ലോക്ഡൗണ്‍ പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക തൊഴില്‍രഹിത വേതനത്തിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നീട്ടി. പുതിയ തീരുമാനമനുസരിച്ച് ജൂലൈ ഏഴുവരെ അപേക്ഷകള്‍ സ്വീകരിക്കും. മുന്‍പ് അപേക്ഷകള്‍ ജൂണ്‍ 30 വരെയെ സ്വീകരിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജൂലാ അഞ്ചിന് രണ്ടാം ഘട്ട ഇളവുകള്‍ പ്രബല്ല്യത്തില്‍ വരും എന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍ മുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ച സാഹചര്യത്തിലാണ് ജൂലൈ ഏഴ് വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച ഫിനാന്‍ഷ്യല്‍ റിക്കവറി പ്ലാന്‍ അനുസരിച്ച് തൊഴില്‍ രഹിത വേതനം പല ഘട്ടങ്ങളിലായി അടുത്ത ഫെബ്രുവരി മാസത്തോടെ നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്. മുമ്പ് സാധാരണ ഗതിയില്‍ നല്‍കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും…
വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ്
രാജ്യത്ത് വീടുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് . പ്രമുഖ റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റുകളായ ഡാഫ്റ്റ്, മൈഹോം എന്നിവ നടത്തിയ പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഡബ്ലിന്‍ നഗരത്തിലെ വീടുകളുടെ വില ഉയരുന്നതിനേക്കാള്‍ വേഗത്തില്‍ തലസ്ഥാനത്തിന് പുറത്തുള്ള വീടുകളുടെ വില ഉയരുന്നതായാണ് ഇരു റിപ്പോര്‍ട്ടുകളും ഒരു പോലെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെയും ഇപ്പോഴത്തേയും വീടുകളുടെ ലിസ്റ്റിംഗ് പ്രൈസ് താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഡബ്ലിനില്‍ വീടുകളുടെ വില 8.4% വര്‍ദ്ധിച്ചു എന്ന് ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുമ്പോള്‍ 10.6 % വര്‍ദ്ധനവാണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡബ്ലിന് പുറത്തുള്ള സ്ഥലങ്ങളില്‍ 13 ശതമാനത്തിന് മുകളിലാണ് ചോദ്യ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറും രണ്ടാം ക്വാര്‍ട്ടറും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴും ഡബ്ലിനില്‍ നാല് ശതമാനവും പുറത്ത് 7.4 ശതമാനവും വില ഉയര്‍ന്നിട്ടുണ്ടെന്നാണ്…
രാജ്യത്ത് ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പ്
രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനമുണ്ടാകിനടയുണ്ടെന്ന് മുന്നറിയിപ്പ്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ പ്രത്യേക യോഗത്തിലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഓരോ ദിവസവും നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മരണ നിരക്ക് ആഗസ്റ്റ് മാസത്തോടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്താനിടയുണ്ടെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി 60-69 പ്രായപരിധിയിലുള്ളവര്‍ക്ക് എത്രയും വേഗം രണ്ട് ഡോസ് വാക്‌സിനുകളും നല്‍കണമെന്നും 40 വയസ്സിനു താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ നല്‍കണമെന്നും വിദഗ്ദര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്‍ഡോര്‍ ഡൈനിംഗ്, ഡ്രിങ്കിംഗ് അടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്നത് ഏതാനും ആഴ്ചകള്‍ക്കു ശേഷം മതിയെന്നും എന്‍പിഎച്ച്ഇടി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ മുന്‍ തീരുമാനപ്രകാരം ജൂലൈ അഞ്ച് മുതല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും വലിയ ഒത്തുചേരലുകളുമടക്കമുള്ള ലോക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പുതിയ നിര്‍ദ്ദേശങ്ങളുടേയും മുന്നറിയിപ്പുകളുടേയും പശ്ചാത്തലത്തില്‍…
ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഉടന്‍
