COVID-19 പാൻഡെമിക് മൂലം ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം 78% കുറഞ്ഞ് 7.4 ദശലക്ഷമായി. കഴിഞ്ഞ വർഷം ഡബ്ലിൻ വിമാനത്താവളത്തിന് 25.5 ദശലക്ഷം യാത്രക്കാരെ നഷ്ടപ്പെട്ടു, ഇത് ഓസ്ട്രേലിയയിലെ മുഴുവൻ ജനസംഖ്യയ്ക്കും തുല്യമാണ്. ഒരു കലണ്ടർ വർഷത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ അവസാനമായി 8 ദശലക്ഷത്തിലധികം യാത്രക്കാരുണ്ടായിരുന്നത് 1994 ലാണ്, അതായത് 27 വർഷം മുമ്പ്. ഈ വർഷം 400,000 യാത്രക്കാർ ഡബ്ലിനെ ഒരു കേന്ദ്രമായി ഉപയോഗിച്ചു, അതായത് 2020 ൽ വെറും 7 ദശലക്ഷത്തിൽ താഴെയാണ് ആളുകൾ ഡബ്ലിൻ വിമാനത്താവളം വഴി യാത്ര ചെയ്തതെന്ന് സാരം. ഐറിഷ് ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, 2020 ൽ ഡബ്ലിൻ വിമാനത്താവളം ഒരു അവശ്യ സേവനമായി തുറന്നു. പിപിഇയും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു, 357 പ്രത്യേക വിമാനങ്ങളിൽ 6.2 ദശലക്ഷം…
കൊറോണ വൈറസ്: അയർലണ്ടിൽ ഇന്ന് 988 കേസുകൾ
988 കോവിഡ് -19 കേസുകൾ അയർലണ്ടിൽ സ്ഥിരീകരിച്ചതായി ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം അറിയിച്ചു. കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിച്ച 26 പേർ കൂടി ഇന്ന് മരിച്ചതായി എൻപിഇറ്റി സ്ഥിരീകരിച്ചു. ഇതോടെ അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 4,135 ആയി. പാൻഡെമിക് ആരംഭിച്ചതിനുശേഷം അയർലണ്ടിൽ മൊത്തം 214,378 വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് അറിയിച്ച കേസുകളിൽ: 487 പുരുഷന്മാരും 499 സ്ത്രീകളുമാണ് ഉള്ളത്, 70% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. ഇന്നത്തെ കേസുകളുടെ സ്ഥിതി കൗണ്ടികളനുസരിച്ച് ഡബ്ലിനിൽ 378, ഗോൽവേയിൽ 68, കിൽഡെയറിൽ 61, ലിമെറിക്കിൽ 47, ലോത്തിൽ 45, ബാക്കി 389 കേസുകൾ മറ്റ് കൗണ്ടികളിലായും വ്യാപിച്ചിരിക്കുന്നു. ഇന്ന് രാവിലെ അയർലണ്ടിൽ 719 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 149 പേർ ഐസിയുവിലാണ്. അയർലണ്ടിൽ ഫെബ്രുവരി 17 വരെ 310,900 ഡോസ് കോവിഡ്…
ബ്രസീലിയൻ കൊറോണ വൈറസ് വേരിയന്റിലെ മൂന്ന് കേസുകൾ അയർലണ്ടിൽ
ബ്രസീലിയൻ കൊറോണ വൈറസ് വേരിയന്റിലെ മൂന്ന് കേസുകൾ അയർലണ്ടിൽ ആദ്യമായി കണ്ടെത്തിയതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻഫെറ്റ്) ഇന്നലെ രാത്രി അറിയിച്ചു. എല്ലാ കേസുകളും ബ്രസീലിൽ നിന്നുള്ള സമീപകാല യാത്രയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ അറിയിച്ചു. കൊറോണ വൈറസിന്റെ യഥാർത്ഥ പതിപ്പിനേക്കാൾ കൂടുതൽ പടരാൻ സാധ്യതയുള്ളതാണ് ബ്രസീൽ വേരിയൻറ്. മനുഷ്യകോശങ്ങളുമായി ബന്ധിപ്പിക്കുന്ന വൈറസിന്റെ ഭാഗമായ സ്പൈക്ക് പ്രോട്ടീനിൽ ഇത് മാറ്റങ്ങൾ വരുത്തുന്നുവെന്നാണ് പഠനറിപ്പോർട്ട്. ജൂലൈയിലാണ് ഇത് ആദ്യമായി ഉയർന്നുവന്നത്. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ 763 പുതിയ കേസുകൾ
