ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉടന്‍ ബോണസ് അനുവദിക്കണമെന്ന ആവശ്യവുമായി യൂണിയനുകള്‍

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസ് ഉടന്‍ അനുവദിക്കണമെന്നും കോവിഡ് കാലത്തെ തങ്ങളുടെ സേവനങ്ങള്‍ മാനിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരെ പ്രശംസിച്ച് നിരവധി പ്രസ്താവനകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ടെങ്കിലും ബോണസ് അടക്കമുള്ള കാര്യത്തില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്തത് ഖേദകരമാണെന്ന് ഇവര്‍ പറയുന്നു. യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ബോണസ് വിതരണം നടത്തി കഴിഞ്ഞെന്നും അയര്‍ലണ്ടില്‍ ഇനിയും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് ഇവരുടെ പരാതി. യൂണിയനുകള്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നടപടി ഇതുവരെ ഉണ്ടാകാത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടെന്നും യൂണിയനുകള്‍ പറയുന്നു. രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 47 ഇരട്ടി കൂടുതലാണെന്നും ഇതിനകം തന്നെ 30000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം വന്നു കഴിഞ്ഞെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. Share…

Share This News
Read More

അയർലണ്ടിൽ നഴ്സുമാർക്ക് ധാരാളം അവസരങ്ങൾ

അയർലണ്ടിലേക്ക് വിദേശ നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് CCM റിക്രൂട്ട്മെന്റ്. CCM അവരുടെ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും നിരവധി നേഴ്സ് വേക്കൻസികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. NMBI രെജിസ്ട്രേഷനോ ഡിസിഷൻ ലെറ്ററോ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. INTERVIEW WORKSHOP FOR NURSING JOBS IN IRELAND CCM Recruitment are delighted to announce our upcoming interview workshop for Nursing Jobs in Ireland with one of our most prestigious Hospital clients. The interviews will be held virtually in August 2021. Ireland is a country filled with a vibrant mix of culture, history, great people and a thriving economy. Full of charm and hospitality, a multi-cultural population…

Share This News
Read More

കൈവശം പാസ്‌പോര്‍ട്ടില്ലെങ്കില്‍ വിദേശ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

കൈവശം പാസ്‌പോര്‍ട്ട് ഇല്ലാത്തവരാരും വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം . പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ശേഷം ഉടന്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പലരും ടിക്കറ്റ് ബുക്കിംഗ് നടത്തുന്നത് പ്രശ്‌നങ്ങളിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിലാണ് വിദേശ കാര്യ മന്ത്രാലയം ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ വലിയ തോതിലാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുമുള്ള അപേക്ഷകള്‍ ലഭിക്കുന്നതെന്നും ഇതിനാല്‍ ഇവ ഇഷ്യൂ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പാസ് പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് 10-15 ദിവസം വരെയും പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് 40 ദിവസം വരെയും ഇപ്പോള്‍ സമയമെടുക്കുന്നുണ്ട്. വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കി തുടങ്ങിയതോടെയാണ് കോവിഡ് ആദ്യഘട്ടം മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാതിരുന്നവരും പുതുക്കാതിരുന്നവരും ഇപ്പോള്‍ ഇതിനായി അപേക്ഷകള്‍ നല്‍കി തുടങ്ങിയത്. ഇതിനാല്‍ തന്നെ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പാസ്‌പോര്‍ട്ട് ഓഫീസുകളിലെ ജീവനക്കാരുടെ കുറവും…

