രാജ്യത്ത് വാക്സിനേഷന് ദ്രൂതഗതിയില്‍ പുരോഗമിക്കുന്നതിനിടെ യുവജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന് അതിവേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ കോളേജ് ക്യാപംസുകളില്‍ വാക്സിനേഷന് സെന്ററുകള്‍ ആരംഭിച്ചു. തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വാക്സിനേഷന് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 15 ഇടങ്ങളിലാണ് ഇപ്പോള്‍ വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇതുവരെ വാക്സിന് ലഭിക്കാത്ത വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളക്കമുള്ള യുവജനങ്ങള്‍ക്ക് വാക്സിന് എത്രയും വേഗം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ വാക്സിനേഷന് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷന് സെന്റുകളുടെ സ്ഥലം , സമയം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/find-a-covid-19-vaccination-centre/ വാക്സിനേഷന് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. University College Cork NUI Galway Trinity College Dublin University of Limerick Dublin City University Maynooth University…
അയര്‍ലണ്ടില്‍ നേഴ്സുമാര്‍ക്ക് നിരവധി അവസരങ്ങള്‍
അയര്‍ലണ്ട് മോഹവുമായി കാത്തിരിക്കുന്ന നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം. അയര്‍ലണ്ട് സര്‍ക്കാരിന് കീഴില്‍ നിരവധി ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന് കീഴിലുള്ള 11 ഹോസ്പിറ്റലുകളില്‍ 13 വിത്യസ്ത വിഭാഗങ്ങളിലേയ്ക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇംഗ്ലീഷ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ളവര്‍ക്കുമാണ് അപേക്ഷിക്കാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം ഗ്യാപ്പ് ഇല്ലാതെ പ്രവൃത്തി വരിചയവും ആവശ്യമാണ്. ഒക്ടോബർ മാസം മുതൽ ഇന്റർവ്യൂ ആരംഭിക്കുന്നതാണ്. ക്രിസ്മസ് വരെ എല്ലാ ആഴ്ചകളിലും സ്കൈപ്പ് വഴി ഇന്റര്‍വ്യൂ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് permanent@servisource.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് ബയോഡേറ്റ. IELTS/OET സര്‍ട്ടിഫിക്കറ്റ്, ഡിസിഷന്‍ ലെറ്റര്‍ തുടങ്ങിയവ അയയ്ക്കേണ്ടതാണ്. Share This News
ഈ വർഷത്തെ അയർലണ്ടിലെ വേനൽക്കാല ടെന്നീസ് ടൂർണമെന്റിന് ആവേശോജ്വല പര്യവസാനം – തലാ സൂപ്പർ കപ്പ് KCC യ്ക്ക്*
അയർലണ്ടിലെ പ്രമുഖ ടീമുകളുടെ ആഭിമുഖ്യത്തിൽ വേനൽക്കാലത്തു നടത്തിവരുന്ന ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഈ വർഷത്തെ കൊട്ടിക്കലാശം ആയി. തലാ സൂപ്പർ കിങ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ *തലാ സൂപ്പർ കപ്പ്* KCC യ്ക്ക്. അയർലണ്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന 12 പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരങ്ങൾ സംഘാടന മികവ് കൊണ്ടും ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തിയ മത്സരങ്ങൾ കൊണ്ടും ക്രിക്കറ്റ് പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റി. ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ Galway Tuskers നെ പരാജയപ്പെടുത്തി KCC ചാമ്പ്യന്മാർ ആയി. Camile Thai, Spice bazar,Indie Weaves എന്നിവർ മുഖ്യ സ്പോണ്‍സർമാരായ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ Mollywood Ireland എന്ന യൂട്യൂബ് ച്നലിലൂടെ കാണാന്‍ സാധിക്കും. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച എല്ലാ ടീമുകൾക്കും ,സ്പോണ്സരമാർക്കും മറ്റു വ്യക്തികൾക്കും തലാ സൂപ്പർ കിങ് മനേജ്മെന്റ് പ്രത്യേകം നന്ദി…
കോവിഡ് കാലത്തെ സേവനം പരിഗണിച്ച് ബാങ്കുകള്‍ക്കും അവധി പരിഗണനയില്‍
