എലിസബത്ത് രാജ്ഞിയുടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശനം റദ്ദാക്കി

നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് എലിസബത്ത് രാജ്ഞി നടത്താനിരുന്ന സന്ദര്‍ശനം റദ്ദ് ചെയ്തു. ഇന്ന് സെന്റ് പാട്രിക്‌സ് ചര്‍ച്ച് ഓഫ് അയര്‍ലണ്ടില്‍ നാല് പ്രധാന പളളികള്‍ ഒന്നിച്ചു നടത്തുന്ന ഒരു ചടങ്ങിലായിരുന്നു എലിസബത്ത് രാജ്ഞി പങ്കെടുക്കേണ്ടിയിരുന്നത്. ഇന്നലെയാണ് സന്ദര്‍ശനം റദ്ദാക്കുന്ന വിവരം ബക്കിംഗ്ഹാം കൊട്ടാരം വക്താവ് ഔദ്യോഗികമായി അറിയിച്ചത്. ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്ത് കുറച്ച് ദിവസങ്ങള്‍ പൂര്‍ണ്ണ വിശ്രമം വേണമെന്ന മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നതില്‍ രാജ്ഞി ദു:ഖിതയാണെന്നും എത്രയും വേഗം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും അവിടുത്തെ ആളുകള്‍ക്ക് രാജ്ഞി എല്ലാ ആശംസകളും നേര്‍ന്നതായും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. Share This News

Share This News
Read More

കോവിഡ് : ഐസിയു കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 14 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതോടെ നിലവില്‍ തീവ്രപിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 86 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ ആഴ്ചയിലെ ശരാശരി എണ്ണം നാലാഴ്ച മുമ്പ് 60 ആയിരുന്നതില്‍ നിന്നും കഴിഞ്ഞയാഴ്ച 74 ല്‍ എത്തിയിരുന്നു. ഏഴ് ദിവസത്തെ മൂവിംഗ് ആവറേജ് 1,100 ആയിരുന്നു ഒക്ടോബര്‍ ആദ്യം. ഇപ്പോള്‍ ഇത് 1,889 ആണ്. 14 ദിവസത്തെ ശരാശരി കണക്കുകള്‍ ഇപ്പോള്‍ വീണ്ടും 500 ന് മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,148 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 464 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 86 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവില്‍ അഞ്ച് ദിവസത്തെ ശരാശരി 1937 ആണ്. കഴിഞ്ഞ…

Share This News
Read More

ആന്റിജന്‍ ടെസ്റ്റുകള്‍ വ്യാപകമാക്കും

രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലും കോവിഡ് വ്യാപനം മുമ്പത്തേതിനെ അപേക്ഷിച്ച് കൂടിയ കാര്യം പരിഗണിച്ചും ആന്റിജന്‍ ടെസ്റ്റ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി . രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച ആളുകളാണെങ്കില്‍ കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാലും ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നായിരുന്നു നേരത്തെ നല്‍കിയരുന്ന നിര്‍ദ്ദേശം. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരായാലും കോവിഡ് രോഗിയുമായി അടുത്തിടപഴകിയിട്ടുണ്ടെങ്കില്‍ അവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. വിവിധ ചടങ്ങുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കിയതോടെ കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് പുതിയ തീരുമാനം എടുത്തത്. ഏതെങ്കിലും വിധത്തിലുള്ള രോഗലക്ഷണം കാണിക്കുന്നവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും അരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

