കോവിഡ്  തൊഴില്‍രഹിത വേതനം ; ഇനി അപേക്ഷ സ്വീകരിക്കില്ല

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ട്ടപ്പെട്ട് പ്രതിസന്ധിയിലായവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് പദ്ധതിയിലേയ്ക്ക് ഇനി അപേക്ഷകള്‍ സ്വീകരിക്കില്ല. രാജ്യം ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. കൂടുതല്‍ ആളുകള്‍ തൊഴിലിടങ്ങലിലേയ്ക്ക് മടങ്ങുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. തൊഴില്‍ രഹിതരായവര്‍ക്ക് 203 യൂറോയായിരുന്നു മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. കോവിഡുമായി ബന്ധപ്പെട്ട് നിരവധി പേര്‍ തൊഴില്‍രഹിതരായിമാറിയ സാഹചര്യത്തില്‍ ഇത് ആഴ്ചയില്‍ 350 യൂറോയായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതിയിലേയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് ഇന്നു മുതല്‍ അവസാനിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കി വരുന്ന പാനാഡമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ 2,21,000 ആളുകളാണ് പാനഡമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് സ്വീകരിച്ചുവരുന്നത്. ഇതുവരെ 9,00,000 ആളുകള്‍ ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ കാര്യക്ഷമമായി മുന്നോട്ട് പോകുന്നതിനാല്‍ ഇനി കൂടുതല്‍ നിയന്ത്രണങ്ങള്‍…

Share This News
Read More

30-34 പ്രായപരിധിക്കാര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു. ഡെല്‍റ്റ വകഭേദ വ്യാപനം മുന്നില്‍കണ്ടാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ 30-34 പ്രായപരിധിയിലുള്ളവര്‍ക്കായി ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇന്നു മുതല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യാം. ഫൈസര്‍ അല്ലെങ്കില്‍ മൊഡോണ വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. 18-34 പ്രായപരിധിയിലുള്ളവര്‍ക്ക് പരമാവധി ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനും മുതിര്‍ന്നവര്‍ക്ക് അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസുകളും പൂര്‍ത്തിയാക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. 18-34 പ്രായപരിധിയിലുള്ളവര്‍ക്ക് തങ്ങള്‍ക്ക് അടുത്തുള്ള അംഗീകൃത ഫാര്‍മസിയില്‍ നിന്നും ജാന്‍സണ്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാമെന്നും ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് 18 നും 34 നും ഇടയില്‍ പ്രായപരിധിയില്‍ പെട്ടവര്‍ ഏദേശം 800,000  ആളുകളാണ് ഇനി വാക്‌സിന്‍ സ്വീകരിക്കുവാന്‍ ഉള്ളത്. അയര്‍ലണ്ടിലെ ജനസംഖ്യയുടെ 69 ശതമാനത്തോളം ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍…

Share This News
Read More

സീഫുഡ് പ്ലാന്റില്‍ 42 പേര്‍ക്ക് കോവിഡ്

കോ ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സീ ഫുഡ് പ്ലാന്റില്‍ 42 ജോലിക്കാര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് താത്ക്കാലികമായി അടച്ചു. 250 ഓളം ജോലിക്കാരാണ് ഇവിടെയുള്ളത്. താത്ക്കാലികമായി അടച്ച ഫാക്ടറി ഉടന്‍ തന്നെ അണുനശീകരണത്തിന് വിധേയമാക്കും. കേവിഡ് ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കോ ഡൗണില്‍ കില്‍ലീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ സജീവമായിരുന്നു. കഴിഞ്ഞ ആഴ്ച കുറച്ച് ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടിയെന്ന നിലയില്‍ എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എല്ലാ വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും എടുത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇവരില്‍ കോവിഡിന്റെ ഏത് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുമായി സമ്പര്‍ക്കം…

Share This News
Read More

ഡെല്‍റ്റാ വ്യപനത്തെ തടയാനൊരുങ്ങി സര്‍ക്കാര്‍

രാജ്യത്ത് ഡെല്‍റ്റാ- വകഭേദ വ്യാപന മുന്നറിയിപ്പ് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നല്‍കുമ്പോള്‍ ഇതിനെ നേരിടാനൊരുങ്ങുകയാണ് അയര്‍ലണ്ട്. ആദ്യ ഘട്ടമായി വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് 18-34 വയസ്സുകാര്‍ക്ക് 750 ഫാര്‍മസികളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയത്. 60.-69 വയസ്സുകാരുടെ രണ്ടാം ഡോസും എത്രയു വേഗം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇളവുകള്‍ക്കായി ബിസിനസ്സ് മേഖലയില്‍ നിന്നടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചാലും അത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി നിജപ്പെടുത്താനും സാധ്യതയുണ്ട്. ദിനംപ്രതി ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആശുപത്രി സൗകര്യങ്ങളൊരുക്കുന്നത്. ഇന്റന്‍സിവ് കെയര്‍ യൂണീറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇളവുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുംഇല്ലാത്ത നിലപാടാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സ്വീകരിച്ചിരിക്കുന്നത്. Share This News

