രാജ്യത്ത് പുതുതായി 1314 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 187 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 30 പേര് ഐസിയുകളിലാണ്. ഐസിയുകളില്‍ ഉള്ളവരുടെ എണ്ണത്തില്‍ ഒരാളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1040 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെ 226 പേര് ഹോസ്പിറ്റലുകളിലും 38 പേര് ഐസിയുകളിലുമാണ്. എന്നാല്‍ വാക്സിന് എടുക്കുന്നവരിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭീതി വേണ്ടെന്നും ഇവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നും പരമാവധി ആളുകള്‍ വാക്സിന് എടുത്ത് പ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. Share This News
Read Moreഹോം കെയര്‍ മേഖലയില്‍ ആയിരം പേരെ നിയമിക്കും
സ്വകാര്യ ഹോം കെയര്‍ സ്ഥാപനമായി ‘ഹോം ഇന്‍സ്റ്റെഡ്’ ആയിരം ആളുകള്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ നാലായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഏഴായിരത്തിലധികം ആളുകള്‍ക്കാണ് ഇവര്‍ സേവനം നല്കി വരുന്നത്. വീടുകളില്‍ കഴിയുന്ന പ്രായമേറിയവരാണ് കൂടുതലും കമ്പനിയുടെ സേവനം സ്വീകരിക്കുന്നത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സേവനം നല്കാന് താത്പര്യമുള്ളവരെയാണ് കമ്പനി റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കമ്പനി സിഇഒ ഷെയ്ന് ജെന്നിംഗ്സ് പറഞ്ഞു. അപേക്ഷിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ തന്നെ നിയമനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2040 ഓടെ ലോകമെമ്പാടും പ്രായമേറിയവര്‍ക്ക് സംരക്ഷണം നല്കുന്ന മേഖലയില്‍ 60% അധികം ജോലിക്കാരെ ആവശ്യം വരുമെന്നും അധികം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വെബ്സൈറ്റില്‍ ഒഴിവുകള്‍ സംബന്ദിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വവരങ്ങള്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1800 911 855…
Read MoreLooking for Accommodation near Shankill
Hi, Looking for Apartment for a Registered Nurse & Family (2 Bedroom 2 bathroom or 1bed 1 bath) Near Beechfiled Manor Nursing Home Shankill Dublin 18 E-mail: kuriansherin33@gmail.com Thanks & Regards Sherine Kurian . Share This News
Read Moreകോവിഡ് ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണമെന്ന് കര്‍ശന നിര്‍ദ്ദേശം
രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ് ഏതെങ്കിലും വിധത്തിലുള്ള കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരായാലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പുറത്തിറങ്ങിയാല്‍ അത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നത് രോഗ വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1015 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 178 പേരാണ് നിലവില്‍ ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളത്. 29 പേര് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് Share This News
Read Moreഫിറ്റായ ഡ്രൈവര്‍ ഉറങ്ങിപ്പോയി ; ടെസ്ല കാര്‍ സുരക്ഷിതമായി സ്വയം പാര്‍ക്ക് ചെയ്തു
മോട്ടോര്‍ വാഹന വിപണിയില്‍ അതിശയകരമായ മാറ്റങ്ങള്‍ നടത്തുന്ന കമ്പനിയാണ് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ഇവിടെ ടെസ്ല ചെയ്യുന്നത്. നോര്‍വേയില്‍ മദ്യപിച്ചയാള്‍ ഓടിച്ച വാഹനം അപകടാവസ്ഥയിലേയ്ക്ക് പോകുന്നത് മുന്‍കൂട്ടി കണ്ട് ടെസ്ല കാര്‍ സ്വയം റോഡിന്റെ സൈഡിലേയ്ക്ക് മാറി പാര്‍ക്ക് ചെയ്തതാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഒരു വിഷയം. ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. രാത്രി ചുറ്റാനിറങ്ങയ ഇരുപത്തിനാല് കാരനാണ് മദ്യപിച്ച് വാഹനമോടിച്ചത്. അലക്ഷ്യമായി ഡ്രൈവ് ചെയ്ത ഇയാള്‍ ഇടയ്ക്ക് ഉറങ്ങിപ്പോവുകയും സ്റ്റിയറിംഗിലേയ്ക്ക് തല ചായ്ച്ച് കിടക്കുകയുമായിരുന്നു. ഈ സമയം അപായസൂചന നല്കുന്ന ലൈറ്റുകല്‍ തെളിച്ച് റോഡില്‍ ഒപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയ കാര്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്ല്യമില്ലാതെ റോഡിന്റെ സൈഡിലേയ്ക്ക് മാറി കൃത്യമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. നോസ്റ്റ്വെറ്റ് ടണലിലൂടെ വാഹനം കടന്നു പോയപ്പോഴായിരുന്നു സംഭവം.…
Read MoreAccommodation for a nurse wanted in Limerick
