രാജ്യത്ത് ലേണേഴ്സ് പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധികമായി പത്ത് മാസത്തേയ്ക്ക് കൂടെയാണ് കാലവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡിന്റെയും തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റേയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേയ്ക്കെത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കാത്തിരിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഓഫീസുകള്‍ തുറക്കാത്തതിനാലും ഡ്രൈവിംഗ് പരിശീലനങ്ങള്‍ മുടങ്ങിയതിനാലും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമുണ്ടായിരുന്നതിനാലും പല ആളുകള്‍ക്കും ഉദ്ദേശിച്ച സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇവരില്‍ പലരുടേയും ലേണേഴ്സ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കാറായതുമാണ്. ഈ സാഹചര്യത്തിലാണ് കാലാവധി പത്തുമാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നത്. കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി ഇപ്പോള്‍ ലേണേഴ്സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. റോഡ് സേഫ്റ്റി അതോറിറ്റിയുടെ സിസ്റ്റത്തിലെ ഇലക്ട്രേണിക് ഡ്രൈവിംഗ് റെക്കോര്‍ഡില്‍ ഇത് തനിയെ അപ്ഡേറ്റാവും.…
50 വയസ്സിന് താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക വാക്സിന് നല്‍കും
രാജ്യത്ത് 50 വയസ്സിന് താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക വാക്സിന് നല്കാന് തീരുമാനം. ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കൂടുതലായി സ്റ്റോക്കുള്ള അസ്ട്രാസെനക്കാ വാക്സിനുകളാണ് 18 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയുള്ളവര്‍ക്കുമായി നല്‍കുക. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് മുമ്പ് അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു അസട്രാസെനക്ക നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്തിന് ആവശ്യമുള്ളതിലധികം ഡോസ് വാക്സിനുകള്‍ എത്തിയിരുന്നു. ഈ അധിക ഡോസുകളാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് നല്കാന് തീരുമാനമായിരിക്കുന്നത്. കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം കൂടി പരിഗണിച്ചാണ് മറ്റു വാക്സിനുകള്‍ക്ക് കാത്തിരിക്കുന്നതിനൊപ്പം ഇപ്പോള്‍ കൈവശമുള്ള വാക്സിന് പരമാവധി ആളുകള്‍ക്ക് പ്രായഭേദമന്യേ നല്കാന് തീരുമാനമായത്. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് അസ്ട്രെസെനക്ക നല്‍കേണ്ട എന്ന തീരുമാനം നിലനിര്‍ത്തിയാല്‍ ഇപ്പോള്‍ കൈവശമുള്ള അധികഡോസുകള്‍ എന്തു ചെയ്യും എന്ന ചോദ്യവും ഉയരുമെന്നും ഇതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍…
ഡബ്ലിനില്‍ വീടിന് ലഭിച്ചത് ചോദ്യവിലയേക്കാള്‍ 300,000 യൂറോ കൂടുതല്‍
വാശിയേറിയ ലേലം വിളിയില്‍ ഡബ്ലിനിലെ ഒരു വീടിന് ലഭിച്ചത് ചോദ്യവിലയേക്കാള്‍ 3,00,000 യൂറോ കൂടുതല്‍. നാല് ബെഡ്റൂമുകളുള്ള രണ്ട് നില വീടിനാണ് അപ്രതീക്ഷിതമായി വില ഉയര്‍ന്നത്. 1930 കളില്‍ നിര്‍മ്മിച്ച് ഈ വിടിന്റെ ചോദ്യ വില 685,000 യൂറോയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ബിഡ് പ്രൈസ് ആയി വന്നിരിക്കുന്നത് 970,000 രൂപയാണ്. അണ്ഫര്ണിഷിഡ് പ്രോപ്പര്‍ട്ടിയാണിത്. ചില അത്യാവശ്യ പണികളും ഉടന്‍ ചെയ്യേണ്ടിവരും.രണ്ട് നിലയുള്ള വീടിന്റെ ആദ്യ നിലയില്‍ എന്‍ട്രന്‍സ് പോര്‍ച്ച്, എന്‍ട്രന്‍സ് ഹാളള്വേ, ഡൈനിംഗ് റൂം, ലിവിംഗ് ഏരിയ, കിച്ചന് എന്നിവയാണുള്ളത്. രണ്ടാം നിലയിലാകട്ടെ നാല് വലിയ ബെഡ്റൂമുകളും ഒരു ബാത്ത്റൂമുമാണുള്ളത്. വീടിനോട് ചേര്‍ന്ന് തന്നെ ഒരു ഗാര്‍ഡനും ഒരു ഗ്യാരേജുമുണ്ട്. ഡെമ്പസി ആന്‍ഡ് അസോസിയേററ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഈ പ്രോപ്പര്‍ട്ടി ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വീടിന് ലഭിച്ച് ഉയര്‍ന്ന വിലയാണ് ഇപ്പോള്‍…
