രാജ്യത്ത് ഭീതിയുണര്‍ത്തി വീണ്ടും കോവിഡ് രൂക്ഷമാകുമ്പോള്‍ അനുദിനം ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും എടുത്തുമാറ്റിയെങ്കിലും സ്വയം നിയന്ത്രണം പാലിക്കാനും കോവിഡിനെ തടയാനും ആളുകള്‍ തയ്യാറാകണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. സാമൂഹ്യ ഇടപെടലുകളില്‍ നിന്നും പരമാവധി വിട്ടുനിന്ന് കോവിഡ് വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു. വരുന്നത് ക്രിസ്മസ്കാലമായതിനാല്‍ തന്നെ ഒത്തുചേരലുകളും ആഘോഷങ്ങളും കൂടാനാണ് സാധ്യത. ഇതും സര്‍ക്കാരും ആരോഗ്യ വകുപ്പും സൂക്ഷ്മതയോടെയാണ് നോക്കി കാണുന്നത്. ഇനിയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും പരമാവധി മിതത്വം പാലിക്കണമെന്നും കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താവു എന്നുമാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2975 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 551 പേരാണ് ആശുപത്രികളിലുള്ളത് 89 പേര്…
ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍
ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്നുറപ്പ് വരുത്തുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മോഖലയിലെ എല്ലാ സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതുറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമെ ആളുകളെ അകത്ത് പ്രവേശിപ്പിക്കാവൂ എന്ന് ലിയോ വരദ്ക്കര്‍ ആവര്‍ത്തിച്ചു. 2020 മേയ് മാസത്തിന് ശേഷം 46000 പരിശോധനകളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3578 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 520 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട് . ഇതില്‍ 83 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News
പ്രൈമറി സ്കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് ആരംഭിക്കുന്നു
രാജ്യത്ത് പ്രൈമറി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റിംഗ് ആരംഭിക്കുന്നു. പൊതുജനാരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശങ്ങളുടേയും ചീഫ് മെഡിക്കല്‍ ഓഫീസറുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റിംഗ് നടത്തുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും എന്തെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കുട്ടികള്‍ സ്കൂളുകളില്‍ വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന സമ്പര്‍ക്ക പട്ടികയില്‍ വരുന്ന കുട്ടികള്‍ക്കായിരിക്കും സ്കൂളുകളില്‍ ടെസ്റ്റിംഗ് നടത്തുക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3161 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 498 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 20 പേര് കൂടുതലാണ്. 78 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. Share This News
വാക്സിനെടുത്തവര്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യാം
അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാവിലക്ക് അമേരിക്ക പിന്‍വലിച്ചു. അയര്‍ലണ്ട് ഉള്‍പ്പടെ നിരവിധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കാണ് പിന്‍വലിച്ചത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി 20 മാസങ്ങള്‍ക്ക് മുമ്പാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കന്‍ പൗരന്മാരല്ലാത്തവര്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലൂടെ 14 ദിവസത്തിവുള്ളില്‍ കടന്നുപോയവര്‍ക്കും യാത്രാനിരോധനം ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളിലുമായി മാസങ്ങളായി തമ്മില്‍ കാണാതെ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ഏറെ ആശ്വാസകരമാണ്. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്കുന്ന തീരുമാനമാണിത്. ഇതിലൂടെ അയര്‍ലണ്ടിലെ സാമ്പത്തീക മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് സാമ്പത്തികവിദഗ്ദര്‍ പറയുന്നത് Share This News
കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന് വൈകുന്നത് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു
രാജ്യത്ത് പുതുതായി ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷന് നടത്താന്‍ കാലതാമസം വരുന്നതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കകം ചെയ്യാന്‍ സാധിച്ചിരുന്ന രജിസട്രേഷന് പലയിടങ്ങളിലും ഏകദേശം എട്ട് ആഴ്ചയോളം താമസമുണ്ടാകുന്നതായാണ് അയര്‍ണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് വെബ്സൈറ്റുകളില്‍ ഉണ്ടായ ഹാക്കര്‍മാരുടെ ആക്രമണവും ഒപ്പം കോവിഡിനെ തുടര്‍ന്നുണ്ടായ തിരക്കുകളുമാണ് കാലതാമസത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പല സാമ്പത്തിക ആനുകൂല്ല്യങ്ങളും ലഭിക്കാതിരിക്കാനൊ വൈകാനോ ഇത് കാരണമാകുന്നു. കുട്ടികളുടെ ജിപി കാര്‍ഡിന് അപേക്ഷിക്കാനോ പേരന്റല്‍ ലീവിന് അപേക്ഷിക്കാനോ സാധിക്കണമെങ്കില്‍ കുട്ടികളുടെ ജനന രജിസ്ട്രേഷന് അനിവാര്യമാണ്. Share This News
ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു
ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടക്കാന്‍ അയര്‍ലണ്ടും യൂറോപ്പും ഒരുങ്ങവെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിട നല്കുന്നു. ശൈത്യകാലത്തേയ്ക്ക് കടക്കുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3424 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 478 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 75 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 34 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ടാഴ്ച വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനിടെ രാജ്യത്ത് പബ്ബുകളിലും മറ്റും എത്തുന്നവരോട് വാക്സിന് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നില്ലെന്നും എല്ലാവരേയും കടത്തിവിടുകയാണെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ മാത്രമല്ല ജര്‍മ്മനി , ഇറ്റലി , തുടങ്ങി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. യൂറോപ്പില്‍ വീണ്ടും കോവിഡ്…
അയര്‍ലണ്ടില്‍ ദീപാവലി ആഘോഷിച്ചു
ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മ്മകളോടെ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിച്ചു. പലരും ഇന്നലെ ദീപാവലി ആഘോഷങ്ങള്‍ക്കായി ജോലി സമയത്തില്‍ നിന്നും അവധി ചോദിച്ചിരുന്നു. വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് ആഘോഷങ്ങള്‍ നടന്നത്. ഇന്ത്യയില്‍ നിന്നുള്ള 45000 ത്തോളം ആളുകള്‍ ദീപാവലി ആഘോഷിച്ചതായി അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ വിവിധ ഇന്ത്യന്‍ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള പലര്‍ക്കും ആവശ്യപ്പെട്ടിട്ടും ദീപാവലി ദിനത്തില്‍ അവധി ലഭിച്ചില്ലെന്നും അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ പ്രതിനിധി പ്രശാന്ത് ശുക്ല പറഞ്ഞു. തങ്ങള്‍ ജോലി ചെയ്യുന്ന ഓഫിസുകളില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തത് വിത്യസ്ത കാഴ്ചയായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. Share This News
കോളേജ് പ്രവേശനത്തിന് ഇന്നു മുതല്‍ അപേക്ഷിക്കാം
അയര്‍ലണ്ടിലെ വിവിധ കോളേജുകളിലേയ്ക്ക് 2022 അക്കാദമിക് വര്‍ഷത്തില്‍ വിവിധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഇതിനായുള്ള സെന്‍ട്രല്‍ ആപ്ലിക്കേഷന്‍സ് (സിഎഒ)ഓഫീസിന്റെ പോര്‍ട്ടലില്‍ ഇന്നു മുതല്‍ അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഇന്ന ഉച്ചകഴിഞ്ഞ് മുതല്‍ ജനുവരി വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഹയര്‍ എജ്യുക്കേഷന്‍, ഫര്തര് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ്, അപ്രന്റിസ്ഷിപ്പ് എന്നിവയിലേയ്ക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഓണ്‍ ലൈന്‍ അപേക്ഷകള്‍ക്ക് പുറമേ ഓഫ്ലൈനായും അപേക്ഷകള്‍ സ്വീകരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സിഎഒയുടെ വെബ്സൈറ്റില്‍ തന്നെ ലഭിക്കുന്ന ഹാന്‍ഡ് ബുക്കില്‍ നിന്നും അപേക്ഷ സംബന്ധിച്ച വിശദവിവിരങ്ങള്‍ ലഭിക്കുന്നതാണ്. ഇവിടെ ഡെമോ ആപ്ലിക്കേഷനുള്ള അവസരവുമുണ്ട്. ഇതുപയോഗിച്ച കൃത്യമായി പരിശീലിച്ച ശേഷം ആപ്ലിക്കേഷന്‍ നല്‍കാവുന്നതാണ്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://www.cao.ie/handbook.php ഒരു തവണ അപേക്ഷിച്ച കോഴ്സുകളും ഓപ്ഷനുകളും അപേക്ഷകന് ഫെബ്രുവരി 1 -ാം തിയതിവരെ മറ്റ് യാതൊരു ചാര്‍ജുകളുമില്ലാതെ…
കഴിഞ്ഞയാഴ്ച സ്കൂളുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കോവിഡ് ഔട്ട് ബ്രേക്കുകള്‍
കഴിഞ്ഞയാഴ്ച രാജ്യത്തെ സ്കൂളുകളില്‍ അഞ്ച് കോവിഡ് ഔട്ട് ബ്രേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ നാലെണ്ണം സ്കൂളുകളിലും ഒരെണ്ണം ഒരു ചൈല്‍ഡ് കെയര്‍ സെന്ററിലുമാണ്. പ്രൈമറി ക്ലാസുകളിലിലാണോ അതോ മുതിര്‍ന്ന കുട്ടികളിലാണോ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നതു സംബന്ധിച്ച വിവിരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അഞ്ചിടങ്ങളില്‍ നിന്നായി 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 76 പോസ്റ്റ് പ്രൈമറി , പ്രൈമറി സ്കൂളുകളില്‍ നിന്നായി 121 പേരെയും 11 സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്നായി 69 പേരയെും കഴിഞ്ഞയാഴ്ച പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. പരിശോധനകളുടെ എണ്ണം ഓരോ ആഴ്ചയിലും കുറഞ്ഞു വരുന്നത് നല്ല ലക്ഷണമാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ നിഗമനം. Share This News
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പ്രായപരിധി വന്നേക്കും
സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവം. ടൂറിസം , കള്‍ച്ചര്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്ടസ്, മീഡിയ എന്നി മേഖലകളിലെ വിദഗ്ദര്‍ ഉള്‍പ്പെട്ട സംയുക്ത സമിതിയാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ കുറഞ്ഞ പ്രായപരിധി എത്രയായിരിക്കണമെന്നത് സംബന്ധിച്ച് സമിതിയില്‍ തീരുമാനമായിട്ടില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിലേയ്ക്ക് അവര്‍ക്ക് ഹാനികരമായ പരസ്യങ്ങള്‍ എത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമിതി നല്‍കിയിട്ടുണ്ട്. ജംഗ് ഫുഡ്, ആല്‍ക്കഹോള്‍, ഗാംബ്ലിംഗ് എന്നിവ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കുട്ടികളിലേയ്ക്കെത്തുന്നത് തടയണമെന്നാണ് നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ സംബന്ധിച്ച വിവിരങ്ങള്‍ ചോര്‍ത്തുന്നത് തടയണമെന്ന നിര്‍ദ്ദേശവും സമതി മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെ മേല്‍നോട്ടത്തിന് ഒരു ഓണ്‍ലൈന്‍ സേഫ്റ്റി കമ്മീഷണറെ നിയമിക്കണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്. Share This News