വിമാനയാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ വ്യാജ വെബ്സൈറ്റുകളെ ആശ്രയിച്ച് വഞ്ചിതരാകരുതെന്ന് റയാന് എയര്‍ മുന്നറിയിപ്പ് നല്കി. ആളുകള്‍ റയാന് എയര്‍ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയൊ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായി മികച്ച ഓഫറുകള്‍ വാദ്ഗാനം ചെയ്യുന്ന പല വെബ്സൈറ്റുകളും റയാന് എയറിന്റെ അംഗീകാരമില്ലാത്തതാണെന്നും ഇവിടെ ബാങ്ക് വിവരങ്ങള്‍ നല്കിയാല് പണം നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നും റയാന് എയര്‍ ഡയറക്ടര്‍ ഡാറാ ബ്രാഡി പറഞ്ഞു. പല ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരും റയാന് എയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇവരുമായി റയാന് എയറിന് യാതൊരുവിധത്തിലുള്ള കൊമേഴ്സ്യല്‍ എഗ്രിമെന്റുകളും ഇല്ലെന്നും റയാന് എയര്‍ നേരിട്ട് നല്‍കുന്നതിലും 40 ശതമാനം വരെ കൂടിയ നിരക്കിലാണ് പല ട്രാവല്‍ ഏജന്റുമാരും ടിക്കറ്റുകള്‍ നല്‍കുന്നതെന്നും ബ്രാഡി പറഞ്ഞു. റായന്‍ എയര്‍ ഏപ്രില്‍ മാസം പുറത്തിറക്കിയ പ്രൈസ് ചെക്കിംഗ്…
12-15 പ്രായപരിധിക്കാര്‍ക്കും ഉടന്‍ വാക്സിന്
രാജ്യത്ത് വാക്സിനേഷന് അതിവേഗത്തില്‍ മുന്നോട്ടു നീങ്ങുന്നു. 16-17 പ്രായപരിധിക്കാര്‍ക്ക് ഇന്നലെ മുതല്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം വാക്സിനേഷന് പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതിനു പുറമെ 12 മുതല്‍ 15 വരെ പ്രായ പരിധിയിലുള്ളവര്‍ക്കും വാക്സിന് നല്കാന് സര്‍ക്കാര്‍ തീരുമാനമായി. ഇവര്‍ക്കായുളള വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി വ്യക്തമാക്കി. ഈ പ്രായപരിധിയിലുള്ളവരുടെ മാതാപിതാക്കള്‍ക്ക് ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ രാജ്യത്ത് ഇന്നലെ 1120 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 27 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ്. കോവിഡ് വാക്സിന് എടുക്കാന്‍ യോഗ്യതയുള്ളവരില്‍ ആരെങ്കിലും ഇനിയും എടുത്തിട്ടില്ലെങ്കില്‍ എത്രയും വേഗം വാക്സിന് എടുക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളാഹാന്‍ പറഞ്ഞു. Share This News
വിവാഹ പാര്‍ട്ടികളില്‍ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കും
വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. ഇക്കാര്യം മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഇന്‍ഡോര്‍ ഡൈനിംഗുകളില്‍ വാക്സിനേഷന് പൂര്‍ത്തിയായവര്‍ക്കും ഒപ്പം ആറ് മാസത്തിനകം കോവിഡ് വന്ന് ഭേദമായവര്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ വിവാഹ പാര്‍ട്ടികള്‍ക്ക് പരമാവധി 100 പേരെയെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് 5 മുതല്‍ 50 മുതല്‍ 100 പേര്‍ക്ക് വരെ വിവാഹ പാര്‍ട്ടികളില്‍ പങ്കെടുക്കാവുന്ന രീതിയിലുള്ള നിര്‍ദ്ദേശം കാബിനറ്റ് യോഗത്തിനു ശേഷം സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. Share This News
16-17 പ്രായക്കാര്‍ക്ക് വാക്സിന് രജിസ്ട്രേഷന് ഇന്ന് മുതല്‍
