അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകളില്‍മേലുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ വിപണിയിലെ വിദഗ്ദ തൊഴിലാളികളുടെ ദൗര്‍ലഭ്യം എത്രയും വേഗം പരിഹരിക്കുന്നതിനാണ് നടപടി. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചത്. ഇതിനായി നിലവിലുള്ള ജീവനക്കാര്‍ക്ക് ഓവര്‍ ടൈം നല്‍കിയും കൂടുതല്‍ ജീവനക്കാരെ നിയമിച്ചുമാണ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള അപേക്ഷകളില്‍ കാര്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നാണ് വിവരം ഒക്ടോബര്‍ അവസാനം വരെ 20,269 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. Share This News
Read Moreജനന രജിസ്ട്രേഷന് നടപടികള്‍ പുനരാരംഭിച്ചു
ഐറിഷ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിദേശ ജനന രജിസ്ട്രേഷനുകളുടെ നടപടികള്‍ പുനരാരംഭിച്ചു. കോവിഡിനെ തുടര്‍ന്നായിരുന്നു നടപടി ക്രമങ്ങള്‍ നിര്‍ത്തി വച്ചിരുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ 31,500 ലധികം അപേക്ഷകളായിരുന്നു കെട്ടിക്കിടന്നിരുന്നത്. അപേക്ഷകളിലെ നടപടി ക്രമങ്ങള്‍ തടസ്സപ്പെടുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെനറ്റര്‍മാരും വിവിധ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. Share This News
Read Moreപൗരത്വത്തിനുള്ള അപേക്ഷ നല്കുന്നതില് നിര്‍ണ്ണായക മാറ്റം
അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷയിലാണ് പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ പൗരത്വത്തിനായി അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ ഒര്‍ജിനല്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ടതില്ല. മറിച്ച് കവര്‍ പേജുകള്‍ ഉള്‍പ്പെടെ എല്ലാ പേജുകളുടേയും കളര്‍ കോപ്പികള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. ജനുവരി മുതല്‍ പൗരത്വ അപേക്ഷകള്‍ സ്കോര്‍ കാര്‍ഡ് രീതിയിലേയ്ക്ക് മാറുകയാണ്. ഇത് തിരിച്ചറിയല്‍ താമസം എന്നിവയുമായി ബന്ധപ്പെട്ട് എന്തൊക്കെ രേഖകളാണ് അപേക്ഷകര്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. ഉദാഹരണത്തിന് ഡോക്ടര്‍മാരുടെ കാര്യത്തിലാണെങ്കില്‍ ഇവര്‍ എച്ച്എസ്ഇ യിലോ അല്ലെങ്കില്‍ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇവരുടെ ‘ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ എംപ്ലോയ്മെന്റ് ഹിസ്റ്ററി സമ്മറി ‘ അയര്‍ലണ്ടിലെ താമസ രേഖയായി പരിഗണിക്കും. ഐറിഷ് റസിഡന്‍സ് കൈവശമുള്ളവര്‍ക്ക് പെര്‍മിറ്റ് അതിന്റെ കാലാവധി മാര്‍ച്ച് 2020 സമയത്തുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അത് നീട്ടി…
Read Moreകേവിഡ് – 4570 ; ഐസിയു കേസുകള്‍ നൂറിന് മുകളില്‍
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 4570 ആണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഇന്നലത്തെ അപേക്ഷിച്ച് 40 എണ്ണം വര്‍ദ്ധിച്ച് 622 ലെത്തി. ആശുപത്രിയില്‍ കഴിയുന്ന 622 പേരില്‍ 117 പേര് ഐസിയുവിലാണ്. കഴിഞ്ഞ ദിവസം ഇത് 106 ആയിരുന്നു. രാജ്യത്തെ ഹോസ്പിറ്റലുകള്‍ രോഗികളുടെ എണ്ണത്തില്‍ അതിന്റെ പരമാവധി ശേഷിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് ആശങ്ക ഉണ്ടാക്കുന്നുവെന്നും എച്ച്എസ്ഇ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അന്നെ കൊന്നോര്‍ പറഞ്ഞു. ഐസിയുവില്‍ കഴിയുന്ന 117 പേരില്‍ 81 പേരും വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അവധിയെടുക്കുന്നതും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ തിരക്ക് മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുടെ ചികിത്സയെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉണ്ട്. Share…
Read Moreവര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍
കോവിഡ് അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിപരമാവധി ജോലികള്‍ വര്‍ക്ക് ഫ്രം ഹോം ആക്കി മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഓഫീസുകളില്‍ പോവുക അല്ലെങ്കില്‍ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കോവിഡ് കമ്മിറ്റിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് മന്ത്രിസഭയുടെ തീരുമാനത്തിന് വിട്ടത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഏകദേശം അഞ്ച് മണിക്കൂറോളമാണ് കോവിഡ് കമ്മിറ്റി യോഗം ചേര്‍ന്നത്. മന്ത്രിമാരും ആരോഗ്യവിദഗ്ദരും യോഗത്തില്‍ പങ്കെടുത്തു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ കോവിഡ് വ്യാപനം തുടര്‍ന്നാല്‍ അടുത്തമാസത്തോടെ 500 ഓളം ആളുകള്‍ക്ക് ഐസിയു സൗകര്യങ്ങള്‍ വേണ്ടി…
Read MoreRoom for Rent in Santry
