മൂല്ല്യനിര്‍ണ്ണയ സംവിധാനത്തില്‍ പഴവ് സംഭവിച്ചതിനെ തുടര്‍ന്ന് ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍. 1800 വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണ്ണയത്തിലാണ് പിഴവ് സംഭിവിച്ചത്. ഇത് ഉടന്‍ പരിഹരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട മാര്‍ക്ക് തന്നെ ലഭിക്കുമെന്നും വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറഞ്ഞുപോയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്കൂളുകളുമായി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിഴവ് സംഭവിച്ചതായി മനസ്സിലായത്. 1800 വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ മാത്രമെ പ്രശ്നങ്ങളുള്ളുവെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്. Share This News
18 വയസ്സില്‍ താഴയുള്ളവരിലും കോവിഡ് വ്യാപനം കൂടുന്നു
രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ള ആളുകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ എച്ച്എസ്ഇ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ ഒരാള്‍ 18 വയസ്സിന് താഴെ പ്രായപരിധിയിലുള്ളവരാണെന്നാണ്. വിവിധ ആശുപത്രികളിലായി 329 പേര് ചികിത്സയില്‍ കഴിയിമ്പോള്‍. ഇതില്‍ 33 പേരും 18 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ റിപ്പോര്‍ട്ട്. 13 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ചെറിയൊരു ശതമാനം പേര് നേരത്തെ ഇന്റന്‍സീവ് കെയര്‍ യൂണീറ്റിലും ചികിത്സ തേടിയിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുന്നതായും കണക്കുകളുണ്ട്. ഇതിനകം തന്നെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 14000 വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,470 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 367 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59…
വ്യവസായങ്ങള്‍ക്ക് ഉണര്‍വേകാന്‍ സര്‍ക്കാര്‍ സഹായം
രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ സാമ്പത്തിക മേഖലയ്ക്ക് കുടുതല്‍ ഉണര്‍വ് പകരാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത്. ബിസിനസ് റിസംപ്ഷന് സപ്പോര്‍ട്ട് സ്കീം എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനായി അപേക്ഷകള്‍ നല്കാന് വ്യവസായ സംരഭങ്ങള്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. നവംബര്‍ 30 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. കഴിഞ്ഞ ഒരു വര്‍ഷക്കാലം തങ്ങളുടെ വ്യവസായവരുമാനത്തില്‍ കുറവ് സംഭവിച്ചവര്‍ക്കാണ് സഹായം നല്‍കുന്നത്. 2019 ലെ വിറ്റുവരവിനെ അടിസ്ഥാനമാക്കിയാണ് സഹായം നല്‍കുന്നത്. 2019 ല്‍ ഒരാഴ്ചയിലെ ശരാശരി വിറ്റുവരവിന്റെ മൂന്നിരട്ടിയാണ് ഒറ്റത്തവണയായി നല്‍കുന്നത്. വ്യവസായങ്ങള്‍ക്ക് ഉണര്‍വ് പകരാന്‍ നേരത്തെയും സര്‍ക്കാര്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. സ്മേള്‍ ബിസിനസ് അസിസ്റ്റന്‍സ് സ്കീം, ടൂറിസം ബിസിനസ് കണ്ടിന്യുറ്റി സ്കീം , കോവിഡ് റെസ്ട്രിക്ഷന്‍സ് സപ്പോര്‍ട്ട് സ്കീം എന്നിവയായിരുന്നു ഇത്. Share This News
കോവിഡിന്റെ രണ്ട് വകഭേങ്ങള്‍ കൂടി രാജ്യത്ത് കണ്ടെത്തി
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കൂടുതല്‍ ഡെല്‍റ്റാ വകഭേദത്തില്‍ പെട്ടതാണെന്ന വാര്‍ത്തകള്‍ക്കിടെ കോവിഡിന്റെ മറ്റ് രണ്ട് വകഭേദങ്ങള്‍ കൂടി അയര്‍ലണ്ടില്‍ കണ്ടെത്തി. ലാമ്പാര്‍ഡ്, B.1.621 (MU) എ്ന്നി വകഭേദങ്ങളാണ് കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് കേസുകളാണ് MU വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ലാമ്പാര്‍ഡ് വകഭേദത്തില്‍ പെട്ട അഞ്ച് കേസുകളാണ് ഉള്ളത്. ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,144 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 59 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,764 കേസുകളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇവിടെ ഒമ്പത് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.ഈ മാസം പകുതിയോടെ കോവിഡ് കേസുകള്‍ കൂടിയേക്കുമെന്നാണ് വിലയിരുത്തല്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന്റെ സാധ്യത യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി…
