നവംബര്‍ പകുതി കഴിഞ്ഞതോടെ രാജ്യത്ത് ക്രിസ്മസ് വിപണി ഉണര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് ക്രിസ്മസ് ആഘോഷങ്ങളുടെ ശോഭ കളഞ്ഞെങ്കില്‍ ഇത്തവണ നിയന്ത്രണങ്ങളില്‍ ഇളുവുകള്‍ ഉള്ളത് ആളുകള്‍ക്ക് ആശ്വാസമാണ്. എന്നാല്‍ കോവിഡിന് മുമ്പുള്ള ക്രിസ്മസ് കാലത്തെ പാര്‍ട്ടികളും ആഘോഷങ്ങളും എങ്ങും കാണാനില്ല. ഇത്തവണ വ്യാപാരികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നം തങ്ങളുടെ ഷോപ്പുകളിലേയ്ക്ക് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാത്തതാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിനെ തുടര്‍ന്ന് ഷോപ്പുകള്‍ അടച്ചിട്ട സമയത്ത് മറ്റു ജോലികള്‍ക്കായി പോയവര്‍ തിരികെയെത്താതാണ് കാരണം. പാര്‍ട്ട് ടൈം ജോലികള്‍ അന്വേഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്രിസ്മസ് കാലം നല്‍കുന്നത് സുവര്‍ണ്ണാവസരമാണ്. ഒപ്പം ഹോം ഡെലിവറി സെക്ടറുകളിലും കൊറിയര്‍ സര്‍വ്വീസുകളിലും പാര്‍ട്ട് ടൈം ജോലികള്‍ക്കായി താരതമ്യേന ഉയര്‍ന്ന വേതന നിരക്കില്‍ ആളുകളെ നിയമിക്കുന്നുണ്ട്. സ്റ്റുഡന്റ് വിസകളില്‍ എത്തിയവര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും നഴ്സുമാര്‍ക്കൊപ്പം എത്തിയിട്ടുള്ള പങ്കാളികള്‍ക്കും ഇത്തരം ജോലികള്‍…
നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവര്‍ ആരൊക്കെ ?
രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തോളം ആളുകള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായിട്ടുണ്ട്. ഇക്കാഴിഞ്ഞ ചൊവ്വാഴ്ച വരെ ഏകദേശം 389,000 ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്കി കഴിഞ്ഞു. രാജ്യത്ത് 16 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ശാരിരികാസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ദീര്‍ഘനാളായി കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് അര്‍ഹതയുള്ളത്. ഇപ്പോള്‍ 50 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള വരേയും ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞ് ആറ് മാസം അല്ലെങ്കില്‍ കുറഞ്ഞത് അഞ്ച് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യത .ഈ യോഗ്യതകള്‍ പരിഗണിച്ചാണ് പത്ത്…
House to Rent in Kimmage, Dublin12
1 bed 1 bath property to let located in a residential area of Kimmage, Dublin12. The area is served by Bus routes 9, 17, 83 also a short walk to 18, 150 and Ashleaf Shoping Centre. Available immediately. Couples / 2 working professionals preferred. €1200 per month If interested please contact: 0892746895 John . Share This News
നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം ; NMBI വിളിക്കുന്നു
നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടില്‍ ബോര്‍ഡ് മെമ്പറുടെ ഒഴിവിലേയ്ക്ക് നഴ്സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഡ് നഴ്സ് അല്ലെങ്കില്‍ രജിസട്രേഡ് മിഡ് വൈഫായി ജോലി ചെയ്യുന്നവരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 2025 ജനുവരി 14 വരെയുള്ള സമയത്തേയ്ക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ ocoady@nmbi.ie എന്ന ഈ-മെയില്‍ വിലാസത്തിലേയ്ക്ക് തങ്ങളുടെ വിശദമായ ബയോഡേറ്റാ അയക്കേണ്ടതാണ്. ഡിസംബര്‍ മൂന്ന് 3 PM വരെയാണ് അപേക്ഷിക്കാനുള്ള സമയം. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കുന്നതാണ്. ഡിസംബര്‍ രണ്ടാമത്തെ ആഴ്ചയായിരിക്കും അഭിമുഖം നടക്കുക. കുടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.nmbi.ie/NMBI/media/NMBI/Being-a-Board-member_2.pdf Share This News
അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മ്മിറ്റുകള്‍ ഇനി അതിവേഗം
അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകളില്‍മേലുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴില്‍ വിപണിയിലെ വിദഗ്ദ തൊഴിലാളികളുടെ ദൗര്‍ലഭ്യം എത്രയും വേഗം പരിഹരിക്കുന്നതിനാണ് നടപടി. യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് നടപടികള്‍ സ്വീകരിച്ചത്. ഇതിനായി നിലവിലുള്ള ജീവനക്കാര്‍ക്ക് ഓവര്‍ ടൈം നല്‍കിയും കൂടുതല്‍ ജീവനക്കാരെ നിയമിച്ചുമാണ് നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള അപേക്ഷകളില്‍ കാര്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നാണ് വിവരം ഒക്ടോബര്‍ അവസാനം വരെ 20,269 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. Share This News
