എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി നിരക്കുകളില്‍ ഇന്ന് മുതല്‍ കുറവ്

രാജ്യത്ത് കോവിഡിനെ അതിജീവിച്ച് വളരാന്‍ സംരഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന വേയ്ജ് സബ്‌സിഡി സ്‌കീമിന്റെ നിരക്കുകളില്‍ ഇന്നു മുതല്‍ കുറവ്. രാജ്യത്തെ സംരഭകരും പ്രതിപക്ഷവും വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സര്‍ക്കാര്‍ നിരക്കുകള്‍ കുറച്ചത്. 25900 സംരഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 290400 തൊഴിലാളികള്‍ക്കായി ഏകദേശം 52 മില്ല്യന്‍ യൂറോയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ ഒരോമാസവും ചെലവിടുന്നത്. ഈ പദ്ധതിയില്‍ 5.58 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് നല്‍കിവരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 151.50 യൂറോ മുതല്‍ 202.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ സബ്‌സിഡി നല്‍കിയിരുന്നത് 203. യൂറോയായിരുന്നത് 151.50 യൂറോയിലേയ്ക്കാണ് കുറയുന്നത്. 203 യൂറോ മുതല്‍ 299.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ നല്‍കിയിരുന്ന സബ്‌സിഡി 250 യൂറോയായിരുന്നത്…

Share This News
Read More

അയര്‍ലണ്ടിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതിന്റേയും ലോകത്താകമാനം നിലനില്‍ക്കുന്ന ഒമിക്രോണ്‍ ഭീതിയുടേയും പശ്ചാത്തലത്തില്‍ പൂതിയ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അയര്‍ലണ്ട്. അയര്‍ലണ്ടില്‍ എത്തുന്നവര്‍ക്കെല്ലാം നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുറമുഖങ്ങള്‍ വഴിയോ എയര്‍പോര്‍ട്ട് വഴിയോ എത്തുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആന്റിജന്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിന്റെ റിസല്‍ട്ടോ ആണ് വേണ്ടത്. ബ്രിട്ടനില്‍ നിന്നും എന്നുന്നവരായാല്‍ പോലും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അയര്‍ലണ്ടിലേയ്ക്കുള്ള വിമാനങ്ങളിലോ കപ്പലുകളിലോ ബോട്ടുകളിലോ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഇത് നടപ്പിലാക്കുന്നത് നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ സംബന്ധിച്ച് വ്യാഴാഴ്ച ഉത്തരവിറങ്ങും. മുന്നാം ക്ലാസ് മുതലുളള്ള കുട്ടികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

യാത്രാച്ചെലവ് കുറയും ; പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു

അയര്‍ലണ്ടില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രാച്ചെലവ് കുറയുന്ന പുതിയ സ്‌കീമുകള്‍ നിലവില്‍ വന്നു. ബസില്‍ കുറഞ്ഞ തുകയില്‍ മൂന്ന് കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നുണ്ട്. ഇത് പ്രകാരം 1.60 യൂറോയ്ക്ക് ഡബ്ലിന്‍ ബസില്‍ മൂന്ന് കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 90 മിനിറ്റ് ഫെയര്‍ എന്ന് മറ്റൊരു സ്‌കീമും ഏറെ ആകര്‍ഷകമാണ്. ഇത് പ്രകാരം ഡബ്ലിന്‍ ബസ്. ട്രെയിന്‍, ലുവാസോ , ഡാര്‍ട്ടോ എന്നിവയില്‍ ഏതായാലും 2.30 യൂറോയ്ക്ക് തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ യാത്രചെയ്യാന്‍ സാധിക്കും. ടിഎഫ്‌ഐ ലീപ്പ് കാര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഈ ഓഫര്‍ മുതിര്‍ന്നവരോ വിദ്യാര്‍ത്ഥികളോ എന്ന വിത്യാസമില്ലാതെ ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ അയര്‍ലണ്ടാണ് പുതിയ സ്‌കീമുകള്‍ രൂപീകരിച്ചിരിക്കുന്നത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക ഇതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കാലാവസ്ഥാ വ്യതിയാനം തടയുക എന്നതാണ് പുതിയ ഓഫറുകളുടെ പ്രധാന ഉദ്ദേശ്യം. ഡബ്ലിന്‍…