Share This News
Read More

കോവിഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍

രാജ്യത്ത് ഡിജിറ്റല്‍ കോവിഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തന്നെ നല്‍കി തുടങ്ങും. ജൂലൈ 19 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കുമ്പോളും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ഉപകാരപ്പെടും. ഏകദേശം 1.8 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ അല്ലെങ്കില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ ഇങ്ങനെയുള്ളവരാണ് ഈ 1.8 മില്ല്യണ്‍ ആളുകള്‍. ഹോസ്പിറ്റാലാറ്റി സെക്ടറിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലും ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളിലേയ്ക്ക് വാക്‌സിനേഷന്‍ സ്വീകരിച്ചവരെ മാത്രം ഉള്‍പ്പെടുത്തുക എന്നൊരു തീരുമാനം വന്നാല്‍ ഈ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഉപയോഗിക്കാന്‍ സാധിക്കും. യൂറോപ്പിലേയക്കും യൂറോപ്പിനകത്തും സ്വതന്ത്ര യാത്ര സാധ്യമാകുന്ന ഒരു രേഖകൂടിയാണ് ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം…

Share This News
Read More

ഇന്‍ഡോര്‍ ഡൈനിംഗ് ; ചര്‍ച്ചകള്‍ ആരംഭിക്കുന്നു

  രാജ്യത്ത് റസ്‌റ്റോറന്റുകളും പബ്ബുകളും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഗവണ്‍മെന്റ് കൂടുതല്‍ചര്‍ച്ചകളിലേയ്ക്ക് കടക്കുന്നു. സര്‍ക്കാര്‍ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള സംരഭകരുടെ പ്രതിനിധികളും തമ്മിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നിലവില്‍ റസ്റ്റോറന്റുകള്‍ക്കും പബ്ബുകള്‍ക്കും ഔട്ട് ഡോര്‍ ഡൈംനിംഗുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇന്‍ഡോര്‍ ഡൈനിംഗുകളും ആരംഭിക്കണം എന്ന ആവശ്യം ഇവരുടെ ഭാഗത്തു നിന്നും ശക്തമാണ്. പക്ഷെ ഡെല്‍റ്റാ വകഭേദ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുതെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവരെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത് . എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ നാഷണല്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രൊട്ടക്ഷന്‍ ടീം പ്രതിനിധികള്‍ പങ്കെടുക്കില്ല. ഇതില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ളവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ആരോഗ്യ വിദഗ്ദരുടെ അഭാവത്തിലുള്ള ചര്‍ച്ച അര്‍ത്ഥരഹിതമാണെന്നും ഇവരാണ് ഇളവുകള്‍ സംബന്ധിച്ച് ഗവണ്‍മെന്റിന് ശുപാര്‍ശ നല്‍കേണ്ടതെന്നുമാണ് ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രതിനിധികളുടെ…

Share This News
Read More

വാക്‌സിന്‍ വിതരണം വേഗത്തിലാക്കുന്നു

രാജ്യത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചു. മുതിര്‍ന്ന എല്ലാ ആളുകള്‍ക്കും മുമ്പ് പ്രഖ്യാപിച്ചിരുന്നതിലും ഒരു മാസം നേരത്തെ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ ക്രമീകരണം നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെയോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ചയോ 18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗവണ്‍മെന്റിന്റെ നേരത്തെയുള്ള കണക്കുകൂട്ടലുകളനുസരിച്ച് സെപ്റ്റംബര്‍ അവസാനത്തോടെയൊ അല്ലെങ്കില്‍ ഒക്ടോബര്‍ ആദ്യമോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നായിരുന്നു. എന്നാല്‍ ഡെല്‍റ്റാ വകഭേദം വ്യാപിക്കാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വളരെ വേഗത്തില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ എല്ലാവരിലുമെത്തിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിന് ഓഫീസര്‍ പോള്‍ റീഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് റൊമാനിയയില്‍ നിന്നും ഉടന്‍ തന്നെ 10,00,000 ഡോസ് മൊഡേണാ വാക്‌സിന്‍ എത്തുന്നതിനാല്‍ ജാന്‍സണ്‍, അസ്ട്രാസെനക്ക വാക്‌സിനുകള്‍ യുവജനങ്ങള്‍ക്കും ഉടന്‍ നല്‍കി തുടങ്ങാമെന്നും…

Share This News
Read More

Double Bedroom near UHL available

Hi, I would like to share our house with an appropriate person. It is a 3 double Bedroom with two Toilets, Kitchen, Dining area and Sitting room. Looking for an honest person to share the bright and spacious fully furnished double room. Walkable distance from UHL and bus line. Please feel free to contact this no: 0894189224   . Share This News

Share This News
Read More

അയർലൻഡ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുകളുടെ വിതരണോൽഘാടനം

പാലാ: കാരുണ്യം മലയാളിയുടെ മുഖമുദ്ര: മാർ ജേക്കബ് മുരിക്കൻ കാരുണ്യം മലയാളിയുടെ മുഖമുദ്രയാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഐറീഷ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുവിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ ഉടമകളാണ് മലയാളികൾ. കരുണ വറ്റാത്ത മലയാളി സമൂഹം ലോകത്തിനു തന്നെ മാതൃകയാണ്. അർഹരെ കണ്ടെത്തി സഹായിക്കാനുള്ള കരുണയുള്ള മനസ് മലയാളികളുടെ പ്രത്യേകതയാണെന്നും മാർ മുരിക്കൻ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു ഡയാലിസിസ് കിറ്റുകൾ കൈമാറിയാണ് ബിഷപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഐറിഷ് മലയാളികളുടെ സഹകരണത്തോടെ നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി…

Share This News
Read More