ടെസ്‌കോയുടെ ആദ്യ ചെക്ക് ഔട്ട് ഫ്രീ സ്റ്റോര്‍ ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ബ്രിട്ടനിലെ റീട്ടെയ്ല്‍ ഭീമന്‍മാരായ ടെസ്‌കോ അതിന്റെ ആദ്യ ചെക്ക് ഔട്ട് ഫ്രീ റീട്ടെയ്ല്‍ ഷോപ്പ് ആരംഭിച്ചു. സെന്‍ട്രല്‍ ലണ്ടനിലാണ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്റ്റോറിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ എടുത്ത് ഈ സാധനങ്ങള്‍ സ്‌കാന്‍ ചെയ്യാന്‍ നില്‍ക്കാതെ തന്നെ പുറത്തേയ്ക്ക് പോകാം എന്നാണ് ഈ ഷോപ്പിന്റെ പ്രത്യേകത. നേരത്തെ ആമസോണ്‍ ഇതേ രീതിയിലുള്ള സ്‌റ്റോറുകള്‍ ആരംഭിച്ചിരുന്നു, ഇതിനായി ഒരു ആപ്ലിക്കേഷനും മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. കസ്റ്റമേഴ്‌സ് എടുക്കുന്ന സാധനങ്ങളുടെ പേയ്‌മെന്റ് ആപ്പില്‍ നിന്നും ഓട്ടോമാറ്റിക് ആയി നടക്കും. സ്റ്റോറിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും വെയിറ്റ് സെന്‍സറുകളുമാണ് ഓരോരുത്തരും എടുക്കുന്ന സാധനങ്ങളുടെ പേയ്‌മെന്റ് കണക്ക് കൂട്ടുന്നത്. ആപ്ലിക്കേഷന്‍ മൊബൈലില്‍ ഉണ്ടെങ്കില്‍ സ്‌റ്റോറില്‍ വരുക, സാധനങ്ങള്‍ എടുക്കുക, തിരികെ പോവുക ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഇതിനായുള്ള ടെക്‌നോളജി ടെസ്‌കോയ്ക്ക് വികസിപ്പിച്ച് നല്‍കിയത് ഇസ്രയേലില്‍ നിന്നുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രിഗോയാണ്. ട്രിഗോ ജര്‍മ്മനിയിലും…

Share This News
Read More

ലിമെറിക് ഹോസ്പിറ്റലിലെ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ചു

ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഏര്‍പ്പെടുത്തിയിരുന്നു നിയന്ത്രണങ്ങള്‍ ബുധനാഴ്ച വരെ ദീര്‍ഘിപ്പിച്ചു. അടിയന്തിര പ്രധാന്യമില്ലാത്ത ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കേണ്ടെന്ന തീരുമാനമാണ് നീട്ടിയിത്. സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചില ശസ്ത്രക്രിയകള്‍ തല്‍ക്കാലം നടത്തേണ്ടെന്ന തീരുമാനവും ബുധനാഴ്ചകൂടി തുടരും. കോവിഡ് വ്യാപനം കൂടി കൂടുതല്‍ രോഗികള്‍ ആശുപത്രിയിലേയ്ക്ക് എത്തി തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് ആശുപത്രി അധികൃതര്‍ മുതിര്‍ന്നത്. ഈ തീരുമാനം നേരിട്ട് ബാധിക്കുന്ന രോഗികള്‍ ആശുപത്രിയിലേയ്ക്ക് വിളിച്ച് തങ്ങളുടെ ബുക്കിംഗുകള്‍ റീഷെഡ്യൂള്‍ ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ അടിയന്തിര സേവനങ്ങളെല്ലാം തന്നെ പഴയ രീതിയില്‍ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ അഞ്ച് മുതലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ 52 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ആറ് പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. താഴെ പറയുന്ന സേവനങ്ങള്‍ യാതൊരു തടസ്സങ്ങളും ഇല്ലാതെ ആശുപത്രിയില്‍ നിന്നും ലഭിക്കുന്നതാണ്. Cancer Clinics Rapid…

Share This News
Read More

60 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ അനുമതി

അയര്‍ലണ്ടില്‍ അറുപത് വയസ്സ് മുതല്‍ മുകളിലേക്ക് പ്രയമുള്ള ആളുകള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് അനുമതി ലഭിച്ചു. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും ഇക്കര്യത്തില്‍ ദേശീയ രോഗ പ്രതിരോധ ഏജന്‍സി തീരുമാനമെടുത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും തല്‍ക്കാലം പിന്‍മാറണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മുന്‍ തീരുമാനപ്രകാരം ഒക്ടോബര്‍ 22 മുതലാണ് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരേണ്ടത്. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. Share This News

