“അത്ഭുതമനുഷ്യൻ” എന്നാണ് ഭാര്യ ആദ്യ സ്വന്തം ഭർത്താവിനെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സംശയം തോന്നിയില്ലേ ? ജിൻസ് വർഗീസ് ശരിക്കും ഒരത്ഭുത മനുഷ്യൻ തന്നെയാണ്. കോവിഡ് അസുഖം ബാധിച്ച് 77 ദിനരാത്രങ്ങൾ ആശുപത്രിയിൽ, കുറച്ചു നെടുവീർപ്പോടെയല്ലാതെ കണ്ണുനീർ പടരാതെയല്ലാതെ ഈ അതിജീവന കഥ കേട്ടിരിക്കാൻ നിങ്ങൾക് കാഴിയില്ല. കൗണ്ടി മയോയിലെ ബാലിന്റോബിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജിൻസ് കുടുംബസമേതം വന്നത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ജിൻസ് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്. ജനുവരി 7നു കോവിഡ് സ്ഥിദ്ധീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്നത് വളരെ അമ്പരിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭാര്യ ആദ്യ, രണ്ടു കുട്ടികളുമടങ്ങുന്നതാണ് ജീൻസിന്റെ കുടുംബം. കഴിഞ്ഞ 23 വർഷങ്ങളായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ചു നിന്ന ജിൻസ് അയർലണ്ടിലും അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായിരുന്നു. നിരവധി വിവാഹ ചടങ്ങുകൾ, കവർ ഫോട്ടോഗ്രാഫി തുടങ്ങി…
ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ജൂലൈയിലും തുറക്കില്ല
രാജ്യത്ത് ലോക്ഡൗണ്‍ ജൂലൈമാസത്തോടെ പൂര്‍ണ്ണമായും എടുത്തുമാറ്റും എന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനാവില്ല. ഗവണ്‍മെന്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്ഡൗണിനോടും ഇളവുകളിലെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നില്ലാത്തതാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ അടുപ്പിച്ച് ഡബ്ലിന്‍ സിറ്റി സെന്ററില്‍ കൂട്ടം കൂടിയ ആളുകളെ ഒഴിപ്പിക്കുവാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ലോക് ഡൗണ്‍ നീളും എന്ന സൂചന സര്‍ക്കാര്‍ നല്‍കിയത്. ഈ സംഭവത്തെ ചീഫ് മെഡിക്കല്‍ ഓഫീസറും വിമര്‍ശിച്ചിരുന്നു. ഹോട്ടലുകള്‍ ജൂണ്‍ രണ്ടിനും ഔട്ട്‌ഡോര്‍ ഡൈനിംഗുകള്‍ ജൂണ്‍ ഏഴിനും തുറന്നു പ്രവര്‍ത്തിക്കും എന്നാല്‍ ജൂലൈമാസത്തോടെ രാജ്യം പൂര്‍ണ്ണ തോതില്‍ തുറക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പുനപരിശോധിക്കേണ്ടി വരുമെന്നു പറഞ്ഞിരിക്കുന്നത്. മാത്രമല്ല കോവിഡ് വ്യാപനം സംബന്ധിച്ചു മുന്നോട്ടുള്ള റിപ്പോര്‍ട്ടുകളും ഇതിനെ ബാധിക്കും. Share This News
യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ കുട്ടികളിലേയ്ക്കും