Share This News
Read More

അസ്ട്രാസെനക്ക് , ജാന്‍സണ്‍ വാക്‌സിനുകള്‍ ഇനി തത്ക്കാലത്തേയ്ക്ക് വാങ്ങില്ല

അയര്‍ലണ്ടില്‍ വാക്‌സിനേഷന്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാര്‍ സുപ്രധാനമായ തീരുമാനത്തിലേയ്ക്ക് നീങ്ങുന്നു. അസ്ട്രാസെനക്ക, ജാന്‍സണ്‍ എന്നീ വാക്‌സിനുകളുടെ വാങ്ങല്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്താനാണ് നിലവിലെ തീരുമാനം . മൊഡേണ വാക്‌സിന്റെ ലഭ്യത വര്‍ദ്ധിച്ചതും മൊഡേണയിലേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അടക്കം കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതുമാണ് ഇതിന് കാരണം. വാക്‌സിന്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കാന്‍ കഴിയുംവിധം മൊഡോണ വാക്‌സിന്‍ എത്തുന്ന സാഹചര്യത്തില്‍ മറ്റു വാക്‌സിനുകള്‍ കൂടുതല്‍ വാങ്ങി വാാക്‌സിനുകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ കൂടിയാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശിയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നിലവിലെ കരാറുകള്‍ അനുസരിച്ചു തന്നെ മൊഡേണയുടെ ഏകദേശം 7,00,000 ത്തോളം ഡോസ് വാക്‌സിനുകള്‍ വരും ആഴ്ചകളില്‍ അയര്‍ലണ്ടിലെത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാരില്‍ 90 ശതമാനം പേരും ഇതിനകം ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 81 ശതമാനം ആളുകള്‍ രണ്ട് ഡോസുകളും…

Share This News
Read More

വാക്‌സിനേഷനില്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് കൈത്താങ്ങേകി അയര്‍ലണ്ട് ജനത

ലോകം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ യജ്ഞവുമായി മുന്നോട്ടു പോകുമ്പോള്‍ സ്വന്തമായി വാക്‌സിന്‍ വാങ്ങി നല്‍കാന്‍ കെല്‍പ്പില്ലാത്ത ദരിദ്ര രാജ്യങ്ങളിലെ ജനതയ്ക്ക് കൈത്താങ്ങേകി അയര്‍ലണ്ട് ജനത. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ യുണിസെഫ് നടത്തിയ വാക്‌സിന്‍ ഡോണേഷന്‍ പരിപാടിയിലാണ് അയര്‍ലണ്ട് തങ്ങളുടെ സാന്നിധ്യമറിയിച്ചത്. അയര്‍ലണ്ടിലെ വിവിധ സംഘടനകളും വ്യക്തികളും ചേര്‍ന്ന് ഇതുവരെ ഒരു മില്ല്യണ്‍ ഡോസ് വാക്‌സിനാണ് സംഭാവന ചെയ്തിരിക്കുന്നത്. യുണീസെഫാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ‘ഗെറ്റ് എ വാക്‌സിന്‍ ഗീവ് എ വാക്‌സിന്‍’ എന്നായിരുന്നു യുണീസെഫ് നടത്തിയ വാക്‌സിന്‍ പ്രോഗ്രാമിന്റെ പേര്. സമ്പന്ന രാജ്യങ്ങള്‍ 100 പേരില്‍ 50 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് കണക്കുകളെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരില്‍ 100 പേരില്‍ 1.5 ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ദൗത്യത്തില്‍ പങ്കാളികളായ അയര്‍ലണ്ട് ജനതയെ അഭിനന്ദിക്കുന്നതായി യൂണിസെഫ് അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍…

