തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത . മെഡിക്കല്‍ ടെക്നോളജി കമ്പനിയായ ബിഡി മെഡിക്കല്‍ കമ്പനിയാണ് അവസരങ്ങളൊരുക്കുന്നത്. കമ്പനി പുതുതായി നടത്തുന്ന 62 മില്ല്യണ്‍ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് തൊഴിലവസരങ്ങളൊരുക്കുന്നത്. കമ്പനിയുടെ ഡ്രൊഗേഡാ പ്രൊഡക്ഷന്‍ യൂണീറ്റില്‍ 30000 സ്ക്വയര്‍ഫീറ്റിന്റെ വിപൂലീകരണമാണ് നടക്കുന്നത്. എഞ്ചിനീയറിംഗ് , പ്രൊഡക്ഷന്‍, മെഷിന് ഓപ്പറേഷന് , ലോജിസ്റ്റിക്സ്, മാനേജ്മെന്റ് അഡ്മിനിസ്ട്രേഷന് മേഖലകളിലാണ് തൊഴിലവസലങ്ങളൊരുങ്ങുന്നത്. നിലവില്‍ ഏകദേശം 240 പേരാണ് ഇവിടെജോലി ചെയ്യുന്നത് 100 പേരെക്കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. Share This News
Read Moreഅയര്‍ലണ്ടിലെത്തുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയില്ലെങ്കില്‍ കടുത്ത നടപടി
അയര്‍ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം അയര്‍ലണ്ടില്‍ വന്നിറങ്ങുന്നവരെല്ലാം പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്നാണ് നിബന്ധന. ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. എന്നാല്‍ ഇതിന് തയ്യാറാകാത്ത യാത്രക്കാരും ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കാന്‍ സാധിക്കാതിരിക്കുകയോ അല്ലെങ്കില്‍ ടെസ്റ്റ് നടത്താന്‍ വിമുഖത കാട്ടുകയോ ചെയ്ത 100 പേരെയാണ് നിയമനടപടികള്‍ക്കായി പോലീസിന് വിവരങ്ങള്‍ കൈമാറിയത്. കേവിഡ് ആ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ നിയന്ത്രണങ്ങള്‍ ജനുവരി ദീര്‍ഘിപ്പിക്കണ്ടി വരുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അടക്കം ആഘോഷാവസരങ്ങളിലെ ഒത്തു ചേരലുകളില്‍ കടുത്ത നിയന്ത്രണം പാലിക്കണമെന്നും ഓരോരുത്തരും ഈ മഹാമാരിയെ നേരിടുന്നതില്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം മറക്കരുതെന്നുമാണ് സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശം. ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം എല്ലാവരിലേയ്ക്കും എത്തിക്കണമെന്ന സമ്മര്‍ദ്ദമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സര്‍ക്കാരിന് മേല്‍ ചെലുത്തുന്നത്. 500 ല്‍…
Read MoreNeeded accommodation near Clonskeagh
We are 2 malayali nurses looking for an accommodation near Clonskeagh community nursing unit or nearby location..currently we are in Dublin and looking a shared/ student accommodation together… Plz contact us on 0892715437 0894393998 Thanks & Regards . Share This News
Read Moreഡബ്ലിനില്‍ ഇന്ന് സ്കൂള്‍ അവധി
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡബ്ലിനിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡബ്ലിനില്‍ മാത്രമല്ല റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 11 കൗണ്ടികളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ലിന്‍ പുറമേ സ്ലൈഗോ,കോര്‍ക്ക്, കെറി ,ക്ലെയര്‍ ,ഡോനഗേല്‍,ലിട്രിം, വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് ,വെക്സ് ഫോര്‍ഡ്,മേയോ,ഗോള്‍വേ ,എന്നി കൗണ്ടികളിലെ ,സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാര കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ന്യൂയോര്‍ക്ക്, മ്യൂണിക്ക്,ഡൊണഗല്സ പാരീസ്, എന്നിവിടങ്ങളിലേയ്ക്കുള്ള പലവിമാനങ്ങളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു Share This News
Read Moreകാറിന് മുകളില്‍ മരം വീണു ; നഴ്സ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ജീവന് നഷ്ടമായേക്കാവുന്ന കാറപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നഴ്സായ ഐവ ഹ്രുസ്കോവ. ഹോം നഴ്സായ ഹ്രുസ്കോവ രാവിലെ താന്‍ ശുശ്രൂഷിക്കുന്ന രോഗികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 9:30 നായിരുന്നു സംഭവം. ക്രോ വിക്ലോവിലെ കോയിനെസ് ക്രോസിന് സമീപമായിരുന്നു അപകടം നടന്നത്. ഹ്രുസ്കോവയുടെ കാറിലേയ്ക്ക് ഒരു മരം കടപുഴകി വീഴുകയായിരുന്നു. ഹ്രൂസ്കോവ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മറുസൈഡിലെ സീറ്റിന് മുകളിലേയ്ക്കാണ് മരം വീണത്. ആദ്യം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചെങ്കിലും നേഴ്സിന്റെ മനോധൈര്യം വീണ്ടെടുത്ത് ഡ്രൈവിംഗ് സീറ്റിന് സമീപത്തെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൊടുങ്കാറ്റിന്റെ ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വരെ റെഡ് , ഓറഞ്ച് സോണുകളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News
