കോവിഡ് ഡെല്‍റ്റാ തരംഗത്തെ നേരിടുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു. 16 വയസ്സുകാര്‍ക്കും 17 വയസ്സുകാര്‍ക്കും ഇന്നു മുതല്‍ കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തെ എല്ലാ പ്രായപരിധിയിലുള്ള ആളുകള്‍ക്കും എത്രയും വേഗം വാക്സിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഈ പ്രയപരിധിയിലുള്ള നിരവധി ആളുകള്‍ വിദേശത്തേയ്ക്കും മറ്റും പോകുന്നതിനായി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിനേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നല്കാന് സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ഡെല്‍റ്റാ വകഭേദം വളരെ അപകടകരമാണെന്നും രോഗം ഭേദമായാലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു പക്ഷെ അവശേഷിച്ചേക്കാമെന്നും അതിനാല്‍ എല്ലാ ആളുകളും വാക്സിന് സ്വീകരിച്ച് പ്രതിരോധ ശക്തി നേടണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. Share This News
Shared accommodation available in Stillorgan
Hi, Shared accommodation available in Beechwood court apartment, Stillorgan. (2bedroom and 2 bath) sharing with 3 others. Monthly rent is 564+utility bill. Kindly contact: 0892491094 Regards Ninitha . Share This News
കോവിഡ് : ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഉയരുന്നു
രാജ്യത്ത് കോവിഡ് വീണ്ടും ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,126 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 22 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്. രാജ്യത്ത് ഇതുവരെ 5.5 മില്ല്യണ്‍ ആള്‍ക്കാര്‍ക്കാണ് വാക്സിനേഷന് നല്‍കിയിരിക്കുന്നത്. വാക്സിനേഷന് അര്‍ഹരായ ജനങ്ങളില്‍ 68% പേരും രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരാണ് 83% ആളുകളാണ് ഒരു ഡോസ്സ്വീകരിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1264 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. Share This News
ഇന്‍ഡോര്‍ ഡൈനിംഗ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. സ്ഥാപന ഉടമകളും കസ്റ്റമേഴ്സും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ പബ്ബുകള്‍ എന്നിവയ്ക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ തങ്ങള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവരാണ് അല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തരായവരാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. ഇതോടൊപ്പം ഒരു ഐഡി പ്രൂഫും ഹാജരാക്കണം. 18 വയസ്സില്‍ താഴയെുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല എന്നാല്‍ ഐഡി പ്രൂഫ് ഇവര്‍ കരുതണം. മുതിര്‍ന്നവര്‍ക്കൊപ്പമായിരിക്കണം ഇവര്‍ ഡൈനിംഗില്‍ എത്തേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ സ്ഥാപനത്തില്‍ നല്‍കണം. ഒരു സംഘമായി എത്തുവരില്‍ ഒരാള്‍ നല്കിയാല് മതിയാവും എന്നാല്‍ 18 വയസ്സില്‍ താഴയുള്ളവര്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടതില്ല. അകത്ത് പ്രവേശിച്ച് കഴിഞ്ഞാല്‍ എത്രസമയം ഉള്ളില്‍ ചെലവഴിക്കാം എന്നതിന് പ്രത്യേക നിബന്ധനയില്ല. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും…
16 വയസ്സുകാര്‍ക്ക് വാക്സിന് അടുത്തമാസം മുതല്‍
അയര്‍ലണ്ടില്‍ 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് അടുത്തമാസം മുതല്‍ നല്കാന് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഇവരുടെ മാതാപിതാക്കളുടെ അനുതിയോടെ മാത്രമായിരിക്കും ഇവര്‍ക്ക് വാക്സിന് നല്‍കുക. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന് രജിസ്ട്രേഷന് അനുമതി നല്‍കുന്നത്. വാക്സിന് രജിസ്ട്രേഷനുവേണ്ടി യുവജനങ്ങളുടെ ഭാഗത്ത് നിന്നും അഭിനന്ദനാര്‍ഹമായ താത്പര്യമാണ് കാണുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായാണ് 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരീസിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ വാക്സിന് ഇവിരിലേയ്ക്ക് എത്തിച്ചാല്‍ ഇതിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നതാണ് കണക്കുകൂട്ടല്‍. എന്നാല്‍ വാക്സിന് ഓഗസ്റ്റ് ആദ്യമേ തന്നെ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. Share This News
ഡെല്‍റ്റാ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് വിദഗ്ദര്‍
രാജ്യത്ത് ഡെല്‍റ്റാ വകഭേദവ്യാപനം ഉടനുണ്ടാകുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് പോള്‍ റീഡ്. ഈ തരംഗത്തെ മറികടക്കുക എന്നത് പ്രയാസമേറിയ കാര്യമാകുമെന്നും ഇതിനാല്‍ കടുത്ത ജാഗ്രത വേണമെന്നും പോള്‍ റീഡ് പറഞ്ഞു. പൊതുജനങ്ങളില്‍ വാക്സിനേഷന് പരമാവധി വര്‍ദ്ധിപ്പിച്ചു മാത്രമേ ഇതിനെ തടയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചത്തെ ശരാശരി വ്യപാനതോത് പരിശോധിക്കുമ്പോള്‍ വലിയ വര്‍ദ്ധനവാണ് വ്യാപനത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശയാത്രകള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലും പോള്‍ റീഡ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,189 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 95 പേരാണ് ആശുപത്രികളില്‍ ചികിത്സിയിലുള്ളത്. ഇതില്‍ 23 പേര് ഐസിയുകളിലാണ് ചികിത്സയിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. Share This News
രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു
രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1378 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 96 കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 22 പേര് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് ചികിത്സയിലുള്ളത്. ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് ഇപ്പോള്‍ ഒരോ ദിവസവും കോവിഡ് കണക്കുകള്‍ ഉയരുന്നത്. 16-24 പ്രായ പരിധിയിലുള്ളവരില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് പുറത്തു വരുന്ന വിവരം. ഡൊണെഗലിലാണ് വ്യാപനത്തോത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. തെട്ടു പിന്നില്‍ ലൂഥാണ് ഡബ്ലിനാണ് മൂന്നാമത് ലിമെറിക് , ഗാല്‍വേ എന്നി പട്ടണങ്ങളാണ് വ്യാപനതോതില്‍ നാലും അഞ്ചും സ്ഥാനത്ത്. രണ്ടാഴ്ചത്തെ ശരാശരി കണക്കുകളിലും അഞ്ച് ദിവസത്തെ ശരാശരി കണക്കുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വരും ആഴ്ചകളിലും ചെറിയ തോതിലുള്ള വര്‍ദ്ധനവ് കോവിഡ് കേസുകളുടെ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിഗമനം. Share This News
തൊഴിലില്ലായ്മ വേതനം വാങ്ങുന്നവവര് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്കി വന്നിരുന്ന ധനസഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 2020 മുതലുള്ള കണക്കുകളനുസരിച്ചാണ് ഇപ്പോള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 202000 ആളുകളാണ് കഴിഞ്ഞയാഴ്ച സഹായം സ്വീകരിച്ചത്. ഏകദേശം 9,700 പേരുടെ കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. 59.8 മില്ല്യണ്‍ യൂറോയാണ് 202152 പേര്‍ക്കായി ഏറ്റവുമൊടുവില്‍ വിതരണം ചെയ്തത്. 25 വയസ്സിനു താഴെയുള്ളവരില്‍ കഴിഞ്ഞയാഴ്ച 45881 പേര് കഴിഞ്ഞയാഴ്ച സഹായം സ്വീകരിച്ചിരുന്നത് ഈയാഴ്ച 42,308 ആയി കുറഞ്ഞു. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ധനസഹായം സ്വീകരിച്ചത് ഡബ്ലിനിലാണ് 75178 പേരാണ് ഇവിടെ സഹായം സ്വീകരിച്ചത്. രാജ്യത്തെ സാമൂഹ്യ സുരക്ഷാ വിഭാഗമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്‍ഡോര്‍ ഡൈനിംഗുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. Share This News
കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കോള്‍ സെന്റര്‍ സജീവമായി
കോവിഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ സഹായിക്കുന്നതിനുള്ള കോള്‍ സെന്റര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 2000 കോളുകളാണ് ഇവിടേയ്ക്ക് വന്നത്. വിളിച്ചാല്‍ കിട്ടുന്നില്ലെന്നും കൂടുതല്‍ നേരം കാത്തിരിക്കണമെന്നതുമാണ് ആളുകളുടെ പ്രധാനപരാതി. ഇതേ തുടര്‍ന്ന് കോള്‍ സെന്ററില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. നിലവില്‍ 55 പേരാണ് ഉള്ളത്. ഈയാഴ്ച അവസാനത്തോടെ ഇത് 90 ആക്കി ഉയര്‍ത്താനാണ് പദ്ധതി. യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്രസുഗമമാക്കുന്ന ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ 2000000 എണ്ണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയത്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ അത്യാവശ്യ യാത്രകള്‍ ഉള്ളവരുടെ വിളികള്‍ക്കാണ് ഇപ്പോള്‍ കോള്‍ സെന്ററില്‍ മുന്‍ തൂക്കം നല്‍കുന്നത് 1800 807 008 എന്ന നമ്പറിലാണ് കോള്‍ സെന്റര്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. Share This News
ഇന്‍ഡോര്‍ ഡൈനിംഗ് ക്രമീകരണങ്ങള്‍ ഇങ്ങനെ
രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ് സംവിധാനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ജൂലൈ 26 മുതല്‍ അനുമതി ലഭിക്കും. കോവിഡ് സാഹചര്യത്തില്‍ എന്തൊക്കെ ക്രമീകരണങ്ങല്‍ നടത്തണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളും ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള പ്രതിനിധികളും തമ്മില്‍ ഇന്ന് അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കും. കോവിഡ് വാക്സിനെടുക്കുകയോ അല്ലെങ്കില്‍ കോവിഡ് രോഗം വന്നു ഭേദമാവുകയോ ചെയ്തവര്‍ക്കാണ് ഹോട്ടലുകള്‍, റസ്റ്റേറന്റുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ പ്രവേശനം അനുവദിച്ചിരിക്കുന്നവര്‍ക്ക് ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ സമയം ചെലവഴിക്കുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. രാത്രി 11 :30 വരെയായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സ്ഥാപന ഉടമകള്‍ക്ക് കസ്റ്റമേഴ്സിന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക ആപ്പ് സര്‍ക്കാര്‍ വികസിപ്പിക്കും. ഒരു ടേബിളില്‍ പരമാവധി ആറ് പേര്‍ക്കാണ് അവസരം നല്‍കുന്നത്. ടേബിളുകല്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം വേണമെന്നാണ് നിബന്ധന. കുട്ടികള്‍ ഇരിക്കുന്ന…