കോവിഡ് ഔട്ട് ബ്രേക്കിനെ തുടര്‍ന്ന് ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഏര്‍പ്പെടുത്തിയ സന്ദര്‍ശക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇവിടെ നാല് വാര്‍ഡുകളിലായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ ക്രൈസിസ് കമ്മിറ്റിയുടെ അടിയന്തിര യോഗത്തിത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. കിടപ്പു രോഗികളുടെ വാര്‍ഡുകള്‍ സന്ദര്‍ശകരെ അനുവദിക്കാതെ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം. എന്നാല്‍ രോഗികള്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നല്‍കും. നിയന്ത്രണങ്ങള്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കോവിഡ് ലോക്ഡൗണിന്റെ സമയത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങക്കു സമാനമായിരിക്കും ഇആര്‍, അക്യൂട്ട് സര്‍ജിക്കല്‍ അസ്സസ്മെന്റ് യൂണീറ്റ്, അക്യൂട്ട് മെഡിക്കല്‍ അസ്സസ്മെന്റ് യൂണീറ്റ് എന്നിവിടങ്ങളില്‍ ഉണ്ടാവുക. രോഗികളായി കിടക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മക്കളെയും കുട്ടികളെ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളേയും അനുവദിക്കും. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. സുഹൃത്തുക്കളൊ മറ്റ് കുടുംബാംഗങ്ങളോ രോഗികളെ…
ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ ആളുകള്‍ക്ക് നല്കാന് ഇഎംഎ അനുവാദം
യൂറോപ്പില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടുതല്‍ ആളുകള്‍ക്ക് നല്കാന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി അംഗീകാരം. ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കും ആറ് മാസത്തിന് ശേഷം കോവിഡ് പ്രതിരോധശേഷി കുറയുന്നതായുള്ള പഠനങ്ങളെ തുടര്‍ന്നാണ് നടപടി. 18 വയസ്സിന് മുകളില്‍ ആരോഗ്യമുള്ള ഏത് വ്യക്തികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി നിഷ്കര്ഷിച്ചിരിക്കുന്നു. രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്കാവുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഓരോ രാജ്യത്തിനും തീരുമാനമെടുക്കാമെന്നും ഇഎംഎ നിഷ്കര്‍ഷിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 88 ശതമാനം പ്രതിരോധശേഷി ലഭിക്കുന്നുണ്ടെങ്കിലും ആറ് മാസത്തിന് ശേഷം ഇത് 47 ശതമാനത്തിലേയ്ക്ക് കുറയുന്നതായാണ് പഠനങ്ങള്‍. ഇതേ തുടര്‍ന്നാണ് ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രായമേറിയവര്‍ക്കു മാത്രാമാണ് രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഈ…
ജൂലൈയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 1000 ത്തില്‍ താഴെ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 892 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 333 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14 രോഗികള്‍ കൂടുതലാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 64 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് . ഇവരുടെ എണ്ണത്തിലും നാല് പേരുടെ വര്‍ദ്ധനവുണ്ട്. രാജ്യത്ത് കോവിഡ് കണക്കുകളില്‍ ആശ്വാസ വാര്‍ത്തയാണ് ഇത്. കാരണം കഴിഞ്ഞ ജൂലൈ മാസം 15 ന് ശേഷം ആദ്യമായാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത്. ഇപ്പോഴും അഞ്ച് ദിവസത്തെ ശരാശരി കണക്കുകളെടുത്താല്‍ അത് 1,172 ആണ്. കുട്ടികളിലെ കോവിഡ് വ്യാപനവും കുറഞ്ഞിട്ടുണ്ട്. സ്കൂളുകള്‍ തുറന്ന സമയത്തെ അപേക്ഷിച്ച് വ്യാപനം കുറഞ്ഞത് ഒരു ആശ്വാസ വാര്‍ത്തയാണ്. കോവിഡ് വ്യാപനം കുറയുന്ന സ്ഹചര്യത്തിലും ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share…