Hi, Searching for shared accommodation for a girl working in university hospital, Limerick as staff nurse. Contact number : 0892688805 . Share This News
Read Moreകോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ
രാജ്യത്ത് കോവിഡ് കണക്കുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് ഉയര്‍ന്നു തന്നെ നില്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 177 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 27 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍ പ്രകാരം ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ട്. രോഗികളുടെ വര്‍ദ്ധനവും ആശുപത്രി അഡ്മിഷന്റെ കാര്യത്തിലുള്ള വര്‍ദ്ധനവും കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെല്‍റ്റാ വകഭേദത്തിന്റെ ഭീതി നിലനില്‍ക്കുകയാണെന്നും ഓകസിജന്‍ അടക്കം ആവശ്യംവന്നാല്‍ അത്തരം ആളുകളെ സഹായിക്കുന്നതിനായുള്ള സംവിധാനങ്ങളടക്കം ഒരുക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. Share This News
Read More12 – 15 പ്രായക്കാര്‍ക്കും വാക്സിന് ഉടന്‍
രാജ്യത്ത് 12-15 പ്രായപരിധിയില്‍പെട്ടവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കും. രണ്ടാഴ്ചയ്ക്കകം ഇവരിലേയ്ക്ക് വാക്സിന് എത്തിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ. ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്കായുള്ള ബുക്കിംഗ് സൗകര്യം വാക്സിനേഷന് പോര്‍ട്ടലില്‍ ഉടന്‍ തുടങ്ങുമെന്നും ഇതിന്റെ അവസാന ഘട്ടത്തിലെ ചില പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12-15 പ്രായപരിധിയിലെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്റെ കാര്യത്തില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കും. കുട്ടികളുടേയും രക്ഷിതാക്കളുടേയും സമ്മതത്തോടെയായിരിക്കും ഇവര്‍ക്ക് വാക്സിന് നല്‍കുക. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ആരോഗ്യവകുപ്പ് ബോധവത്ക്കരണം നല്‍കും. ആരോഗ്യ വകുപ്പിന്റെ ഐടി സിസ്റ്റത്തിലും ഈ പ്രായപരിധിക്കാരെ ഉള്‍ക്കൊള്ളുവാനുള്ള അവസാനഘട്ട അഴിച്ചുപണികള്‍ നടക്കുകയാണ്. 12-15 പ്രായപരിധിയില്‍പ്പെട്ട ഏകദേശം 280,000 കുട്ടികളാണ് രാജ്യത്ത് വാക്സിനേഷന് അര്‍ഹരായിട്ടുള്ളത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ക്ക് ഫൈസര്‍ വാക്സിനായിരിക്കും നല്‍കുക.. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട്…
Read Moreരാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി
രാജ്യത്ത് 1098 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 163 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 26 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കോവിഡ് വാക്സിനേഷന് ദ്രുതഗതിയില്‍ തന്നെ പുരോഗമിക്കുകയാണ് ശനിയാഴ്ച ഒരു ദിവസം മാത്രം 10000 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും രജിസ്ട്രേഷന്റെ കാര്യത്തില്‍ നല്ല പ്രതികരണമാണ് പൊതു ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആഗ്സ്റ്റ് പകുതിയോടെ വിശുദ്ധ ബലികള്‍ ആരംഭിക്കണമെന്ന് ബിഷപ്പുമാരുടെ ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കര്‍ശന ജാഗ്രതയോടെ മാത്രമെ ഇത്തരം ചടങ്ങുകള്‍ നടത്താവു എന്നും ഇവര്‍ നിര്‍ദ്ദേശിച്ചു. Share…
Read Moreവാക്സിനേഷന്റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കുക
രാജ്യത്ത് വാക്സിനേഷന്റെ പേരില്‍ തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാക്സിന് ബുക്ക് ചെയ്യാന്‍ വേണ്ടി എന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടുന്നത്. വാക്സിന് ബുക്ക് ചെയ്തു ആരോഗ്യവകുപ്പില്‍ നിന്നാണെന്നു പറഞ്ഞാണ് വ്യാജ സന്ദേശങ്ങള്‍ വരുന്നത്. വാക്സിന് ബുക്കിംഗിനായി ഈ സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടും. വാക്സിനേഷന് ബുക്കിംഗ് പൂര്‍ത്തീകരിക്കാനായി ബാങ്ക് വിവരങ്ങള്‍. ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ ചോദിക്കും . ഈ വിവരങ്ങള്‍ നല്‍കുന്നവരുടെ പണം തട്ടിയെടുക്കും. വാക്സിനേഷന് ബുക്കിംഗിനായി ആരോഗ്യ വകുപ്പ് പൊതു ജനങ്ങളില്‍ നിന്നും യാതൊരു ഫീസും ഈടാക്കുന്നില്ലെന്നും ആരും വഞ്ചിതരാകരുതെന്നും ഗവണ്മെന്റ് മുന്നറിയിപ്പ് നല്കി. ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ സംശയകരമായ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ 1800 700 700 എന്ന നമ്പരില്‍ പരാതി പെടണമെന്നും വാക്സിന് ബുക്കിംഗിനായി…
Read More