Share This News
Read More

ഫാസ്റ്റ് ഫുഡ് വമ്പന്‍മാരായ സൂപ്പര്‍മാക്‌സ് വിദേശ റിക്രൂട്ട്‌മെന്റിനൊരുങ്ങുന്നു

അയര്‍ലണ്ടില്‍ ജോലി തേടുന്നവര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത കൂടി. അയര്‍ലണ്ടില്‍ ഫാസ്റ്റ്ഫുഡ് റസ്‌റ്റോറന്റ് രംഗത്തെ അതികായന്‍മാരായ സൂപ്പര്‍മാക്‌സാണ് വിദേശ ജോലിക്കാര്‍ക്കായി വാതില്‍ തുറന്നിരിക്കുന്നത്. ഒഴിവുകളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നും അപേക്ഷകള്‍ കുറഞ്ഞിരിക്കുന്നതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനത്തിലയ്‌ക്കെത്തുന്നതെന്ന് ഉടമ പാറ്റ് മാക് ഡൊനാഗ് പറഞ്ഞു. നിലവില്‍ ജീവനക്കാരുടെ കുറവ് മൂലം ആഴ്ചയിലെ എല്ലാദിവസവും ചില ഔട്ട് ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് വിദേശത്ത് നിന്നും ആളെ നിയമിക്കാനൊരങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി നൂറിലധികം റസ്‌റ്റോറന്റുകളാണ് സൂപ്പര്‍മാക്‌സിനുള്ളത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 100 പേരെയാണ് യൂറോപ്പില്‍ നിന്നും കമ്പനി റിക്രൂട്ട് ചെയ്തത്. യൂറോപ്പില്‍ തന്നെ പിആര്‍ ഉള്ളവരെയാണ് ഇനിയും റിക്രൂട്ട് ചെയ്യാന്‍ ഉ്‌ദ്ദേശിക്കുന്നത്. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വിവിധ ജോലികള്‍ക്കായി എത്തി പിആര്‍ സമ്പാദിക്കുന്ന മലയാളികളടക്കമുള്ളവര്‍ നിരവധിയാണ്. ഇത്തരം ജോലികള്‍ക്ക് ആളെ ലഭിക്കാതെ വരുന്ന…

Share This News
Read More

ലുവാസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു ; ശമ്പളം 50,000 യൂറോ വരെ

ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കരസ്ഥമാക്കാന്‍ സുവര്‍ണ്ണാവസരം. ലുവാസാണ് പുതുതായി ഡ്രൈവര്‍മാരെ വിളിച്ചിരിക്കുന്നത്. ട്രാന്‍സ്‌ദേവ് ഡ്ബ്ലിന്‍ ലൈറ്റ് റെയില്‍ ലിമിറ്റഡിന്റെ ഒപ്പറേറ്റിംഗ് കമ്പനിയാണ് ലുവാസ്. ഡബ്ലിനിലേയ്ക്കാണ് ഡ്രൈവര്‍മാരെ നിയമിക്കുന്നത്. അപേക്ഷ നല്‍കി തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2022 ജനുവരിയില്‍ ജോലിയില്‍ പ്രവേശിക്കേണ്ടി വരും. 31,909 യൂറോ മുതല്‍ 49,972 വരെയാണ് ശമ്പളം. ഗ്രൂപ്പ് പെന്‍ഷന്‍, ലൈഫ് അഷ്വറന്‍സ്, ഡിസബിലിറ്റി സ്‌കീം എന്നീ ആനുകൂല്ല്യങ്ങള്‍ക്ക് പുറമെ 6.5 ശതമാനം വാര്‍ഷിക ബോണസും ലഭിക്കും. തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ആഴചയില്‍ 39 മണിക്കൂറാണ് ജോലി സമയം. എല്ലാ ദിവസവും രാവിലെ നാല് മണിക്കാണ് ആദ്യ ഷിഫ്റ്റ് ആരംഭിക്കുന്നത്. അവസാന ഷിഫ്റ്റ് വെളുപ്പിനെ രണ്ട് മണിക്ക് അവസാനിക്കുകയും ചെയ്യും. താത്പര്യമുള്ളമുള്ളവര്‍ വിശദമായ ബയോഡേറ്റ recruitment@transdev.ie എന്ന മെയില്‍ ഐഡിയിലേയ്ക്ക് അയക്കേണ്ടതാണ്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ വീണ്ടും ഹോട്ടല്‍ ക്വാറന്റീനോ ?

