അയര്‍ലണ്ടില്‍ വാക്സിനേഷന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ആരോഗ്യവകുപ്പ്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായിരുന്നു. നിലവില്‍ 3500 ഓളം നേഴ്സുമാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നും ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ദേശീയ രോഹപ്രതിരോധ ഉപദേശക സമിതിയുടെ യോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. 270,000 ആരോഗ്യപ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ ഇവര്‍ക്ക് വാക്സിന് നല്കി തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.രണ്ട് ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ആദ്യ രണ്ട് ഡോസ് ഏത് വാക്സിന് സ്വീകരിച്ചവരായാലും ഫൈസര്‍ ,…
സ്കൂള്‍ തുറക്കല്‍ ; രക്ഷിതാക്കളുടെ ആശങ്ക പരിഗണിക്കുമെന്ന് ആരോഗ്യവകുപ്പ്
രാജ്യത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളുകള്‍ തുറക്കുമ്പോള്‍ രക്ഷിതാക്കളുടെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ പ്രസ്താവന. കഴിഞ്ഞ ദിവസം 2966 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 16-ാം തിയതിക്ക് ശേഷമുള്ള ഏറ്റവുമുയര്‍ന്ന കണക്കുകളാണിത്. 5-12 പ്രായപരിധിയിലുള്ളവരിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. കൂടുതല്‍ കുട്ടികളിലും വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. സ്കൂളുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാണെന്നും സ്കൂളില്‍ വച്ച് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടേയും കഴിഞ്ഞ കാല അനുഭവങ്ങളുടേയും പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. Share This News
ആരോഗ്യ പ്രവര്‍ത്തകരില്‍ കോവിഡ് വര്‍ദ്ധിക്കുന്നു ; ബൂസ്റ്റര്‍ഡോസ് ആവശ്യം ശക്തം
അയര്‍ലണ്ടില്‍ ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വര്‍ദ്ധിക്കുന്നത് ആശുപത്രികള്‍ക്ക് തിരിച്ചടിയാകുന്നു. നിലവില്‍ 3,500 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ക്ലിനിക്കല്‍ ഹെഡാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്രയധികം ജീവനക്കാര്‍ ഇല്ലാതെ ആശുപത്രികള്‍ മൂന്നോട്ടു കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ അഭാവം ആശുപത്രികള്‍ക്ക് മാത്രമല്ല ഇവിടെ സേവനം തേടിയെത്തുന്ന രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുകയാണ്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യം ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്കാന് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്കാന് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന കാര്യം ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതീക്ഷ. Share…
Accommodation available in Kildare Town
𝟭 𝗕𝗲𝗱𝗿𝗼𝗼𝗺 𝗔𝗽𝗮𝗿𝘁𝗺𝗲𝗻𝘁: Fully furnished 1 bed 1 bath ground floor apartment available in heart of Kildare Town with separate Kitchen and living room available. 𝗣𝗿𝗲𝗳𝗲𝗿𝗲𝗻𝗰𝗲: Couples/ Single working professionals 𝗟𝗼𝗰𝗮𝘁𝗶𝗼𝗻: Excellent location in heart of Kildare Town. 2 minutes walk to Bus stop and 10 minutes walk to railway station and all other amenities and services on your doorstep including petrol stations,bank,school, playground,restaurants,cafes and shops. The apartment is very close to a number of supermarkets includibg Tesco, Aldi,Lidl etc and only 2 minutes walk to Kildare Village Outlet Shopping…