Read Moreകോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു
ഒരിടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും വ്യാപിക്കുകയും നിന്ത്രണങ്ങള്‍ നിലവില്‍ വരികയും ചെയ്തതോടെ വഴിമുട്ടി നില്ക്കുന്ന സംരഭങ്ങളെ സഹായിക്കുവാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിയമനിര്‍മ്മാണങ്ങല്‍ നടത്താതെ തന്നെ സഹായധനം നല്കി തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിന്നീട് ഇതിനായി നിയമഭേദഗതി വരുത്തണമെങ്കില്‍ നടപ്പിലാക്കും. ഹോസ്പിറ്റാലിറ്റി എന്റര്ടെയ്ന്മെന്റ് മേഖലകളിലാവും ആദ്യഘട്ടമായി സഹായങ്ങള്‍ നല്‍കുക. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് അതായത് 2019 ല്‍ കമ്പനിക്ക് ഏത്രയായിരുന്നോ മൊത്തവരുമാനം അതിന്റെ 12 ശതമാനമായിരിക്കും സഹായമായി നല്‍കുക. പുതിയ പദ്ധതിയനുസരിച്ച് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. പുറത്തിറങ്ങിയ ഉടനെ തന്റെ പങ്കാളിയെ ഫോണില്‍ വിളിച്ചു ഈ സമയം തന്നെ ഒരു സമീപവാസിയും സ്ഥലത്തെത്തി. ഇവര്‍ ആംബുലന്‍സ് വിളിയ്ക്കുകയും ചെറിയ പരിക്കുകളോടെ ഹ്രുസ്കോവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. Share This News
Read MoreHouse for rent in Rathdrum
3 Bedroom house for rent in Rathdrum, Wicklow. For more details contact at 0892441379 or email at danysamuelclash@gmail.com”. Many thanks Dany Samuel . Share This News
Read Moreസ്കൂളുകളിലെ മാസ്ക് ; കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍
മൂന്നാം ക്ലാസ് മുതലുള്ള പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവിലെ കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍. വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. മാസ്ക് ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ആദ്യം നല്കിയ ഉത്തരവില്‍ ഉള്ളത്. എന്നാല്‍ മാതാപിതാക്കളും അധ്യാപകരും അടക്കം ഇതിനെതിരെ രംഗത്ത് വരികയും പല സ്കൂളുകളും ഇത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മെറിയോണ്‍ സ്ക്വയറില്‍ നിരവധി പേര് പങ്കെടുത്ത പ്രതിഷേധവും നടന്നു. ഇതിന് പിന്നാലെയാണ്. കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതിരിക്കേണ്ടതില്ല മറിച്ച് മാതാപിതാക്കളുടെ സഹായത്തോടെ ബോധവത്ക്കരണം നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. Share This News
Read More“സ്റ്റോം ബാര ” ഭീതി ; അയര്‍ലണ്ടില്‍ കനത്ത ജാഗ്രത
മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ള “ബാര” കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് കനത്ത ജാഗ്രയില്‍. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ യുദ്ധസാമാനമായ സന്നാഹങ്ങളാണ് സ്റ്റേറ്റ് എമര്‍ജന്‍സി ടീം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ റെഡ് , ഓറഞ്ച് , യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ജാഗ്രത നിര്‍ദ്ദേശം. ക്ലെയര്‍ , കോര്‍ക്ക് , കെറി എന്നി മേഖലകളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലിമെറിക് , വാട്ടര്‍ ഫോര്‍ഡ് ഗാള്‍വേ, മേയോ ,ഡബ്ലിന്‍ , ലൗത്, വിക്ലോ, മീത്ത് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മറ്റ് കൗണ്ടികളിലെല്ലാം യെല്ലൊ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഇതിനാല്‍ തന്നെ യാത്രകള്‍ പരമാവധി…
Read Moreസ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കിയതിനെതിരെ ഡബ്ലിനില്‍ പ്രതിഷേധം
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായും ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ സ്കൂളുകളില്‍ ആരോഗ്യവകുപ്പ് മാസ്ക് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധം. മെറിയോണ്‍ സ്ക്വയറിലാണ് പ്രതിഷേധക്കാര്‍ തടിച്ച് കൂടിയത്. മാസ്ക് നിയന്ത്രമാക്കിയ നടപടിക്കെതിരെയുള്ള പ്ലാക്കാര്‍ഡുകളും കൈകളിലേന്തിയാണ് ഇവര്‍ തെരുവിലിറങ്ങി തടിച്ചു കൂടിയത്. വാക്സിനേഷനെതിരെയുള്ള പ്രതിഷേധവും ഇവര്‍ ഉയര്‍ത്തി. കഴിഞ്ഞ ദിവസമാണ് മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മെറിയോണ്‍ സ്ക്വയറിനോടനുബന്ധിച്ച സ്ഥലങ്ങളില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ട്. Share This News
Read More