യൂറോപ്പില്‍ ഫൈസര്‍ വാക്‌സിന്‍ ഇനി മുതല്‍ 12-15 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും നല്‍കാമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ ശുപാര്‍ശ. ഏറെ നാളായി നടത്തിവന്ന പഠനത്തിനു ശേഷമാണ് ഏജന്‍സിയുടെ ശുപാര്‍ശ. എന്നാല്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഓരോ രാജ്യങ്ങളുമായിരിക്കും. ഇപ്പോള്‍ എല്ലാ രാജ്യങ്ങളും തന്നെ മുതിര്‍ന്ന പൗരന്‍മാരെയാണ് വാക്‌സിനേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കഴിയുന്ന മുറയ്ക്കായിരിക്കും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കുക. നേരത്തെ അമേരിക്ക , കാനഡ എന്നീ രാജ്യങ്ങളിലും ഈ പ്രായപരിധിയിലവുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതിയായിരുന്നു. അമേരിക്കയില്‍ 2000 ത്തിലധികം കൗമാരക്കാരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ മെഡിസിന്‍സ്് ഏജന്‍സിയും ഈ തീരുമാനത്തിലെത്തിയത്. പരീക്ഷണം സുരക്ഷിതവും വിജയകരവുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കാമോ എന്ന കാര്യത്തില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള വാക്‌സിനുകളില്‍ കൂടുതലും മുതിര്‍ന്നവര്‍ക്കാണ് അംഗീകരിച്ചിരിക്കുന്നത്. കോവിഡ് ഗുരുതരമാകുന്നതും മുതിര്‍ന്നവരിലാണ്. എന്നാല്‍ കുട്ടികളെ…
അയർലണ്ടിലെ നഴ്‌സായ സാനി റെജിയും പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും ചേർന്നാലപിച്ച ഗാനം പുറത്തിറങ്ങി.
തച്ചിരേത്ത് ടാക്കീസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബമാണ് “ദൈവീകം“. Muzik247 ചാനലിലൂടെ റിലീസ് ചെയ്ത ഇതിലെ ‘നീയെൻ നോവിൽ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. ഇതിനോടകം 15000 വ്യൂവേഴ്സ് പിന്നിട്ടിരിക്കുകയാണ് ഈ ഗാനം. ഇതിന്റെ വരികൾ എഴുതിയിരിക്കുന്നത് കറ്റാനം സ്വദേശിയായ ജിബിൻ. റ്റി. ജോർജ്ജും, സംഗീതം നൽകിയിരിക്കുന്നത് 4musics David’s Harp ഉം ആണ്. കാലഘട്ടത്തിന് അനുസൃതമായി മനോഹരമായിട്ടാണ് ഈ ഗാനം രചിച്ചിട്ടുള്ളത്. കാതുകൾക്ക് ഇമ്പമാർന്നവണ്ണം ഈ ഗാനം ആലപിച്ചിരിക്കുന്നത്, പ്രശസ്ത സിനിമാ പിന്നണി ഗായകനായ അഭിജിത് വിജയനും, സാനി റെജിയും ചേർന്നാണ്. സാനി അയർലണ്ടിൽ കോർക്ക് മേഴ്‌സി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സ് ആണ്. കായംകുളത്തിനടുത്തു കറ്റാനം സ്വദേശിനിയാണ് സാനി. ഇതിന്റെ ദൃശ്യങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ഹരിലാൽ ആണ്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിന്റെ കമ്പോസിംഗ് 4 musics…
2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാർക്ക് കോർക്ക് ബോൺ സെകോർസ് ഹോസ്പിറ്റലിൽ അവസരങ്ങൾ.