കോവിഡ് ; അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ടെസ്റ്റ് കിറ്റുകള്‍ ഇന്നുമുതല്‍ നല്‍കും
കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇന്നുമുതല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ടെസ്റ്റ് നടത്താനുള്ള കിറ്റുകള്‍ വീട്ടിലേയ്ക്ക് അയച്ചു നല്‍കും. ഇന്നു മുതല്‍ ഇവര്‍ക്ക് കിറ്റുകള്‍ ലഭ്യമായി തുടങ്ങും. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുമായി അടുത്ത സമ്പര്‍ക്കില്‍ വരുന്നവരെ ആരോഗ്യവകുപ്പില്‍ നിന്നുമുള്ള ആളുകള്‍ വിളിക്കുകയും കൃത്യമായ നിര്‍ദ്ദേശം നല്കിയ ശേഷം ടെസ്റ്റ് കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യും. രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുകയും ലക്ഷണങ്ങളൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നവരും ഇത്തരത്തില്‍ ടെസ്റ്റ് ചെയ്യണം. ടെസ്റ്റ് കിറ്റ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ ആദ്യ ടെസ്റ്റ് നടത്തണം രണ്ട് ദിവസങ്ങള്‍ക്കു ശേഷം രണ്ടാമതും വീണ്ടും രണ്ടു ദിവസങ്ങള്‍ക്കു ശേഷം മൂന്നാം ടെസ്റ്റും നടത്തണം. പോസിറ്റീവ് ആണെന്നു കണ്ടാല്‍ ആരോഗ്യവകുപ്പില്‍ വിവിരമറിയിക്കുകയും ഐസൊലേഷനില്‍ പോവുകയും ഒപ്പം പിസിആര്‍ ടെസ്റ്റ് നടത്തി ടെസ്റ്റ് റിസല്‍ട്ട് സ്ഥിരീകരിക്കുകയും വേണം.…
ബാറുകളിലെ ക്യൂവില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം
നെറ്റ് ക്ലബ്ബുകള്‍ , പബ്ബുകള്‍, എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളിലെത്തുന്നവര്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇത്തരം സ്ഥാപനങ്ങളിലെ ഒരു ജീവനക്കാരന് ക്യൂവിന് മേല്‍നോട്ടം വഹിച്ച് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. . ഇവിടങ്ങളിലെ എല്ലാ പരിപാടികളും ടിക്കറ്റ് നല്‍കിയായിരിക്കണം നടത്തേണ്ടത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ സമ്പര്ക്കമുണ്ടായിട്ടുള്ളവരെ കണ്ടെത്തുന്നതിനായിട്ടാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിക്കറ്റുകള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ വാങ്ങിയിരിക്കണം. ഫോണ്‍ നമ്പരും പേരും നല്‍കിയാണ് ടിക്കറ്റ് എടുക്കേണ്ടത്. ഇങ്ങനെ ടിക്കറ്റ് എടുക്കുന്നവരുടെ വിവരങ്ങള്‍ സ്ഥാപനങ്ങള്‍ കുറഞ്ഞത് 28 ദിവസം സൂക്ഷിക്കണം. ഒരാള്‍ എടുക്കുന്ന ടിക്കറ്റ് മറിച്ച് നല്കാന് പാടില്ല. എന്നാല്‍ ക്യാന്‍സല്‍ ചെയ്യാന്‍ അനുവാദം ഉണ്ട്. ഇരിക്കാന്‍ സീറ്റുകള്‍ ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ 100 ശതമാനം സീറ്റുകളിലേയ്ക്കും ആളെ പ്രവേശിപ്പിക്കാം എന്നാല്‍ ആളുകള്‍ക്ക് നില്ക്കാന് മാത്രം സൗകര്യമുള്ള സ്ഥലങ്ങളില്‍…
നൈറ്റ് ക്ലബ്ബുകളില്‍ ഇന്നു മുതല്‍ ടിക്കറ്റ് ഒരു മണിക്കൂര്‍ മുമ്പേ എടുക്കണം
രാത്രികാല ആഘോഷങ്ങളുടെ വേദിയായ നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നിബന്ധനകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ടിക്കറ്റുകള്‍ ഇവിടെ പ്രോഗ്രാം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ എടുക്കണമെന്നതാണ് പ്രധാന മാനദണ്ഡങ്ങളിലൊന്ന്. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നുവെങ്കിലും ഇന്നുമുതലാണ് പ്രാബല്ല്യത്തില്‍ വരിക. ടിക്കറ്റ് കൗണ്ടറിലോ ഡോറിലോ ആളുകള്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ക്യൂ നിന്ന് ടിക്കറ്റ് എടുക്കണം. ടിക്കറ്റ് എടുക്കുന്നയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമാണിത്. Share This News