Share This News
Read More

കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

രാജ്യത്തെ കുട്ടികള്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ നല്‍കണമെന്ന് ആരോഗ്യവകുപ്പ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ക്ക് മൂക്കിലേയ്ക്ക് സ്‌പ്രേ ചെയ്യുന്ന വാക്‌സിന്‍ ഇപ്പാള്‍ ലഭ്യമാണ്. തണുപ്പുകാലം കഴിയുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഹെല്‍ത്ത് സെന്ററുകളിലും ഫാര്‍മസികളിലും വാക്‌സിന്‍ ലഭ്യമാണ്. തികച്ചും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. ഫ്‌ളു വളരെ വേഗം കുട്ടികളില്‍ പടരാനും ഗുരുതര രോഗാവസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അതിനാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കാര്യത്തിന് മാതാപിതാക്കള്‍ അടിയന്തിര പ്രധാന്യം നല്‍കണമെന്നും എച്ച്എസ്ഇ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വിന്റര്‍ സീസണിലും വാക്‌സിന്‍ നല്‍കിയിരുന്നു എങ്കിലും കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഫലപ്രദമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടികള്‍ക്ക് പുറമേ 65 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ക്കും ഈ വാക്‌സിന്‍ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. Share This News

Share This News
Read More

യൂറോപ്പില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളൊരുക്കാന്‍ ഫേസ് ബുക്ക്

സോഷ്യല്‍ മീഡിയ ലോകത്തെ വമ്പന്‍മാരായ ഫേസ്ബുക്ക് യൂറോപ്പില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 10,000 പുതിയ തൊഴിലവസരങ്ങളാണ് ഫേസ് ബുക്ക് യൂറോപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. വിര്‍ച്ച്വല്‍ രംഗത്ത് പുത്തന്‍ അനുഭവം സമ്മാനിക്കുന്ന പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫേം തയ്യാറുക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലായി തുറക്കുന്ന പുതിയ ഓഫീസുകളിലായിരിക്കും പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ഫേസ് ബുക്കിന്റെ ഇഎംഇഎ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത് അയര്‍ലണ്ടിലാണ്. ഇതിനാല്‍ തന്നെ ഈ ജോലി ഒഴിവുകളില്‍ നല്ലൊരു ശതമാനം അയര്‍ലണ്ടിലായിരിക്കുമെന്നും അയര്‍ലണ്ടിലുള്ളവര്‍ക്ക് നിയമനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫേസ് ബുക്കിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് ഫേസ് ബുക്ക് അയര്‍ലണ്ട് വഹിച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ പുതുതായി വരുന്ന ഒഴിവുകളില്‍ പ്രധാന പരിഗണനയും അയര്‍ലണ്ടിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ് ബുക്ക് നേരത്തെ തന്നെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക്…

Share This News
Read More

ബ്രിട്ടനിലുള്ള ഐറീഷ് പൗരന്‍മാര്‍ക്കും ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം

യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് രാജ്യം. അയര്‍ലണ്ടില്‍ അര്‍ഹരായ എല്ലാവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. രണ്ടാം ഘട്ടമായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ താമസക്കാരായ ഐറീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഒക്ടോബര്‍ 15 മുതല്‍ ഇതിനുള്ള അവസരമുണ്ടായിരിക്കും. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ തെളിവ് സഹിതമാണ് അപേക്ഷിക്കേണ്ടത്. യൂറോപ്പില്‍ യാത്രയും മറ്റും സുഗമമാക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. Share This News

Share This News
Read More

കോവിഡ് കേസുകള്‍ കൂടാന്‍ കാരണം യുകെയുമായുള്ള സമ്പര്‍ക്കമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതിനിടെ കോവിഡ് വ്യാപനം കൂടുന്നതിന് കാരണം അയര്‍ലണ്ടും യുകെയും തമ്മിലുള്ള സമ്പമാര്‍ക്കാണെന്ന പ്രസ്താവനയുമായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി രംഗത്തു വന്നു. ഏറ്റവുമധികം വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ യുകെയുമായി രാജ്യത്തിനുള്ള സമ്പര്‍ക്കമാണെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള പോക്കും വരവും വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ആറ് ദിവസത്തെ കണക്കുകള്‍ പ്രകാരം 9,800 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് അടുത്തഘട്ടം ഇളവുകള്‍ നടപ്പിലാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്. കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. Share This News

Share This News
Read More