സ്വാന്തന സംഗീതമായി ‘ എന്റെ ദൈവമേ ‘ സംഗീത ആല്‍ബം
ഹൃദ്യമായ സംഗീത അനുഭവവും ദൈവീക സ്വാന്തന സ്പര്‍ശവുമായി ‘ എന്റെ ദൈവമേ എന്ന സംഗീത-നൃത്ത ആല്‍ബം റിലീസ് ചെയ്യുന്നു. ഫാ. രാജേഷ് മേച്ചിറാകത്തിന്റെ മനോഹരമായ വരികള്‍ക്ക് ഓര്ക്കസ്ട്രേഷന് നിര്‍വ്വഹിച്ചിരിക്കുന്നത് കോവിഡ് മഹാമാരിയില്‍ വിട്ടുപിരിഞ്ഞ സംഗീത സംവിധായകന് ജിന്സണ് വര്‍ഗ്ഗീസാണ്. ലിസ്റ്റിന് പള്ളിപ്പാട്ട് ഈണം നല്കിയ ഗാനങ്ങള്‍ പുതുമുഖ ഗായകന് ഗോവിന്ദ് വേലായുധനാണ് ആലപിച്ചിരിക്കുന്നത്. അയര്‍ലണ്ടിലുള്ള ആന്റു വര്‍ഗീസ് കുന്നപ്പിള്ളി നിര്‍മ്മിച്ചിരിക്കുന്ന ഈ സംഗീത – നൃത്ത ആല്‍ബത്തിന്റെ നൃത്താവിഷ്കാരം തൃപ്പൂണിത്തറ ആര്‍എല്‍വി സ്കൂളിലെ ജോളി മാത്യു ആന്‍ഡ് ടീം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. GODLY CREATIONS എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്. വിഷ്വല്‍ പ്രോഗ്രാമിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ജോര്‍ജ് ആന്റണി കാഞ്ഞിരപ്പള്ളിയാണ്. വിഷ്വല്‍ എഡിറ്റിംഗ് : റെനില്‍ സി. മണ്ണൂര്‍, ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത് നിര്‍മ്മല്‍ സ്കറിയ, ജെറി എന്നിവരാണ്, കൊച്ചിന് NHQ സ്റ്റുഡിയോയിലാണ് ആല്‍ബത്തിന്റെ റെക്കോര്‍ഡിംഗ് നടത്തിയത്.…
വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്കി ചീഫ് മെഡിക്കല്‍ ഓഫീസര്‍
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും എടുത്തു മാറ്റുന്ന സാഹചര്യത്തിലേയ്ക്ക് നീങ്ങുകയാണ്. സാമൂഹ്യ ജീവിതം പഴയ രീതിയിലേയ്ക്ക് തന്നെ തിരികെ പോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വീണ്ടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റപ്പെടുകയും കടുത്ത തണുപ്പുകാലത്തേയ്ക്ക് നീങ്ങുകയും ചെയ്യുന്നതിനാല്‍ സ്വയം ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നും ഒരോരുത്തരും ഇത് തങ്ങളുടെ ഉത്തരവാദിത്വമായി തന്നെ കാണണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. എല്ലാവരും കൃത്യമായി സാമൂഹിക അകലം പാലിക്കണമെന്നും വാക്സിന് എടുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും വാക്സിനിലൂടെയും സ്വയം നിയന്ത്രണങ്ങളിലൂടെയും മാത്രമെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. Share This News
നുവാ ഹെല്‍ത്ത് കെയറില്‍ 300 ഒഴിവുകള്‍
രാജ്യത്തെ പ്രമുഖ മാനസീകാരോഗ്യ സേവന ദാതാക്കളായ നുവാ ഹെല്‍ത്ത് കെയറില്‍ ജോലി ഒഴിവുകള്‍. 300 ആളുകളെയാണ് കമ്പനി ഉടന്‍ നിയമിക്കുന്നത്. മാനസീകമായി കുറവുകള്‍ അനുഭവിക്കുന്നവര്‍ക്ക് മികച്ച സാമൂഹ്യജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നുവാ ഹെല്‍ത്ത് കെയര്‍. നിലവില്‍ 1800 ലധികം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. കെയര്‍ സപ്പോര്‍ട്ട് മേഖലയിലാണ് നിലവില്‍ കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്. നിയമിക്കപ്പെടുന്നവര്‍ക്ക് കമ്പനി തന്നെ മികച്ച പരിശീലനം നല്‍കുന്നതാണ്. ജോലിയില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നവരേയും എന്നാല്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരേയും തങ്ങളുടെ കമ്പനിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നുവാ ഹെല്‍ത്ത് കെയര്‍ സിഇഒ ഷയ്ന്‍ കെന്നി പറഞ്ഞു. Share This News
Shared Accommodation available in Dublin 11