പ്രൈമറി സ്കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്
രാജ്യത്തെ പ്രൈമറി സ്കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഹാജാരാകാത്ത അധ്യാപകര്‍ക്ക് പകരം നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ ലഭിക്കാത്തതിനാല്‍ പല സ്ഥലങ്ങളിലും കുട്ടികളെ വീടുകളിലേയ്ക്ക് തിരിച്ചയക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത്. ഐറിഷ് പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ അവധിയെടുക്കുന്ന അധ്യാപകര്‍ക്ക് പകരം നിശ്ചിതയോഗ്യതയില്ലാത്തവരേയോ അല്ലെങ്കില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചേഴ്സിനെയോ കുട്ടികളെ പഠിപ്പിക്കുന്നതിന് നിയോഗിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥായാണുള്ളത്. ഈയൊരു പ്രശ്നം കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കോവിഡിനെ തുടര്‍ന്ന് അവധിയെടുക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ദ്ധിച്ചതാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണമെന്നും പറയുന്നു. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ നേരിട്ട് ഇടപെട്ട് കൂടുതല്‍ സബ്സ്റ്റിറ്റിയൂട്ട് ടീച്ചേഴ്സിനെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. Share This News
യൂറോപ്പില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു
യൂറോപ്പില്‍ കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യ. യുക്രൈയ്ന്, റൊമാനിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയില്‍ മാത്രം 1,672,000 കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ശരാശരി കണക്കുകള്‍ 239,000 ആണ്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 52 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എഎഫ്പിയാണ് പുറത്തു വിട്ടത്. ഓഗസ്റ്റ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 42 രാജ്യങ്ങളില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നപ്പോള്‍ 7 രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകളില്‍ കുറവ് കാണിച്ചത്. കൊസോവോ, ലക്സംബര്‍ഗ്, മാള്‍ട്ട എന്നി രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് കാണിച്ചത്. പുതിയ കേസുകള്‍ കൂടിയ രാജ്യങ്ങളില്‍ യുക്രെയ്ന്, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. അയര്‍ലണ്ടില്‍ ഇന്നലെ മാത്രം 2193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 513 പേരാണ്…
രാജ്യത്ത് ഇന്ധന വില ഉയരുന്നു
രാജ്യത്ത് ഇന്ധനവില ഉയരുന്നത് തുടരുന്നു. ബഡ്ജറ്റില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ 1.70 യൂറോയ്ക്കു മുകളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസലിന് രാജ്യത്തെ ചില പെട്രോള്‍ സ്റ്റേഷനുകളില്‍ 1.60 യൂറോയാണ് വില. പത്ത് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ആഗോള തലത്തിലുള്ള ലഭ്യതക്കുറവും വിലവര്‍ദ്ധനയുമാണ് രാജ്യത്തെ വില വര്‍ദ്ധനയ്ക്കും കാരണം. അന്താരാഷ്ട്ര വിപണിയിലെ വില പരിശോധിച്ചാല്‍ ഒരു ബാരല്‍ ക്രൂഡോയിലിന് 16 ഡോളറായിരുന്നു 2020 ഏപ്രീല്‍ മാസത്തെ വില. എന്നാല്‍ ഇപ്പോള്‍ ഇത് 85 ഡോളറാണ്. കോവിഡ് സാമ്പത്തീക മേഖലയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ക്രൂഡിന്റ വില വര്‍ദ്ധനവിന് കാരണമാണ്. ഇതിന് പിന്നാലെയാണ് ബഡ്ജററില്‍ പെട്രോളിന് രണ്ട് സെന്റും ഡീസലിന് 2.5 സെന്റും ആണ് നികുതി വര്‍ദ്ധിപ്പിച്ചിരുന്നത്. Share This News