അയർലണ്ടിൽ 763 പുതിയ കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻപിഇടി) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 28 പേർ കൂടി അയർലണ്ടിൽ ഇന്ന് മരണമടഞ്ഞു. അയർലണ്ടിലെ കോവിഡ് -19 ൽ മരിച്ചവരുടെ എണ്ണം ഇന്നത്തെയും ചേർത്ത് 4,109 ആയി, ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 213,400 ഉം. ഇന്ന് അറിയിച്ച കേസുകളിൽ: 370 പുരുഷന്മാരും 388 സ്ത്രീകളുമാണ് ഉൾപെട്ടിട്ടുള്ളത്, 72% പേർ 45 വയസ്സിന് താഴെയുള്ളവരാണ്. കേസുകളുടെ സ്ഥിതി 251 കേസുകൾ ഡബ്ലിനിലും 84 എണ്ണം ഗോൽവേയിലും 57 കിൽഡെയറിലും 47 ലിമെറിക്കിലും 42 വാട്ടർഫോർഡിലുമാണ്. ബാക്കി 282 കേസുകൾ മറ്റെല്ലാ കൗണ്ടികളിലുമായി വ്യാപിച്ച് കിടക്കുന്നു. ഇന്ന് ഏകദേശം 754 കോവിഡ് -19 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 151 പേർ ICU വിലാണ്. Share This News
ഹാർഡ്-ഹിറ്റ് മേഖലകൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ നൽകാൻ ഐറിഷ് ഗവണ്മെന്റ്
കോവിഡ് -19 പാൻഡെമിക് ബാധിച്ച മേഖലകളായ ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ് എന്നിവയ്ക്ക് മൂന്നാം പാദത്തിൽ (3rd Quarter) കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് എന്റർപ്രൈസ് മന്ത്രി അറിയിച്ചു. വാക്സിനേഷൻ പ്രചാരണ പരിപാടികൾ ലോക്ക്ഡൗണുകൾ നീക്കം ചെയ്യാൻ അനുവദിക്കുന്നതിനാൽ അയർലണ്ടും മറ്റ് യൂറോ സോൺ രാജ്യങ്ങളും മാർച്ച് മുതൽ മെയ് വരെ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് എപ്പോൾ, എങ്ങനെ ആരംഭിക്കണമെന്ന് തീരുമാനിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു. പാൻഡെമിക് അൺഎംപ്ലോയ്മെന്റ് പേയ്മെന്റ്, തൊഴിൽ വേതന സബ്സിഡി പദ്ധതി, ഗണ്യമായി അടച്ചുപൂട്ടാൻ നിർബന്ധിതരായ ബിസിനസുകൾക്കുള്ള ധനസഹായം എന്നിങ്ങനെ മൂന്ന് പ്രധാന പിന്തുണകളാണ് രണ്ടാം പാദത്തിലേക്ക് (2ND Quarter) സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് ടെനിസ്റ്റ് ലിയോ വരദ്കർ തന്റെ പ്രസ്താവനയിൽ അറിയിച്ചു. ഏവിയേഷൻ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആർട്സ്, എന്റെർറ്റൈന്മെന്റ് തുടങ്ങിയ മേഖലകളിൽ കോവിഡ്-19 മൂലം നഷ്ടം നേരിട്ട മേഖലകൾക്ക് കൂടുതൽ സാമ്പത്തിക സഹായവും നൽകുമെന്ന്…
Double Room near Beaumont hospital
Hi, Double Room for rent Double room with separate bathroom available for rent, can accommodate single or two males/ females or couple near Beaumont hospital. Nearer to tesco, lidl, asian shop, penneys, omni shopping centre. If interested please contact 089 238 8751 Thank you Share This News
ഫെബ്രുവരി 22 മുതൽ ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം.