Share This News
Read More

രാജ്യത്ത് വീടുകളുടെ വില ഉയരുന്നു

രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വീടുകളുടെ വില ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്താകമാനം പരിശോധിച്ചാല്‍ ശരാശരി 6.9 ശതമാനം വര്‍ദ്ധനവാണ് റെസിഡന്‍സ്യല്‍ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ ഉണ്ടായിരിക്കുന്നത്. 2020 ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ച് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ്(CSO) കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. 2007 ലാണ് പ്രോപ്പര്‍ട്ടികളുടെ വില ഏറ്റവും ഉയര്‍ന്നത്. അന്ന് ഏറ്റവും ഉയര്‍ന്ന ശരാശരി വിലയില്‍ നിന്നും 12.7 ശതമാനം കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. എന്നാല്‍ 2013 ലാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏറ്റവും വിലയിടിവ് സംഭവിച്ചത്. ഈ സമയത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇരട്ടി വിലയിലാണ് വ്യാപാരം നടക്കുന്നതെന്നും CSO വിലയിരുത്തി. രാജ്യത്ത് ഇപ്പോള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ ഒരു ദിശയിലേയ്ക്ക് തന്നെയാണ് റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും മുന്നോട്ടും ഉയരാനാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നതെന്നും സിഎസ്ഒ മുന്നറിയിപ്പ്…

Share This News
Read More

12-15 പ്രായപരിധിക്കാര്‍ക്ക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

12 വയസ്സുമുതല്‍ 15 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കുട്ടികളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ ആണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവരുടെ അനുവാദവും ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനിവാര്യമാണ്. വാക്‌സിന്‍ കേന്ദ്രങ്ങളിലും ഇവര്‍ക്കൊപ്പം മുതിര്‍ന്നവര്‍ എത്തണം. ഫൈസര്‍ അല്ലെങ്കില്‍ മൊഡേണ വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുക. ഫാര്‍മസികളിലും ഇവര്‍ക്കുളള വാക്‌സിന്‍ ലഭ്യമാണ്. സിറ്റിവെസ്റ്റിലുള്ള വാക്‌സിനേഷന്‍ സെന്റര്‍ വ്യാഴാഴ്ച വൈകുന്നരേം തുറന്നു പ്രവര്‍ത്തിക്കുന്നതാണ് . ഇവിടെ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 മണിമുതല്‍ 10 മണിവരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത് . ആദ്യ ഡോസ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്ത ആര്‍ക്കും ഇവിടെയെത്തി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. Share This News

Share This News
Read More

വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്

കോവിഡ് വാക്‌സിനുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയാല്‍ ശക്തമായി നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി ഫേസ് ബുക്ക്. ഇത്തരത്തില്‍ ഫൈസര്‍, അസ്ട്രാസെനക്ക് വാക്‌സിനുകള്‍ക്കെതിരെ പ്രചാരണം നടത്തിയ അക്കൗണ്ടുകള്‍ ഫേസ് ബുക്ക് ബ്ലോക്ക് ചെയ്തു. ചില പരസ്യ കമ്പനികളുടെ മേല്‍നോട്ടത്തിലായിരുന്നു വ്യാജ പ്രചാരണം നടന്നത് റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാസ് എന്ന മാര്‍ക്കറ്റിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ 65 ഓളം ഫേസ് ബുക്ക് അക്കൗണ്ടുകളും 243 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുമാണ് ഫൈസര്‍ , അസ്ട്രാസെനക്ക വാക്‌സിനുകള്‍ക്ക് ദോഷഫലങ്ങളുണ്ടെന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ ഫാസ് കമ്പനിയെ തങ്ങളുടെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ബാന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. റഷ്യ തങ്ങളുടെ സ്വന്തം വാക്‌സിനായ സ്പുട്‌നിക്കിന് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നല്‍കി വരുമ്പോഴാണ് റഷ്യ കേന്ദ്രീകരിച്ചുള്ള ഒരു കമ്പനി മറ്റ് വാക്‌സിനുകള്‍ക്കെതിരെ കുപ്രചരണം നടത്തുന്നത്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെ എതിര്‍ക്കുന്ന 60 സെക്കന്റ്…