രാജ്യത്തെ പുതിയ കോവിഡ് കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 പുതിയ കോവിഡ് കേസുകള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തു. 362 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. 59 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഒരാളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 52 ല്‍ നിന്നാണ് 59 ആയി വര്‍ദ്ധിച്ചത്. രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവരില്‍ 92 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചപ്പോള്‍ 89 ശതമാനം ആളുകള്‍ രണ്ട് ഡോസും പൂര്‍ത്തിയാക്കി. ഇതുവരെ രാജ്യത്ത് 6.9 മില്ല്യണ്‍ വാക്സിനുകളാണ് വിതരണം ചെയ്തിരിക്കുന്നതെന്ന് എച്ച് എസ് ഇ ചീഫ് എക്സിക്യൂട്ടീവ് പോള്‍ റീഡ് വ്യക്തമാക്കി. വാക്സിനേഷനില്‍ അതിവേഗമാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും പോള്‍ റീഡ് പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,232 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. Share This News
രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍
അയര്‍ലണ്ടില്‍ ഒരു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഒക്ടോബര്‍ അവസാനത്തോടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി എടുത്തുമാറ്റുക എന്ന ലക്ഷ്യത്തോടൊണ് ഘട്ടം ഘട്ടമായി ഇളവുകള്‍ നടപ്പിലാക്കുന്നത്. ഇന്‍ഡോറായി നടക്കുന്ന ചടങ്ങുകള്‍ക്ക് ഇന്നുമുതല്‍ അനുമതിയുണ്ടെന്നതാണ് ഇളവുകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടുതല്‍ ചടങ്ങുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിന് വഴി തെളിക്കും. വിപണിക്കും ഇത് കൂടുതല്‍ ഉണര്‍വേകുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഉള്‍ക്കൊള്ളാവുന്നതിന്റെ 60 ശതമാനം അളുകളെ പങ്കെടുപ്പിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പങ്കെടുക്കുന്ന എല്ലാവരും വാക്സിന് സ്വീകരിച്ചിരിക്കുന്നവരാകണം എന്നാണ് നിബന്ധന. ഔട്ട് ഡോര്‍ പരിപാടികള്‍ പങ്കെടുക്കാവുന്നതിന്റെ 75 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് നടത്താം. ഇതിലും വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ കൂടുതല്‍ ഇളവുകള്‍ രാജ്യത്ത് പ്രാബല്ല്യത്തില്‍ വരും. മതചടങ്ങുകള്‍ക്കും അനുമതി നല്‍കും. സ്കൂളുകളുടെ പ്രവര്‍ത്തനം…
അനുവാദമില്ലാതെ ഫോട്ടോ ഷെയര്‍ ചെയ്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക വെബ്സൈറ്റ്
അനുവാദമില്ലാതെ തങ്ങളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുന്നത് തടയാന്‍ പ്രത്യേക സംവിധാനമൊരുക്കി അയര്‍ലണ്ട്. ഫോട്ടോകളൊ വീഡിയോകളോ ഇങ്ങനെ ഷെയര്‍ ചെയ്യപ്പെട്ടന്നു കണ്ടാല്‍ hotline.ie/report എന്ന വെബ്സൈറ്റില്‍ ഇത് അപ് ലോഡ് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതും ഷെയര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും തടയുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിഴയും ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന നിയമങ്ങളും നിലവിലുണ്ട്. ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കമുള്ള ഫോട്ടോകളോ വീഡിയോകളോ സോഷ്യല്‍ മീഡിയില്‍ ലഭിച്ചാല്‍ അത് ഷെയര്‍ ചെയ്യാതെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുകയും ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിലേയ്ക്ക് ജനങ്ങളെ ബോധവത്ക്കരിക്കുക കൂടിയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് വെബ്സൈറ്റ് അവതരിപ്പിച്ച് സാമൂഹ്യ നീതി വകുപ്പ് മന്ത്രി പറഞ്ഞു. Share This News
