോർജ് ,ജോൺസൻ തോമസ് ,ജെഫ്റി ജെയിംസ്…
കൊറോണ വൈറസ്: അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടി
അയർലണ്ടിൽ 821 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കൂടാതെ ഒരുപാട് നാളുകൾക്ക് ശേഷം അയർലണ്ടിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസംകൂടിയായിരുന്നു ഇന്നലെ. ഇതോടെ അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇപ്പോൾ 3,948 ആയി തന്നെ തുടരുന്നു, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 210,402 ആണ്. ഇന്ന് അറിയിച്ച കേസുകളിൽ 70% 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ അവസ്ഥ കൗണ്ടി തിരിച്ച് ഡബ്ലിനിൽ 333, ഗോൽവേയിൽ 91, ലിമെറിക്കിൽ 53, കിൽഡെയറിൽ 41, മീത്തിൽ 38, ബാക്കി 265 കേസുകൾ മറ്റ് കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. ഇന്നലെ 916 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 157 പേർ ഐസിയുവിലാണ്. കേസുകളുടെ പോസിറ്റിവിറ്റി നിരക്ക് – നിലവിൽ 6% – ഇപ്പോഴത്തെ സാഹചര്യത്തിൽ…
വാലന്റൈൻസ് ഡേയ്ക്ക് പിന്നിലെ ഹൃദയസ്പർശിയായ കഥ; പ്രണയാർദ്രം
ലോകമെമ്പാടും ഇന്ന് വാലന്റൈൻസ് ഡേ ആഘോഷിക്കുമ്പോൾ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ സംഭവബഹുലമായ കഥ – പ്രണയാർദ്രം- സലിൻ ശ്രീനിവാസിന്റെ രചനയിൽ അമേരിക്കയിലെ ഡാളസിൽ ഭരതകലാ തീയറ്റേഴ്സ് ലഘു നാടക രൂപത്തിൽ അവതരിപ്പിക്കുന്നു. പ്രാചീന റോമിൽ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസ് എന്ന ക്രിസ്തീയ പുരോഹിതന്റേയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകൾ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാർദ്രം. പ്രണയാർദ്രത്തിന്റെ തിരക്കഥ സലിൻ ശ്രീനിവാസ്, എഡിറ്റ് ജയ് മോഹൻ , കലാ സംവിധാനം അനശ്വർ മാമ്പിള്ളി , ഛായാഗ്രഹണം ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിൻ കല്ലൂർ, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പൻ. അഭിനയിച്ചിരിക്കുന്നവർ ഐറിൻ കല്ലൂർ, അനശ്വർ മാമ്പിള്ളി, ഹരിദാസ് തങ്കപ്പൻ, ജയ്സൻ ആലപ്പാടൻ, അനുരൻജ് ജോസഫ് ,ടോണി ഡാളസ് എന്നിവരുമാണ്. Share This News