കോവിഡ് കേസുകള്‍ ഉയരുന്നു ; സമ്പര്‍ക്കം കുറയ്ക്കണമെന്ന് സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുമ്പോള്‍ ആശങ്കയും ഇരട്ടിക്കുന്നു. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുമ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ച് സമ്പര്‍ക്കം ഒഴിവാക്കി വ്യാപനത്തെ തടയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. പൂര്‍ണ്ണമായോ ഭാഗികമായോ മറ്റൊരു ലോക് ഡൗണിലേയ്ക്ക് പോകാതെ ജനങ്ങളുടെ തങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി കോവിഡിനെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ലോക്ഡൗണുകള്‍ പിന്‍വലിച്ച് സാമ്പത്തിക മേഖലയടക്കം പുതിയ ഉണര്‍വിലേയ്ക്ക് വന്നു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ലോക്ഡൗണ്‍ അപ്രായോഗികമാണെന്നാണ് സാമ്പത്തീക വിദഗ്ദരുടേയും വിലയിരുത്തല്‍ കഴിഞ്ഞ ദിവസം 3805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണക്കുകള്‍ പ്രതിദിനം നാലായിരത്തോടടുക്കുകയാണ്. 582 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 106 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രികളില്‍ കഴിയുന്നവരില്‍ 382 പേര്‍ ശ്വസനത്തിന് കൃത്രിമ ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്നും എച്ച്എസ്ഇ ചീഫ്…

Share This News
Read More

രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 14 വയസ്സുള്ള ആളാണ് മരിച്ചത്. നവംബര്‍ ഒമ്പതിന് പുറത്തുവിട്ട ഏറ്റവും പുതിയ മരണങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ മരണം 17 വയസ്സുള്ള ആളുടേതായിരുന്നു. ഏറ്റവും പ്രായം കൂടിയ കോവിഡ് മരണം 105 വയസ്സുള്ള വ്യക്തിയുടേതായിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3680 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 543 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇതില്‍ 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News

Share This News
Read More

‘ വര്‍ക്ക് ഫ്രം ഹോം ‘ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ്

രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആളുകളെ വീടുകളില്‍ ഇരുന്നു വര്‍ക്ക് ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. ഏതെല്ലാം മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം സാധ്യമാണോ ഈ മേഖലകളിലെല്ലാം ഇത് നടപ്പിലാക്കണമെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് നിര്‍ദ്ദേശം നല്‍കിയത്. ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കവും അതുമൂലമുള്ള രോഗവ്യാപനവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദ്ദശം നല്‍കിയിരിക്കുന്നത്. ഓഫിസുകളില്‍ എത്തി ജോലി ചെയ്യുന്നവരും എല്ലാവിധ പ്രോട്ടോക്കോളുകളും കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ജീവനക്കാര്‍ തമ്മിലും ജീവനക്കാരും തൊഴിലുടമയും തമ്മിലും ആശയവിനിമയത്തിന് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ഉപയോഗിക്കണമെന്നും ഓഫീസുകളിലും മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. Share This News