ബോൺ സെകോർസ് ഹോസ്പിറ്റൽ കോർക്ക് മെഡിക്കൽ / സർജിക്കൽ വിഭാഗങ്ങൾക്കായി 6 ആഴ്ച അഡാപ്റ്റേഷനായി എൻഎംബിഐ ഡിസിഷൻ ലെറ്റർ ഉള്ള നഴ്സുമാരെ പരിഗണിക്കുന്നു. മെഡിക്കൽ സർജിക്കൽ നഴ്സുമാരെ അഡാപ്റ്റേഷൻ ചെയ്യാനായി കോർക്ക് ബോൺ സെകോർസ് ക്ഷണിക്കുന്നു. എന്നാൽ എല്ലാവര്ക്കും അപേക്ഷിക്കാൻ സാധിക്കില്ല. ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് ബാധകം. 2021നവംബർ വരെ വാലിഡിറ്റിയുള്ള ഡിസിഷൻ ലെറ്റർ ഉള്ളവരായിരിക്കണം. അപേക്ഷകർ നിലവിൽ അയർലണ്ടിലായിരിക്കണം. കൂടാതെ 2021 നവംബറിൽ അഡാപ്റ്റേഷനിൽ പങ്കെടുക്കാൻ ലഭ്യമായിരിക്കണം. നിശിത ക്രമീകരണത്തിലും ജെസിഐ അംഗീകൃത ആശുപത്രിയിലും കുറഞ്ഞത് 2 വർഷത്തെ പരിചയം ഉണ്ടായിരിക്കണം അപേക്ഷകളുടെ അവസാന തീയതി 2021 ജൂൺ 4 വെള്ളിയാഴ്ചയാണ്. Essential Requirements: Must hold an in date decision letter from NMBI which will be valid in November 2021 Must currently be in Ireland and…
കഴിഞ്ഞ 12 ദിവസങ്ങൾക്കിടയിൽ 8 കോവിഡ് മരണങ്ങൾ
കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ എട്ട് കോവിഡ് -19 നുമായി ബന്ധപ്പെട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചു. എച്ച്എസ്ഇ സൈബർ ആക്രമണത്തെത്തുടർന്ന് മെയ് 14 വെള്ളിയാഴ്ച മുതൽ കോവിഡ് മരണത്തെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. HSE സൈബർ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച വരെയുള്ള 12 ദിവസങ്ങളിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട എട്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ Dr Colm Henry ഇന്നലെ അറിയിക്കുകയുണ്ടായി. ഇതോടെ മെയ് മാസത്തിൽ രേഖപ്പെടുത്തിയ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 43 ആകും. പ്രായമായവരിൽ നിന്ന് ആരംഭിക്കുന്ന വാക്സിനേഷൻ പരിപാടിയുടെ ഫലമായി കോവിഡ് -19 മരണങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഡോ. ഹെൻറി ഇതോടൊപ്പം കൂട്ടിച്ചേർത്തു. അയർലണ്ടിൽ 436 കോവിഡ് -19 കേസുകൾ കൂടി ഇന്നലെ സ്ഥിരീകരിച്ചു. 101 കോവിഡ് -19 രോഗികളാണ് അയർലണ്ടിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.…
അയർലണ്ടിലേയ്ക്ക് നഴ്‌സ്മാർക്ക് Skype Interview ജൂൺ / ജൂലൈ മാസങ്ങളിൽ
മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം: Skype Interview: DL ലഭിക്കാറായവർക്കും അപേക്ഷിക്കാം മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം. Skype Interview നടത്താനൊരുങ്ങി അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. DL ലഭിക്കാറായവർക്കും, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാം. സിപിഎൽ ഹെൽത്ത് കെയറിന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് നഴ്സുമാരെ സ്കൈപ്പ് ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഡിസിഷൻ ലിറ്ററിന് അപേക്ഷിച്ച് ലഭിക്കാറായവർക്കും അപേക്ഷിക്കാം എന്ന് CPL പരസ്യത്തിൽ പറയുന്നു. അതുപോലെ തന്നെ, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സിയുഎച്ച്) അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലാണ്. (572 ബെഡ്), 40 വ്യത്യസ്ത മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികൾ തുടങ്ങിയവ ഉള്ളതിനാൽ രാജ്യത്തെ ഏക ലെവൽ 1 ട്രോമ സെന്റർ കൂടിയാണ്…
അയർലണ്ടിൽ കാർഡ് പേയ്‌മെന്റുകൾ വർദ്ധിക്കുന്നു