ഡെല്‍റ്റാ ഭീഷണി ; ലോക്ഡൗണ്‍ നീണ്ടേക്കും
രാജ്യത്ത് ഡെല്‍റ്റാ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മൈക്കിള്‍ മാര്ട്ടിന് തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചായായിരുന്നു. പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ അഞ്ചിന് ഇന്‍ഡോര്‍ ഡൈംനിംഗുകളും ഔട്ട് ഡോറിലെ വിലയ മീറ്റിംഗുകള്‍ക്കുമടക്കം അനുമതി നല്‍കുമെന്നും ജൂലൈ-19 മുതല്‍ വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുമെന്നുമായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ ഡെല്‍റ്റാ വകഭേദം മൂലമുള്ള കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തെ മാത്രമല്ല യുകെയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമുണ്ടാകൂ എന്നും മൈക്കിള്‍ മാര്ട്ടിന് പറഞ്ഞു.…
പുറത്ത് മദ്യം വിളമ്പാന്‍ പുതിയ നിയമനിര്‍മ്മാണം
രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായിഔട്ട്ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പബ്ബുകള്‍ക്കും റെസ്റ്റേറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും നിബന്ധനകള്‍ പാലിച്ച് ഔട്ട്ഡോര്‍ ഡൈനിംഗ് സൗകര്യം തങ്ങളുടെ കസ്റ്റമേഴ്സിനായി ഒരുക്കാന്‍ കഴിയും. എന്നാല്‍ ഇവിടെ മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരുന്നില്ല. ഇതും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ഉയരുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ ഗവണ്മെന്റ് ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. പുതിയ നിയമനിര്‍മ്മാണം നടത്താനാണ് ഗവണ്മെന്റ് തീരുമാനം . നിയമവകുപ്പ് മന്ത്രിയും അറ്റോര്‍ണി ജനറലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം വന്നത്. അടുത്തയാഴ്ച തന്നെ നിയമത്തിന്റെ ഡ്രാഫ്ര്റ് സഭയില്‍ അവതരിപ്പിക്കും. പ്രദദേശിക ഭരണകൂടങ്ങളുടെ അഭിപ്രായവും കൂടി പരിഗണിച്ചാവും പുതിയ നിയമത്തിന് രൂപം നല്‍കുക. നിലവിലെ ലൈസന്‍സിംഗ് നിയമങ്ങള്‍ ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപതമല്ലാത്തതിനാലാണ് പുതിയ നിയമനിര്മ്മാണത്തിലേയ്ക്ക് പോകുന്നത്. ഔട്ട്ഡോര്‍ മദ്യവിളമ്പലുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കൃത്യമായ ഇടപെടലുണ്ടാവണമെന്ന് ഗ്രാഡാ കമ്മീഷണര്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.…
അയര്‍ലണ്ടില്‍ നിന്നുള്ള വിദേശ യാത്ര; നിലപാട് വ്യക്തമാക്കി ഡബ്ല്യുഎച്ച്ഒ മേധാവി
അയര്‍ലണ്ടില്‍ വിദേശയാത്രകളുടെ കാര്യത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറും ഗവണ്മെന്റും രണ്ടു നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവി ഡേവിഡ് നബാറോ. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്രയാത്രകള്‍ സംബന്ധിച്ചു തീരുമാനമെടുക്കുമ്പോള്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഉപദേശം പരിഗണിക്കുകയായിരിക്കും കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഒരു തീരുമാനത്തിലെത്തുകയായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഡോസ് വാക്സിനുമെടുത്തവര്‍ക്ക് മാത്രം യാത്ര അനുവദിച്ചാല്‍ മതിയെന്നായിരുന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞത്. രാജ്യത്ത് യുവാക്കള്‍ക്ക് വാക്സിന് നല്‍കാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം നടപ്പിലാക്കാനാവില്ലെന്നും വാക്സിനെടുക്കാത്തവര്‍ക്കും നിബന്ധനകളോടെ യാത്ര ചെയ്യാമെന്നുമായിരുന്നു ഗവണ്മെന്റ് നിലപാട്. Share This News
ഡെല്‍റ്റാ വകഭേദം കൂടുതല്‍ വ്യാപിക്കുന്നു
രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ചെറിയതോതില്‍ വ്യാപിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ആദ്യമായാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതു കൊണ്ട് തന്നെ ഗൗരവമായാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്. പുറത്തുവരുന്ന ഡേറ്റാകള്‍ സൂചിപ്പിക്കുന്നത് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു എന്നാണെന്നാണ് ടോണി ഹോളോഹാന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്. അവസാന ആഴച പുറത്തുവന്ന കേസുകളില്‍ ഇരുപത് ശതമാനത്തോളം ഡെല്‍റ്റാ വകഭേദമാണെന്നും റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ നിന്നും വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അവസാന 24 മണിക്കൂറില്‍ 284 കോവിഡ് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 53 രോഗികളാണ്…
അയർലണ്ടിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങൾ. DL ഉള്ളവർക്കും അപേക്ഷിക്കാം
അയർലണ്ടിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങൾ. DL ഉള്ളവർക്കും അപേക്ഷിക്കാം. Eligible Criteria: Recognised Nursing Qualification. NMBI Registration or holding valid NMBI Decision Letter. Candidates with a min 1-2 years relevant Midwifery experience including Labour Ward, Maternity Assessment unit experience. Commitment to ongoing professional development. Excellent communication skills. Highly motivated and enthusiastic, exhibiting ability to work effectively as part of a multidisciplinary team. Benefits Include: HSE incremental pay scales with additional premiums for hours covering evenings, nights, weekends. Positive working environment that provides an excellent training framework and additional continuing professional development opportunities. Competitive pension scheme.…
അയർലണ്ടിൽ Covid-19 വാക്സിൻ ബുക്ക് ചെയ്യാം
അയർലണ്ടിൽ Covid-19 വാക്സിൻ ബുക്ക് ചെയ്യാം 35 മുതൽ 39 വയസ്സ് വരെ പ്രായപരിധിയിലുള്ളവർക്ക് ഇപ്പോൾ കോവിഡ് 19 വാക്സിന് ബുക്ക് ചെയ്യാം. If you are aged: 39 – register on Sunday 20 June, or any time after 38 – register on Monday 21 June, or any time after 37 – register on Tuesday 22 June, or any time after 36 – register on Wednesday 23 June, or any time after 35 – register on Thursday 24 June, or any time after People aged 40 or older can register any time, if you haven’t already. Things…
വാക്സിന് എത്തുന്നു ഇരുപത്കാരിലേയ്ക്കും
രാജ്യത്ത് വാക്സിനേഷന് അതിവേഗം മുന്നോട്ടു നീങ്ങുന്നു. മൂപ്പത് മുതല്‍ മുപ്പത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ പുതുതായി രജിസ്ട്രേഷന് സൗകര്യം നല്‍കിയിരിക്കുന്നത്. ജൂലൈമാസത്തോട് ഇരുപത് മുതല്‍ ഇരുപത്തിയൊമ്പത് വരെ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരമോ ഇവര്‍ക്കായുള്ള രജിസ്ട്രേഷന് പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോം ഹെന്‍ട്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30-39 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന് ജൂലൈമാസത്തില്‍ തന്നെ അവസാനിക്കുമെന്നും ഇതിനുശേഷം 20-29 പ്രായപരിധിയിലുള്ളവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് വാക്സിന് വിതരണത്തിനായുളള ഹൈ ലെവല്‍ ടാസ്ക്ഫോഴ്സിന്റെ കണക്ക് കൂട്ടല്‍പ്രകാരം ഏകദേശം 900,000 ഡോസ് വാക്സിനുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ സാധിക്കും. പരമാവദി ആളുകളിലേയ്ക്ക് രണ്ട് ഡോസ് വാക്സിനുകളും എത്തിച്ച് കോവിഡിനെ ഫലപ്രദമായി നേരിടുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഡോ.…