Hello, Single room with bathroom available for sharing in 136 Temple court, Northwood, Santry. Dublin 9. Only females expected. If interested, please do contact: 0892521539 / 0879445345. Many thanks, Jincy Jiby. . Share This News
Read Moreനഴ്സുമാര്‍ക്കെതിരായ അതിക്രമം ; ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേയ്ക്ക്
രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ നേഴ്സുമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ ആരോഗ്യവകുപ്പ്. രാജ്യത്തെ അത്യാഹിതവിഭാഗങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടുകഴിഞ്ഞു. ഐറീഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് അസോസിയേഷനാണ് ഇക്കാര്യം സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയിലേയ്ക്കെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളുടെ ഒപ്പമെത്തുന്നവരുടെ ഭാഗത്ത് നിന്നാണ് നഴ്സുമാര്‍ക്ക് ഭീഷണിയും ശാരിരികമായ ആക്രമണങ്ങളും പലപ്പോഴും നേരിടേണ്ടി വരുന്നത്. സുരക്ഷാ സംവിധനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയേക്കും. നഴ്സുമാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളായി കാണുമെന്നും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണെങ്കില്‍ അതുടന്‍ ചെയ്യുമെന്നും ആശുപത്രി ജീവനക്കാരെ ബഹുമാനിക്കാന്‍ പൊതുജനം തയ്യാറാകണമെന്നും എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടിവ് പോള്‍ റീഡ് പ്രതികരിച്ചു. Share This News
Read Moreകോവിഡ് കേസുകള്‍ ഉയരുന്നു ; സമ്പര്‍ക്കം കുറയ്ക്കണമെന്ന് സര്‍ക്കാര്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുമ്പോള്‍ ആശങ്കയും ഇരട്ടിക്കുന്നു. വാക്സിനേഷന് മികച്ച രീതിയില്‍ പുരോഗമിക്കുമ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ച് സമ്പര്‍ക്കം ഒഴിവാക്കി വ്യാപനത്തെ തടയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. പൂര്‍ണ്ണമായോ ഭാഗികമായോ മറ്റൊരു ലോക് ഡൗണിലേയ്ക്ക് പോകാതെ ജനങ്ങളുടെ തങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി കോവിഡിനെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലോക്ഡൗണുകള്‍ പിന്‍വലിച്ച് സാമ്പത്തിക മേഖലയടക്കം പുതിയ ഉണര്‍വിലേയ്ക്ക് വന്നു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ലോക്ഡൗണ്‍ അപ്രായോഗികമാണെന്നാണ് സാമ്പത്തീക വിദഗ്ദരുടേയും വിലയിരുത്തല്‍ കഴിഞ്ഞ ദിവസം 3805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണക്കുകള്‍ പ്രതിദിനം നാലായിരത്തോടടുക്കുകയാണ്. 582 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 106 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രികളില്‍ കഴിയുന്നവരില്‍ 382 പേര് ശ്വസനത്തിന് കൃത്രിമ ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്നും എച്ച്എസ്ഇ ചീഫ്…
Read Moreരാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു
രാജ്യത്ത് ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 14 വയസ്സുള്ള ആളാണ് മരിച്ചത്. നവംബര്‍ ഒമ്പതിന് പുറത്തുവിട്ട ഏറ്റവും പുതിയ മരണങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ മരണം 17 വയസ്സുള്ള ആളുടേതായിരുന്നു. ഏറ്റവും പ്രായം കൂടിയ കോവിഡ് മരണം 105 വയസ്സുള്ള വ്യക്തിയുടേതായിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3680 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 543 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇതില്‍ 97 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News
Read More‘ വര്‍ക്ക് ഫ്രം ഹോം ‘ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ്
രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആളുകളെ വീടുകളില്‍ ഇരുന്നു വര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. ഏതെല്ലാം മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം സാധ്യമാണോ ഈ മേഖലകളിലെല്ലാം ഇത് നടപ്പിലാക്കണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് നിര്‍ദ്ദേശം നല്‍കിയത്. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കവും അതുമൂലമുള്ള രോഗവ്യാപനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്. ഓഫിസുകളില്‍ എത്തി ജോലി ചെയ്യുന്നവരും എല്ലാവിധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ തമ്മിലും ജീവനക്കാരും തൊഴിലുടമയും തമ്മിലും ആശയവിനിമയത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഉപയോഗിക്കണമെന്നും ഓഫീസുകളിലും മാസ്ക് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. Share This News
Read More