കഴിഞ്ഞ 12 ദിവസങ്ങൾക്കിടയിൽ 8 കോവിഡ് മരണങ്ങൾ

കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ എട്ട് കോവിഡ് -19 നുമായി ബന്ധപ്പെട്ട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ സ്ഥിരീകരിച്ചു. എച്ച്എസ്ഇ സൈബർ ആക്രമണത്തെത്തുടർന്ന് മെയ് 14 വെള്ളിയാഴ്ച മുതൽ കോവിഡ് മരണത്തെക്കുറിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. HSE സൈബർ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച വരെയുള്ള 12 ദിവസങ്ങളിൽ കോവിഡ് -19 നുമായി ബന്ധപ്പെട്ട എട്ട് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ Dr Colm Henry ഇന്നലെ അറിയിക്കുകയുണ്ടായി. ഇതോടെ മെയ് മാസത്തിൽ രേഖപ്പെടുത്തിയ മൊത്തം കോവിഡ് -19 മരണങ്ങളുടെ എണ്ണം 43 ആകും. പ്രായമായവരിൽ നിന്ന് ആരംഭിക്കുന്ന വാക്സിനേഷൻ പരിപാടിയുടെ ഫലമായി കോവിഡ് -19 മരണങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് ഡോ. ഹെൻറി ഇതോടൊപ്പം കൂട്ടിച്ചേർത്തു. അയർലണ്ടിൽ 436 കോവിഡ് -19 കേസുകൾ കൂടി ഇന്നലെ സ്ഥിരീകരിച്ചു. 101 കോവിഡ് -19 രോഗികളാണ് അയർലണ്ടിലെ ആശുപത്രികളിൽ ചികിത്സയിലുള്ളത്.…

Share This News
Read More

അയർലണ്ടിലേയ്ക്ക് നഴ്‌സ്മാർക്ക് Skype Interview ജൂൺ / ജൂലൈ മാസങ്ങളിൽ

മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം: Skype Interview: DL ലഭിക്കാറായവർക്കും അപേക്ഷിക്കാം മിഡിൽ ഈസ്റ്റിൽ എക്സ്പീരിയൻസുള്ള നഴ്‌സ്മാർക്ക് അയർലണ്ടിലേക്ക് സുവർണ്ണാവസരം. Skype Interview നടത്താനൊരുങ്ങി അയർലണ്ടിലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. DL ലഭിക്കാറായവർക്കും, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാം. സി‌പി‌എൽ ഹെൽത്ത് കെയറിന് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേയ്ക്ക് നഴ്സുമാരെ സ്കൈപ്പ് ഇന്റർവ്യൂ വഴി നിയമിക്കുന്നു. വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. ഡിസിഷൻ ലിറ്ററിന് അപേക്ഷിച്ച് ലഭിക്കാറായവർക്കും അപേക്ഷിക്കാം എന്ന് CPL പരസ്യത്തിൽ പറയുന്നു. അതുപോലെ തന്നെ, 2020 അഗസ്റ്റ് മുതൽ ഡിസിഷൻ ലെറ്റർ ലഭിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ (സിയുഎച്ച്) അയർലണ്ടിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലാണ്. (572 ബെഡ്), 40 വ്യത്യസ്ത മെഡിക്കൽ, സർജിക്കൽ സ്പെഷ്യാലിറ്റികൾ തുടങ്ങിയവ ഉള്ളതിനാൽ രാജ്യത്തെ ഏക ലെവൽ 1 ട്രോമ സെന്റർ കൂടിയാണ്…

Share This News
Read More

അയർലണ്ടിൽ കാർഡ് പേയ്‌മെന്റുകൾ വർദ്ധിക്കുന്നു

അയർലണ്ടിൽ 2021 ന്റെ ആദ്യത്തെ ക്വാർട്ടറിൽ 320 ദശലക്ഷം കാർഡ് പേയ്മെന്റുകൾ നടന്നിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ. എടിഎം വഴിയുള്ള പണം പിൻവലിക്കൽ 44 ശതമാനം ഇടിഞ്ഞതായും ബാങ്കിംഗ് & പേയ്മെന്റ്സ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്ഐ) കണക്കുകൾ സൂചിപ്പിക്കുന്നു. ആളുകൾ കൂടുതലായും കാർഡ് പേയ്‌മെന്റുകൾ നടത്തുന്നതിനാൽ ചെക്ക് ഉപയോഗവും 26 ശതമാനം കുറഞ്ഞു. ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ച് ബിപിഎഫ്ഐ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹെയ്സ് പറഞ്ഞത് ഇങ്ങനെയാണ്: “ഏറ്റവും പുതിയ ട്രെൻഡുകൾ സൂചിപ്പിക്കുന്നത് ഉപഭോക്താക്കളും ബിസിനസ്സുകളും പണ, പേപ്പർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകളിൽ നിന്ന് മാറുന്നത് തുടരുന്നു എന്നതാണ്. ഈ വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 320 ദശലക്ഷം കാർഡ് പേയ്‌മെന്റുകൾ നടത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റിപ്പോർട്ട് ചെയ്യുന്നു. കാർഡുകളുള്ള പേയ്‌മെന്റുകളും ആപ്പിൾ പേ അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള മൊബൈൽ വാലറ്റുകളും ഉൾപ്പെടുന്ന ഇൻ-സ്റ്റോർ…

