കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണ് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായില്‍ ഉള്ള യാത്രകള്‍ക്ക് ബാധകമല്ലെന്ന് യുകെ അറിയിച്ചു. ഇതിനാല്‍ അയര്‍ലണ്ടില്‍ നിന്നുമുള്ള യാത്രകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കില്ല. യുകെയില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ ടെസ്റ്റിംഗ് നിലവില്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് മാത്രമല്ല പത്ത് ദിവസത്തെ ക്വാറന്റീനെന്ന നിബന്ധനയും ഏര്‍പ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ കോമണ്‍ ട്രാവല്‍ ഏരിയായിലെ യാത്രകള്‍ക്ക് ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു. ഐല്‍ ഓഫ് മെന്‍ ദ്വീപില്‍ നിന്നുള്ള യാത്രകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ലോകത്ത് ഒമിക്രോണ്‍ ഭീതി പടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. Share This News
ബ്രിട്ടനില്‍ ഹെവി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഹെവി ഡ്രൈവര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളാണ് ബ്രിട്ടനില്‍ നിന്നും പുറത്ത് വരുന്നത്. രാജ്യത്ത് ഹെവി ഡ്രൈവര്‍മാരുടെ ക്ഷാമം രൂക്ഷമാകുന്നതായാണ് സൂചനകള്‍. ക്രിസ്മസ് ആഘോഷങ്ങളെപ്പോലും ഇത് ബാധിക്കുന്നതായി പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്ധന നീക്കത്തെപ്പോലും ഡ്രൈവര്‍മാരുടെ കുറവ് പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാല്‍ തന്നെ പുറം രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഡ്രൈവര്‍മാരെ നിയോഗിക്കുവാനുള്ള നീക്കങ്ങള്‍ ഗവണ്മെന്റ് സജീവമാക്കിയിട്ടുണ്ട്. ബ്രിട്ടനിലേയ്ക്ക് ഹെവി ഡ്രൈവര്‍ ജോലിയിലേയ്ക്ക് അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്തേക്കും. ഹെവി ഡ്രൈവര്‍മാരെ കിട്ടാതെ വന്നതോടെ പല മേഖലകളിലും നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട് നിലവില്‍ ആവശ്യത്തിന് മദ്യം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഡ്രൈവര്‍മാരുടെ ക്ഷാമം ബ്രിട്ടനില്‍ മദ്യക്ഷാമത്തിന് വരെ വഴിവച്ചേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. Share This News
കോവിഡ് ഭീതി ഉയരുന്നു ; കൊച്ചുകുട്ടികള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി
കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങളുമായി നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. മൂന്നാം ക്ലാസ് മുതലുള്ളവരാണ് മാസ്ക് ധരിക്കേണ്ടത്. ഒമ്പത് വയസ്സ് പ്രായമുള്ളവര്‍ മുതല്‍ മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. നിലവില്‍ 13 വയസ്സിന് മുകളിലേയ്ക്കുള്ളവര്‍ മാസ്ക് ധരിക്കണമെന്നാണ് നിയമം. ഇതാണ് ഇപ്പോള്‍ ഒമ്പത് വയസ്സ് എന്നാക്കി മാറ്റിയിരിക്കുന്നത്. കുറഞ്ഞത് അടുത്ത രണ്ടാഴ്ചത്തേയ്ക്കെങ്കിലും കുട്ടികള്‍ പൊതുവായുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടികളില്‍ പങ്കെടുക്കെരുതെന്നും നിര്‍ദ്ദേശമുണ്ട്. സീസണല്‍ പ്രോഗ്രാമുകള്‍, കൂര്‍ബാനകള്‍, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഇവ ഒഴിവാക്കണമെന്നാണ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബര്‍ത്ത് ഡേ പാര്‍ട്ടികളൊക്കെ നടത്തേണ്ടിവന്നാല്‍ ഔട്ട് ഡോറായി മാത്രം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കുട്ടികളില്‍ കോവിഡ് രോഗം വര്‍ദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കി പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഡ്…
എത്യോപ്യയില്‍ നിന്നും മടങ്ങാന്‍ ഐറീഷ് പൗരന്മാര്ക്ക് നിര്‍ദ്ദേശം