കോവിഡ് കാലത്ത് പ്രതിബന്ധങ്ങളെ തരണം ചെയ്തും റിസ്കെടുത്തും സേവനം നടത്തിയ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്ല്യം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുകയും സേവനം നല്‍കുകയും ചെയ്ത ബാങ്ക് ജീവനക്കാര്‍ക്ക് അധിക അവധി നല്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ബാങ്ക് അവധികള്‍ നല്‍കിയേക്കും. ഇത് സംബന്ധിച്ചും ബഡ്ജറ്റിലാവും പ്രഖ്യാപനമുണ്ടാവുക. കോവിഡ് കാലത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാര്‍, എന്നീ വിഭാഗങ്ങളില്‍ പെട്ടവരും ഇത്തരം ആനുകൂല്ല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. Share This News
മലയാളി നഴ്സുമാര്‍ക്ക് അഭിമാനം ; ജിനിയും സാനിയും ഇനി റിനല്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്നേഴ്സ്
അയര്‍ലണ്ടിലെ മലയാളി നഴ്സുമാര്‍ക്ക് അഭിമാനമായി ജിനി ജേക്കബും സാനി ജോര്‍ജും. ടുളാമോറിലെ മിഡ്ലാന്‍ഡ് റിജണല്‍ ഹോസ്പിറ്റലില്‍ കിഡ്നി രോഗവിഭാഗത്തില്‍ അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷ്നേഴ്സായാണ് ഇവരുടെ നിയമനം. 2006 മുതല്‍ ഈ ഹോസ്പിറ്റലില്‍ ഇവര്‍ ജോലി ചെയ്തുവരികയാണ്. ഹോസ്പിറ്റലിലെ കിഡ്നി രോഗ ചികിത്സാ വിഭാഗത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നിരവധി സംഭാവനകളാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ ആറ് ഹീമോഡയാലിസിസ് യൂണിറ്റ് മാത്രമുണ്ടായിരുന്ന ഹോസ്പിറ്റല്‍ തങ്ങളുടെ പ്രവര്‍ത്തനം 29 ഹീമോഡയാലിസിസ് യൂണിററുകളായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ സാനി റിനല്‍ ക്ലിനിക്കല്‍ നഴ്സ് സ്പെഷ്യലിസ്റ്റായും ജിനി ക്ലിനിക്കല്‍ ഫെസിലിറ്റേറ്ററായുമാണ് പ്രവര്‍ത്തിക്കുന്നത്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും നഴ്സ് പ്രിസ്ക്രൈബിംഗ് പൂര്‍ത്തിയാക്കിയ ഇവര്‍ റിനല്‍ നഴ്സിംഗില്‍ ഹയര്‍ ഡിപ്ലോമയും നഴ്സിംഗിലെ ബിരുദാനന്തര ബിരുദവും ട്രിനിറ്റി കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കിയത്. അഡ്വാന്‍സ്ഡ് നഴ്സ് പ്രാക്ടീഷ്നേഴ്സ് എന്ന നിലയില്‍ ഇനി ഇവരുടെ പ്രവര്‍ത്തി പരിചയത്തില്‍…
ബഡ്ജറ്റിലേയ്ക്ക് ഉറ്റുനോക്കി ആരോഗ്യ പ്രവര്‍ത്തകര്‍
കോവിഡ് കാലത്തെ സേവനം പരിഗണിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഇതിനകം പലതവണ പ്രഖ്യാപിച്ചു കഴിഞ്ഞു . എന്നാല്‍ എന്താണ് സര്ക്കാരിന്രെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ഇതുവരെ പ്രഖ്യപിച്ചിട്ടുമില്ല. ഇതിനാല്‍ തന്നെ ഉടന്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിഗണ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കോവിഡ് സേവനം ചെയ്തവര്‍ക്ക് പ്രത്യേക ബോണസ് പ്രഖ്യാപനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അധിക വാര്‍ഷിക അവധി അനുവദിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് കരുതുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കാമെന്ന് നേരത്തെ ധാരണയായിരിക്കുന്ന പത്ത് ദിവസത്തെ അധിക അവധി രണ്ട് വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. സാമ്പത്തീക ആനുകൂല്ല്യങ്ങള്‍, അവധി ആനുകൂല്ല്യങ്ങളും സംബന്ധിച്ച് ബഡ്ജറ്റില്‍ പ്രഖ്യാപനം വന്നേയ്ക്കും. Share This News
മിനിമം വേയ്ജ് (കുറഞ്ഞ ശമ്പളം ) ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചന
അയര്‍ലണ്ടില്‍ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിലേയ്ക്കാണ് രാജ്യം ഉറ്റു നോക്കുന്നത്. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ക്ഷേമപദ്ധതികള്‍ ഉണ്ടാകുമന്നൊണ് കണക്ക് കൂട്ടല്‍. രാജ്യത്തെ മിനിമം വേതനം വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകളില്‍ നിന്നും ലഭ്യമാകുന്നത്. ദൈനം ദിന ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു ആലോചന നടത്തുന്നത്. 10.20 യൂറോയാണ് നിലവിലെ മിനിമം വേതനം. ഇതില്‍ നിന്നും എത്രയായി ഉയര്‍ത്തും എന്ന കാര്യം വ്യക്തമല്ലെങ്കിലും കുറഞ്ഞ വേതനം വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ടെന്ന സൂചന പ്രധാനമന്ത്രി തന്നെയാണ് നല്‍കിയത്, പെന്ഷന്, സാമൂഹ്യാ സുരക്ഷാ പദ്ധതികള്‍, ഇന്ധന വിഹിതം എന്നിവയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. Share This News