Share This News
Read More

കൊറോണ വൈറസ്: അയർലണ്ടിൽ 448 പുതിയ കേസുകൾ

കഴിഞ്ഞ അർദ്ധരാത്രി വരെയുള്ള കണക്കനുസരിച്ച് അയർലണ്ടിൽ 448 കേസുകൾ കൂടി പൊതുജനാരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ഇന്നലെ വൈകുന്നേരം നടത്തിയ പ്രസ്താവനയിലാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് -19 ചികിത്സയ്ക്കായി 99 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും 41 രോഗികൾ ഐസിയുവിലാണെന്നും വകുപ്പ് ഇതിനോടൊപ്പം അറിയിക്കുകയും ചെയ്തു. കോവിഡ് -19 മൂലമുള്ള മരണങ്ങളുടെ എണ്ണം സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ആരോഗ്യവകുപ്പ് അറിയിച്ചിട്ടില്ല, HSE യുടെ ഐടി സിസ്റ്റത്തിലുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് മരണവിവരത്തിന്റെ കൃത്യമായ കണക്കുകൾ വ്യക്തമല്ലാത്തതിനാലാണ് അത് അറിയിക്കാത്തതെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു. എച്ച്എസ്ഇയ്ക്കെതിരായ സൈബർ ആക്രമണത്തെ തുടർന്ന് കോവിഡ് -19 കണക്കുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യുമെന്ന് വകുപ്പ് വിലയിരുത്തി. മുമ്പ്, ലബോറട്ടറികളിൽ നിന്ന് എച്ച്എസ്ഇയുടെ കോൺടാക്റ്റ് മാനേജുമെന്റ് പ്രോഗ്രാമിലേക്ക് പ്രതിദിന പോസിറ്റീവ് സ്വാബ് ഫലങ്ങൾ റിപ്പോർട്ടുചെയ്‌തു. എന്നാൽ ഇപ്പോൾ, കോവിഡ് കെയർ ട്രാക്കറിൽ (സിസിടി) നിന്നുള്ള ഡാറ്റ…

Share This News
Read More

കോവിഡ് : തൊഴിലില്ലായ്മ വേതനം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തിയേക്കും

കോവിഡ് മഹാമാരിയുടെ പശ്ചത്താലത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന തൊഴില്‍രഹിതര്‍ക്കുള്ള സാമ്പത്തീക സഹായം ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കിയേക്കുമെന്ന് സൂചനകള്‍. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയത്. സെപ്റ്റംബര്‍ അവസാനം വരെ ഇപ്പോള്‍ നല്‍കുന്ന രീതിയില്‍ തന്നെ സഹായങ്ങള്‍ ലഭിക്കുമെന്നും എന്നാല്‍ അവസാന ക്വാര്‍ട്ടര്‍ അതായത് ഒക്ടോബര്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായ വിതരണം ക്രമേണ നിര്‍ത്തലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാചര്യത്തിലാണ് നടപടി. സാമ്പത്തിക സഹായ വിതരണം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ അടുത്തയാഴ്ച പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 448 പുതിയ കോവിഡ് കേസുകളാണ് അവസാന 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇവരില്‍ 40 പേര്‍ ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. Share This News

