രാജ്യത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് പുതിയ ആപ്പ് പുറത്തിറക്കുന്നു. ആളുകള്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി റിസല്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ ആ ആപ്പില്‍ ഇത് രേഖപ്പെടുത്താവുന്നതാണ്. ഇപ്പോള്‍ ടെസ്റ്റ് റിസല്‍ട്ടുകള്‍ രേഖപ്പെടുത്തുന്ന രീതി ബുദ്ധിമുട്ടായതിനാല്‍ എല്ലാവര്ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നതും വേഗതയുള്ളതുമായ ഒരു പ്ലാറ്റ്ഫോം ഇതിനായി വേണമെന്നുള്ള ആവശ്യം ഉയര്‍ന്നതിനാലാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായിട്ടുള്ള ആളുകളിലേയ്ക്ക് വേഗത്തില്‍ എത്തുന്നതിനും ആവശ്യമുള്ളവരെ പിസിആര്‍ ടെസ്റ്റിന് വേഗത്തില്‍ വിധേയരാക്കുന്നതിനും ആരോഗ്യവകുപ്പിനെ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. പ്രമുഖ സോഫ്റ്റ്വയര് ഡെവലപ്പേഴ്സുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. Share This News
വാക്സിനേഷന് സ്വീകരിച്ചവരിലും കോവിഡ്
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1522 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 200 ലധികം ആളുകളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണെന്നാണ് പുറത്തു വന്ന വിവരം. ആരോഗ്യവകുപ്പ് പ്രതീക്ഷിച്ച ഉയര്‍ച്ചയാണ് കോവിഡ് കണക്കുകളില്‍ ഇപ്പോള്‍ കാണിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓാഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ 17 % ആളുകള്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണെന്നും ആരോഗ്യവകുപ്പ് വെളിപ്പെടുത്തി. . എന്നാല്‍ ഇത് ആശങ്കാജനകമല്ലെന്നും പ്രതീക്ഷിച്ചത് തന്നെയാണെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. വാക്സിന് സ്വീകരിച്ചവരില്‍ രോഗം വന്നാല്‍ അതിന്റെ അര്‍ത്ഥം വാക്സിന് ഫലപ്രദമല്ല എന്നല്ലന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് മൂലമുണ്ടാകാനിടയുള്ള ഗുരുതര രോഗങ്ങള്‍ ബാധിക്കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്നുള്ള നിര്‍ദ്ദേശം…
ജോലിക്കാരുടെ കുറവില്‍ വീര്‍പ്പുമുട്ടി പബ്ബുകളും റസ്റ്റോറന്റുകളും
ഏകദേശം ഒരു വര്‍ഷത്തെ അടച്ചിടീലിന് ശേഷം തുറന്ന് പ്രവര്‍ത്തിച്ച് രാജ്യത്തെ പബ്ബുകളും റെസ്റ്റോറന്റുകളും മറ്റൊരു പ്രതിസന്ധിയില്‍. ജീവനക്കാരുടെ എണ്ണക്കുറവാണ് ഇവരെ ദോഷകരമായി ബാധിച്ചിരിക്കുന്നത്. വാക്സിന് സ്വീകരിച്ചവര്‍ വേണം എന്നതും ഒരു വര്‍ഷത്തെ അടച്ചിടീലിന്റെ സമയത്ത് പലരും മറ്റുമേഖലകളിലേയ്ക്ക് മാറിയതുമാണ് പ്രശ്നത്തിന് കാരണം. മാത്രമല്ല മുമ്പ് പല പബ്ബുകളിലും റസ്റ്റോറന്റുകളിലും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ഇവരേയും ലഭിക്കുന്നില്ല. ജോലിക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റിവായാല്‍ സ്ഥാപനങ്ങള്‍ അടയ്ക്കേണ്ട് അവസ്ഥയിലാണ് പല സ്ഥാപന ഉടമകളും. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യാമെങ്കിലും ഇവര്‍ക്ക് ഈ മേഖലയില്‍ പരിചയമില്ലാത്തതാണ് പ്രശ്നം. പ്രവൃത്തിപരിചയമുള്ളവരെയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. Share This News
രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പേസിറ്റീവ് കേസുകളാണ്. 1838 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 200 നു മുകളിലായി. 208 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 31 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പുറത്തു വിട്ട വിവരങ്ങളനുസരിച്ച് ആകെ രോഗികളില്‍ മൂന്നു ശതമാനമാണ് 65 വയസ്സിന് മുകളിലുള്ളത്. 16 മുതല്‍ 34 വരെ പ്രായപരിധിയിലുള്ളവരിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് മുതിര്‍ന്ന ആളുകളില്‍ 89 ശതമാനം ആദ്യഡോസ് വാക്സിന് സ്വീകരിച്ചവരും 77 ശതമാനം പേര് രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചവരുമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1129 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഒരു മരണവും റിപ്പോര്‍ട്ട്…
അഖിലേഷ് മിശ്ര അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍
മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ അഖിലേഷ് മിശ്രയെ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 1989 ബാച്ചിലെ ഐഎഫ്എസ് ഓഫീസറായ അഖിലേഷ് ശര്‍മ്മ ഇപ്പോള്‍ വിദേശകാര്യമന്ത്രാലയത്തില്‍ സ്പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ടിക്കുകയാണ്. ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ച അഖിലേഷ് മിശ്ര വലിയ ബഹുമതിയായാണ് ഈ നിയമനത്തെ കാണുന്നതെന്നും പറഞ്ഞു. 2018 മുതല്‍ അയര്‍ലണ്ടില്‍ അംബാസിഡറായി ജോലി ചെയ്യുന്ന സന്ദീപ് കുമാറിന്റെ പിന്‍ഗാമിയായാണ് അഖിലേഷ് മിശ്ര എത്തുന്നത്. Share This News
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ദേശീയഗാന വീഡിയോകള്‍ ക്ഷണിച്ച് ഇന്ത്യന്‍ എംബസി
ഓഗസ്റ്റ് -15 ഇന്ത്യയുടെ സ്വാതന്ത്യ ദിനത്തോട് അനുബന്ധിച്ച്. അയര്‍ലണ്ടിലുള്ള ഇന്ത്യക്കാര്‍ക്കും സ്വാതന്ത്യദിനാഘോഷങ്ങളില്‍ പങ്കാളികളാകാനുള്ള അവസരമൊരുക്കുകയാണ് ഇന്ത്യന്‍ എംബസി. എംബസി പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റില്‍ ഭാരതത്തിന്റെ ദേശീയ ഗാനം ആലപിച്ച് അപ്ലോഡ് ചെയ്യാനാണ് അവസരമൊരുക്കിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓഗസ്റ്റ് 15 ന് സ്വാതന്ത്യദിനാഘോഷത്തില്‍ ഈ വിഡിയോകള്‍ തത്സമയം പ്രദര്‍ശിപ്പിക്കുന്നതാണ് താഴെപ്പറയുന്ന വിധത്തില്‍ വീഡിയോ അപ്ലോഡ് ചെയ്യാവുന്നതാണ് 1 ) https://rashtragaan.in എന്ന ലിങ്കില്‍ പ്രവേശിക്കുക 2) Proceed എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക 3)Please enter your name here എന്ന തലക്കെട്ടിന് താഴെ പേര് കൃത്യമായി ടൈപ്പ് ചെയ്യുക. വയസ്സ് കൃത്യമായി രേഖപ്പെടുത്തുക, ഏത് രാജ്യത്ത് നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്യുന്നത് എന്ന് രേഖപ്പെടുത്തുക. ഇതിന് ശേഷം lets Sing എന്ന ഓപ്ഷനില്‍ ക്ലിക്ക് കിക്ക് ചെയ്യുക. 4) ദേശീയഗാനം ആലപിക്കുന്നയാളുടെ മുഖം കൃത്യമായി…
12-15 പ്രായപരിധിയിലുളളവര്‍ക്ക് വാക്സിനായി രജിസ്റ്റര്‍ ചെയ്യാം