വാട്സാപ്പിന് വന്‍ തുക പിഴയിട്ട് ഡിപിസി
സമൂഹമാധ്യമ ആപ്ലിക്കേഷനായ വാട്സാപ്പിന് അയര്‍ലണ്ടില്‍ വന്‍ തുക പിഴയിട്ട് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്. 225 മില്ല്യണ്‍ യൂറോയാണ് പിഴ ചുമത്തിയിരിക്കുന്നത്. വിവര സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതിനാണ് വാട്സപ്പിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് വാട്സപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. മാത്രമല്ല യൂറോപ്യന്‍ യൂണിയന് ഡേറ്റാ നിയമങ്ങളുടെ കീഴില്‍ ഒരു ഓര്ഗനൈസേഷന് ചുമത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ പിഴയുമാണിത്. പിഴ ചുമത്തിയതിന് പുറമേ വിവര സംരക്ഷണത്തിന് ആവശ്യമായ നടപടികള്‍ വാട്സപ്പ് സ്വീകരിക്കണമെന്നും ഡിപിസി കര്‍ശന നിര്‍ദ്ദേശം നില്‍കി. എന്നാല്‍ ഡിപിസി നിര്‍ദ്ദേശം വാട്സാപ്പ് അംഗീകരിച്ചിട്ടില്ല. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് വാട്സാപ്പ് കമ്പനിയുടെ പ്രതികരണം. മൂന്നു വര്‍ഷം മുമ്പാണ് ഡിപിസി ഇതു സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റഗുലേഷന്റെ മാനദണ്ഡങ്ങള്‍ വാട്സാപ്പ് പാലിക്കുന്നുണ്ടോ എന്നായിരുന്നു അന്വേഷണം നടത്തിയത്. Share This News
സ്റ്റേറ്റ് സ്ട്രീറ്റില്‍ 400 ജോലി ഒഴിവുകള്‍
ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ സ്റ്റേറ്റ് സ്ട്രീറ്റ് അയര്‍ലണ്ടില്‍ നിന്നും പുതുതായി 400 പോരെ നിയമിക്കും ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചറിനും സൈബര്‍ സെക്യൂരിറ്റിക്കും വേണ്ടി പ്രത്യേക ടീമിനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ കമ്പനി നിയമിക്കുന്നത്. കില്‍ക്കനിയിലെ ഐഡിഎ അയര്‍ലണ്ട് ബിസിനസ്സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിലേയ്ക്കാണ് പുതിയ നിയമനങ്ങള്‍. ആഗോളതലത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ടീമിനെ നിയമിക്കുന്നത്. അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒപ്പം സര്‍വ്വകലാശാലകളിലും നിന്നും കമ്പനി പ്രതീക്ഷിക്കുന്ന സാങ്കേതികവിദഗ്ദര്‍ പഠിച്ചിറങ്ങുന്നു എന്നതാണ് 400 പേരെ അയര്‍ലണ്ടില്‍ നിന്നും നിയമിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം അമേരിക്കയ്ക്ക് പുറത്തുള്ള ടൈം സോണില്‍ ജോലി ചെയ്യാനുള്ള സാധ്യതയും കമ്പനി ഈ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു. അയര്‍ലണ്ടില്‍ ഇപ്പോള്‍ 2000 പോരാണ് സ്റ്റേറ്റ് സ്ട്രീറ്റില്‍ ഇപ്പോല്‍ ജോലി ചെയ്യുന്നത്. കില്‍ക്കിനി പാര്‍ക്കില്‍ നിലവില്‍ 600 പേരും ജോലി…
ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാം
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലെ ആശങ്ക മാറുന്നു. ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാന്‍ സാധിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വാക്സിന് നല്‍കുന്നതിന് മുമ്പ് വാക്സിന് സംബന്ധിച്ചും വാക്സിന് സ്വീകരിക്കുന്ന ആളുമായും സംസാരിക്കണം. നേരത്തെ രാജ്യത്തുള്ള നിര്‍ദ്ദേശം ഗര്‍ഭിണികള്‍ 14 ആഴ്ചയ്ക്കും 36 ആഴ്ചയ്ക്കും ഇടയില്‍ മാത്രമേ വാക്സിന് സ്വീകരിക്കാവൂ എന്നായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗ്ഗം വാക്സിന് സ്വീകരിക്കുക എന്നുള്ളതാണെന്നും ഗര്‍ഭിണികള്‍ക്ക് ഏത് സമയത്തും വാക്സിന് സ്വീകരിക്കാം എന്ന കാര്യം താന്‍ വളരെ സന്തോഷത്തോടെയാണ് പ്രഖ്യാപിക്കുന്നതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. Share This News