രാജ്യത്ത് രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ ഉടന്‍ തീരുമാനമാകും. നേരത്തെയുള്ള തീരുമാനമനുസരിച്ച് ജൂലൈ അഞ്ചിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഇന്ന് യോഗം ചേരും. യോഗത്തിലെ തീരുമാനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും നാളത്തെ മന്ത്രിസഭായോഗം ഇതിന്റെ പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനും തമ്മില്‍ പ്രാഥമിക ആശയവിനിമയം നടത്തി. ഇന്‍ഡോര്‍ ഡൈനിംഗ്, പുറമേയുള്ള ഒത്തുചേരലുകള്‍, എന്നിവ ജൂലൈ അഞ്ച് മുതല്‍ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. Share This News
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി ; കോവിഷീല്‍ഡിന് അംഗീകാരമില്ല
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് കനത്ത തിരിച്ചടി. യൂറോപ്പിലേയ്ക്കും യൂറോപ്പിനുള്ളിലും യാത്രാ സ്വാതന്ത്യം അനുവദിക്കുന്ന യൂറോപ്യന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ കോവിഷീല്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച അസ്ട്രാസെനക്ക വാക്‌സിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഇന്ത്യക്ക് പുറത്ത് ഈ വാക്‌സിന്‍ വാക്‌സ്‌സെവ്രിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യന്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ടില്‍ അസ്ട്രാസെനക്കയും വാക്‌സെവ്രിയയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വേര്‍ഷനായ കോവിഷീല്‍ഡ് ഉള്‍പ്പെടുത്തിയിട്ടില്ല, കോവിഷീല്‍ഡിന്റെ നിര്‍മ്മാതാക്കളായ ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. ഇതിനാല്‍ തന്നെ കോവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സിയുട അംഗീകാരം ലഭിച്ചിട്ടുമില്ല ഇതിനാലാണ് യൂറോപ്യന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ കോവിഷീല്‍ഡ് ഉള്‍പ്പെടുത്താത്തത്. ഫൈസര്‍, അസ്ട്രാസെനക്ക, മഡോണ, വാക്‌സ്സെവ്രിയ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് നിലവില്‍ നിലവില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകരിച്ചിരിക്കുന്ന വാക്‌സിനുകള്‍. ജൂലൈ…
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഉടന്‍
കോവിഡ് കാലത്തെ അന്താരാഷ്ട്ര യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്ന വാക്‌സിന്‍ പാസ്‌പോര്‍ട്ട് സമ്പ്രദായം ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങി നോര്‍ത്തേണ്‍ അയര്‍ലണ്ട്. ജൂലൈ 19 നു മുമ്പ് അര്‍ഹരായവര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കാനും യാത്രാസൗകര്യങ്ങള്‍ ചെയ്യാനുമുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് പ്രധാനമായും അനുവദിക്കുന്നത്. ഇത് യൂറോപ്യന്‍ യൂണിയനിലും പുറത്തും അംഗീകരിച്ചിട്ടുള്ള ഒരു യാത്രാ രേഖയാണ്. യൂണിയനിലെ മറ്റുരാജ്യങ്ങളും യുകെയും ഇപ്പോള്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. അയര്‍ലണ്ടിലും നിരവധി പേരാണ് ഇതിനായി അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. യൂറോപ്പിലും മറ്റും നടത്താനുദ്ദേശിക്കുന്ന കായിക മത്സരങ്ങളിലും ഇതിനൊപ്പം വിനോദ സഞ്ചാര മേഖലയിലേയ്ക്കും കൂടുതല്‍ ആളുകള്‍ എത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കൂടുതല്‍ സുരക്ഷിതം എന്നു വിലയിരുത്തിയ വാക്‌സിന്‍ പാസ്‌പോര്‍ട്ട് രാജ്യങ്ങള്‍ അംഗീകരിക്കുന്നത്. Share This News
ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു
രാജ്യത്ത് ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധികമായി പത്ത് മാസത്തേയ്ക്ക് കൂടെയാണ് കാലവധി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. കോവിഡിന്റെയും തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റേയും സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേയ്‌ക്കെത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സിനായി കാത്തിരിക്കുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഓഫീസുകള്‍ തുറക്കാത്തതിനാലും ഡ്രൈവിംഗ് പരിശീലനങ്ങള്‍ മുടങ്ങിയതിനാലും ഒപ്പം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമുണ്ടായിരുന്നതിനാലും പല ആളുകള്‍ക്കും ഉദ്ദേശിച്ച സമയത്ത് ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇവരില്‍ പലരുടേയും ലേണേഴ്‌സ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കാറായതുമാണ്. ഈ സാഹചര്യത്തിലാണ് കാലാവധി പത്തുമാസത്തേയ്ക്ക് ദീര്‍ഘിപ്പിക്കുന്നത്. കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി ഇപ്പോള്‍ ലേണേഴ്‌സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. റോഡ് സേഫ്റ്റി അതോറിറ്റിയുടെ സിസ്റ്റത്തിലെ ഇലക്ട്രേണിക് ഡ്രൈവിംഗ് റെക്കോര്‍ഡില്‍ ഇത് തനിയെ അപ്‌ഡേറ്റാവും.…
