രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍

അയര്‍ലണ്ടില്‍ ഒരു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഒക്ടോബര്‍ അവസാനത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റുക എന്ന ലക്ഷ്യത്തോടൊണ് ഘട്ടം ഘട്ടമായി ഇളവുകള്‍ നടപ്പിലാക്കുന്നത്. ഇന്‍ഡോറായി നടക്കുന്ന ചടങ്ങുകള്‍ക്ക് ഇന്നുമുതല്‍ അനുമതിയുണ്ടെന്നതാണ് ഇളവുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടുതല്‍ ചടങ്ങുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിന് വഴി തെളിക്കും. വിപണിക്കും ഇത് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം അളുകളെ പങ്കെടുപ്പിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പങ്കെടുക്കുന്ന എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നവരാകണം എന്നാണ് നിബന്ധന. ഔട്ട് ഡോര്‍ പരിപാടികള്‍ പങ്കെടുക്കാവുന്നതിന്റെ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇതിലും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ കൂടുതല്‍ ഇളവുകള്‍ രാജ്യത്ത് പ്രാബല്ല്യത്തില്‍ വരും. മതചടങ്ങുകള്‍ക്കും അനുമതി നല്‍കും. സ്‌കൂളുകളുടെ പ്രവര്‍ത്തനം…

Share This News
Read More

അനുവാദമില്ലാതെ ഫോട്ടോ ഷെയര്‍ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക വെബ്‌സൈറ്റ്

അനുവാദമില്ലാതെ തങ്ങളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നത് തടയാന്‍ പ്രത്യേക സംവിധാനമൊരുക്കി അയര്‍ലണ്ട്. ഫോട്ടോകളൊ വീഡിയോകളോ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ടന്നു കണ്ടാല്‍ hotline.ie/report എന്ന വെബ്‌സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതും ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും തടയുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴയും ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമങ്ങളും നിലവിലുണ്ട്. ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കമുള്ള ഫോട്ടോകളോ വീഡിയോകളോ സോഷ്യല്‍ മീഡിയില്‍ ലഭിച്ചാല്‍ അത് ഷെയര്‍ ചെയ്യാതെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിലേയ്ക്ക് ജനങ്ങളെ ബോധവത്ക്കരിക്കുക കൂടിയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വെബ്‌സൈറ്റ് അവതരിപ്പിച്ച് സാമൂഹ്യ നീതി വകുപ്പ് മന്ത്രി പറഞ്ഞു. Share This News

Share This News
Read More

വാട്‌സാപ്പിന് വന്‍ തുക പിഴയിട്ട് ഡിപിസി

സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്‌സാപ്പിന് അയര്‍ലണ്ടില്‍ വന്‍ തുക പിഴയിട്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍. 225 മില്ല്യണ്‍ യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. വിവര സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സപ്പിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് വാട്‌സപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ ഡേറ്റാ നിയമങ്ങളുടെ കീഴില്‍ ഒരു ഓര്‍ഗനൈസേഷന്‍ ചുമത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പിഴയുമാണിത്. പിഴ ചുമത്തിയതിന് പുറമേ വിവര സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ വാട്‌സപ്പ് സ്വീകരിക്കണമെന്നും ഡിപിസി കര്‍ശന നിര്‍ദ്ദേശം നില്‍കി. എന്നാല്‍ ഡിപിസി നിര്‍ദ്ദേശം വാട്‌സാപ്പ് അംഗീകരിച്ചിട്ടില്ല. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് വാട്‌സാപ്പ് കമ്പനിയുടെ പ്രതികരണം. മൂന്നു വര്‍ഷം മുമ്പാണ് ഡിപിസി ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്റെ മാനദണ്ഡങ്ങള്‍ വാട്‌സാപ്പ് പാലിക്കുന്നുണ്ടോ എന്നായിരുന്നു അന്വേഷണം നടത്തിയത്. Share This News