2021 ഫെബ്രുവരി 22 മുതൽ ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം പുറത്തു വന്നു. കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഏത് എയർപോർട്ടിൽ ചെന്നിറങ്ങുന്നവർക്കും ഫെബ്രുവരി 22 മുതൽ കോവിഡ്-19 നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. ഈ മാർഗനിദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. കൂടാതെ ക്വാറന്റൈൻ അടക്കമുള്ള മറ്റ് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Share This News
കൊറോണ വൈറസ്: അയർലണ്ടിൽ മരണസംഖ്യ 4,000 കടന്നു
അയർലണ്ടിൽ 650 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചതായി എൻപിഇറ്റി (നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം) അറിയിച്ചു. കോവിഡ് -19 സ്ഥിരീകരിച്ച 57 പേർ കൂടി മരിച്ചു. കോവിഡ് -19 ചികിത്സയ്ക്കായി 831 രോഗികൾ ആശുപത്രിയിൽ കഴിയുകയാണ്. ഇതിൽ 154 രോഗികൾ ഐസിയുവിലാണ്. ഇന്നലെ റിപ്പോർട്ടു ചെയ്ത മരണങ്ങളുടെ പ്രായപരിധി 52 നും 99 നും ഇടയിലാണ്. ഇതോടെ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4,036 ആയി. പാൻഡെമിക് ആരംഭിച്ചതിന് ശേഷം ആകെ 211,751 കേസുകൾ സ്ഥിരീകരിച്ചു. ഇന്നലെ അറിയിച്ച കേസുകളിൽ: 325 പുരുഷന്മാർ / 323 സ്ത്രീകൾ ആണുള്ളത്, 65% പേർ 45 വയസ്സിന് താഴെയുള്ളവരാണ് കേസുകളുടെ അവസ്ഥ കൗണ്ടിതിരിച്ച് ഡബ്ലിനിൽ 192, ഗോൽവേയിൽ 53, മീത്തിൽ 50, കിൽഡെയറിൽ 46, കോർക്കിൽ 46, ബാക്കി 263 കേസുകൾ മറ്റ് 19 കൗണ്ടികളിലായി വ്യാപിച്ച്കിടക്കുന്നു. നിലവിൽ,…
അയർലണ്ടിലുള്ളവർ കോവിഡ്-19 വാക്സിൻ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണോ?
ഈ ഗ്രൂപ്പുകളിലെ ആളുകൾക്ക് നിലവിൽ COVID-19 നെതിരെ വാക്സിനേഷൻ നൽകുന്നു: (ഗ്രൂപ്പ് 1) – ദീർഘകാല പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്ന 65 വയസും അതിൽ കൂടുതലുമുള്ളവർ (ഗ്രൂപ്പ് 2) – ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ വർക്കർമാർ (ഗ്രൂപ്പ് 3 ന്റെ ഭാഗം) – കമ്മ്യൂണിറ്റിയിൽ 85 വയസും അതിൽ കൂടുതലുമുള്ളവർ COVID-19 നെതിരെ അയർലണ്ടിലെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്ന താൽക്കാലിക പട്ടിക താഴെ പറയുന്ന രീതിയിലാണ്. 1 People aged 65 years and older who are residents of long-term care facilities (likely to include all staff and residents on site) 2 Frontline healthcare workers 3 People aged 70 and older 4 Other healthcare workers not in direct patient contact 5…
കെയറർ കോഴ്സ്: മാർച്ച് ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്യാൻ ആവശ്യമായ QQI LEVEL 5 HEALTHCARE SUPPORT കോഴ്സിന്റെ മാർച്ച് മാസത്തെ ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി B&B Nursing Ltd അറിയിച്ചു. ഈ കോഴ്സ് തികച്ചും ഓൺലൈനായി തന്നെ ചെയ്യാമെന്നത് പഠിതാക്കൾക്ക് ഈ കോഴ്സ് ചെയ്യുകയെന്നത് കൂടുതൽ എളുപ്പമാക്കുന്നു. മുൻപ് ഏത് പ്രൊഫഷണൽ/വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും QQI LEVEL 5 HEALTHCARE SUPPORT കോഴ്സ് ചെയ്താൽ അയർലണ്ടിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്യാൻ സാധിക്കും. മാത്രമല്ല, എട്ട് മൊഡ്യൂളുകൾ ഉള്ള ഈ കോഴ്സിന്റെ ആദ്യത്തെ മൂന്ന് മൊഡ്യൂളുകൾ പൂർത്തിയാക്കിയാൽ തന്നെ ശമ്പളത്തോടുകൂടിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുകയും ചെയ്യും. അയർലണ്ടിൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ഈ കോഴ്സ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ B&B Nursing Ltd ഒരുക്കിയിട്ടുണ്ട്. ഇത് അയർലണ്ടിന്റെ ഏത് ഭാഗത്തുനിന്നുമുള്ളവർക്ക് ഈസിയായി ഈ കോഴ്സ് പൂർത്തിയാക്കാൻ…