50 വയസ്സിന് താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കും
രാജ്യത്ത് 50 വയസ്സിന് താഴെയുള്ളവര്‍ക്കും അസ്ട്രാസെനക്ക വാക്‌സിന്‍ നല്‍കാന്‍ തീരുമാനം. ഉപപ്രധാനമന്ത്രി ലിയോവരദ്ക്കര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കൂടുതലായി സ്റ്റോക്കുള്ള അസ്ട്രാസെനക്കാ വാക്‌സിനുകളാണ് 18 വയസ്സിന് മുകളിലും 50 വയസ്സിന് താഴെയുള്ളവര്‍ക്കുമായി നല്‍കുക. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് മുമ്പ് അമ്പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു അസട്രാസെനക്ക നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്തിന് ആവശ്യമുള്ളതിലധികം ഡോസ് വാക്‌സിനുകള്‍ എത്തിയിരുന്നു. ഈ അധിക ഡോസുകളാണ് ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. കോവിഡ് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം കൂടി പരിഗണിച്ചാണ് മറ്റു വാക്‌സിനുകള്‍ക്ക് കാത്തിരിക്കുന്നതിനൊപ്പം ഇപ്പോള്‍ കൈവശമുള്ള വാക്‌സിന്‍ പരമാവധി ആളുകള്‍ക്ക് പ്രായഭേദമന്യേ നല്‍കാന്‍ തീരുമാനമായത്. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് അസ്‌ട്രെസെനക്ക നല്‍കേണ്ട എന്ന തീരുമാനം നിലനിര്‍ത്തിയാല്‍ ഇപ്പോള്‍ കൈവശമുള്ള അധികഡോസുകള്‍ എന്തു ചെയ്യും എന്ന ചോദ്യവും ഉയരുമെന്നും ഇതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സര്‍ക്കാര്‍…
ഡബ്ലിനില്‍ വീടിന് ലഭിച്ചത് ചോദ്യവിലയേക്കാള്‍ 300,000 യൂറോ കൂടുതല്‍
വാശിയേറിയ ലേലം വിളിയില്‍ ഡബ്ലിനിലെ ഒരു വീടിന് ലഭിച്ചത് ചോദ്യവിലയേക്കാള്‍ 3,00,000 യൂറോ കൂടുതല്‍. നാല് ബെഡ്‌റൂമുകളുള്ള രണ്ട് നില വീടിനാണ് അപ്രതീക്ഷിതമായി വില ഉയര്‍ന്നത്. 1930 കളില്‍ നിര്‍മ്മിച്ച് ഈ വിടിന്റെ ചോദ്യ വില 685,000 യൂറോയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ബിഡ് പ്രൈസ് ആയി വന്നിരിക്കുന്നത് 970,000 രൂപയാണ്. അണ്‍ഫര്‍ണിഷിഡ് പ്രോപ്പര്‍ട്ടിയാണിത്. ചില അത്യാവശ്യ പണികളും ഉടന്‍ ചെയ്യേണ്ടിവരും.രണ്ട് നിലയുള്ള വീടിന്റെ ആദ്യ നിലയില്‍ എന്‍ട്രന്‍സ് പോര്‍ച്ച്, എന്‍ട്രന്‍സ് ഹാളള്‍വേ, ഡൈനിംഗ് റൂം, ലിവിംഗ് ഏരിയ, കിച്ചന്‍ എന്നിവയാണുള്ളത്. രണ്ടാം നിലയിലാകട്ടെ നാല് വലിയ ബെഡ്‌റൂമുകളും ഒരു ബാത്ത്‌റൂമുമാണുള്ളത്. വീടിനോട് ചേര്‍ന്ന് തന്നെ ഒരു ഗാര്‍ഡനും ഒരു ഗ്യാരേജുമുണ്ട്. ഡെമ്പസി ആന്‍ഡ് അസോസിയേററ്‌സ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് ഈ പ്രോപ്പര്‍ട്ടി ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വീടിന് ലഭിച്ച് ഉയര്‍ന്ന വിലയാണ് ഇപ്പോള്‍…
ഡെല്‍റ്റാ ഭീഷണി ; ലോക്ഡൗണ്‍ നീണ്ടേക്കും
രാജ്യത്ത് ഡെല്‍റ്റാ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ചായായിരുന്നു. പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ അഞ്ചിന് ഇന്‍ഡോര്‍ ഡൈംനിംഗുകളും ഔട്ട് ഡോറിലെ വിലയ മീറ്റിംഗുകള്‍ക്കുമടക്കം അനുമതി നല്‍കുമെന്നും ജൂലൈ-19 മുതല്‍ വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുമെന്നുമായിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ ഡെല്‍റ്റാ വകഭേദം മൂലമുള്ള കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുന്നത്. എന്നാല്‍ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തെ മാത്രമല്ല യുകെയിലേയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയും സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമുണ്ടാകൂ എന്നും മൈക്കിള്‍ മാര്‍ട്ടിന്‍ പറഞ്ഞു.…