കോവിഡ് ഡെല്‍റ്റാ തരംഗത്തെ നേരിടുന്നതിനായി രാജ്യത്ത് കോവിഡ് വാക്സിനേഷന് അതിവേഗം പുരോഗമിക്കുന്നു. 16 വയസ്സുകാര്‍ക്കും 17 വയസ്സുകാര്‍ക്കും ഇന്നു മുതല്‍ കോവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് രാജ്യത്തെ എല്ലാ പ്രായപരിധിയിലുള്ള ആളുകള്‍ക്കും എത്രയും വേഗം വാക്സിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഈ പ്രയപരിധിയിലുള്ള നിരവധി ആളുകള്‍ വിദേശത്തേയ്ക്കും മറ്റും പോകുന്നതിനായി ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാക്സിനേഷന് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നല്കാന് സാധിക്കുമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കോവിഡ് ഡെല്‍റ്റാ വകഭേദം വളരെ അപകടകരമാണെന്നും രോഗം ഭേദമായാലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരു പക്ഷെ അവശേഷിച്ചേക്കാമെന്നും അതിനാല്‍ എല്ലാ ആളുകളും വാക്സിന് സ്വീകരിച്ച് പ്രതിരോധ ശക്തി നേടണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. Share This News
Shared accommodation available in Stillorgan
Hi, Shared accommodation available in Beechwood court apartment, Stillorgan. (2bedroom and 2 bath) sharing with 3 others. Monthly rent is 564+utility bill. Kindly contact: 0892491094 Regards Ninitha . Share This News
കോവിഡ് : ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഉയരുന്നു
രാജ്യത്ത് കോവിഡ് വീണ്ടും ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,126 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 22 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്. രാജ്യത്ത് ഇതുവരെ 5.5 മില്ല്യണ്‍ ആള്‍ക്കാര്‍ക്കാണ് വാക്സിനേഷന് നല്‍കിയിരിക്കുന്നത്. വാക്സിനേഷന് അര്‍ഹരായ ജനങ്ങളില്‍ 68% പേരും രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരാണ് 83% ആളുകളാണ് ഒരു ഡോസ്സ്വീകരിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1264 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. Share This News
ഇന്‍ഡോര്‍ ഡൈനിംഗ് ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രാജ്യത്ത് ഇന്‍ഡോര്‍ ഡൈനിംഗ് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. സ്ഥാപന ഉടമകളും കസ്റ്റമേഴ്സും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ പബ്ബുകള്‍ എന്നിവയ്ക്കുള്ളില്‍ പ്രവേശിക്കുന്നവര്‍ തങ്ങള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവരാണ് അല്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ കോവിഡ് വന്ന് രോഗമുക്തരായവരാണ് എന്ന സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. ഇതോടൊപ്പം ഒരു ഐഡി പ്രൂഫും ഹാജരാക്കണം. 18 വയസ്സില്‍ താഴയെുള്ളവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല എന്നാല്‍ ഐഡി പ്രൂഫ് ഇവര്‍ കരുതണം. മുതിര്‍ന്നവര്‍ക്കൊപ്പമായിരിക്കണം ഇവര്‍ ഡൈനിംഗില്‍ എത്തേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ തങ്ങളുടെ ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ സ്ഥാപനത്തില്‍ നല്‍കണം. ഒരു സംഘമായി എത്തുവരില്‍ ഒരാള്‍ നല്കിയാല് മതിയാവും എന്നാല്‍ 18 വയസ്സില്‍ താഴയുള്ളവര്‍ ഈ വിവരങ്ങള്‍ നല്‍കേണ്ടതില്ല. അകത്ത് പ്രവേശിച്ച് കഴിഞ്ഞാല്‍ എത്രസമയം ഉള്ളില്‍ ചെലവഴിക്കാം എന്നതിന് പ്രത്യേക നിബന്ധനയില്ല. എന്നാല്‍ എല്ലാ സ്ഥാപനങ്ങളും…
16 വയസ്സുകാര്‍ക്ക് വാക്സിന് അടുത്തമാസം മുതല്‍
