വേജ് സബ്‌സിഡി സ്‌കീം രണ്ട് മാസത്തേയ്ക്ക് കൂടി നീട്ടി

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ സംരംഭങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു വേജ് സബ്‌സിഡി സ്‌കീം. കോവിഡില്‍ കുറവ് വരുകയും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതോടെ ഈ സ്‌കീം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരും. 2022 ഏപ്രില്‍ 30 വരെയാണ് സ്‌കീം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ധനകാര്യമന്ത്രിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ കാലഘട്ടത്തില്‍ ബിസിനസ്സുകള്‍ക്ക് കൈത്താങ്ങേകാന്‍ പറ്റുന്ന ഏറ്റവും മികച്ച പദ്ധതിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ബിസിനസ്സുകള്‍ക്കുള്ള ധനസഹായം നല്‍കുന്നത് ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ നടപടിയെ വിവിധ വാണിജ്യ-വ്യവസായ അസോസിയേഷനുകള്‍ സ്വാഗതം ചെയ്തു. Share This News

Share This News
Read More

സേവനങ്ങളിലെ പിഴവ് ; വോഡാഫോണിന് പിഴ

വോഡാഫോണിന് 13000 യൂറോ പിഴയിട്ടു കമ്മീഷന്‍ ഓഫ് കമ്യൂണിക്കേഷന്‍ റെഗുലഷന്റെയാണ് നടപടി. ലാന്‍ഡ്‌ലൈന്‍ നമ്പറുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലും ഒപ്പം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിലും കാലതാമസം വരുത്തിയതിനാണ് പിഴയിട്ടിരിക്കുന്നത്. 2020 ലേയും 2021 ആദ്യ മാസങ്ങളിലേയും ഉപഭോക്തൃ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. കമ്മീഷന്‍ ഓഫ് കമ്യൂണിക്കേഷന്‍ റഗുലേഷന്റെ ചെലവ് ഇനത്തിലേയ്ക്ക് 20000 യൂറോയും വോഡഫോണ്‍ അടയ്ക്കണം. വോഡാഫോണിലേയ്ക്ക് തങ്ങളുടെ നിലവിലെ നമ്പറുകള്‍ മാറാതെ ലാന്‍ഡ് ഫോണുകള്‍ മാറാന്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് കാലതാമസം വരുത്തിയത്. മാത്രമല്ല മൊബൈല്‍ ഫോണുകള്‍ മറ്റ് സേവന ദാതാക്കളിലേയ്ക്ക് മാറാന്‍ അപേക്ഷ നല്‍കിയവര്‍ക്കും അതിനായി നിലവിലെ സിം കാര്‍ഡ് അണ്‍ ലോക്ക് ചെയ്യാനുള്ള പാസ് വേഡ് നല്‍കാന്‍ കമ്പനി കാലതാമസം വരുത്തിയതായും പരാതി ഉണ്ട്. Share This News

Share This News
Read More

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ഇന്ത്യ

ആഗോളതലത്തില്‍ ഒമിക്രോണ്‍ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് നീട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. ജനുവരി 31 വരെ വിലക്ക് തുടരും ഷെഡ്യൂള്‍ ചെയ്ത സര്‍വ്വീസുകള്‍ക്കാണ് വിലക്ക്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് പോലെ എയര്‍ ബബിള്‍ സംവിധാനത്തില്‍ വിമാന സര്‍വ്വീസുകള്‍ തുടരും. ഡിസംബര്‍ 15 മുതല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാല്‍ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഇത് പുനപരിശോധിക്കുകയും വിലക്ക് നീട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. പ്രധാനമന്ത്രിയുടെ കൂടി നിര്‍ദ്ദേശത്തിന്‍രെ അടിസ്ഥാനത്തിലാണ് നടപടി. Share This News

Share This News
Read More

തൊഴിലവസരങ്ങളുമായി മെഡിക്കല്‍ കമ്പനി ബിഡി മെഡ്‌ടെക്

തൊഴിലന്വേഷകര്‍ക്കൊരു സന്തോഷ വാര്‍ത്ത . മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ബിഡി മെഡിക്കല്‍ കമ്പനിയാണ് അവസരങ്ങളൊരുക്കുന്നത്. കമ്പനി പുതുതായി നടത്തുന്ന 62 മില്ല്യണ്‍ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായാണ് തൊഴിലവസരങ്ങളൊരുക്കുന്നത്. കമ്പനിയുടെ ഡ്രൊഗേഡാ പ്രൊഡക്ഷന്‍ യൂണീറ്റില്‍ 30000 സ്‌ക്വയര്‍ഫീറ്റിന്റെ വിപൂലീകരണമാണ് നടക്കുന്നത്. എഞ്ചിനീയറിംഗ് , പ്രൊഡക്ഷന്‍, മെഷിന്‍ ഓപ്പറേഷന്‍ , ലോജിസ്റ്റിക്‌സ്, മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ മേഖലകളിലാണ് തൊഴിലവസലങ്ങളൊരുങ്ങുന്നത്. നിലവില്‍ ഏകദേശം 240 പേരാണ് ഇവിടെജോലി ചെയ്യുന്നത് 100 പേരെക്കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. Share This News

Share This News
Read More

അയര്‍ലണ്ടിലെത്തുന്നവര്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയില്ലെങ്കില്‍ കടുത്ത നടപടി