എത്യേപ്യയിലുള്ള എല്ലാ ഐറിഷ് പൗരന്മാരും ഉടന്‍ തന്നെ ഏത്യോപ്യ വിടണമെന്ന് അയര്‍ലണ്ട് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കി. എത്യേപ്യയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഏകദേശം 80 ഐറിഷ് പൗരന്മാര് എത്യോപ്യയിലുണ്ടെന്നാണ് കണക്കുകള്‍. എത്യോപ്യയില്‍ പ്രക്ഷോഭം നടത്തുന്ന ടൈഗ്രന്‍ വിമതര്‍ തലസ്ഥാന നഗരം പിടിച്ചടക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. എത്യോപ്യയിലെ അയര്‍ലണ്ട് എംബസിയിലുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നാല് പേരോട് ഈ ആഴ്ച തന്നെ രാജ്യം വിടണമെന്ന് എത്യോപ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബാസിഡറും മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥനും എത്യോപ്യയില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എത്യോപ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലും യുഎന്നിലും അയര്‍ലണ്ട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് എത്യോപ്യ ആവശ്യപ്പെട്ടത്. Share This News
സ്കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് തിങ്കളാഴ്ച മുതല്‍
അയര്‍ലണ്ടിലെ സ്കൂളുകളില്‍ ആന്റിജന്‍ ടെസ്റ്റിംഗ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ആരോഗ്യവകുപ്പിനും ഇതു സംബനധിച്ചുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഈ ആഴ്ച തന്നെ നല്‍കുമെന്നും അവര്‍ പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് സ്കൂളുകളില്‍ ഉണ്ടാകുന്ന അധ്യാപക ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തതായും അവര്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം 680 അധ്യാപകര്‍ പകരക്കാരായി സ്കൂളുകളില്‍ പോകാന്‍ തയ്യാറായിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പേരെ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ റിട്ടയറാകുന്ന അധ്യാപകര്‍ക്ക് സ്കൂള്‍ വര്‍ഷത്തിന്റെ അവസാനം വരെ തുടരാന്‍ സാധിക്കുമെന്നും ഇതിന് മറ്റ് യാതൊരു നടപടിക്രമങ്ങളുടേയും ആവശ്യമില്ലെന്നും ഇവരുടെ പെന്‍ഷനെയൊ മറ്റ് ആനുകൂല്ല്യങ്ങളെയൊ ഇത് ബാധിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി നോര്‍മാ ഫോളി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനാവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളുകള്‍ക്ക് നല്‍കിയതായും വളരെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരുടേയും സഹകരണവും ജാഗ്രതയും കുട്ടികളുടെ…
മൂന്നാം ഡോസിന് ക്ഷണം കിട്ടി ; ക്ഷമാപണം നടത്തി തിരിച്ചു വിട്ടു
എച്ച് എസ് ഇയില്‍ നിന്നും തെറ്റായി സന്ദേശങ്ങള്‍ ലഭിച്ചതിന്റെ പേരില്‍ ബുദ്ധിമുട്ടേണ്ടി വന്നത് നിരവധി പേരാണ്. കഴിഞ്ഞ ദിവസമാണ് സംഭവം. കോ മെത്തിലെ ഫെയറി ഹൗസ് വാക്സിനേഷന് സെന്ററിലായിരുന്നു സംഭവം. അറുപത് വയസ്സിന് താഴെയുള്ള നിരവധി പേര്‍ക്കാണ് മൂന്നാം ഡോസ് വാക്സിന്റെ സ്ലോട്ട് അറിയിച്ച് മെസേജുകള്‍ ചെന്നത്. ഇവരെല്ലാം ഫെയറി ഹൗസ് വാക്സിനേഷന് സെന്ററിന് മുന്നിലെത്തുകയും ഏറെ നേരം വാക്സിനായി ക്യൂ നില്‍ക്കുകയും ചെയ്തു. ക്യൂവില്‍ നിന്ന് തങ്ങളുടെ ഊഴമെത്തിയപ്പോഴാണ് അറിയുന്നത് മെസേജ് അബദ്ധത്തില്‍ വന്നതാണെന്നും തങ്ങള്‍ക്ക് മൂന്നാം ഡോസ് ലഭിക്കാനുള്ള യോഗ്യതയില്ലെന്നും . ഇങ്ങനെ വന്ന നിരവധിയാളുകളാണ് തിരികെ പോകേണ്ടി വന്നത്. എല്ലാവരും 60 വയസ്സിന് താഴെയുള്ളവരായിരുന്നു. എന്തായാലും എച്ച്എസ്ഇ ഈ വിഷയത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്. Share This News
സമ്പര്‍ക്കമൊഴിവാക്കണം ; കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് കാര്യങ്ങള്‍