Share This News
Read More

വാക്‌സിനേഷനില്‍ മുന്നേറ്റവുമായി നോര്‍ത്തേണ്‍ അയര്‍ലണ്ടും

നോര്‍ത്തേണ്‍ അയര്‍ലണ്ടിനും വാക്‌സിനേഷനില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി റോബിന്‍ സ്വാന്‍. മുതിര്‍ന്ന ആളുകളില്‍ നാല്‍പ്പത് ശതമാനം ആളുകളും വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. മുതിന്ന ആളുകളില്‍ എഴുപത് ശതമാനം ആളുകള്‍ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. ഇത് കോവിഡ് പ്രതിരോധ രംഗത്ത് വലിയ നേട്ടമാണെന്നും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 24 വയസ്സിനു മുകളിലുള്ളവര്‍ക്കായിരുന്നു ഇതുവരെ അവസരങ്ങള്‍ നല്‍കിയത്. എന്നാല്‍ 18 മുതല്‍ 24 വയസ്സ് വരെ പ്രയപരിധിയിലുള്ളവര്‍ക്ക് ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഇതേ രീതിയല്‍ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന് ഒപ്പം തന്നെ കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും പോസിറ്റീവ് ആയിട്ട് കണ്ടെത്തുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഈ രണ്ടു കാര്യങ്ങള്‍…

Share This News
Read More

ഐറിഷ് ബീച്ചുകൾക്ക് റെക്കോർഡ്

ഈ വർഷത്തെ ഏറ്റവും മികച്ച ബീച്ചുകൾക്കും മറൈനുകൾക്കുമായി അയർലണ്ടിന് 93 ‘ബ്ലൂ ഫ്ലാഗുകൾ’ ലഭിച്ചു, റെക്കോർഡിന്റെ കണക്ക് പരിശോദിച്ചാൽ കഴിഞ്ഞ വർഷത്തെ (2020-ലെ) അപേക്ഷിച്ച് രണ്ടെണ്ണം കൂടുതലാണ്. ഡൊനെഗലിനും കെറിയ്ക്കും 14 ബ്ലൂ ഫ്ലാഗുകൾ വീതമുണ്ട്, കോർക്കിന് 12. ഇഞ്ചിഡോണി ഈസ്റ്റ് ബീച്ചിനും കോർക്കിലെ വാറൻ, ഡബ്ലിനിലെ കില്ലിനി, മയോയിലെ ഗോൾഡൻ സ്ട്രാന്റ് എന്നിവയ്ക്ക് ഈ വർഷം ഓരോ ബ്ലൂ ഫ്ലാഗ് വീതം ലഭിച്ചു, വെക്സ്ഫോർഡിലെ ബാലിമോണി നോർത്ത് ബീച്ചിനും മായോയിലെ ബെർട്രയ്ക്കും ഇത്തവണ ബ്ലൂ ഫ്ലാഗ് ലഭിച്ചില്ല. ലോകത്തിലെ ഏറ്റവും അംഗീകൃത ഇക്കോ ലേബലുകളിലൊന്നാണ് “ബ്ലൂ ഫ്ലാഗ്”, 1985 ൽ ഫ്രാൻസിൽ നിന്നാണ് ഇതിന്റെ തുടക്കം, മലിനജല സംസ്കരണത്തിനും കുളിക്കുന്ന ജലത്തിന്റെ ഗുണനിലവാരവും ശുചിത്വവും അനുസരിച്ചാണ് ബീച്ചുകൾക്കും മറൈനുകൾക്കും “ബ്ലൂ ഫ്ലാഗ്” പദവി കൊടുക്കുന്നത്. യൂറോപ്യൻ പരിസ്ഥിതി വർഷത്തിന്റെ ഭാഗമായി 1987 മുതൽ ഇതൊരു അന്താരാഷ്ട്ര…

Share This News
Read More

ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ കൂടുതലും വീടുകളില്‍ ഇരിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാഡ മുന്നറിയിപ്പ് നല്‍കി. ലോക്ഡൗണിനെ തുര്‍ന്ന് ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിലേയ്ക്കും മറ്റും മാറിയതോടെയാണ് തട്ടിപ്പുകാര്‍ക്ക് സുവര്‍ണ്ണാവസരമായത്. പലപ്പോഴും ആഫ്രീക്കന്‍, ഏഷ്യന്‍ നമ്പരുകളില്‍ നിന്നും ഫോണ്‍കോള്‍ വരുകയും ഫോണെടുക്കുന്നയാളോട് ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നു പറയുകയും ബാങ്ക് കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് തട്ടിപ്പു നടത്തുകയുമാണ് പതിവ്. ഇത് കൂടാതെ ഫോണ്‍കോള്‍ വരുകയും എടുത്തു കഴിയുമ്പോള്‍ ഫോണ്‍ കട്ടാവുകയും ചെയ്യുന്നു. സ്വാഭാവികമായും തിരിച്ചു വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ പണം നഷ്ടമാവുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആമസോണ്‍ അടക്കമുള്ള ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍ പെട്ടന്നുള്ള ഡെലിവറിക്കായി പണമടയ്ക്കാന്‍ പറഞ്ഞ് മറ്റൊരു ലിങ്ക് അയച്ചു തരികയും ഇതില്‍ പണമടയ്ക്കുന്നവര്‍ വഞ്ചിതരാവുകയും ചെയ്യും. പോലീസില്‍ നിന്നാണെന്നു പറഞ്ഞു…