Share This News
Read More

ഡബ്ലിനില്‍ ക്രിസ്മസ് ലൈറ്റുകള്‍ തെളിഞ്ഞു ; ആഘോഷങ്ങള്‍ക്ക് തുടക്കമായി

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഡബ്ലിനിലെ വിവിധ തെരുവുകളില്‍ ക്രിസ്മസ് വിളക്കുകള്‍ തെളിഞ്ഞു. ഗ്രാഫ്റ്റണ്‍ സ്ട്രീറ്റ്, ക്യാപ്പല്‍ സ്ട്രീറ്റ്, സൗത്ത് വില്ല്യം സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ തെളിഞ്ഞത്. കോവിഡിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആള്‍ക്കുട്ടങ്ങളില്ലാതെയായിരുന്നു വിളക്കുകള്‍ തെളിഞ്ഞത്. ടെമ്പിള്‍ സ്ട്രീറ്റ്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള ഒരു കുട്ടിയാണ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചത്. ഏകദേശം നാല് കിലോമീറ്ററിലാണ് മനോഹരമായ ബള്‍ബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പത്തു ലക്ഷത്തോളം എല്‍ഇഡി ബള്‍ബുകളും മൂന്ന് ലക്ഷത്തോളം സിംഗിള്‍ ബള്‍ബുകളും ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ട്. ഇത്തവണ ലൈറ്റുകല്‍ തെളിച്ചപ്പോള്‍ ആള്‍ക്കൂട്ടമില്ലായിരുന്നുവെങ്കിലും എല്ലാവര്‍ക്കും കാണാന്‍ സൗകര്യമൊരുക്കി തത്സമയ സംപ്രേക്ഷണം ഒരുക്കിയിരുന്നു. ക്രിസ്മസിലേയ്ക്ക് ആറാഴ്ചകള്‍ കൂടി മൂന്നിലുള്ളപ്പോള്‍ ഡബ്ലിന്‍ നഗരം പ്രകാശപൂരിതമായതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും തുടക്കമായി. Share This News

Share This News
Read More

കോവിഡ് ; ക്രിസ്മസ് കാലത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

രാജ്യത്ത് ഭീതിയുണര്‍ത്തി വീണ്ടും കോവിഡ് രൂക്ഷമാകുമ്പോള്‍ അനുദിനം ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും എടുത്തുമാറ്റിയെങ്കിലും സ്വയം നിയന്ത്രണം പാലിക്കാനും കോവിഡിനെ തടയാനും ആളുകള്‍ തയ്യാറാകണമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. സാമൂഹ്യ ഇടപെടലുകളില്‍ നിന്നും പരമാവധി വിട്ടുനിന്ന് കോവിഡ് വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും അടയ്ക്കണമെന്നും അദ്ദേഹം പറയുന്നു. വരുന്നത് ക്രിസ്മസ്‌കാലമായതിനാല്‍ തന്നെ ഒത്തുചേരലുകളും ആഘോഷങ്ങളും കൂടാനാണ് സാധ്യത. ഇതും സര്‍ക്കാരും ആരോഗ്യ വകുപ്പും സൂക്ഷ്മതയോടെയാണ് നോക്കി കാണുന്നത്. ഇനിയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. ഒത്തുചേരലുകളിലും ആഘോഷങ്ങളിലും പരമാവധി മിതത്വം പാലിക്കണമെന്നും കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് മാത്രമെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താവു എന്നുമാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2975 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 551 പേരാണ് ആശുപത്രികളിലുള്ളത് 89 പേര്‍…

Share This News
Read More

ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ഹോസ്പിറ്റാലിറ്റി മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്നുറപ്പ് വരുത്തുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. കോവിഡ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ മോഖലയിലെ എല്ലാ സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇതുറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമെ ആളുകളെ അകത്ത് പ്രവേശിപ്പിക്കാവൂ എന്ന് ലിയോ വരദ്ക്കര്‍ ആവര്‍ത്തിച്ചു. 2020 മേയ് മാസത്തിന് ശേഷം 46000 പരിശോധനകളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3578 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 520 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട് . ഇതില്‍ 83 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. Share This News

Share This News
Read More

പ്രൈമറി സ്‌കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് ആരംഭിക്കുന്നു

രാജ്യത്ത് പ്രൈമറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റിംഗ് ആരംഭിക്കുന്നു. പൊതുജനാരോഗ്യ വിദഗ്ദരുടെ നിര്‍ദ്ദേശങ്ങളുടേയും ചീഫ് മെഡിക്കല്‍ ഓഫീസറുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയുടേയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടെസ്റ്റിംഗ് നടത്തുന്നത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുകയും എന്തെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന കുട്ടികള്‍ സ്‌കൂളുകളില്‍ വരരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന സമ്പര്‍ക്ക പട്ടികയില്‍ വരുന്ന കുട്ടികള്‍ക്കായിരിക്കും സ്‌കൂളുകളില്‍ ടെസ്റ്റിംഗ് നടത്തുക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3161 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 498 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇന്നലത്തെ അപേക്ഷിച്ച് 20 പേര്‍ കൂടുതലാണ്. 78 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. Share This News