രാജ്യത്ത് വാക്സിനേഷന് കൗമാരക്കാരിലേയ്ക്കും എത്തുന്നു. 12മുതല്‍ 15 വരെ പ്രായക്കാര്ക്ക്അടുത്തയാഴ്ച മുതല്‍ വാക്സിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇലര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മൊഡേണ വാക്സിനാണ് നല്‍ക്കുക. നിരവധി പഠനങ്ങള്‍ക്ക് ശേഷം ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് ഈ പ്രായപരിധിക്കാര്‍ക്ക് വാക്സിന് നല്കാന് അനുമതി നല്‍കിയത്. ഇവരുടെ മാതാപിതാക്കളുടെയും സമ്മതം വാങ്ങിയായിരിക്കും വാക്സിന് നല്‍കുക. കൗമാരക്കാര്‍ക്ക് വാക്സിനേഷന് നല്‍കുന്നത് സംബന്ധിച്ച വിവരങ്ങള്‍ എച്ച്എസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 12 നായിരിക്കും വാക്സിന് രജിസ്ട്രേഷന് ആരംഭിക്കുക. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1491 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 193 പേരാണ് ഹോസ്പിറ്റലുകളില്‍ ഉള്ളത് ഇതില്‍ 28 പേര് ചികിത്സയിലാണ്. https://twitter.com/DonnellyStephen/status/1423255848575455233?s=20 Share This News
രാജ്യത്ത് 1314 കോവിഡ് കേസുകള്‍ കൂടി
രാജ്യത്ത് പുതുതായി 1314 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 187 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 30 പേര് ഐസിയുകളിലാണ്. ഐസിയുകളില്‍ ഉള്ളവരുടെ എണ്ണത്തില്‍ ഒരാളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1040 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇവിടെ 226 പേര് ഹോസ്പിറ്റലുകളിലും 38 പേര് ഐസിയുകളിലുമാണ്. എന്നാല്‍ വാക്സിന് എടുക്കുന്നവരിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഭീതി വേണ്ടെന്നും ഇവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയില്ലെന്നും പരമാവധി ആളുകള്‍ വാക്സിന് എടുത്ത് പ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. Share This News
ഹോം കെയര്‍ മേഖലയില്‍ ആയിരം പേരെ നിയമിക്കും
സ്വകാര്യ ഹോം കെയര്‍ സ്ഥാപനമായി ‘ഹോം ഇന്‍സ്റ്റെഡ്’ ആയിരം ആളുകള്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ നാലായിരത്തോളം ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഏഴായിരത്തിലധികം ആളുകള്‍ക്കാണ് ഇവര്‍ സേവനം നല്കി വരുന്നത്. വീടുകളില്‍ കഴിയുന്ന പ്രായമേറിയവരാണ് കൂടുതലും കമ്പനിയുടെ സേവനം സ്വീകരിക്കുന്നത്. ഇങ്ങനെ വീടുകളില്‍ കഴിയുന്നവര്‍ക്ക് സേവനം നല്കാന് താത്പര്യമുള്ളവരെയാണ് കമ്പനി റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കമ്പനി സിഇഒ ഷെയ്ന് ജെന്നിംഗ്സ് പറഞ്ഞു. അപേക്ഷിക്കുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ തന്നെ നിയമനം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2040 ഓടെ ലോകമെമ്പാടും പ്രായമേറിയവര്‍ക്ക് സംരക്ഷണം നല്കുന്ന മേഖലയില്‍ 60% അധികം ജോലിക്കാരെ ആവശ്യം വരുമെന്നും അധികം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ വെബ്സൈറ്റില്‍ ഒഴിവുകള്‍ സംബന്ദിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വവരങ്ങള്‍ ആവശ്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 1800 911 855…
Looking for Accommodation near Shankill
Hi, Looking for Apartment for a Registered Nurse & Family (2 Bedroom 2 bathroom or 1bed 1 bath) Near Beechfiled Manor Nursing Home Shankill Dublin 18 E-mail: kuriansherin33@gmail.com Thanks & Regards Sherine Kurian . Share This News