Share This News
Read More

വാക്‌സിനേഷനില്‍ വന്‍ മുന്നേറ്റത്തിനൊരുങ്ങി അയര്‍ലണ്ട്

രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വാക്‌സിനേഷനില്‍ വന്‍ മുന്നേറ്റം നടത്താനൊരുങ്ങി അയര്‍ലണ്ട്. ഇതുവരെ കൃത്യമായ പ്ലാനിംഗോടുകൂടി നടത്തിയ വാക്‌സിനേഷന്‍ വിജയകരമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഓരോ ദിവസവും നല്‍കുന്ന ഡോസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൗണ്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം ആഴ്ചയില്‍ 300,000 ഡോസ് വാക്‌സിനുകളാണ് നല്‍കുന്നത്. ഇത് ശരാശരി നിരക്കില്‍ മുന്നോട്ട് പോകുന്നുണ്ട്. അടുത്തയാഴ്ച കൂടി മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. എന്നാല്‍ ജൂണ്‍ മാസം മുതല്‍ നാല് ലക്ഷം ഡോസുകള്‍ ഒരാഴ്ച നല്‍കാനാണ് പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ഉടന്‍ നടത്തും. ഇതുവരെയുള്ള വാക്‌സിനേഷന്‍ വിവരങ്ങളും പ്രധാനമന്ത്രി വെളിപ്പെടുത്തും. ഏകദേശം രണ്ടര മില്ല്യന്‍ ആളുകളിലേയ്ക്ക് ഇതുവരെ വാക്‌സിന്‍ എത്തിക്കാന്‍ സാധിച്ചിട്ടുള്ളതായാണ് വിവരം. എന്നാല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ കപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്ന സാഹചര്യത്തിലാണ് കൃത്യമായ കണക്കുകള്‍ക്കായി കാത്തിരിക്കുന്നത്. പ്രതീക്ഷിച്ചതിലധികം വേഗത്തിലാണ്…

Share This News
Read More

അയർലണ്ടിൽ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ റിപ്പയർ ചെയ്യാൻ

ഡബ്ലിൻ: നാട്ടിൽ നിന്ന് അയർലണ്ടിലേക്ക് കൊണ്ടുവന്ന ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കേടായാൽ എവിടെ കൊടുത്ത് റിപ്പയർ ചെയ്യും എന്ന് അന്വേഷിക്കുന്നവർക്ക് ഇനി ഡബ്ലിനിലെ ടോം കണ്ടനാട്ടിലിനെ സമീപിക്കാം. നാട്ടിൽ നിന്നും കൊണ്ടുവരുന്ന മിക്സർ ഗ്രൈൻഡർ, പ്രെഷർ കുക്കർ മുതലായ ഉപകരണങ്ങൾ കേടായാൽ ഡബ്ലിനിലെ ബ്ളാക്ക്റോക്കിലുള്ള ടോം കണ്ടനാട്ടിലിനെ സമീപിക്കാം. വിവിധ ഉപകരണങ്ങളുടെ റിപ്പയറിങ്ങിനും മെയ്ന്റനന്സിനുമായി ആവശ്യമായ ധാരാളം സ്പെയർ പാർട്സും ടോമിന്റെ കൈവശമുണ്ട്. അതുകൊണ്ടു തന്നെ നിങ്ങളുടെ കേടായ ഉപകരണങ്ങൾ ഉപേക്ഷിക്കുന്നതിനു മുൻപ് ടോമിനെ ഒന്ന് വിളിച്ചു ചോദിക്കുന്നതിൽ തെറ്റുണ്ടാവില്ല. എല്ലാ വിധത്തിലുമുള്ള പ്രഷര്‍ കുക്കറുകളുടെ സേഫ്റ്റി വാള്‍വ് ഉൾപ്പെടെയുള്ള എല്ലാ പാര്‍ട്‌സും ടോമിന്റെ കൈയ്യിൽ ലഭ്യമാണ്. അയര്‍ലണ്ടിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവരുടെ റിപ്പയര്‍ ചെയ്യേണ്ട സാധനങ്ങള്‍ പ്രാദേശിക തലത്തില്‍ കളക്റ്റ് ചെയ്യാനും, തുടർന്ന് നന്നാക്കിയഉപകരണങ്ങൾ തിരികെ എത്തിക്കാനുമുള്ള സംവിധാനങ്ങളും ടോം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്…

Share This News
Read More