Share This News
Read More

വാക്‌സിനെടുത്തവര്‍ക്ക് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്യാം

അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാവിലക്ക് അമേരിക്ക പിന്‍വലിച്ചു. അയര്‍ലണ്ട് ഉള്‍പ്പടെ നിരവിധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കാണ് പിന്‍വലിച്ചത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി 20 മാസങ്ങള്‍ക്ക് മുമ്പാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കന്‍ പൗരന്‍മാരല്ലാത്തവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലൂടെ 14 ദിവസത്തിവുള്ളില്‍ കടന്നുപോയവര്‍ക്കും യാത്രാനിരോധനം ഉണ്ടായിരുന്നു. ഇരു രാജ്യങ്ങളിലുമായി മാസങ്ങളായി തമ്മില്‍ കാണാതെ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ഏറെ ആശ്വാസകരമാണ്. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്‍കുന്ന തീരുമാനമാണിത്. ഇതിലൂടെ അയര്‍ലണ്ടിലെ സാമ്പത്തീക മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് സാമ്പത്തികവിദഗ്ദര്‍ പറയുന്നത്‌ Share This News

Share This News
Read More

കുഞ്ഞുങ്ങളുടെ ജനന രജിസ്‌ട്രേഷന്‍ വൈകുന്നത് രക്ഷിതാക്കളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു

രാജ്യത്ത് പുതുതായി ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍ നടത്താന്‍ കാലതാമസം വരുന്നതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കകം ചെയ്യാന്‍ സാധിച്ചിരുന്ന രജിസട്രേഷന് പലയിടങ്ങളിലും ഏകദേശം എട്ട് ആഴ്ചയോളം താമസമുണ്ടാകുന്നതായാണ് അയര്‍ണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് വെബ്‌സൈറ്റുകളില്‍ ഉണ്ടായ ഹാക്കര്‍മാരുടെ ആക്രമണവും ഒപ്പം കോവിഡിനെ തുടര്‍ന്നുണ്ടായ തിരക്കുകളുമാണ് കാലതാമസത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പല സാമ്പത്തിക ആനുകൂല്ല്യങ്ങളും ലഭിക്കാതിരിക്കാനൊ വൈകാനോ ഇത് കാരണമാകുന്നു. കുട്ടികളുടെ ജിപി കാര്‍ഡിന് അപേക്ഷിക്കാനോ പേരന്റല്‍ ലീവിന് അപേക്ഷിക്കാനോ സാധിക്കണമെങ്കില്‍ കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍ അനിവാര്യമാണ്. Share This News

Share This News
Read More

ആശങ്കയുയര്‍ത്തി വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

ക്രിസ്മസ് ആഘോഷങ്ങളിലേയ്ക്ക് കടക്കാന്‍ അയര്‍ലണ്ടും യൂറോപ്പും ഒരുങ്ങവെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്കിട നല്‍കുന്നു. ശൈത്യകാലത്തേയ്ക്ക് കടക്കുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്തതോടെയാണ് വീണ്ടും കേസുകള്‍ വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3424 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 478 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ തന്നെ 75 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 34 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്ത രണ്ടാഴ്ച വളരെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനിടെ രാജ്യത്ത് പബ്ബുകളിലും മറ്റും എത്തുന്നവരോട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നില്ലെന്നും എല്ലാവരേയും കടത്തിവിടുകയാണെന്നും ആരോപണമുയരുന്നുണ്ട്. ഇതിനെതിരെ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയര്‍ലണ്ടില്‍ മാത്രമല്ല ജര്‍മ്മനി , ഇറ്റലി , തുടങ്ങി മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് വര്‍ദ്ധിക്കുകയാണ്. യൂറോപ്പില്‍ വീണ്ടും കോവിഡ്…

Share This News
Read More