രാജ്യത്ത് കോവിഡ് ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് വ്യാപനമൊഴിവാക്കാന്‍ ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ജനങ്ങള്‍ പൊതുആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3666 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 638 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 130 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. പരാമാവധി പൊതുപരിപാടികള്‍ ഒഴിവാക്കി അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന രീതിയിലേയ്ക്ക് ആളുകള്‍ എത്തണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രിക്കാന്‍ താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. * ജലദേഷമോ പനിയോ അനുഭവപ്പെടുകയോ അതിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ സ്വയം ക്വാറന്റീനില്‍ പോവുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം.…
ഐറീഷ് സിവില്‍ സര്‍വ്വീസില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം
ഐറീഷ് സിവില്‍ സര്‍വ്വീസിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ക്ലറിക്കല്‍ തസ്തികകളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ വന്നിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഓഫീസുകളില്‍ ക്ലറിക്കല്‍ തസ്തികകളിലാണ് ജോലി ലഭിക്കുന്നത്. ഇവിടെ നിന്നും പ്രമോഷന് കിട്ടി അതാത് വകുപ്പുകളിലെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരംകൂടിയാണിത്. അയര്‍ലണ്ടില്‍ സ്ഥിരതാമസമായ നാല് സ്റ്റാമ്പെങ്കിലുമുള്ള വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷകളും ഇന്റര്‍വ്യും കഴിഞ്ഞാണ് നിയമനം ലഭിക്കുന്നത്. വിവിധ കൗണ്ടികളിലായി രണ്ടായിരത്തോളം ഒഴിവുകളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ലിക് അപ്പോയിന്റ്മെന്റ് സര്‍വ്വീസാണ് സെലക്ഷനുള്ള നടപടിക്രമങ്ങള്‍ നടത്തുന്നത്. 67 വയസ്സുവരെ ഉയര്‍ന്ന ശമ്പളത്തോടെ നിരവധി ആനുകൂല്ല്യത്തോടെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. നവംബര്‍ 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. കുടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനും താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. Share This News
യൂറോപ്പില്‍ വാട്സാപ്പ് പ്രൈവസി പോളിസി അപ്ഡേറ്റ് ചെയ്തു
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്സപ്പിന്റെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. അയര്‍ലണ്ട് ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഈ വര്‍ഷം വാട്സപ്പിന് 225 മില്ല്യണ്‍ പിഴ ചുമത്തിയിരുന്നു. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനായിരുന്നു പിഴ ചുമത്തിയത്. ഇതിനെതിരെ വാട്സപ്പ് ഹൈ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യൂറോപ്പില്‍ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഇന്നു വാട്സപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും . എന്നാല്‍ യാതൊരുവിധ നിബന്ധനകളും എഗ്രി ചേയ്യേണ്ട കാര്യമില്ല. എന്നാല്‍ വാട്സപ്പിന്റെ നിലവിലെ രീതികളിലോ ഉപഭോക്താക്കളുമായുള്ള ഉടമ്പടിയിലോ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്ന് വാട്സപ്പ് അറിയിച്ചിട്ടുണ്ട്. വാട്സപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഉപയോഗിക്കുന്നതിലും സൂക്ഷിക്കുന്നതിലുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. Share This News
വാക്സിന് സര്‍ട്ടിഫിക്കറ്റിനെതിരെ പ്രതിഷേധവുമായി നോര്‍ത്തണ്‍ അയര്‍ലണ്ടില്‍ ആളുകള്‍ തെരുവില്‍
രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു പരിപാടികളിലും നൈറ്റ് ക്ലബ്ബുകളിലും പാര്‍ട്ടികളിലും പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം . ബെല്‍ഫാസ്ററിലാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധം നടന്നത്. വാക്സിനെതിരെയും വാക്സിന് സര്‍ട്ടിഫിക്കറ്റിനെതിരെയും മൂദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ഇവര്‍ പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിഷേധത്തിനെത്തിയത്. വാക്സിന് സര്‍ട്ടിഫിക്കറ്റ് ചിലയിടങ്ങളില്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. Share This News