Share This News
Read More

സ്റ്റേറ്റ് സ്ട്രീറ്റില്‍ 400 ജോലി ഒഴിവുകള്‍

ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ സ്റ്റേറ്റ് സ്ട്രീറ്റ് അയര്‍ലണ്ടില്‍ നിന്നും പുതുതായി 400 പോരെ നിയമിക്കും ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചറിനും സൈബര്‍ സെക്യൂരിറ്റിക്കും വേണ്ടി പ്രത്യേക ടീമിനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ കമ്പനി നിയമിക്കുന്നത്. കില്‍ക്കനിയിലെ ഐഡിഎ അയര്‍ലണ്ട് ബിസിനസ്സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലേയ്ക്കാണ് പുതിയ നിയമനങ്ങള്‍. ആഗോളതലത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ടീമിനെ നിയമിക്കുന്നത്. അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒപ്പം സര്‍വ്വകലാശാലകളിലും നിന്നും കമ്പനി പ്രതീക്ഷിക്കുന്ന സാങ്കേതികവിദഗ്ദര്‍ പഠിച്ചിറങ്ങുന്നു എന്നതാണ് 400 പേരെ അയര്‍ലണ്ടില്‍ നിന്നും നിയമിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം അമേരിക്കയ്ക്ക് പുറത്തുള്ള ടൈം സോണില്‍ ജോലി ചെയ്യാനുള്ള സാധ്യതയും കമ്പനി ഈ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. അയര്‍ലണ്ടില്‍ ഇപ്പോള്‍ 2000 പോരാണ് സ്‌റ്റേറ്റ് സ്ട്രീറ്റില്‍ ഇപ്പോല്‍ ജോലി ചെയ്യുന്നത്. കില്‍ക്കിനി പാര്‍ക്കില്‍ നിലവില്‍ 600 പേരും ജോലി…

Share This News
Read More

ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാം

ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലെ ആശങ്ക മാറുന്നു. ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് വാക്‌സിന്‍ സംബന്ധിച്ചും വാക്‌സിന്‍ സ്വീകരിക്കുന്ന ആളുമായും സംസാരിക്കണം. നേരത്തെ രാജ്യത്തുള്ള നിര്‍ദ്ദേശം ഗര്‍ഭിണികള്‍ 14 ആഴ്ചയ്ക്കും 36 ആഴ്ചയ്ക്കും ഇടയില്‍ മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ എന്നായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം വാക്‌സിന്‍ സ്വീകരിക്കുക എന്നുള്ളതാണെന്നും ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്‌സിന്‍ സ്വീകരിക്കാം എന്ന കാര്യം താന്‍ വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. Share This News

Share This News
Read More

രാജ്യത്തെ ജനസംഖ്യ അഞ്ച് മില്ല്യണ്‍ പിന്നിട്ടു

അയര്‍ലണ്ടില്‍ ജനസംഖ്യ അഞ്ച് മില്ല്യണ്‍ പിന്നിട്ടതായി കണക്കുകള്‍. 2021 ഏപ്രീല്‍ മാസം വരെയുള്ള കണക്കുകളാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകളാണിത്. 1851 മുതല്‍ ആരംഭിച്ച സെന്‍സസുകളില്‍ ആദ്യമായാണ് ജനസംഖ്യ അഞ്ച് മില്ല്യണ് മുകളിലെത്തുന്നത്. 1961 ലായിലുന്നു ഏറ്റവും കുറഞ്ഞ ജനസഖ്യ റിപ്പോര്‍ട്ട് ചെയ്തത്. ഈ കണക്കുകളെ അപേക്ഷിച്ച് 2.19 മില്ല്യണ്‍ അല്ലെങ്കില്‍ 77 ശതമാനമാണ് ഇപ്പോള്‍ ജനസംഖ്യയില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. എപ്രീല്‍ 21 ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ 34000 ആളുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 55900 ആയിരുന്നു. കഴിഞ്ഞ വര്‍ഷം 55500 ജനനങ്ങളും 32700 മരണങ്ങളുമാണ് രാജ്യത്ത് സംഭവിച്ചത്. 11,200 ആളുകള്‍ രാജ്യത്തേയ്ക്ക് കുടിയേറി. Share This News

Share This News
Read More

രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ; സെപ്റ്റംബറില്‍ നടപ്പിലാക്കും

രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്നുവരുന്ന സമ്പൂര്‍ണ്ണ അടച്ചിടീല്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അനുസരിച്ച് കോവിഡുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി തയ്യാറാക്കിയ പദ്ധതിയിനുസരിച്ചായിരിക്കും ഇളവുകള്‍ നടപ്പിലാക്കുക സെപ്റ്റംബറില്‍ തന്നെ ഇളവുകള്‍ നടപ്പിലാക്കും. സെപ്റ്റംബംര്‍ 20 മുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണതോതില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കും. ഉടന്‍ തന്നെ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. സെപ്റ്റംബര്‍ ആറുമുതല്‍ ഇന്‍ഡോര്‍ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയും. എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇതായിരിക്കും നിയന്ത്രണങ്ങളിലെ ഏറ്റവും വലിയ മാറ്റം. ഇതോടുകൂടി പൊതു പരിപാടികള്‍ പലതും ആരംഭിക്കും. ഔട്ട് ഡോര്‍ പരിപാടികള്‍ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇവിടെയും എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. സ്‌കൂളുകളിലെ പാഠ്യേതര…

Share This News
Read More

Rooms Available in Cork

Greetings!!! 02 bedrooms ( 01 double and 01 single) available at a residential area in south Douglas road very close to Spice garden ( Asian shop), centra, Douglas shopping centre for rent. Double room Euro 750 for double occupancy Single room Euro 550 Prices mentioned above are with all bills inclusive. From house  UCC, CIT(MTU), CUH, Mercy Hospital are on close proximity. You can get buses to above locations under 10 mins  walk from house. The following can be accessed from house 219 : CIT 220 : UCC, CIT, CUH…

Share This News
Read More

രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍ ഇങ്ങനെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,293 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 382 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 35 പേരാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതില്‍ തന്നെ 61 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലത്തെ കണക്കുകളില്‍ 60 പേരായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്നത്. രാജ്യത്ത് വാക്‌സിനേഷനും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ് . ഓക്ടോബര്‍ അവസാനത്തോടെ നിലവിലെ നിയന്ത്രണങ്ങള്‍ എല്ലാം നീക്കം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനം വാക്ക്-ഇന്‍-വാക്‌സിനേഷന്‍ സെന്ററുകളില്‍ മാത്രം 14,000 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്. ഇതുവരെ വാക്ക്-ഇന്‍-വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,34,000 ആളുകള്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്. പ്രായപൂര്‍ത്തിയായവരില്‍ 88 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചതായാണ് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 12 വയസ്സ് മുതല്‍ മുകളിലേയ്ക്കുള്ളവരുടെ കണക്കുകള്‍ പരിശോധിച്ചാല്‍ 80.3 ശതമാനം ആളുകളാണ് വാക്‌സിന്‍…

Share This News
Read More

കോവിഡ് നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ അവസാനത്തോടെ പിന്‍വലിച്ചേക്കും

രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഓക്ടേബര്‍ 22-ാം തിയതിയോടുകൂടി പൂര്‍ണ്ണായി അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പദ്ധതികള്‍ക്ക് ഇന്ന് ചേരുന്ന ക്യാബിനറ്റ് യോഗം അംഗീകാരം നല്‍കിയേക്കും. എന്നാല്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഉള്‍പ്പെടെ നിലനിന്നേക്കും. ദേശിയ രേഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിതല കോവിഡ് സമിതി തയ്യാറാക്കിയ ശുപാര്‍ശകാളാണ് ഇന്നത്തെ ക്യാബിനറ്റ് യോഗം ചര്‍ച്ച ചെയ്യുന്നത്. സെപ്റ്റംബംര്‍ 20 മുതല്‍ ആളുകള്‍ക്ക് പൂര്‍ണ്ണതോതില്‍ ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കും. ബുധനാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. സെപ്റ്റംബര്‍ ആറുമുതല്‍ ഇന്‍ഡോര്‍ ചടങ്ങുകളും ആഘോഷങ്ങളും എല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയും. എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. ഇതായിരിക്കും നിയന്ത്രണങ്ങളിലെ ഏറ്റവും വലിയ മാറ്റം. ഇതോടുകൂടി പൊതു പരിപാടികല്‍ പലതും ആരംഭിക്കും. ഔട്ട് ഡോര്‍ പരിപാടികള്‍ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച്…

Share This News
Read More