അയര്‍ലണ്ടിലെ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം അയര്‍ലണ്ടില്‍ വന്നിറങ്ങുന്നവരെല്ലാം പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്നാണ് നിബന്ധന. ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം. എന്നാല്‍ ഇതിന് തയ്യാറാകാത്ത യാത്രക്കാരും ഉണ്ടെന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇക്കഴിഞ്ഞ ദിവസം ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കാന്‍ സാധിക്കാതിരിക്കുകയോ അല്ലെങ്കില്‍ ടെസ്റ്റ് നടത്താന്‍ വിമുഖത കാട്ടുകയോ ചെയ്ത 100 പേരെയാണ് നിയമനടപടികള്‍ക്കായി പോലീസിന് വിവരങ്ങള്‍ കൈമാറിയത്. കേവിഡ് ആ രീതിയില്‍ തന്നെ മുന്നോട്ട് പോയാല്‍ നിയന്ത്രണങ്ങള്‍ ജനുവരി ദീര്‍ഘിപ്പിക്കണ്ടി വരുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ക്രിസ്മസ് അടക്കം ആഘോഷാവസരങ്ങളിലെ ഒത്തു ചേരലുകളില്‍ കടുത്ത നിയന്ത്രണം പാലിക്കണമെന്നും ഓരോരുത്തരും ഈ മഹാമാരിയെ നേരിടുന്നതില്‍ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം മറക്കരുതെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം. ബൂസ്റ്റര്‍ ഡോസ് എത്രയും വേഗം എല്ലാവരിലേയ്ക്കും എത്തിക്കണമെന്ന സമ്മര്‍ദ്ദമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സര്‍ക്കാരിന് മേല്‍ ചെലുത്തുന്നത്. 500 ല്‍…

Share This News
Read More

Needed accommodation near Clonskeagh

We are 2 malayali nurses looking for an accommodation near Clonskeagh community nursing unit or nearby location..currently we are in Dublin and looking a shared/ student accommodation together… Plz contact us on 0892715437                                 0894393998 Thanks & Regards . Share This News

Share This News
Read More

ഡബ്ലിനില്‍ ഇന്ന് സ്‌കൂള്‍ അവധി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡബ്ലിനിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡബ്ലിനില്‍ മാത്രമല്ല റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന  11 കൗണ്ടികളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡബ്ലിന് പുറമേ സ്ലൈഗോ,കോര്‍ക്ക്, കെറി ,ക്ലെയര്‍ ,ഡോനഗേല്‍,ലിട്രിം, വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് ,വെക്‌സ് ഫോര്‍ഡ്,മേയോ,ഗോള്‍വേ ,എന്നി കൗണ്ടികളിലെ ,സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാര കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ന്യൂയോര്‍ക്ക്, മ്യൂണിക്ക്,ഡൊണഗല്‍സ പാരീസ്, എന്നിവിടങ്ങളിലേയ്ക്കുള്ള പലവിമാനങ്ങളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു Share This News

Share This News
Read More

കാറിന് മുകളില്‍ മരം വീണു ; നഴ്‌സ് രക്ഷപെട്ടത് തലനാരിഴയ്ക്ക്

ജീവന്‍ നഷ്ടമായേക്കാവുന്ന കാറപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നഴ്‌സായ ഐവ ഹ്രുസ്‌കോവ. ഹോം നഴ്‌സായ ഹ്രുസ്‌കോവ രാവിലെ താന്‍ ശുശ്രൂഷിക്കുന്ന രോഗികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 9:30 നായിരുന്നു സംഭവം. ക്രോ വിക്ലോവിലെ കോയിനെസ് ക്രോസിന് സമീപമായിരുന്നു അപകടം നടന്നത്. ഹ്രുസ്‌കോവയുടെ കാറിലേയ്ക്ക് ഒരു മരം കടപുഴകി വീഴുകയായിരുന്നു. ഹ്രൂസ്‌കോവ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മറുസൈഡിലെ സീറ്റിന് മുകളിലേയ്ക്കാണ് മരം വീണത്. ആദ്യം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചെങ്കിലും നേഴ്‌സിന്റെ മനോധൈര്യം വീണ്ടെടുത്ത് ഡ്രൈവിംഗ് സീറ്റിന് സമീപത്തെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൊടുങ്കാറ്റിന്റെ ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വരെ റെഡ് , ഓറഞ്ച് സോണുകളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു

ഒരിടവേളയ്ക്ക് ശേഷം കോവിഡ് വീണ്ടും വ്യാപിക്കുകയും നിന്ത്രണങ്ങള്‍ നിലവില്‍ വരികയും ചെയ്തതോടെ വഴിമുട്ടി നില്‍ക്കുന്ന സംരഭങ്ങളെ സഹായിക്കുവാന്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിയമനിര്‍മ്മാണങ്ങല്‍ നടത്താതെ തന്നെ സഹായധനം നല്‍കി തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പിന്നീട് ഇതിനായി നിയമഭേദഗതി വരുത്തണമെങ്കില്‍ നടപ്പിലാക്കും. ഹോസ്പിറ്റാലിറ്റി എന്റര്‍ടെയ്ന്‍മെന്റ് മേഖലകളിലാവും ആദ്യഘട്ടമായി സഹായങ്ങള്‍ നല്‍കുക. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കോവിഡ് ആരംഭിക്കുന്നതിന് മുമ്പ് അതായത് 2019 ല്‍ കമ്പനിക്ക് ഏത്രയായിരുന്നോ മൊത്തവരുമാനം അതിന്റെ 12 ശതമാനമായിരിക്കും സഹായമായി നല്‍കുക. പുതിയ പദ്ധതിയനുസരിച്ച് ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. പുറത്തിറങ്ങിയ ഉടനെ തന്റെ പങ്കാളിയെ ഫോണില്‍ വിളിച്ചു ഈ സമയം തന്നെ ഒരു സമീപവാസിയും സ്ഥലത്തെത്തി. ഇവര്‍ ആംബുലന്‍സ് വിളിയ്ക്കുകയും ചെറിയ പരിക്കുകളോടെ ഹ്രുസ്‌കോവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. Share This News

Share This News
Read More