ജനന രജിസ്ട്രേഷന് നടപടികള്‍ പുനരാരംഭിച്ചു
ഐറിഷ് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിദേശ ജനന രജിസ്ട്രേഷനുകളുടെ നടപടികള്‍ പുനരാരംഭിച്ചു. കോവിഡിനെ തുടര്‍ന്നായിരുന്നു നടപടി ക്രമങ്ങള്‍ നിര്‍ത്തി വച്ചിരുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ 31,500 ലധികം അപേക്ഷകളായിരുന്നു കെട്ടിക്കിടന്നിരുന്നത്. അപേക്ഷകളിലെ നടപടി ക്രമങ്ങള്‍ തടസ്സപ്പെടുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെനറ്റര്‍മാരും വിവിധ സംഘടനകളും ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നാണ് വിദേശകാര്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. Share This News
പൗരത്വത്തിനുള്ള അപേക്ഷ നല്കുന്നതില് നിര്‍ണ്ണായക മാറ്റം
അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സര്‍ക്കാര്‍. അയര്‍ലണ്ട് പൗരത്വത്തിനായുള്ള അപേക്ഷയിലാണ് പ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതല്‍ പൗരത്വത്തിനായി അപേക്ഷിക്കുമ്പോള്‍ പാസ്പോര്‍ട്ടിന്റെ ഒര്‍ജിനല്‍ ആദ്യഘട്ടത്തില്‍ നല്‍കേണ്ടതില്ല. മറിച്ച് കവര്‍ പേജുകള്‍ ഉള്‍പ്പെടെ എല്ലാ പേജുകളുടേയും കളര്‍ കോപ്പികള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. ജനുവരി മുതല്‍ പൗരത്വ അപേക്ഷകള്‍ സ്കോര്‍ കാര്‍ഡ് രീതിയിലേയ്ക്ക് മാറുകയാണ്. ഇത് തിരിച്ചറിയല്‍ താമസം എന്നിവയുമായി ബന്ധപ്പെട്ട് എന്തൊക്കെ രേഖകളാണ് അപേക്ഷകര്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത നല്‍കും. ഉദാഹരണത്തിന് ഡോക്ടര്‍മാരുടെ കാര്യത്തിലാണെങ്കില്‍ ഇവര്‍ എച്ച്എസ്ഇ യിലോ അല്ലെങ്കില്‍ വോളന്ററി ഹോസ്പിറ്റലുകളിലോ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇവരുടെ ‘ മെഡിക്കല്‍ പ്രാക്ടീഷ്ണര്‍ എംപ്ലോയ്മെന്റ് ഹിസ്റ്ററി സമ്മറി ‘ അയര്‍ലണ്ടിലെ താമസ രേഖയായി പരിഗണിക്കും. ഐറിഷ് റസിഡന്‍സ് കൈവശമുള്ളവര്‍ക്ക് പെര്‍മിറ്റ് അതിന്റെ കാലാവധി മാര്‍ച്ച് 2020 സമയത്തുള്ളതാണെങ്കില്‍ സര്‍ക്കാര്‍ അത് നീട്ടി…
കേവിഡ് – 4570 ; ഐസിയു കേസുകള്‍ നൂറിന് മുകളില്‍
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിക്കുന്ന. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 4570 ആണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ഇന്നലത്തെ അപേക്ഷിച്ച് 40 എണ്ണം വര്‍ദ്ധിച്ച് 622 ലെത്തി. ആശുപത്രിയില്‍ കഴിയുന്ന 622 പേരില്‍ 117 പേര് ഐസിയുവിലാണ്. കഴിഞ്ഞ ദിവസം ഇത് 106 ആയിരുന്നു. രാജ്യത്തെ ഹോസ്പിറ്റലുകള്‍ രോഗികളുടെ എണ്ണത്തില്‍ അതിന്റെ പരമാവധി ശേഷിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ഇത് ആശങ്ക ഉണ്ടാക്കുന്നുവെന്നും എച്ച്എസ്ഇ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ അന്നെ കൊന്നോര്‍ പറഞ്ഞു. ഐസിയുവില്‍ കഴിയുന്ന 117 പേരില്‍ 81 പേരും വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി. കോവിഡിനെ തുടര്‍ന്ന് നഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അവധിയെടുക്കുന്നതും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ തിരക്ക് മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരുടെ ചികിത്സയെ ബാധിച്ചേക്കുമെന്ന ആശങ്കയും ഉണ്ട്. Share…
വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍
കോവിഡ് അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ വ്യാപനം തടയുന്നതിനായി ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിപരമാവധി ജോലികള്‍ വര്‍ക്ക് ഫ്രം ഹോം ആക്കി മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഓഫീസുകളില്‍ പോവുക അല്ലെങ്കില്‍ വീട്ടിലിരുന്നു തന്നെ ജോലി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കോവിഡ് കമ്മിറ്റിയാണ് ഇക്കാര്യം ചര്‍ച്ച ചെയ്ത് മന്ത്രിസഭയുടെ തീരുമാനത്തിന് വിട്ടത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഏകദേശം അഞ്ച് മണിക്കൂറോളമാണ് കോവിഡ് കമ്മിറ്റി യോഗം ചേര്‍ന്നത്. മന്ത്രിമാരും ആരോഗ്യവിദഗ്ദരും യോഗത്തില്‍ പങ്കെടുത്തു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍ അനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ കോവിഡ് വ്യാപനം തുടര്‍ന്നാല്‍ അടുത്തമാസത്തോടെ 500 ഓളം ആളുകള്‍ക്ക് ഐസിയു സൗകര്യങ്ങള്‍ വേണ്ടി…
Room for Rent in Santry
Hello, Single room with bathroom available for sharing in 136 Temple court, Northwood, Santry. Dublin 9. Only females expected. If interested, please do contact: 0892521539 / 0879445345. Many thanks, Jincy Jiby. . Share This News