അയര്‍ലണ്ടില്‍ 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് അടുത്തമാസം മുതല്‍ നല്കാന് സര്‍ക്കാര്‍ ആലോചന. എന്നാല്‍ ഇവരുടെ മാതാപിതാക്കളുടെ അനുതിയോടെ മാത്രമായിരിക്കും ഇവര്‍ക്ക് വാക്സിന് നല്‍കുക. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വാക്സിന് രജിസ്ട്രേഷന് അനുമതി നല്‍കുന്നത്. വാക്സിന് രജിസ്ട്രേഷനുവേണ്ടി യുവജനങ്ങളുടെ ഭാഗത്ത് നിന്നും അഭിനന്ദനാര്‍ഹമായ താത്പര്യമാണ് കാണുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായാണ് 16-17 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരീസിന്റെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ വാക്സിന് ഇവിരിലേയ്ക്ക് എത്തിച്ചാല്‍ ഇതിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നതാണ് കണക്കുകൂട്ടല്‍. എന്നാല്‍ വാക്സിന് ഓഗസ്റ്റ് ആദ്യമേ തന്നെ നല്‍കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. Share This News
ഡെല്‍റ്റാ വകഭേദത്തിനെതിരെ ജാഗ്രത വേണമെന്ന് വിദഗ്ദര്‍
രാജ്യത്ത് ഡെല്‍റ്റാ വകഭേദവ്യാപനം ഉടനുണ്ടാകുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് പോള്‍ റീഡ്. ഈ തരംഗത്തെ മറികടക്കുക എന്നത് പ്രയാസമേറിയ കാര്യമാകുമെന്നും ഇതിനാല്‍ കടുത്ത ജാഗ്രത വേണമെന്നും പോള്‍ റീഡ് പറഞ്ഞു. പൊതുജനങ്ങളില്‍ വാക്സിനേഷന് പരമാവധി വര്‍ദ്ധിപ്പിച്ചു മാത്രമേ ഇതിനെ തടയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചത്തെ ശരാശരി വ്യപാനതോത് പരിശോധിക്കുമ്പോള്‍ വലിയ വര്‍ദ്ധനവാണ് വ്യാപനത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശയാത്രകള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലും പോള്‍ റീഡ് നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,189 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 95 പേരാണ് ആശുപത്രികളില്‍ ചികിത്സിയിലുള്ളത്. ഇതില്‍ 23 പേര് ഐസിയുകളിലാണ് ചികിത്സയിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. Share This News
രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു
രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1378 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 96 കോവിഡ് രോഗികളാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 22 പേര് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലാണ് ചികിത്സയിലുള്ളത്. ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് ഇപ്പോള്‍ ഒരോ ദിവസവും കോവിഡ് കണക്കുകള്‍ ഉയരുന്നത്. 16-24 പ്രായ പരിധിയിലുള്ളവരില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് പുറത്തു വരുന്ന വിവരം. ഡൊണെഗലിലാണ് വ്യാപനത്തോത് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. തെട്ടു പിന്നില്‍ ലൂഥാണ് ഡബ്ലിനാണ് മൂന്നാമത് ലിമെറിക് , ഗാല്‍വേ എന്നി പട്ടണങ്ങളാണ് വ്യാപനതോതില്‍ നാലും അഞ്ചും സ്ഥാനത്ത്. രണ്ടാഴ്ചത്തെ ശരാശരി കണക്കുകളിലും അഞ്ച് ദിവസത്തെ ശരാശരി കണക്കുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വരും ആഴ്ചകളിലും ചെറിയ തോതിലുള്ള വര്‍ദ്ധനവ് കോവിഡ് കേസുകളുടെ കാര്യത്തില്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ദരുടെ നിഗമനം. Share This News