Share This News
Read More

അയർലണ്ടിലെ ഏറ്റവും നല്ല ഓണ സദ്യ

അയർലണ്ടിലെ മലയാളികൾക്ക് വർഷങ്ങളായി ഓണസദ്യയൊരുക്കിക്കൊണ്ടിരിക്കുന്ന റോയൽ കേറ്ററിംഗ് ഈ വർഷത്തെ ഓണസദ്യ 25 വിഭവങ്ങളോടെ അതിഗംഭീരമാക്കുകയാണ്. ഡബ്ലിൻ, ഗോൾവേ, സ്ലൈഗോ, ലെറ്റർകെന്നി, കാവൻ എന്നിവിടങ്ങളിൽ ഇത്തവണ റോയൽ കേറ്ററിംഗിന്റെ ഓണ സദ്യ കളക്ഷൻ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്. ഡബ്ലിന്റെ നിരവധി ഭാഗങ്ങളിലായി 12ൽ പരം കളക്ഷൻ പോയിന്റുകളുണ്ട്. റോയൽ കേറ്ററിങ്ങിന്റെ 2021 ഓണ സദ്യ വിഭവങ്ങൾ ചുവടെ:     വില വിവരങ്ങൾ റോയൽ ഓണ സദ്യ ഓൺലൈനായി ഓർഡർ ചെയ്യാനുള്ള സൗകര്യവും www.royalcatering.ie എന്ന വെബ്സൈറ്റിൽ ഉണ്ട്. ഫാമിലി പായ്ക്ക് (4 പേർക്ക്): €85/Pack, സിംഗിൾ പായ്ക്ക്: €22/Pack എന്നിങ്ങനെ രണ്ടു വിധത്തിൽ ആവശ്യാനുസരണം ഓർഡർ ചെയ്യാവുന്നതാണ്. കളക്ഷൻ പോയിന്റുകൾ ഡബ്ലിന്റെ നിരവധി ഭാഗങ്ങളിലായി 12ൽ പരം കളക്ഷൻ പോയിന്റുകളുണ്ട്. ഡബ്ലിനിലെ കളക്ഷൻ പോയിന്റുകൾ ചുവടെ:   ഗോൾവേ കളക്ഷൻ പോയിന്റ് ഗോൾവേയിലെ മലയാളികൾക്ക് റോയൽ കേറ്ററിങ്ങിന്റെ ഓണ…

Share This News
Read More

ഹോം കെയര്‍ ; യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട്‌മെന്റ് ആവശ്യം ശക്തം

അയര്‍ലണ്ടിലെ ഹോം കെയര്‍ മേഖലയില്‍ ജോലിക്കാരുടെ ക്ഷാം രൂക്ഷമാകുന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയായുടെ പുറത്തു നിന്നും ഹോം കെയര്‍ മേഖലയിലേയ്ക്ക് ആളെ നിയമിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം ഹോം കെയര്‍ സ്ഥാപന ഉടമകളില്‍ നിന്നും ശക്തമാണ്. യൂറോപ്പിനുള്ളില്‍ നിന്നും ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ഇത് ഗുരുതര പ്രതിസന്ധിയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ ഹോസ്പിറ്റലുളിലേയ്ക്കും നഴ്‌സിംഗ് ഹോമുകളിലേയ്ക്കും യൂറോപ്പിന് പുറത്തുനിന്നും ആളെ റിക്രൂട്ടു ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും ഹോം കെയര്‍ സര്‍വ്വീസ് നല്‍കുന്നവര്‍ക്ക് ഈ ആനുകൂല്ല്യം നല്‍കിയിട്ടില്ല. ജീവനക്കാരെ യൂറോപ്പിന് പുറത്തു നിന്നും റിക്രൂട്ട് ചെയ്യാനുള്ള അനുമതി ഉടന്‍ നല്‍കണമെന്നും ഇല്ലാത്ത പക്ഷം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും ഹോം ആന്‍ഡ് കമ്മ്യൂണിറ്റി കെയര്‍ വക്താവ് ജോസഫ് മസ്‌ഗേവ് പറഞ്ഞു. ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായല്‍ ഇന്ത്യയില്‍ നിന്നടക്കമുള്ളവര്‍ക്ക് നിരവധി അവസരങ്ങളാവും ഈ മേഖലയില്‍ തുറക്കുക. Share This News

Share This News
Read More