അയർലണ്ടിൽ 2021 ന്റെ ആദ്യത്തെ ക്വാർട്ടറിൽ 320 ദശലക്ഷം കാർഡ് പേയ്മെന്റുകൾ നടന്നിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ. എടിഎം വഴിയുള്ള പണം പിൻവലിക്കൽ 44 ശതമാനം ഇടിഞ്ഞതായും ബാങ്കിംഗ് & പേയ്മെന്റ്സ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്ഐ) കണക്കുകൾ സൂചിപ്പിക്കുന്നു. ആളുകൾ കൂടുതലായും കാർഡ് പേയ്‌മെന്റുകൾ നടത്തുന്നതിനാൽ ചെക്ക് ഉപയോഗവും 26 ശതമാനം കുറഞ്ഞു. ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് ബിപിഎഫ്ഐ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹെയ്സ് പറഞ്ഞത് ഇങ്ങനെയാണ്: “ഏറ്റവും പുതിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഉപഭോക്താക്കളും ബിസിനസ്സുകളും പണ, പേപ്പർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളിൽ നിന്ന് മാറുന്നത് തുടരുന്നു എന്നതാണ്. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 320 ദശലക്ഷം കാർഡ് പേയ്‌മെന്റുകൾ നടത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റിപ്പോർട്ട് ചെയ്യുന്നു. കാർഡുകളുള്ള പേയ്‌മെന്റുകളും ആപ്പിൾ പേ അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള മൊബൈൽ വാലറ്റുകളും ഉൾപ്പെടുന്ന ഇൻ-സ്റ്റോർ…
കൊറോണ വൈറസ്: അയർലണ്ടിൽ 448 പുതിയ കേസുകൾ
കഴിഞ്ഞ അർദ്ധരാത്രി വരെയുള്ള കണക്കനുസരിച്ച് അയർലണ്ടിൽ 448 കേസുകൾ കൂടി പൊതുജനാരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഇന്നലെ വൈകുന്നേരം നടത്തിയ പ്രസ്താവനയിലാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് -19 ചികിത്സയ്ക്കായി 99 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും 41 രോഗികൾ ഐസിയുവിലാണെന്നും വകുപ്പ് ഇതിനോടൊപ്പം അറിയിക്കുകയും ചെയ്തു. കോവിഡ് -19 മൂലമുള്ള മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ആരോഗ്യവകുപ്പ് അറിയിച്ചിട്ടില്ല, HSE യുടെ ഐടി സിസ്റ്റത്തിലുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് മരണവിവരത്തിന്റെ കൃത്യമായ കണക്കുകൾ വ്യക്തമല്ലാത്തതിനാലാണ് അത് അറിയിക്കാത്തതെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. എച്ച്എസ്ഇയ്ക്കെതിരായ സൈബർ ആക്രമണത്തെ തുടർന്ന് കോവിഡ് -19 കണക്കുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്ന് വകുപ്പ് വിലയിരുത്തി. മുമ്പ്, ലബോറട്ടറികളിൽ നിന്ന് എച്ച്എസ്ഇയുടെ കോൺടാക്റ്റ് മാനേജുമെന്റ് പ്രോഗ്രാമിലേക്ക് പ്രതിദിന പോസിറ്റീവ് സ്വാബ് ഫലങ്ങൾ റിപ്പോർട്ടുചെയ്‌തു. എന്നാൽ ഇപ്പോൾ, കോവിഡ് കെയർ ട്രാക്കറിൽ (സിസിടി) നിന്നുള്ള ഡാറ്റ…
കോവിഡ് : തൊഴിലില്ലായ്മ വേതനം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തിയേക്കും
കോവിഡ് മഹാമാരിയുടെ പശ്ചത്താലത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തൊഴില്‍രഹിതര്‍ക്കുള്ള സാമ്പത്തീക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കിയേക്കുമെന്ന് സൂചനകള്‍. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്. സെപ്റ്റംബര്‍ അവസാനം വരെ ഇപ്പോള്‍ നല്‍കുന്ന രീതിയില്‍ തന്നെ സഹായങ്ങള്‍ ലഭിക്കുമെന്നും എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ അതായത് ഒക്ടോബര്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായ വിതരണം ക്രമേണ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാചര്യത്തിലാണ് നടപടി. സാമ്പത്തിക സഹായ വിതരണം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ അടുത്തയാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 448 പുതിയ കോവിഡ് കേസുകളാണ് അവസാന 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇവരില്‍ 40 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. Share This News