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ പിന്‍വലിച്ച ഹോട്ടല്‍ ക്വാറന്റീന്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച പ്രഖ്യപനം നടത്തിയേക്കും. പൗരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്നായിരുന്നു മുമ്പ് ഹോട്ടല്‍ ക്വാറന്റീന്‍ പിന്‍വലിച്ചത്. ഇവിടെങ്ങളില്‍ താമസിക്കേണ്ടി വന്ന പലര്‍ക്കും മോശം അവസ്ഥയായിരുന്നുവെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന വാദം. രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുകയും ഒമിക്രോണ്‍ വകഭേദം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഹോട്ടല്‍ ക്വാറന്റീന്‍ എന്ന പ്രഖ്യാപനത്തിലേയ്ക്ക് നീങ്ങുന്നത്. മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളാഹാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒമിക്രോണ്‍ യൂറോപ്പില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര യോഗങ്ങളാണ് നടന്നു വരുന്നത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ യാത്രാനിയന്ത്രണങ്ങള്‍ ബാധകമല്ല

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായില്‍ ഉള്ള യാത്രകള്‍ക്ക് ബാധകമല്ലെന്ന് യുകെ അറിയിച്ചു. ഇതിനാല്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള യാത്രകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ല. യുകെയില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ ടെസ്റ്റിംഗ് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് മാത്രമല്ല പത്ത് ദിവസത്തെ ക്വാറന്റീനെന്ന നിബന്ധനയും ഏര്‍പ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായിലെ യാത്രകള്‍ക്ക് ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു. ഐല്‍ ഓഫ് മെന്‍ ദ്വീപില്‍ നിന്നുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ലോകത്ത് ഒമിക്രോണ്‍ ഭീതി പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. Share This News

Share This News
Read More

ബ്രിട്ടനില്‍ ഹെവി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഹെവി ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. രാജ്യത്ത് ഹെവി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായാണ് സൂചനകള്‍. ക്രിസ്മസ് ആഘോഷങ്ങളെപ്പോലും ഇത് ബാധിക്കുന്നതായി പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്ധന നീക്കത്തെപ്പോലും ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാല്‍ തന്നെ പുറം രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുവാനുള്ള നീക്കങ്ങള്‍ ഗവണ്‍മെന്റ് സജീവമാക്കിയിട്ടുണ്ട്. ബ്രിട്ടനിലേയ്ക്ക് ഹെവി ഡ്രൈവര്‍ ജോലിയിലേയ്ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്‌തേക്കും. ഹെവി ഡ്രൈവര്‍മാരെ കിട്ടാതെ വന്നതോടെ പല മേഖലകളിലും നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട് നിലവില്‍ ആവശ്യത്തിന് മദ്യം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഡ്രൈവര്‍മാരുടെ ക്ഷാമം ബ്രിട്ടനില്‍ മദ്യക്ഷാമത്തിന് വരെ വഴിവച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Share This News

Share This News
Read More

കോവിഡ് ഭീതി ഉയരുന്നു ; കൊച്ചുകുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി

കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്‌ക് ധരിക്കേണ്ടത്. ഒമ്പത് വയസ്സ് പ്രായമുള്ളവര്‍ മുതല്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. നിലവില്‍ 13 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നാണ് നിയമം. ഇതാണ് ഇപ്പോള്‍ ഒമ്പത് വയസ്സ് എന്നാക്കി മാറ്റിയിരിക്കുന്നത്. കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്‌ക്കെങ്കിലും കുട്ടികള്‍ പൊതുവായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കെരുതെന്നും നിര്‍ദ്ദേശമുണ്ട്. സീസണല്‍ പ്രോഗ്രാമുകള്‍, കൂര്‍ബാനകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബര്‍ത്ത് ഡേ പാര്‍ട്ടികളൊക്കെ നടത്തേണ്ടിവന്നാല്‍ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കുട്ടികളില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഡ്…

Share This News
Read More

എത്യോപ്യയില്‍ നിന്നും മടങ്ങാന്‍ ഐറീഷ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

എത്യേപ്യയിലുള്ള എല്ലാ ഐറിഷ് പൗരന്‍മാരും ഉടന്‍ തന്നെ ഏത്യോപ്യ വിടണമെന്ന് അയര്‍ലണ്ട് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എത്യേപ്യയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഏകദേശം 80 ഐറിഷ് പൗരന്‍മാര്‍ എത്യോപ്യയിലുണ്ടെന്നാണ് കണക്കുകള്‍. എത്യോപ്യയില്‍ പ്രക്ഷോഭം നടത്തുന്ന ടൈഗ്രന്‍ വിമതര്‍ തലസ്ഥാന നഗരം പിടിച്ചടക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. എത്യോപ്യയിലെ അയര്‍ലണ്ട് എംബസിയിലുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നാല് പേരോട് ഈ ആഴ്ച തന്നെ രാജ്യം വിടണമെന്ന് എത്യോപ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബാസിഡറും മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥനും എത്യോപ്യയില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എത്യോപ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലും യുഎന്നിലും അയര്‍ലണ്ട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് എത്യോപ്യ ആവശ്യപ്പെട്ടത്. Share This News

Share This News
Read More