അയര്‍ലണ്ടിലെ കോവിഡ് കണക്കുകള്‍
അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1432 പേര്‍ക്ക് കൂടി കോവിഡ് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 272 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ കണക്കുകളനുസരിച്ച് ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 14 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 63 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചയില്‍ 30 പേര് കോവിഡിനെ തുടര്‍ന്ന് മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,209 ആയി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നാല് മരണങ്ങള് കൂടി സ്ഥിരീകരിച്ചു. 394 പേരാണ് ഇവിടെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 34 പേര് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലാണ് കഴിയുന്നത്. Share This News
പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ പ്രാഥമീക സമ്പര്‍ക്കമാണെങ്കിലും ഐസൊലേഷന്‍ വേണ്ട
അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നിരവധി സ്കൂള്‍ കുട്ടികള്‍ക്കാണ് ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് സ്കൂള്‍ ദിനങ്ങളും നഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ക്വാറന്റീന് വേണ്ട എന്ന തീരുമാനത്തിലേയ്ക്കാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഇതുവരെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളും ക്വാറന്റീനില്‍ പ്രവേശിക്കുകയും ടെസ്റ്റിംഗ് നടത്തുകയും ചെയ്യണമായിരുന്നു എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രാദേശിക ഹെല്‍ത്ത് കെയര്‍ ടീം നിഷ്കര്‍ഷിച്ചാല്‍ മാത്രം ഇനി ക്വാറന്റീന് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വീടുകളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വീട്ടിലുള്ള എല്ലാവരും ഐസൊലേഷനില്‍ കഴിയണമെന്ന കാര്യത്തില്‍ മാറ്റമില്ല. കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ അവരും തീര്‍ച്ചയായും ക്വാറന്റീനില്‍ കഴിയുകയും ടെസ്റ്റ് ചെയ്യുകയും വേണം. സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ രാജ്യത്ത് കോവിഡ് വ്യാപനം…
800 പേര്‍ക്ക് തൊഴിലവസരങ്ങളുമായി ഏണസ്റ്റ് ആന്‍ഡ് യംഗ് ; ഫ്രഷേഴ്സിനും അവസരം
മള്‍ട്ടിനാഷണല്‍ ഫ്രഫഷണല്‍ സര്‍വ്വീസ് കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗ് (EY)അയര്‍ലണ്ടില്‍ പുതുതായി 800 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ പകുതി ഒഴിവുകള്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്. ബാക്കി വരുന്ന 400 ഒഴിവുകളില്‍ ബിരുദധാരികളായ ഫ്രഷേഴ്സിനെയാണ് നിയമിക്കുന്നത്. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായുള്ള കമ്പനിയുടെ ഏഴ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ നിയമനങ്ങള്‍ ഇതില്‍ മൂന്ന് ക്വാര്‍ട്ടേഴ്സുകള്‍ ഡബ്ലിനിലാണ്. കോര്‍ക്ക്, ഗാല്‍വേ, ലിമെറിക്ക് , വാട്ടര്‍ ഫോര്‍ഡ് എന്നിവിടങ്ങളിലാണ് മറ്റ് ക്വാര്‍ട്ടേഴ്സുകള്‍. ടാക്സ്, ഓഡിറ്റ്, കണ്സല്ട്ടിംഗ്, ഇക്കണോമിക്സ്, നിയമം, സൈബര്‍ സെക്യൂരിറ്റി, ടെക്നിക്കല്‍ മേഖലയിലാകും പുതിയ നിയമനങ്ങള്‍ നടത്തുക. കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതുതായി ആളെ നിയമിക്കാന്‍ പദ്ധതിയിടുന്നതെന്നും അധികം വൈകാതെ ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. കോവിഡിനെ…