SHARED ACCOMODATION AVAILABLE FOR RENT For an Employed ,Single Lady (Nurses preferred ) Single room, available in a shared family accommodation at Lanesborough, Dublin 11, 5 mins walking distance from Charlestown Shopping Centre. For details pls contact 0879631601 / 0894511989 . Share This News
രാജ്യത്ത് വീട്ടുവാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് വീടുകളുടെ വാടക വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2021 ലെ രണ്ടാം പാദത്തിലെ കണക്കുകളെ ആധാരമാക്കിയുള്ള റിപ്പോര്‍ട്ടുകളാണ് ഏഴ് ശതമാനം വാടക വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. രാജ്യത്തെ റസിഡന്റല്‍ ടെനാന്സീസ് ബോര്‍ഡാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 2019 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടിയ കണക്കുകളാണിത്. 32 യൂറോ വര്‍ദ്ധിച്ച് 1352 യൂറോയാണ് രണ്ടാം പാദത്തിലെ ശരാശരി വാടകയായി കണക്കാക്കിയത്. എപ്രീല്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഡബ്ലിനാണ് ഏറ്റവുമധികം വാടകനിരക്കുള്ള സ്ഥലമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത് 1,848 യൂറോയാണ് ഇവിടുത്തെ ശരാശരി വാടക. ഏറ്റവും കുറഞ്ഞ വാടക വാടക നിരക്ക് രേഖപ്പെടുത്തിയത് ഡൊണഗലിലാണ്. ഇവിടെ 677 യൂറോയാണ് ശരാശരി വാടക. Share This News
അനര്‍ഹര്‍ കോവിഡ് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്
രാജ്യത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലില്ലായ്മ വേതനം അനര്‍ഹരും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വേതനം നല്കാന് ആളെ തെരഞ്ഞെടുത്തത് വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സിഎജി സാംപിള്‍ പരിശോധന നടത്തിയതില്‍ 9.4 ശതമാനം ആളുകളും അനര്‍ഹരായിരുന്നു വെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ അഞ്ച് ബില്ല്യണ്‍ യൂറോയായിരുന്നു ഈ ഇനത്തില്‍ ചെലവഴിച്ചത്. ആനുകൂല്ല്യം കൈപ്പറ്റിയവരില്‍ ഒരു വിഭാഗത്തിന് കോവിഡ് ലോക്ഡൗണ്‍ വരുന്നതിന് മുമ്പേ ജോലിയില്ലായിരുന്നവരാണ്. ജോലി ഉണ്ടായിരുന്നിട്ട് അത് നഷ്ടപ്പെട്ടവര്‍ക്കായിരുന്നു വേതനം നല്കാന് തീരുമാനിച്ചത്. മറ്റൊരു വിഭാഗം ആനുകൂല്ല്യം കൈപ്പറ്റിയ സമയത്തും ജോലി ചെയ്യുന്നവരായിരുന്നു. മാത്രമല്ല അര്‍ഹതയില്ലാത്ത പലരും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റിയെന്ന് നേരത്തെ തന്നെ വിവിരങ്ങളുണ്ടായിരുന്നു. ബന്ധപ്പെട്ട വകുപ്പ് നട പടിയെടുത്തതിനെ തുടര്‍ന്ന്…
അയര്‍ലണ്ടിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,453 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 300 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആളുപത്രികളില് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വിത്യാസം വന്നിട്ടില്ല. നിലവില്‍ 60 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ഇത് 63 ആയിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ സംഭവിച്ച 40 മരണങ്ങള് കൂടി കോവിഡ് -19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,249 ആയി അയര്‍ലണ്ടില്‍ 16 വയസ്സിന് മുകളില്‍ പ്രായമുള്ള ജനസംഖ്യയുടെ 91 ശതമാനം പേരും വാക്സിന് സ്വീകരിച്ചതായാണ് പുറത്തു വരുന്ന കണക്കുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,320 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. Share This News